hema committee report – malayalees.ch https://malayalees.ch Malayalam Online News Portal Wed, 04 May 2022 12:16:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png hema committee report – malayalees.ch https://malayalees.ch 32 32 ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ല’; ചര്‍ച്ചയില്‍ തൃപ്തിയെന്ന് ‘അമ്മ’ https://malayalees.ch/amma-members-on-hema-committee-report/ Wed, 04 May 2022 12:16:20 +0000 https://malayalees.ch/?p=61251 ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാരിന്റെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പാക്കാമെന്ന് സിനിമ താരങ്ങളുടെ സംഘടനയായ അമ്മ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ല. നിയമനിര്‍മാണം നടത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സംഘടനയ്ക്ക് തൃപ്തിയുണ്ടെന്നും അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ നല്ലതാണെന്ന് താരസംഘടന വിലയിരുത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ എന്താണെന്ന് അറിയാന്‍ താല്‍പര്യമില്ലെന്ന് ഫിലിം ചേംബര്‍ അംഗങ്ങള്‍ വിലയിരുത്തി.

എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന നിലപാടില്‍ ഡബ്ല്യൂസിസി ഉറച്ചുനില്‍ക്കുകയാണ്. ഇത്രയും പണവും സമയവും ചെലവഴിച്ചിട്ടും റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവന്നില്ലെന്ന് ഡബ്ല്യൂസിസി പറഞ്ഞു. സര്‍ക്കാരിന്റെ കരടിലെ നിര്‍ദേശങ്ങള്‍ ആര് നടപ്പാക്കുമെന്ന് വ്യക്തതയില്ലെന്നും ഡബ്ല്യൂസിസി പ്രതികരിച്ചു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാനായി മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന് മശേഷമായിരുന്നു സംഘടനകളുടെ പ്രതികരണം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെടുന്ന ഡബ്ല്യൂ സിസിക്കെതിരെ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് സര്‍ക്കാരിന്റെ പ്രധാന ഉദ്ദേശം. റിപ്പോര്‍ട്ടിലെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിച്ചാണ് തുടര്‍ നടപടികളിലേക്ക് നടക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വിടുകയെന്നതിനേക്കാള്‍ ഹേമാ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുകയാണ് വേണ്ടെതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സിനിമാ മേഖലയിലെ ജോലിക്ക് കരാര്‍ അടക്കം പരിഗണനയിലാണെന്നും മന്ത്രി വിശദീകരിച്ചു.

]]>
ക്രിമിനലുകളെ സെറ്റില്‍ നിന്ന് നീക്കണം, തുല്യവേതനം നല്‍കണം; ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ കരട് നിര്‍ദേശം പുറത്ത് https://malayalees.ch/hema-committee-report-summary-recommendations-out/ Wed, 04 May 2022 08:32:05 +0000 https://malayalees.ch/?p=61243 ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വകുപ്പിന്റെ കരട് നിര്‍ദേശം പുറത്ത്. സിനിമ മേഖലയുടെ പ്രവര്‍ത്തനത്തിനായി സമഗ്ര നിയമത്തിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റില്‍ മദ്യം പൂര്‍ണമായി തടയുന്നതും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങള്‍ നിര്‍ദേശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശുപാര്‍ശയുടെ കരട് സിനിമാ സംഘടനകളുമായുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്യുകയാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്ത് വിടണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ ഉള്‍പ്പെടെ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്ത് വിടേണ്ടെന്ന നിലപാടിലാണ് സാംസ്‌കാരിക വകുപ്പ്. റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടെന്ന് നിര്‍ദേശിച്ചത് ജസ്റ്റിസ് ഹേമ തന്നെയാണെന്ന് സാംസ്‌കാരിക വകുപ്പ് വിശദീകരിക്കുന്നു.

സിനിമയില്‍ തുല്യ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷനും തുല്യവേതനം നല്‍കണമെന്നതാണ് സുപ്രധാന നിര്‍ദേശം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഷൂട്ടിംഗ് സെറ്റുകളില്‍ നിന്ന് ഒഴിവാക്കും. കൃത്യമായ കരാര്‍ വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കാന്‍ ഫിലിം കമ്പനികള്‍ തയാറാകണം. സ്ത്രീകള്‍ക്ക് ഷൂട്ടിംഗ് സെറ്റുകളില്‍ നിന്ന് താമസ സ്ഥലത്തേക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കണം. സെറ്റുകളില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശമുണ്ടായാല്‍ നടപടി വേണം. സ്ത്രീകളോട് മാന്യമായി മാത്രം എല്ലാവരും പെരുമാറണമെന്നും നിര്‍ദേശമുണ്ട്. സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.

]]>
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഏറെ ഗൗരവത്തോടെ കാണുന്നു; നിയമമന്ത്രിക്കയച്ച കത്ത് പുറത്തുവിട്ട് ഡബ്ല്യുസിസി https://malayalees.ch/wcc-reveals-letter-to-minister-p-rajeev/ Mon, 02 May 2022 08:23:54 +0000 https://malayalees.ch/?p=61111 നിയമമന്ത്രി പി രാജീവിന് അയച്ച കത്ത് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് ഡബ്ല്യുസിസി. 2022 ജനുവരി 21നാണ് മന്ത്രിക്ക് സംഘടനാ ഭാരവാഹികള്‍ കത്ത് നല്‍കിയത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു എന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഡബ്ല്യുസിസി അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു എന്നും മന്ത്രി പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷയത്തിലാണ് ഡബ്ല്യുസിസിയുടെ പ്രതികരണം.

കത്തിന്റെ പൂര്‍ണരൂപം;

‘ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നീണ്ടു പോയപ്പോള്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയിരുന്നെന്ന് കത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റ് നിശ്ശബ്ദമായിരുന്നപ്പോള്‍ ഞങ്ങള്‍ അതിനെതിരെ തുടരെ ശബ്ദമുയര്‍ത്തി. കമ്മിറ്റി റിപ്പോര്‍ട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോര.

അതില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ), കണ്ടെത്തലുകളും ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്ത് കമ്മിറ്റികള്‍ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങള്‍ പറയുന്നത്.

ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിര്‍ദ്ദേശങ്ങളില്‍ അവര്‍ എത്താനുണ്ടായ കാരണം പൊതു ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവണ്‍മെന്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് അതിപ്രധാനമാണ്. നാലാം തീയതി ഗവണ്‍മെന്റ് ക്ഷണിച്ച മീറ്റിങ്ങില്‍ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങള്‍ പങ്കെടുക്കുന്നത്’. കത്തില്‍ പറയുന്നു.

എന്തുകൊണ്ട് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല എന്ന ചോദ്യത്തിന് ഡബ്ല്യുസിസിയെ ഉദ്ദേശിച്ച് ‘ദേ ദെംസെല്‍വ്സ് ഡിമാന്‍ഡഡ്’ എന്നാണ് മന്ത്രി ഉപയോഗിച്ചത്. അതുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാത്തത്. തന്റെ വകുപ്പ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് സാംസ്‌കാരിക വകുപ്പിനു കൈമാറിയിരുന്നു.

]]>
ഹേമാ കമ്മിറ്റി റിപ്പോർട്ട് റിപ്പോർട്ട് പുറത്ത് വന്നാൽ പല വിഗ്രഹങ്ങളും ഉടയും : പാർവതി തിരുവോത്ത് https://malayalees.ch/parvathy-thiruvoth-about-hema-committee-report/ Wed, 30 Mar 2022 04:43:28 +0000 https://malayalees.ch/?p=59272 ഹേമാ കമിറ്റി റിപ്പോർട്ട് നീട്ടിക്കൊണ്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നത് പാർവതി തിരുവോത്ത്. റിപ്പോർട്ട് പുറത്ത് വന്നാൽ പല വിഗ്രഹങ്ങളും ഉടയുമെന്നും പാർവതി പറഞ്ഞു.

തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് സർക്കാർ സ്ത്രീ സൗഹൃദമാകുന്നത്. റിപ്പോർട്ട് നടപ്പാവാൻ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുമെന്നും പാർവതി തിരുവോത്ത് പറഞ്ഞു. സഹപ്രവർത്തകർക്ക് ചൂഷണം നേരിടുന്നത് കണ്ടിരിക്കാനാവില്ലെന്നും പാർവതി തിരുവോത്ത് പറഞ്ഞു.

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിൽ അതൃപ്തി അറിയിച്ച് നടി പാർവ്വതി തിരുവോത്ത് നേരത്തെയും രംഗത്തുവന്നിട്ടുണ്ട്. ലൈംഗിക അതിക്രമത്തെ അതിജീവിച്ചവരുടെ പേര് പുറത്തുവിടുന്നതിൽ പ്രശ്‌നമില്ലെന്ന് അറിയിച്ചിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതെന്ത് എന്ന ചോദ്യമാണ് പാർവ്വതി ഉന്നയിച്ചത്. പ്രശ്‌നം അനുഭവിച്ചവർ റിസ്‌ക് എടുക്കാൻ തയ്യാറായിട്ടും റിപ്പോർട്ട് പുറത്തുവിടാത്തത് ആരെ സംരക്ഷിക്കാനാണെന്നും പാർവ്വതി ചോദിച്ചു. റിപ്പോർട്ട് പുറത്തുവരാതിരുന്നാൽ നടപടിയുണ്ടാകില്ലെന്ന ധാർഷ്ട്യത്തോടെയാണ് സ്ത്രീകൾക്കെതിരായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും പാർവ്വതി ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.

ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി അന്വേഷണ കമ്മീഷൻ നിയപ്രകാരമുണ്ടായിട്ടുള്ള കമ്മിറ്റിയല്ലാത്തതിനാൽ സർക്കാരിന് പഠന റിപ്പോർട്ട് നിയമസഭയിൽ വെയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് ഡബ്ല്യുസിസി അംഗങ്ങളുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം വനിതാ കമ്മീഷൻ വിശദീകരിച്ചത്. ഇക്കാര്യം മുൻ സാംസ്‌കാരികവകുപ്പുമായി സംസാരിച്ചിരുന്നെന്നും പി സതീദേവി അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പരിശോധിച്ചശേഷം സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങളാണ് ഡബ്ല്യുസിസി വനിതാ കമ്മീഷന് മുന്നിൽ വെച്ചത്.

ഡബ്ല്യുസിസി അംഗങ്ങൾ ഉന്നയിച്ച കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഉറപ്പുനൽകി. സിനിമാ മേഖലയിലേക്ക് പുതിയ പെൺകുട്ടികൾ കടന്നുവരുമ്പോൾ അവർക്ക് നല്ല ആത്മവിശ്വാസത്തോടെ സർഗവാസനകൾ പ്രകടിപ്പിക്കാൻ കഴിയേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഉറപ്പുവരുത്താൻ നിയമനിർമ്മാണം ആവശ്യമാണെന്നും വനിതാ കമ്മീഷൻ കൂട്ടിച്ചേർത്തു.

]]>
‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെങ്കില്‍ ഭാവി കേരളം മാപ്പ് തരില്ല’; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ടി പത്മനാഭന്‍ https://malayalees.ch/writer-t-padmanabhan-demands-publish-hema-committee-report/ Sat, 26 Mar 2022 05:00:13 +0000 https://malayalees.ch/?p=59109 സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സര്‍ക്കാരിനെതിരെ പരോക്ഷമായ വിമര്‍ശനവുമായി എഴുത്തുകാരന്‍ ടി പത്മനാഭന്‍. റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെങ്കില്‍ ഭാവി കേരളം നിങ്ങള്‍ക്ക് മാപ്പുതരില്ലെന്നായിരുന്നു ടി പത്മനാഭന്റെ വിമര്‍ശനം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വിടണമെന്ന് അദ്ദേഹം ഐഎഫ്എഫ്‌കെ വേദിയില്‍ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസില്‍ തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും ടി പത്മനാഭന്‍ പറഞ്ഞു. ഇത്തരം പ്രവൃത്തി ചെയ്താല്‍ താര ചക്രവര്‍ത്തിമാര്‍ക്ക് അധികകാലം വാഴാനാകില്ല. എത്ര വലിയവരായാലും തൊഴിലിടത്തില്‍ സ്ത്രീകള്‍ ഇപ്പോഴും സുരക്ഷിതരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടനവേദിയിലെ ഭാവനയുടെ സാന്നിധ്യത്തേയും ടി പത്മനാഭന്‍ പ്രശംസിച്ചു. അപരാജിതയായ പെണ്‍കുട്ടിയാണ് ചലച്ചിത്രമേളയുടെ ഉദ്ഘാടന ദിനത്തില്‍ അതിഥിയായതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ വിജയം ഉദ്‌ഘോഷിക്കുന്ന മേളയാണ് ഇത്തവണത്തേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>