hibi eden – malayalees.ch https://malayalees.ch Malayalam Online News Portal Mon, 03 Jul 2023 07:39:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png hibi eden – malayalees.ch https://malayalees.ch 32 32 ഹൈബി ഈഡന്റെ നിലപാടിനോട് കോൺഗ്രസ് പാർട്ടിക്കോ നേതാക്കൾക്കോ യോജിപ്പില്ല; ബെന്നി ബഹനാൻ https://malayalees.ch/benny-behanan-hibi-edens-proposal-on-shifting-capital-to-ernakulam/ Mon, 03 Jul 2023 07:33:12 +0000 https://malayalees.ch/?p=83698 തിരുവനന്തപുരത്തുനിന്ന് തലസ്ഥാനം മാറ്റേണ്ട ആവശ്യമില്ലെന്ന് ബെന്നി ബഹനാൻ. ഹൈബി ഈഡന്റെ നിലപാടിനോട് യോജിക്കാൻ ആവില്ല. തലസ്ഥാനം മാറ്റണമെന്ന ആവശ്യത്തോട് കോൺഗ്രസ് പാർട്ടിക്കോ നേതാക്കൾക്കോ യോജിപ്പില്ല. തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നത് ഹൈബി ഈഡന്റെ മാത്രം ആവശ്യമാണ്. സംസ്ഥാന രൂപീകരണ സമയത്ത് ഏറ്റവും ആലോചിച്ചടുത്ത തീരുമാനമാണ് തിരുവനന്തപുരം തലസ്ഥാനം എന്നതും ഹൈക്കോടതി കൊച്ചിയിൽ എന്നതും, അത് മാറ്റേണ്ട സാഹചര്യം ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ തലസ്ഥാനം മാറ്റണമെന്നത് ഹൈബി ഈഡന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. എറണാകുളം എം പി എന്ന നിലയിൽ സ്വന്തം അഭിപ്രായം പറയാൻ ഹൈബിക്ക് അപകാശമുണ്ട്. അഭിപ്രായം പറയാൻ പാടില്ല എന്ന നിലപാട് പാർട്ടിക്കില്ല. കോൺഗ്രസിനകത്ത് ഈ വിഷയം ഹൈബി ഉന്നയിച്ചിട്ടില്ല. ഇതിനകത്ത് പൊതുവായ അഭിപ്രായമുണ്ട്. അത് അംഗീകരിച്ചാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. അതിലൊന്നും കൂടുതൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഹൈബി ഈഡന് പിന്തുണയുമായി യൂത്ത് ലീഗ് രംഗത്തുവന്നു. തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നതായി യൂത്ത്‌ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടിപി ഷറഫലി 24നോട്‌ പറഞ്ഞു. ഹൈബി ഈഡൻ എംപിയുടെ ആവശ്യം ശരിയാണ്. ചർച്ച നടക്കേണ്ടുന്ന വിഷയമാണ് ഹൈബി ഉന്നയിച്ചത്. വരുന്ന ലോക്സഭാ സമ്മേളനത്തിൽ ഉൾപ്പെടെ വിഷയം ചർച്ച ചെയ്യണം. തിരുവനന്തപുരം തലസ്ഥാനമായത് സ്വാഭാവികമായ തുടർച്ചയുടെ ഭാഗമായാണ്. വികസനം, ജനങ്ങൾക്ക് എത്തിച്ചേരാനുള്ള സൗകര്യം എന്നിവ പരിഗണിച്ചാൽ എറണാകുളം ആണ് തലസ്ഥാനം ആകാൻ നല്ലത്. ഹൈബി പറഞ്ഞതിനെ, കേരളം വിഭജിക്കണം എന്ന അർത്ഥത്തിൽ കണ്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെ പ്രതികരിക്കുന്നത്. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഹൈബിയെ ചിലർ വ്യക്തിഹത്യ നടത്തുന്നു.
ഇത് രാഷ്ട്രീയക്കാർക്ക് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
‘സലിംകുമാറില്ലെങ്കില്‍ ഞങ്ങളുമില്ല; കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ് https://malayalees.ch/hibi-eden-reaction-on-salim-kumar-exclusion/ Wed, 17 Feb 2021 11:41:50 +0000 https://malayalees.ch/?p=40314 നടന്‍ സലിംകുമാറിനെ ഐഎഫ്എഫ്‌കെ കൊച്ചി എഡിഷനിലേക്ക് ക്ഷണിക്കാത്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്. എം.പി ഹൈബി ഈഡനാണ് സലിംകുമാറില്ലെങ്കില്‍ ചലച്ചിത്രമേളയിലേക്ക് ഞങ്ങളുമില്ലെന്ന് വ്യക്തമാക്കിയത്. സലിംകുമാറില്ലെങ്കില്‍ ഞങ്ങളുമില്ല, കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുന്നുവെന്നായിരുന്നു ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം സലിം കുമാറിനെ ഐഎഫ്എഫ്കെ കൊച്ചി എഡിഷനിലേക്ക് ക്ഷണിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വ്യക്തമാക്കി.

കൊച്ചിയില്‍ നടക്കുന്ന ചലച്ചിത്ര മേളയുടെ തിരി തെളിയിക്കേണ്ടവരുടെ പട്ടികയിൽ ദേശീയ അവാർഡ് ജേതാവായ സലിം കുമാറിനെ ഉൾപ്പെടുത്തിയില്ലെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. ദേശീയ അവാർഡ് ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുകയെന്ന പതിവ് സംഘാടകർ അട്ടിമറിച്ചെന്നും രാഷ്ട്രീയമാണ് ഇതിന് പിറകിലെന്നുമാണ് സലിം കുമാർ പ്രതികരിച്ചത്.

‘സംഘാടകരെ വിളിച്ചപ്പോള്‍ ആദ്യം ലഭിച്ച പ്രതികരണം തനിക്ക് പ്രായക്കൂടുതല്‍ ആയതുകൊണ്ടാണ് മേളയിലേക്ക് ക്ഷണിക്കാതിരുന്നത് എന്നാണ്. പക്ഷേ മേളയുടെ തിരി തെളിയിക്കുന്ന ആഷിഖ് അബുവും അമല്‍ നീരദും എന്‍റെ ഒപ്പം മഹാരാജാസില്‍ പഠിച്ചതാണ്. ഇക്കാര്യം പറഞ്ഞപ്പോള്‍ തിരിച്ചുവിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് സംഘാടകരില്‍ തന്നെയുള്ള മറ്റൊരാള്‍ തിരിച്ചു വിളിച്ച് നാളെ പങ്കെടുക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു. വിവാദമായപ്പോൾ വേണമെങ്കിൽ വന്ന് കത്തിച്ചോ എന്ന പോലെയാണ് വിളിച്ചു ചോദിച്ചത്. ഒഴിവാക്കിയത് കോൺഗ്രസുകാരനായത് കൊണ്ടുതന്നെയാണ്. അവിടെ നടക്കുന്നത് സി.പി.എം മേളയാണ്. അവരോട് അനുഭാവമുള്ളവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താന്‍ ആണ് ഉദ്ദേശിക്കുന്നത്. അല്ലാത്തവരെ പുറത്താക്കും. അതിന് ഓരോ ന്യായീകരണങ്ങള്‍ പറയുകയും ചെയ്യും. എന്തുവന്നാലും മരിക്കും വരെ കോൺഗ്രസുകാരനായിരിക്കുമെന്നായിരുന്നു സലിംകുമാറിന്റെ പ്രതികരണം.

]]>