Health – malayalees.ch https://malayalees.ch Malayalam Online News Portal Sat, 02 Dec 2023 11:35:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Health – malayalees.ch https://malayalees.ch 32 32 ഡിജിറ്റല്‍ ഹെല്‍ത്ത്: ആധുനികവത്ക്കരിക്കുന്നതിനും ബയോമെട്രിക് പഞ്ചിംഗിനുമായി 7.85 കോടി https://malayalees.ch/digital-health-7-85-crore-for-modernization-and-biometric-punching/ Sat, 02 Dec 2023 11:35:13 +0000 https://malayalees.ch/?p=92223 ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതില്‍ സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനായി 5.16 രൂപയാണ് അനുവദിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നടപ്പിലാക്കുന്നത്. നിലവില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള 10 ആരോഗ്യ സ്ഥാപനങ്ങളില്‍ പഞ്ചിംഗ് നടപ്പിലാക്കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പഞ്ചിംഗ് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കേന്ദ്രീകൃതമായി നിരീക്ഷിക്കുന്നതിനായി സെന്‍ട്രല്‍ ഡേറ്റ റിപ്പോസിറ്ററി ആപ്ലിക്കേഷന്‍ സജ്ജമാക്കാനായി 14.50 ലക്ഷം രൂപ അനുവദിച്ചു. ഡിജിറ്റല്‍ ഹെല്‍ത്ത് സാക്ഷാത്ക്കരിക്കുന്നതിന് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും 14 ജില്ലാ മെഡിക്കല്‍ ഓഫീസുകളിലും ഇ ഓഫീസ് സംവിധാനം നടപ്പിലാക്കി. സ്റ്റേറ്റ് ടിബി സെന്റര്‍ തുടങ്ങിയ 20 ഓളം ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഓഫീസ് അന്തിമ ഘട്ടത്തിലാണ്. 599 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് നടപ്പിലാക്കി. 392 ആശുപത്രികളിലും ഇ ഹെല്‍ത്ത് നടപ്പിലാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ഓണ്‍ലൈന്‍ ഒപി ടിക്കറ്റും പേപ്പര്‍ രഹിത ആശുപത്രി സേവനങ്ങളും യാഥാര്‍ത്ഥ്യമാക്കി. ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലീ ആപ്പ് ആവിഷ്ക്കരിച്ചു.

ആര്‍ദ്രം ജനകീയ കാമ്പയിനിലൂടെ ഒന്നര കോടിയിലധികം പേരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. കാന്‍സര്‍ രോഗനിര്‍ണയത്തിനും കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാന്‍സര്‍ ഗ്രിഡ്, കാന്‍സര്‍ കെയര്‍ സ്യൂട്ട് നടപ്പിലാക്കി. വിപുലമായ ഇ സഞ്ജീവനി സേവനങ്ങള്‍ ലഭ്യമാക്കി. ലാബ് റിസള്‍ട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനം ലഭ്യമാക്കി വരുന്നു. ഹൃദ്യം, ആശാധാര പദ്ധതികളുടെ സേവനം ഓണ്‍ലൈന്‍ വഴിയാക്കി. ആശാധാര പദ്ധതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് അടുത്തിടെ ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

]]>
ഭാരതീയ ചികിത്സാ വകുപ്പില്‍ 116 തസ്തികകള്‍ സൃഷിച്ചു https://malayalees.ch/116-posts-have-been-created-in-indian-medical-department/ Sat, 08 Jul 2023 04:48:02 +0000 https://malayalees.ch/?p=84061 ഭാരതീയ ചികിത്സാ വകുപ്പില്‍ 116 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ ഓഫീസര്‍, നഴ്‌സ് ഗ്രേഡ്-II, ഫാര്‍മസിസ്റ്റ് ഗ്രേഡ്-II, ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ഗുണമേന്മയോടുകൂടി സാധ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

5 മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം), 8 മെഡിക്കല്‍ ഓഫീസര്‍ (പഞ്ചകര്‍മ്മ), 41 മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ), 2 മെഡിക്കല്‍ ഓഫീസര്‍ (നാച്യുര്‍ക്യുര്‍) 10 നഴ്‌സ് ഗ്രേഡ്-II, 10 ഫാര്‍മസിസ്റ്റ് ഗ്രേഡ്-II, 40 ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്. ഭാരതീയ ചികിത്സാ വകുപ്പില്‍ അടുത്തകാലത്ത് ഇതാദ്യമായാണ് ഇത്രയേറെ തസ്തികകള്‍ ഒരുമിച്ച് സൃഷ്ടിക്കുന്നത്.

ആയുഷ് മേഖലയുടെ വികസനത്തിന് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് 430 ആയുഷ് സ്ഥാപനങ്ങളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി. ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കാനായി 1000 യോഗ ക്ലബ്ബുകള്‍ സംസ്ഥാനത്തെ കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചു. 590 വനിത യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു.

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ വെല്‍നസ് കേന്ദ്രങ്ങളാക്കി ഉയര്‍ത്തി മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആയുര്‍വേദ രംഗത്തെ ഗവേഷണത്തിനായി അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സാക്ഷാത്ക്കരിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

]]>
കളമശ്ശേരിയിൽ ബീഫ് കഴിച്ചവർക്ക് ദേഹാസ്വസ്ഥത; ഒരു കുട്ടി ആശുപത്രിയിൽ https://malayalees.ch/those-who-ate-beef-in-kalamassery-became-ill/ Fri, 20 Jan 2023 04:12:04 +0000 https://malayalees.ch/?p=74726 കളമശ്ശേരിയിൽ ബീഫ് കഴിച്ചവർക്ക് ദേഹാസ്വസ്ഥത അനുഭവപ്പെട്ടുവെന്ന് പരാതി. അങ്കമാലി ഡി പോൾ കോളജിലെ വിദ്യാർത്ഥികളായ എട്ടു കുട്ടികൾക്കാണ് ദേഹാസ്വസ്ഥത അനുഭവപ്പെട്ടത്. ഒരു കുട്ടിയെ കിന്റർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. പുറത്തു കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.

]]>
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു https://malayalees.ch/oommen-chandys-health-has-improved/ Tue, 29 Nov 2022 11:31:20 +0000 https://malayalees.ch/?p=72060 ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെു. ചികിത്സ തൃപ്തികരമായി പുരോഗമിക്കുന്നുവെന്നും ഭക്ഷണം നന്നായി കഴിക്കുകയും നടക്കാനുള്ള പ്രയാസം മാറുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍, മുന്‍ മന്ത്രി കെ.സി ജോസഫ്, ബെന്നി ബെഹ്‌നാന്‍ എംപി എന്നിവര്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. അതേസമയം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

]]>
എസ്.എ.ടി ആശുപത്രിയിൽ 32 ഐ.സി.യു കിടക്കകൾ; ഉദ്ഘാടനം ഇന്ന് https://malayalees.ch/sat-hospital-has-32-icu-beds-inauguration/ Thu, 25 Aug 2022 04:19:47 +0000 https://malayalees.ch/?p=67032 തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ കുട്ടികൾക്കായി ആധുനിക സംവിധാനങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗം സജ്ജമായി. ഇന്ന് രാവിലെ 10ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. 8 ഹൈഡെപ്പന്റൻസി യൂണിറ്റ് കിടക്കകളും 24 ഐ.സി.യു കിടക്കകളും ഉൾപ്പെടെ ആകെ 32 കിടക്കകളാണ് പീഡിയാട്രിക് വിഭാഗത്തിൽ സജ്ജമാക്കിയത്.

12 മൾട്ടി പാര മോണിറ്ററുകൾ, 10 വെന്റിലേറ്ററുകൾ, 6 നോൺ ഇൻവേസീവ് ബൈപ്പാസ് വെന്റിലേറ്ററുകൾ, 2 പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ, 3 ഡിഫിബ്രിലേറ്ററുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 98 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്. നിലവിൽ 18 കിടക്കകളുള്ള അത്യാധുനിക ഉപകരണങ്ങളോടുകൂടിയ പീഡിയാട്രിക് ഐ.സി.യുവാണുള്ളത്. നവജാതശിശു വിഭാഗത്തിൽ 54 ഐ.സി.യു കിടക്കകളുമുണ്ട്. നെഗറ്റീവ് പ്രഷർ സംവിധാനവും പുതിയ ഐ.സി.യുവിലുണ്ട്.

കൊവിഡ് പോലെ വായുവിൽ കൂടി പകരുന്ന പകർച്ചവ്യാധികൾ വെല്ലുവിളിയാകുന്നതിനാൽ നെഗറ്റീവ് പ്രഷർ സംവിധാനമുള്ള തീവ്രപരിചരണ വിഭാഗം രോഗീപരിചരണത്തിൽ ഏറെ സഹായിക്കും. ഈ ഐ.സി.യുവിൽ ഇന്റെൻസീവ് റെസ്‌പിറേറ്ററി കെയറിനായിരിക്കും മുൻഗണനയെന്ന് മന്ത്രി വ്യക്തമാക്കി.

]]>
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാം; ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ https://malayalees.ch/healthy-food-to-detox-your-body/ Tue, 23 Aug 2022 08:04:12 +0000 https://malayalees.ch/?p=66914 ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ ഭക്ഷണത്തിന്റെ ഗുണം നോക്കാതെ രുചി മാത്രം നോക്കിയാണ് പലരും ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ഭക്ഷണത്തോടൊപ്പം രോഗങ്ങളെയും നാം കൂടെക്കൂട്ടാറുണ്ട്. എന്നാൽ മിക്കപ്പോഴും നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ വിഷാംശവും ശരീരത്തിൽ എത്തിച്ചേരും. ശരീരത്തിൽ കടന്നുകൂടുന്ന വിഷാംശത്തെ ഇല്ലാതാക്കാൻ ചില എളുപ്പവഴികൾ എന്തൊക്കെയാണെന്ന് നോക്കാം.

മഞ്ഞൾ ചേർത്ത പാൽ, മോര്, കരിമ്പ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിൽ എത്തിയിരിക്കുന്ന വിഷാംശത്തെ ഒരുപരിധിവരെ ഇല്ലാതാക്കാൻ സഹായിക്കും. മഞ്ഞൾ ചേർത്ത പാൽ വിഷാംശത്തെ ഇല്ലാതാക്കുന്നതിനൊപ്പം ശരീരത്തിന് നിരവധി ഗുണങ്ങളും നൽകുന്നു. പല രോഗാണുബാധകളിൽ നിന്നും നമ്മുടെ ശരീരത്തെ ഇത് സംരക്ഷിക്കുന്നു. മികച്ച ഒരു രക്തശുദ്ധീകരണിയും ക്ലെൻസറും കൂടിയാണ് മഞ്ഞൾ. ഇതിന് ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കാനും രക്തത്തിന്റെ ചംക്രമണം വർദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്‌. രക്തധമനികളിലെ മാലിന്യങ്ങളെ അലിയിച്ച്‌ രക്തയോട്ടം സുഗമവും സുരക്ഷിതവുമാക്കാൻ ഈ പാനീയം ഏറെ ഫലപ്രദമാണ്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ദഹനസംബന്ധമായ അസുഖങ്ങള്‍ എന്നിവ അകറ്റാനും ഇത് ബെസ്റ്റാണ്. മഞ്ഞൾ പാലിനൊപ്പം ചേരുമ്പോൾ അത്‌ ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്ക്‌ പരിഹാരമാകുന്നു. ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് മഞ്ഞളും പാലും. അവ നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന കൊഴുപ്പിനെ അലിയിച്ച് അമിതവണ്ണത്തിൽ നിന്നും സംരക്ഷിക്കുന്നതിനും മഞ്ഞൾ ചേർത്ത പാൽ കുടിയ്ക്കുന്നത് സഹായിക്കും.

ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മോരിന്റെ സ്ഥാനം. ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലതാക്കാനും മോര് സഹായിക്കുന്നു. മോര് ശീലമാക്കുന്നതുവഴി ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും സാധിക്കും. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ലിപ്പിഡുകള്‍, എന്‍സൈമുകള്‍ എന്നിവയെല്ലാം മോരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ ഇവ സഹായിക്കും. സംഭാരം ശരീരത്തിലെ ജലാംശത്തെ നിലനിര്‍ത്തുന്നതിനും സഹായകമാണ്. വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്ന മോര് ദാഹത്തിനും ദേഹത്തിനും ഒരുപോലെ ഗുണകരമാണ്.

ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കാൻ നല്ലൊരു പ്രതിവിധിയാണ് കരിമ്പ്. കരിമ്പിൽ സോല്യുബിൾ ഫൈബർ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിൽ ഗ്ലൈസെമിക് ഇൻഡക്സ് തീരെ കുറവാണ് അതിനാൽ കരിമ്പിൽ ജ്യൂസ് പ്രമേഹ രോഗമുള്ളവർക്കും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

]]>
രക്തദാനവും അവയവദാന പ്രക്രിയകളും ഇനി കോവിൻ പോർട്ടൽ വഴി … https://malayalees.ch/co-win-to-be-used-for-making-organ-donation-transparent/ Fri, 19 Aug 2022 08:21:45 +0000 https://malayalees.ch/?p=66682 കോവിന്‍പോർട്ടൽ വഴി ഇനി രക്ത-അവയവ ദാനവും ഉൾപെടുത്താൻ കേന്ദ്ര നടപടി. ഇതിനായുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. പോര്‍ട്ടലിന്റെ നവീകരിച്ച പതിപ്പ് അടുത്തമാസം പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പോര്‍ട്ടലിനു കീഴിലായി കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടിയും (യു.ഐ.പി) നടപ്പിലാക്കും. ഇതുവഴി മുഴുവന്‍ വാക്‌സിനേഷന്‍ സംവിധാനവും ഉടൻ തന്നെ ഡിജിറ്റൈലൈസ് ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതോടെ ഗുണഭോക്താക്കളുടെ വിവരശേഖരണം സുഗമമാക്കുമെന്നും അധികൃതർ പറയുന്നു.

ഇതിനൊപ്പം തന്നെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സംവിധാനവും പ്ലാറ്റ്‌ഫോമില്‍ തുടരും. പ്രതിരോധ കുത്തിവെപ്പിനുള്ള സ്ലോട്ടുകള്‍ പോര്‍ട്ടല്‍ വഴി നേരത്തെ പോലെ തന്നെ മുന്‍കൂട്ടി ബുക്ക് ചെയ്യാനാകും. മുഴുവന്‍ രോഗപ്രതിരോധ കുത്തിവെപ്പുകളും ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞാല്‍ എവിടെ വെച്ചാണ് വാക്‌സിനേഷന്‍ നടക്കുന്നത് അവിടെ നിന്നുതന്നെ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യാനാകുമെന്ന് അധികൃതര്‍ പറയുന്നത്.

രക്തദാനവും അവയവദാന പ്രക്രിയകളും കോവിനുമായി സംയോജിപ്പിക്കുന്നത് അനുയോജ്യമായ രക്ത, അവയവ ദാതാക്കളുമായി ആവശ്യക്കാരെ എളുപ്പത്തില്‍ ബന്ധപ്പെടുത്താൻ സഹായിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യം പദ്ധതി നടപ്പാക്കുക. അതിനായി ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും രണ്ട് ജില്ലകളില്‍ മൂന്നുമാസത്തേക്ക് പുതുക്കിയ പതിപ്പ് ലഭ്യമാക്കും. തുടര്‍ന്ന് ഇത് ദേശീയ തലത്തിലേക്കും നടപ്പാക്കും. യു.ഐ.പി.ക്കുകീഴില്‍ ഡിഫ്തീരിയ, അഞ്ചാംപനി, ടെറ്റനസ്, പോളിയോ, ഹെപ്പറ്റൈറ്റിസ് ബി, മെനിഞ്ചൈറ്റിസ്, റുബെല്ല, കുട്ടികളിലെ ക്ഷയരോഗം, ഹീമോഫിലസ് ഇന്‍ഫ്‌ലുവന്‍സ ടൈപ്പ്-ബി, തുടങ്ങി 12 രോഗങ്ങള്‍ക്കുള്ള കുത്തിവെപ്പുകളാണ് നല്‍കുന്നത്.

]]>
കുരങ്ങുപനി: വസൂരി വാക്‌സിന്‍ ഫലപ്രദമെന്ന് വാദം https://malayalees.ch/%e0%b4%95%e0%b5%81%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%b5%e0%b4%b8%e0%b5%82%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%b8/ Tue, 24 May 2022 04:15:14 +0000 https://malayalees.ch/?p=62318 കുരുങ്ങുപനി പടരുന്ന സാഹചര്യത്തില്‍ വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്‌സിന്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ യുകെ. വസൂരി വാക്‌സിന്‍ 85% ഫലപ്രദമാണ്. ജനങ്ങള്‍ക്കു മുഴുവന്‍ വാക്‌സിന്‍ നല്‍കുന്നില്ലെങ്കിലും ജീവന് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ രോഗികള്‍ക്കും സമ്പര്‍ക്കത്തിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് യുകെ ആരോഗ്യസുരക്ഷ ഏജന്‍സി ഉപദേഷ്ടാവ് ഡോ.സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു.

കുരങ്ങു പനി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ യൂറോപ്പില്‍ കനത്ത ജാഗ്രതയാണ്. ലോകമെമ്പാടും 126 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുമായി അടുത്തു ബന്ധപ്പെട്ടവര്‍ക്ക് 21 ദിവസം സമ്പര്‍ക്കവിലക്ക് വേണമെന്ന് ബ്രിട്ടന്‍ നിര്‍ദേശിച്ചു.

സ്‌പെയിന്‍ തലസ്ഥാനമായ മഡ്രിഡില്‍ 27 പേര്‍ക്കും ബ്രിട്ടനില്‍ 56 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പോര്‍ച്ചുഗലില്‍ 14 പേരും അമേരിക്കയില്‍ 3 പേരും രോഗബാധിതരായി. സ്‌കോട്ട്‌ലന്‍ഡിലും ഡെന്‍മാര്‍ക്കിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. കുരങ്ങില്‍ നിന്നു പടരുന്ന വൈറല്‍ പനി മനുഷ്യരില്‍ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പര്‍ക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

1960 ല്‍ കോംഗോയിലാണ് കുരങ്ങുപനി ആദ്യമായി കണ്ടെത്തിയത്. പനി, തലവേദന, ദേഹത്ത് ചിക്കന്‍പോക്‌സിനു സമാനമായ കുരുക്കള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. പരോക്ഷമായി രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.

രോഗം ആശങ്കാജനകമാണെങ്കിലും കൊവിഡ് 19 പോലുള്ള സാഹചര്യം നിലവിലില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ടോക്കിയോയില്‍ പറഞ്ഞു. കടുത്ത വിലക്ക് പോലുള്ള നടപടികള്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ രോഗം പടര്‍ന്നത് സംബന്ധിച്ച ആരോഗ്യ മുന്നറിയിപ്പ് യുകെ നല്‍കിയിട്ടുണ്ട്.

]]>
തടികുറച്ചാൽ ബോണസ്; ആരോഗ്യദിനത്തിൽ തൊഴിലാളികളെ ഞെട്ടിച്ചൊരു ബോണസ് ഓഫർ https://malayalees.ch/zerodha-ceo-announces-bonus-to-employees-for-losing-weight-netizens-say-this-isnt-healthy/ Mon, 11 Apr 2022 10:23:49 +0000 https://malayalees.ch/?p=59903 വിശേഷ ദിവസങ്ങളിലും തൊഴിലാളികൾക്ക് അഭിനന്ദനപ്പൂർവ്വമായും ബോണസും ഇൻസെന്റീവ്‌സുമൊക്കെ കമ്പനികൾ നൽകാറുണ്ട്. എന്നാൽ ഇനി പറയാൻ പോകുന്ന പോകുന്നത് സെറോധ എന്ന കമ്പനിയെ കുറിച്ചാണ്. അവിടെ തൊഴിലാളികൾക്ക് എന്തിനാണ് എന്നറിയാമോ ബോണസ് നല്കാമെന്നത് പറഞ്ഞത്. കേട്ടാൽ വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷെ സംഭവം സത്യമാണ്. സെറോധ കമ്പനിയിലെ ജീവനക്കാർക്ക് ആരോഗ്യം ശ്രദ്ധിച്ചാൽ ബോണസ് നൽകാമെന്നാണ് സെറോധയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ നിതിൻ കാമത്തിന്റെ പ്രഖ്യാപനം. ബം​ഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ ബ്രോക്കിങ് കമ്പനിയാണ് സെറോധ.

ലോകാരോ​ഗ്യദിനത്തിലായിരുന്നു സെറോധയുടെ സി.ഇ.ഒ നിതിൻ കാമത്ത് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ.) 25-ന് താഴെയുള്ള ജീവനക്കാർക്ക് പ്രതിമാസവരുമാനത്തിന്റെ പകുതി ബോണസ് നൽകുംമെന്നാണ് നിതിൻ കാമത്ത് പറഞ്ഞത്. നിലവിൽ ബി.എം.ഐ 25 മേലെയുള്ളവർക്ക് ബി.എം.ഐ കുറച്ച് ബോണസ് സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്. കമ്പനിയിലെ ജീവനക്കാരുടെ ശരാശരി ബി.എം.ഐ. 25.3 ആണെന്നും ഓ​ഗസ്റ്റിനുള്ളിൽ അത് 24-നു താഴെയെത്തിച്ചാൽ വീണ്ടും ബോണസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നല്ല ആരോ​ഗ്യവും ഫിറ്റ്നെസ്സും ജീവിതത്തിൽ നല്ലൊരു മാറ്റത്തിന് തുടക്കം കുറിക്കും. അദ്ദേഹത്തിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്. പക്ഷെ ഈ തീരുമാനം ബോഡിഷെയ്മിങ്ങിലേക്കും ഫാറ്റോഫോബിയയിലേക്കും ആളുകളെ നയിച്ചേക്കുമെന്ന ആശങ്കയും പലരും പങ്കുവെച്ചു. കമ്പനി ജീവനക്കാരുടെ ആരോഗ്യസംരക്ഷണം മുന്നിൽ കണ്ടാണ് ഇങ്ങനെയൊരു തീരുമാനം.

]]>
അമിത ഉപയോഗം ആപത്ത്; കുട്ടികളിൽ മൊബൈൽ വഴിവെക്കുന്ന പ്രശ്നങ്ങൾ… https://malayalees.ch/the-harmful-effects-of-too-much-screen-time-for-kids/ Wed, 09 Feb 2022 11:41:57 +0000 https://malayalees.ch/?p=56715 ജീവിതത്തിൽ നിന്ന് നമുക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞു മൊബൈൽ ഫോണുകൾ. ലോക്ക്ഡൗണും കൊവിഡും ഓൺലൈൻ ക്ലാസുകളും കുട്ടികളിലെ മൊബൈൽ ഉപയോഗം വർധിക്കാനും കാരണമായി. തുടർച്ചയായി ഫോണുകളിൽ സമയം ചെലവഴിക്കുന്ന പ്രവണത മിക്ക കുട്ടികളിലും വർദ്ധിച്ചു. നമുക്ക് തന്നെ അറിയാം തുടർച്ചയായ മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ ഏറെയാണ്. ഗെയിമുകളിലും മറ്റു യുട്യൂബ്, ഫോൺ ആപ്പ്ലിക്കേഷനുകളിലും കുട്ടികൾ ഏറെ സമയം ചെലവഴിക്കുന്നതിൽ നിയന്ത്രണവും ശ്രദ്ധയും ആവശ്യമാണ്. കാരണം നിരന്തരമായ ഇതിന്റെ ഉപയോഗം കുട്ടികളിൽ മാനസിക വിഷമതകൾക്ക് വഴിതെളിക്കും.

ചില ഗെയിമുകൾ കുട്ടികളിൽ അക്രമവാസന വളർത്താനും പഠനത്തിൽ പിന്നോട്ട് നയിക്കാനും കാരണമാകും. ബുദ്ധിയുടെ വളർച്ചയെയും ദോഷകരമായി ബാധിക്കും. അവരുടെ മനസ്സിൽ ഇത് പരാജയ ഭീതിയ്ക്ക് കാരണമാകുകയും സാമൂഹികമായി ഇടപെടുന്നതിൽ നിന്ന് ഇതുവരെ പിന്നോട്ട് നയിക്കുകയും ചെയ്യുന്നു. സുഹൃത്തുക്കളുടെ കൂടെ സമയം ചെലവഴിക്കുന്നതിൽ പോലും അവർക്ക് താത്പര്യ കുറവ് ഉണ്ടാകും. അതുകൊണ്ട് തന്നെ കുട്ടികളിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾക്ക് സമ്മാനമായി മൊബൈൽ, കമ്പ്യൂട്ടർ ഇവയൊക്കെ നൽകാതിരിക്കുക. മൊബൈൽ ഫോണിലും കംപ്യൂട്ടറിലും ചെലവഴിക്കാൻ നിശ്ചിത സമയം മാറ്റി വെക്കുക. അതുകഴിഞ്ഞാൽ അവരെ പുറത്ത് കളിക്കാൻ വിടുകയോ മറ്റു പ്രവർത്തികൾ ഏർപെടുത്തുകയോ ചെയ്യാം.

എപ്പോഴും കമ്പ്യൂട്ടറിൽ ഇരിക്കുന്നതിന് പകരം ഇടയ്ക്കിടെ മറ്റു ആക്ടിവിറ്റികൾ പഠിക്കാനുള്ള അവസരം ഒരുക്കുക. നന്നായി ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ആവശ്യപ്പെടുക. അവരുമായി രക്ഷിതാക്കൾ സമയം ചെലവഴിക്കുക. ശാരീരിക മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികളിൽ അമിത ക്ഷീണവും വിഷാദവും ഉന്മേഷ കുറവും വ്യക്തിത്വ വൈകല്യവും കാണപ്പെടാം. കുട്ടികളുടെ സ്കിൻ നേർത്തതായതിനാൽ മൊബൈലിന്റെ റേഡിയേഷൻ ഇവർക്ക് ദോഷകരമായി ബാധിക്കും. കാഴ്ചയ്ക്കും കേൾവിക്കും ഇത് പ്രശ്നമാണ് ഉണ്ടാക്കും. മൊബൈലിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ അവരെ പറഞ്ഞ് മനസിലാക്കുക. പുസ്തകങ്ങൾ സമ്മാനമായി നൽകുക. അവർക്കിഷ്ടപെട്ട ഹോബി തെരഞ്ഞെടുക്കാൻ അവരെ സഹായിക്കാം.

]]>