High court kerala – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Nov 2023 08:15:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png High court kerala – malayalees.ch https://malayalees.ch 32 32 ചീഫ് സെക്രട്ടറിക്ക് കേരളീയത്തിന്റെ തിരക്ക്; കെഎസ്ആർടിസി ശമ്പള കേസിൽ ഹാജരായില്ല https://malayalees.ch/high-court-proceedings-on-ksrtc-salary-case/ Mon, 06 Nov 2023 08:15:42 +0000 https://malayalees.ch/?p=90647 കെഎസ്ആർടിസി ശമ്പള വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശവുമായി ഹൈക്കോടതി. ഹാജരാകണമെന്ന് നിർദേശിച്ചിട്ടും ഇന്ന് ചീഫ് സെക്രട്ടറി ഹാജരായില്ല, കേരളീയത്തിന്റെ തിരക്കായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് അറിയിച്ചത്.

ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതാണെന്ന് കോടതി വിമർശിച്ചു. ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇതോടെ രണ്ടരയ്ക്ക് ഹാജരാകാമെന്ന് സർക്കാർ വ്യക്തമാക്കി.

കേരളീയത്തിനായി സർക്കാർ കോടികൾ പൊടിക്കുമ്പോൾ കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് പെൻഷൻ മുടങ്ങിയിട്ട് മൂന്ന് മാസമാകുന്നു. ആറാം തീയതിക്കകം രണ്ടു മാസത്തെ പെൻഷൻ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അല്ലാത്തപക്ഷം ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതി നിർദേശം. ട്രാൻസ്‌പോർട്ട് പെൻഷനേഴ്‌സ് ഫ്രണ്ടെന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്

]]>
ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി https://malayalees.ch/fazal-muder-case-case-cbi-high-court-kerala/ Wed, 07 Jul 2021 08:16:47 +0000 https://malayalees.ch/?p=46486 തലശ്ശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സിബിഐ പ്രത്യേക ടീം അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന ഫസലിന്‍റെ സഹോദരന്‍ അബ്ദുല്‍ സത്താറിന്റെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.

താനുള്‍പ്പെട്ട സംഘമാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുപ്പി സുബീഷ് കണ്ണവം പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അബ്ദുള്‍ സത്താര്‍ ഹര്‍ജി നല്‍കിയത്. ഇരിങ്ങാലക്കുട സ്വദേശിയായ ആർഎസ്എസ് പ്രചാരകൻ ഉൾപ്പെടെയുളളവര്‍ തലശ്ശേരിയിൽ വച്ച് ഫസലിനെ കൊലപ്പെടുത്തി എന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്‍റെ വെളിപ്പെടുത്തല്‍.

സുബീഷിന്റെ വെളിപ്പെടുത്തലിന്റെ വിഡിയോ ദൃശ്യങ്ങള്‍, ഫോണ്‍ സംഭാഷണത്തിന്റെ പെന്‍ഡ്രൈവ് എന്നിവ സത്താര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കേസില്‍ സിബിഐ പ്രത്യേക സംഘം തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

നേരത്തെ സിബിഐ കോടതിയില്‍ അബ്ദുള്‍ സത്താര്‍ സമാന ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ അയച്ച കത്തുകളും സിബിഐ പരിഗണിച്ചിരുന്നില്ല

2006 ഒക്‌റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത്​ വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എൻഡിഎഫിൽ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പ്രതികളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

]]>