heavy-rain-at-thiruvanathapuram-today – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Feb 2022 11:58:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png heavy-rain-at-thiruvanathapuram-today – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ശ​ക്ത​മാ​യ മ​ഴ https://malayalees.ch/heavy-rain-at-thiruvanathapuram-today/ Sat, 12 Feb 2022 11:58:35 +0000 https://malayalees.ch/?p=56877 ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന​ത്ത് വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്നു​ണ്ട്.ക​ന​ത്ത ചൂ​ടി​ല്‍ ല​ഭി​ച്ച വേ​ന​ല്‍ മ​ഴ ത​ല​സ്ഥാ​ന ജി​ല്ല​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. ഇന്ന് മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴയ്ക്ക് സാധ്യതയെന്നാണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ ഇ​ടു​ക്കി വ​രെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ വൈ​കി​ട്ട് വ​രെ ഇ​ട​വി​ട്ട് മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മ​ധ്യ​കേ​ര​ള​ത്തി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നേ​രി​യ തോ​തി​ല്‍ മ​ഴ​യു​ണ്ടാ​യി​രു​ന്നു.

തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് രാത്രി വരെ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലെ വനമേഖലകളിലും മഴ കിട്ടിയേക്കും. തിരുവനന്തപുരം മലയോരമേഖലയിലും നഗരമേഖലയിലും ഉച്ചമുതൽ ശക്തമായ മഴ തുടരുകയാണ്. രാത്രിയോടെ മഴയ്ക്ക് ശമനമുണ്ടാകും എന്നാണ് അറിയിപ്പ്. തിരുവനന്തപുരം എയർപോർട്ടിൽ 45 മിനിറ്റിൽ 39 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി.

മധ്യ തെക്കൻ കേരള ജില്ലകളിൽ രാത്രി വരെ ഇടവിട്ട് മഴ ലഭിക്കും. 2 കിലോമീറ്റർ വരെ ഉയരത്തിൽ കിഴക്കൻ കാറ്റ് കേരളത്തിന് നേരെ ശക്തിപ്രാപിക്കുകയും ബംഗാൾ ഉൾക്കടലിൽ നിന്നും ഈർപ്പം കൂടുതൽ കലർന്ന മേഘം കേരളത്തിന് മേലെ എത്തിച്ചേർന്നതുമാണ് അപ്രതീക്ഷിത മഴയ്ക്ക് കാരണം. അതേസമയം, കേരള – കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

]]>