heavy rain – malayalees.ch https://malayalees.ch Malayalam Online News Portal Tue, 24 Oct 2023 06:31:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png heavy rain – malayalees.ch https://malayalees.ch 32 32 അഞ്ചു ദിവസം ശക്തമായ മഴ തുടരും; ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത https://malayalees.ch/rain-alert-in-kerala-31/ Tue, 24 Oct 2023 06:30:55 +0000 https://malayalees.ch/?p=89953 സംസ്ഥാനത്ത് തുലാമഴ ശക്തമായി തുടരും . അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്.മലയോര മേഖലകളിലും തീരദേശ മേഖലകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.(Rain Alert in kerala)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ്. ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ മുന്നന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

]]>
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് https://malayalees.ch/rain-alert-in-kerala-29/ Mon, 23 Oct 2023 05:19:58 +0000 https://malayalees.ch/?p=89868 സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് അലേർട്ട്.
മഴ ശക്തിപ്പെടുമെന്നതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന നിർദേശം നൽകിയിട്ടുണ്ട്.(Rain alert in kerala)

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഉയർന്ന തിരമാലക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവരും വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം അറിയിച്ചു.അറബിക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന തേജ് ചുഴലിക്കാറ്റ് നാളെയോടെ യെമൻ – ഒമാൻ തീരത്ത് കര തൊടും. ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.

]]>
കേരളത്തിലും തമിഴ്‌നാട്ടിലും തുലാവർഷം എത്തി; അടുത്ത അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത https://malayalees.ch/thulavarsham-arrived-in-kerala-and-tamilnadu/ Sat, 21 Oct 2023 08:51:07 +0000 https://malayalees.ch/?p=89800 കേരളത്തിലും തമിഴ്‌നാട്ടിലും തുലാവർഷംഎത്തിചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യ- തെക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനത്തേക്കും. ( Thulavarsham arrived in kerala and tamilnadu )

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് യല്ലോ പ്രഖ്യാപിച്ചു.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നാളെയും മറ്റന്നാളും മഴമുന്നറിയിപ്പ് നൽകി.

കേരള – തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. തുടർന്നുള്ള 36 മണിക്കൂറിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുന്ന തേജ് ബുധനാഴ്ച രാവിലെയോടെ ഒമാൻ – യമൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തേജ് ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തിന് ഭീഷണിയില്ല.ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം നാളെയോടെ അതി തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കും. കോമോറിൻ മേഖലയിൽ ചക്രവാതചുഴിയും തുടരുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

]]>
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത https://malayalees.ch/slight-rain-to-continue-in-kerala/ Thu, 19 Oct 2023 04:51:46 +0000 https://malayalees.ch/?p=89691 സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. ( slight rain to continue in kerala )

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഉണ്ട്. കർണാടക
തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.

കേരള – തെക്കൻ തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം.

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശനിയാഴ്ചയോടെ തീവ്ര ന്യൂനമർദമാകും. വെള്ളിയാഴ്ച്ചയോടെ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

]]>
കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകൾക്കും അവധി https://malayalees.ch/heavy-rain-holiday-in-thiruvananthapuram-and-kottayam-today/ Wed, 04 Oct 2023 05:10:09 +0000 https://malayalees.ch/?p=88857 കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചേർത്തല താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയുണ്ട്.

തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് നെയ്യാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കൃഷിയിടങ്ങളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴ കാരണമാണ് നെയ്യാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. നെയ്യാറ്റിന്‍കര, പാലക്കടവ് പാലത്തില്‍ വെള്ളംമുട്ടി ഒഴുകുകയാണ്. അമരവിള,കണ്ണംകുഴി തോട് നിറഞ്ഞു. കൃഷിയിടങ്ങളില്‍ വെള്ളം കയറിയ നിലയിലാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലായി 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഇന്ന് വരെ പെയ്ത മഴയില്‍ നെടുമങ്ങാട് താലൂക്കിലെ 11 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ചിറയിന്‍കീഴ്,വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ നാല് വീതം വീടുകള്‍ക്കും ഭാഗികമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്കിലെ മാമം അംഗന്‍വാടിയില്‍ ഒരു ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്. ഇവിടെ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് താമസിക്കുന്നത്. മഴക്കെടുതി നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് റവന്യൂ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

]]>
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യത https://malayalees.ch/chances-of-rain-in-kerala-no-alerts/ Tue, 03 Oct 2023 05:28:37 +0000 https://malayalees.ch/?p=88799 സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യത. മലയോര  മേഖലയിൽ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശം നൽകി. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ( chances of rain in kerala no alerts )

അതേസമയം, ഇന്നൊരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. നാളത്തോടെ മഴ ദുർബലമായി വരണ്ട അന്തരീക്ഷ സ്ഥിതിയിയിലേക്ക് മാറാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

]]>
ഏകദിന ലോകകപ്പ് 2023: കനത്ത മഴ ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം ഉപേക്ഷിച്ചു, ഇന്ത്യ ഇനി കാര്യവട്ടത്ത് https://malayalees.ch/world-cup-2023-india-vs-england-warm-up-match/ Mon, 02 Oct 2023 08:25:18 +0000 https://malayalees.ch/?p=88749
ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു, പിന്നാലെ ശക്തമായ മഴയെത്തുകയായിരുന്നു. തോരാതെ മഴ തുടര്‍ന്നതോടെ മത്സരം ഒഴിവാക്കുകയായിരുന്നു. ഇംഗ്ലണ്ടിനെപ്പോലൊരു ശക്തരായ എതിരാളികള്‍ക്കെതിരേ സന്നാഹ മത്സരം കളിക്കുന്നത് ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്യുമായിരുന്നു.

ഇനി നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഇന്ത്യയുടെ സന്നാഹം മത്സരം. ഈ മത്സരത്തിന് തിരുവനന്തപുരമാണ് വേദിയാവുന്നത്. എന്നാല്‍ ഇവിടെയും ശക്തമായ മഴയാണ് നിലവിലുള്ളത്. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ സന്നാഹ മത്സരവും മഴമൂലം ഉപേക്ഷിക്കാനാണ് സാധ്യത.

രണ്ട് സന്നാഹവും ഉപേക്ഷിച്ചാല്‍ ഏഴാം തീയതി വരെ നെറ്റ്‌സ് പരിശീലനം മാത്രമാവും ഇന്ത്യക്ക് ലഭിക്കുക. ഇത് എട്ടാം തീയ്യതി നടക്കുന്ന ഓസീസിനെതിരായ മത്സരത്തില്‍ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കും. ഓസീസ് പരമ്പരയിലെ അവസാന മത്സരം തോറ്റാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നത്.

]]>
കനത്ത മഴ : കൊച്ചി നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വിമർശനവുമായി ഹൈക്കോടതി https://malayalees.ch/kerala-highcourt-slams-cochin-corporation-over-water-logging/ Mon, 02 Oct 2023 06:37:24 +0000 https://malayalees.ch/?p=88719
കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വിമർശനവുമായി ഹൈക്കോടതി. വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കൊച്ചി കോർപ്പറേഷൻ തയ്യാറാകണം. വെള്ളക്കെട്ട് ഇല്ലെങ്കിൽ ക്രെഡിറ്റ് കോർപ്പറേഷൻ എടുക്കുമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു.

കോർപ്പറേഷൻ അഭിഭാഷകൻ ഹാജരാകാൻ വൈകിയതിന്റെ കാരണവും സിംഗിൾ ബെഞ്ച് തേടി. നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കൊച്ചി കോർപ്പറേഷന് ഹൈക്കോടതി നിർദ്ദേശം നൽകി. നഗരത്തിൽ പലയിടത്തും തുടരുന്ന വെള്ളക്കെട്ട് സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി.

അതേസമയം, എറണാകുളം ജില്ലയിൽ മഴ തുടരുകയാണ്. ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

]]>
എറണാകുളത്ത് പെരുമഴയത്ത് റോഡിൽ കുഴിയടപ്പ്; പണി പൂർത്തിയാക്കിയതിന് പിന്നാലെ ടാറിളകിത്തുടങ്ങി https://malayalees.ch/road-maintenance-in-heavy-rain-at-kochi/ Mon, 02 Oct 2023 06:31:47 +0000 https://malayalees.ch/?p=88713 എറണാകുളത്ത് പെരുമഴയത്ത് റോഡിൽ കുഴിയടപ്പ്. എൻഎച്ച് ബൈപ്പാസിലെ കുഴികളാണ് മഴയത്ത് ഇതരസംസ്ഥാന തൊഴിലാളികളെ നിർത്തി അടയ്ക്കുന്നത്. പണി പൂർത്തിയാക്കി തൊഴിലാളികൾ മടങ്ങിയതിന് പിന്നാലെ മിക്കയിടത്തും ടാറിളകിത്തുടങ്ങി. ഇടപ്പള്ളി മുതൽ അരൂർ വരെ എൻ എച്ച് ബൈപ്പാസിൽ കുഴി രൂപപ്പെട്ട് വാഹനയാത്ര ദുഷ്കരമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ദേശീയ പാത അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം കുഴിയടയ്ക്കാൻ തീരുമാനിച്ചത്.

യു ടേണിൽ പെരുമഴയത്ത് കരാറുകാരൻ ചുമതലപ്പെടുത്തിയ ഇതരസംസ്ഥാന സംസ്ഥാന തൊഴിലാളികൾ കുഴിയടയ്ക്കുന്നു. നേരത്തെ മിക്സ് ചെയ്ത ടാർ കുഴിയിലിട്ട് അടിച്ചുറപ്പിക്കുന്നതോടെ പണി കഴിഞ്ഞു. മുൻപ് അടച്ച കുഴികളിലെ ടാർ ഇളകിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ ഇടറോഡുകളിലെ അവസ്ഥയും മഴ കനത്തതോടെ പരിതാപകരമാണ്.

]]>
എറണാകുളം ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; അറബികടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു https://malayalees.ch/orange-alert-declared-in-5-districts/ Sat, 30 Sep 2023 11:25:25 +0000 https://malayalees.ch/?p=88689 കൊങ്കൺ ഗോവ തീരത്ത് അറബികടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് രാത്രിയോടെ പഞ്ചിമിനും രത്നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടൽ ശക്തി കൂടിയ ന്യുന മർദ്ദം ഒഡിഷ പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങുകയാണ്. ( orange alert declared in 5 districts )

കേരളത്തിൽ എല്ലാ ജില്ലയിലും മഴ തുടരുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ക്വാറിയിങ്, മൈനിങ് പ്രവർത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

]]>