heart attack – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Mar 2023 04:55:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png heart attack – malayalees.ch https://malayalees.ch 32 32 സുസ്‌മിത സെനിന് ഹൃദയാഘാതം; ആഞ്ജിയോപ്ലാസ്റ്റി ചെയ്തതായി താരം https://malayalees.ch/sushmita-sen-heart-attack/ Fri, 03 Mar 2023 04:55:26 +0000 https://malayalees.ch/?p=77270 ബോളിവുഡ് നടി സുസ്‌മിത സെനിന് ഹൃദയാഘാതം. താരം തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ വിവരം അറിയിച്ചത്. ഏതാനും ദിവസങ്ങൾക്കുമുൻപ് ഹൃദയാഘാതം ഉണ്ടായെന്നും ആഞ്ജിയോപ്ലാസ്റ്റി ചെയ്തു എന്നും സുസ്‌മിത അറിയിച്ചു. 47കാരിയായ താരം 84 ൽ മിസ് യൂണിവേഴ്സ് ആയതോടെയാണ് സിനിമാഭിനയം ആരംഭിച്ചത്.

“നിങ്ങളുടെ ഹൃദയം എപ്പോഴും സന്തോഷത്തോടെ കാത്തുസൂക്ഷിക്കുക അങ്ങനെയെങ്കിൽ എല്ലാ അവസ്ഥയിലും അത് നിങ്ങൾക്കൊപ്പം നിൽക്കും ഷോണ’, ബുദ്ധിമാനായ എന്റെ അച്ഛൻ പറഞ്ഞ വാക്കുകളാണിത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് എനിക്ക് ഹാർട്ട് അറ്റാക്ക് അനുഭവപ്പെട്ടു. ആൻജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റ് ഘടിപ്പിച്ചു. എനിക്ക് വലിയ ഹൃദയമാണ് ഉള്ളതെന്ന് എൻ്റെ കാർഡിയോളജിസ്റ്റ് ഉറപ്പിക്കുകയും ചെയ്തു.”- അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുസ്‌മിത കുറിച്ചു.

1996ൽ ദസ്തക് എന്ന ചിത്രത്തിലൂടെ സിനിമാഭിനയം തുടങ്ങിയ സുസ്‌മിത അവസാനം അഭിനയിച്ച സിനിമ 2015ൽ പുറത്തിറങ്ങിയ ‘നിർബാക്’ എന്ന ബംഗാളി സിനിമയാണ്. നിലവിൽ ഹോട്സ്റ്റാർ സ്ട്രീം ചെയ്യുന്ന ‘ആര്യ’ എന്ന വെബ് സീരീസിൽ അഭിനയിക്കുകയാണ് താരം.

]]>
ഹൃദയാഘാതം; പട്ടാമ്പി സ്വദേശിയായ യുവാവ് ദുബായിൽ മരണപ്പെട്ടു https://malayalees.ch/pattambi-youth-demise-dubai/ Mon, 16 Jan 2023 09:56:30 +0000 https://malayalees.ch/?p=74530 പാലക്കാട് പട്ടാമ്പി സ്വദേശിയായ യുവാവ് ദുബായിൽ മരണപ്പെട്ടു. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ചെവിക്കൽ ചെട്ടിയാർ തൊടി സുഹൈൽ (20) ആണ് മരണപ്പെട്ടത്. ഹൃദയസ്തംഭനമാണ് മരണകാരണം. വീസ പുതുക്കുന്നതിനായി യുഎഇയിൽ എത്തിയ യുവാവ് സുഹൃത്തുക്കൾക്കൊപ്പം സ്വകാര്യ ഹോട്ടലിലായിരുന്നു താമസം. രാവിലെ ഉറക്കത്തിൽ എഴുന്നേൽക്കാതിരുന്നതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

]]>
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് https://malayalees.ch/postmortem-report-says-rss-workers-death-was-due-to-heart-attack/ Mon, 25 Jul 2022 09:51:34 +0000 https://malayalees.ch/?p=65375 കണ്ണൂര്‍ പിണറായി പാനുണ്ടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയാഘാതം മൂലമാണ് ഇദ്ദേഹം മരിച്ചതെന്നും ശരീരത്തിൽ പരിക്കുകളില്ലെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണ കാരണമെന്നായിരുന്നു ആര്‍എസ്എസിന്റെ ആരോപണം. ജിംനേഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ആരോപണത്തെ തള്ളിക്കളയുകയാണ് പൊലീസ്. ഇന്ദിരാഗാന്ധി ആശുപത്രയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ജിംനേഷ് കുഴഞ്ഞു വീണ് മരിച്ചത്.

പാനുണ്ടയില്‍ ബാലസംഘം വില്ലേജ് സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതു സംബന്ധിച്ച തര്‍ക്കം ഇന്നലെ സിപിഐഎം ആര്‍എസ്എസ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ സഹോദരനൊപ്പം കൂട്ടിരുപ്പുകാരനായാണ് ജിംനേഷ് ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിയത്. ഇതിനിടയില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ കുഴഞ്ഞ വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നതിനിടയില്‍ മൂന്നരയോടെ മരണം സംഭവിച്ചു.

എന്നാല്‍ മരണം സിപിഐഎം മര്‍ദനത്തെ തുടര്‍ന്നാണെന്നായിരുന്നു ആര്‍എസ്എസിന്റെ ആരോപണം. പാനുണ്ടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ജിംനേഷിന് പരിക്കേറ്റെന്നും ആന്തരികക്ഷതമേറ്റതാണ് മരണത്തിലേക്കെത്തിച്ചതെന്നുമാണ് ആര്‍എസ്എസ് പറയുന്നത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകരായ എ. ആദര്‍ശ്, പി.വി. ജിഷ്ണു, ടി. അക്ഷയ്, കെ.പി. ആദര്‍ശ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് സന്ദര്‍ശിച്ചു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന മേഖലയില്‍ ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്ന് ബിജെപി ആരോപിക്കുന്നു.

]]>
ആശങ്കകള്‍ക്ക് വിരാമം: കൊവിഡ് വാക്‌സിനേഷന് ശേഷം ഹൃദയാഘാതം വര്‍ധിച്ചിട്ടില്ലെന്ന് ഒഎച്ച്എ https://malayalees.ch/covid-vaccine-doesnt-increase-the-risk-of-heart-attack/ Mon, 30 May 2022 04:11:53 +0000 https://malayalees.ch/?p=62597 കൊവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിനേഷന് ശേഷം രാജ്യത്തെ ഹൃദയാഘാത കേസുകള്‍ വര്‍ധിച്ചിട്ടില്ലെന്ന് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍. വാക്‌സിനേഷന്‍ ഹൃദയാഘാതമുണ്ടാക്കുമെന്ന ആശങ്കകള്‍ക്ക് മറുപടിയായാണ് ഒഎച്ച്എ ഇക്കാര്യം അറിയിച്ചത്. കൊവിഡ് വാക്‌സിനുള്‍പ്പെടെ എല്ലാ വാക്‌സിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. എന്നിരിക്കിലും വാക്‌സിന്‍ സ്വീകരിച്ചതുകൊണ്ട് ഹൃദയാഘാതം വര്‍ധിച്ചതിന് തെളിവുകളില്ലെന്ന് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കി.

സമീപകാലത്ത് ഹൃദയാഘാതം മൂലം മരണമടഞ്ഞവരുടെ എണ്ണം ചൂണ്ടിക്കാട്ടി ഒരാള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് കൊവിഡ് വാക്‌സിനേഷനുമായി ബന്ധമുണ്ടെന്ന് തെളിവുകളില്ല. ഹൃദയാഘാതങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടില്ലെന്നും കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ആദില്‍ ബറകത്ത് അല്‍ റിയാമി വ്യക്തമാക്കി.

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച സ്വീകരിച്ച 2.5 ദശലക്ഷത്തിലധികം ആളുകളില്‍ 54 മയോ കാര്‍ഡിറ്റിസ് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഒരു പഠനത്തെ ഉദ്ധരിച്ചുകൊണ്ട് ഡോ. ആദില്‍ ബറകത്ത് അല്‍ റിയാമി പറഞ്ഞു. സമാനമായ രീതിയില്‍ തന്നെയാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവരിലും മയോ കാര്‍ഡിറ്റിസ് കേസുകളുള്ളത്. അതിനാല്‍ ആശങ്ക വേണ്ടെന്നും വിദഗ്ധരില്‍ നിന്നും ശരിയായ വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്നും ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കി.

]]>