health workers – malayalees.ch https://malayalees.ch Malayalam Online News Portal Mon, 26 Jul 2021 04:40:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png health workers – malayalees.ch https://malayalees.ch 32 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ കയ്യേറ്റം; ഖേദം പ്രകടിപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് https://malayalees.ch/aggression-against-health-workers-panchayat-president-expresses/ Mon, 26 Jul 2021 04:39:36 +0000 https://malayalees.ch/?p=47218 ആലപ്പുഴ കൈനകരിയില്‍ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ ഉണ്ടായ കയ്യേറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്. പൊതുജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രയാസമുണ്ടായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡോക്ടറുടെ പരാതിയില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, സിപിഐഎം ലോക്കല്‍ സെക്രട്ടറി രഘുവരന്‍, വിശാഖ് വിജയ് എന്നിവര്‍ക്കെതിരെയാണ് നെടുമുടി പൊലീസ് കേസെടുത്തത്. സിപിഐഎം നേതാക്കളില്‍ നിന്ന് ക്രൂരമര്‍ദനവും അധിക്ഷേപവും നേരിട്ടെന്ന് കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശരത് ചന്ദ്രബോസ് ട്വന്റിഫോറിനോട് പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ വിതരണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൈനകരി കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍ക്ക് മര്‍ദനമേറ്റത്. പാലിയേറ്റീവ് രോഗികള്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്ന വാക്‌സിന്‍ കൂടി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റ് എംസി പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യപ്രവര്‍ത്തകരെ 3 മണിക്കൂറോളം തടഞ്ഞുവച്ചത്. ക്രമവിരുദ്ധമായ നടപടി എതിര്‍ത്തതോടെ ക്രൂരമര്‍ദ്ദനമേറ്റന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.ശരത് ചന്ദ്ര ബോസ് പറഞ്ഞിരുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ആരോഗ്യപ്രവര്‍ത്തകയുടെ ഭര്‍ത്താവിനും മര്‍ദനമേറ്റു. പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്ന് എം സി പ്രസാദ് പറഞ്ഞിരുന്നു. മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ വിവാദം കെട്ടടങ്ങും മുന്‍പാണ് ജില്ലയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീണ്ടും അതിക്രമത്തിന് ഇരയായത്.

]]>
ആരോഗ്യപ്രവര്‍ത്തകരിലെ കോവിഡ് ബാധ; രോഗം സ്ഥിരീകരിക്കുന്നവരിൽ കൂടുതലും നഴ്സുമാർ https://malayalees.ch/hospital-nurses-most-at-risk-for-covid-19/ Wed, 12 May 2021 05:50:38 +0000 https://malayalees.ch/?p=44031 സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലും നഴ്സുമാര്‍. ഒന്നാം തരംഗത്തില്‍ 455 നഴ്സുമാർക്കാണ് കോവിഡ് ബാധിച്ചത്. എന്നാൽ രണ്ടാം തരംഗത്തില്‍ ഒന്നര മാസത്തിനിടെ 1180 നഴ്സുമാർ രോഗ ബാധിതരായി. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, വയനാട്, ഇടുക്കി,മലപ്പുറം. ഈ ഏഴ് ജില്ലകളിലായി 1635 നഴ്സുമാര്‍ക്ക് കോവിഡ് ബാധിച്ചു. ഐ.സി.യു,വെന്‍റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കോവിഡ് രോഗികളുമായി ഏറ്റവും അടുത്തിടപഴകുന്നവരാണ് നഴ്സുമാര്‍. അതുകൊണ്ട് തന്നെ അവരിലെ കോവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രം നൂറിനും മുന്നൂറിനും ഇടയില്‍ നഴ്സുമാര്‍ക്ക് കോവിഡ് പിടിപെട്ടിട്ടുണ്ട്. കൂടുതല്‍ പേര്‍ കോവിഡ് രോഗികളാകുന്നതോടെ അവശേഷിക്കുന്നവര്‍ക്ക് ഇരട്ടിസമയം ജോലിയെടുക്കേണ്ടി വരുന്നു. ഒഴിവുകള്‍ നികത്തി കോവിഡ് ആശുപത്രികളിലെ നഴ്സുമാരുടെ ജോലിഭാരം കുറക്കണമെന്ന ആവശ്യം ശക്തമാണ്.

]]>