high-school-student-drowned-to-death-aryanadu – malayalees.ch https://malayalees.ch Malayalam Online News Portal Thu, 06 Jul 2023 08:19:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png high-school-student-drowned-to-death-aryanadu – malayalees.ch https://malayalees.ch 32 32 കുളത്തിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു https://malayalees.ch/high-school-student-drowned-to-death-aryanadu/ Thu, 06 Jul 2023 08:19:49 +0000 https://malayalees.ch/?p=83934 കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് – മലയടിയിലാണ് സംഭവം. മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ് (15) ആണ് മരിച്ചത്. വിതുര ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അക്ഷയ്.

തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച കുളത്തിലാണ് വിദ്യാർത്ഥി കുളിക്കാനിറങ്ങിയത്. രാവിലെ വീട്ടിൽ നിന്നും കുളിയ്ക്കാൻ പോയതാണെന്ന് വീട്ടുകാർ പറയുന്നു. അപകടം നടന്നയുടൻ അക്ഷയെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

]]>