Health Ministry – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Dec 2021 12:11:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Health Ministry – malayalees.ch https://malayalees.ch 32 32 മാതൃ-ശിശു വാർഡ് പ്രവർത്തന സജ്ജമാക്കാൻ ഫണ്ട് ചോദിച്ചത് രണ്ട് തവണ; കത്ത് അവഗണിച്ച് ആരോഗ്യ വകുപ്പ് https://malayalees.ch/health-ministry-ignored-kottathara-tribal-hospital/ Mon, 06 Dec 2021 12:11:27 +0000 https://malayalees.ch/?p=53568 കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ടിന്റെ കത്ത് അവഗണിച്ച് ആരോഗ്യ വകുപ്പ്. മാതൃ-ശിശു വാർഡ് പ്രവർത്തന സജ്ജമാക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ഡോ. പ്രഭുദാസ് രണ്ട് തവണയാണ് കത്ത് നൽകിയത്. ഡോക്ടർ പ്രഭുദാസ് സർക്കാരിന് നൽകിയ കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ( health ministry ignored kottathara tribal hospital )

നാലാം നിലയിലെ വാർഡിലേക്ക് ലിഫ്റ്റ് നിർമ്മിക്കാൻ ഫണ്ട് തേടിയത് കഴിഞ്ഞ മാർച്ചിലാണ്. അനുബന്ധ ഉപകരണങ്ങൾക്കായി കഴിഞ്ഞ സെപ്തംബറിലും കത്ത് നൽകി. എൻഎച്ച്എമ്മിൽ നിന്ന് ലഭിച്ച 32 ലക്ഷം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാൽ ഈ രണ്ട് കത്തുകളും ആരോഗ്യ വകുപ്പ് അവഗണിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ വാർഡിന്റെ നവീകരണം നടത്താൻ സാധിച്ചില്ല. വാർഡിന്റെ പ്രവർത്തനം തുടങ്ങാൻ തടസമായത് ഫണ്ടിന്റെ അപര്യാപ്തതയാണെന്നാണ് ആരോപണം.

വാർഡ് പ്രവർത്തന ക്ഷമമാകാതെ ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. മാതൃശിശു വാർഡ് സജ്ജമാക്കിയ സർക്കാർ അംഗീകൃത ഏജൻസി ARTCOയ്ക്കും പണം നൽകിയില്ല.

നേരത്തെ ആരോഗ്യ മന്ത്രിയുടെ അട്ടപ്പാടി സന്ദർശനത്തിൽ കടുത്ത വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് രംഗത്തെത്തിയിരുന്നു. തന്നെ ബോധപൂർവ്വം മാറ്റിനിർത്തിയെന്ന് ഡോ പ്രഭുദാസ് ആരോപിച്ചു. ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്ന് ഡോ പ്രഭുദാസ് പറഞ്ഞു. പ്രതിപക്ഷ നേതാവിന് മുൻപ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാകാം ആരോഗ്യമന്ത്രിയുടേത്. തന്റെ ഭാഗം കേൾക്കാതെ തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിർത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും പ്രഭുദാസ് വ്യക്തമാക്കി.

ഇത്രയും കാലം ഇത്തരം അവഗണനയും മാറ്റിനിർത്തലും നേരിട്ടാണ് താൻ വന്നത്. കോട്ടത്തറയിൽ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ട്. അത്തരം കാര്യങ്ങളിൽ ഞാൻ വിശദീകരിക്കേണ്ടത് ഞാൻ തന്നെ പറയേണ്ടതാണ്. തന്റെ കൈയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും അതിനാൽ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് യോഗമുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചശേഷമാണ് മന്ത്രി ചുരം കയറിയത്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയതിന് പിന്നാലെയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രി സന്ദർശിച്ചത്. അട്ടപ്പാടിയിലെ ആദിവാസി ഗർഭിണികളിൽ 191 പേർ ഹൈറിസ്‌ക് ക്യാറ്റഗറിയിലെന്ന ആരോഗ്യ വകുപ്പ് റിപ്പോർട്ടിന് പിന്നാലെയാണ് സ്ഥിതി പരിശോധിക്കാൻ ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയത്.

]]>
ഉത്സവകാലം കണക്കിലെടുത്ത് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം https://malayalees.ch/health-ministry-festival-guideline/ Fri, 24 Sep 2021 08:22:39 +0000 https://malayalees.ch/?p=50050 രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വരാനിരിക്കുന്ന ഉത്സവകാലം കണക്കിലെടുത്ത് ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ടിപിആര്‍ അഞ്ച് ശതമാനം മുകളിലുള്ള ജില്ലകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ല. ടിപിആര്‍ അഞ്ച് ശതമാനത്തില്‍ താഴെയുള്ള ജില്ലകളില്‍ മുന്‍കൂട്ടി അനുമതി വാങ്ങി പരിപാടികള്‍ നടത്താമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് രോഗബാധിതരുടെ എണ്ണം കൂടുതലെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി. കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത 62 ശതമാനം കൊവിഡ് കേസുകളും കേരളത്തില്‍ നിന്നാണെന്നും എന്നാല്‍ സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നുണ്ടെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.

അതിനിടെ വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടി വിവേചനമെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ബ്രിട്ടനുമായി വിദേശകാര്യമന്ത്രാലയം ചര്‍ച്ച നടത്തുന്നുണ്ടെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.

]]>
സംസ്ഥാനങ്ങള്‍ക്ക് 56 ലക്ഷം വാക്സിന്‍ ഡോസുകള്‍ കൂടി; മൂന്നു ദിവസത്തിനകം നല്‍കുമെന്ന് കേന്ദ്രം https://malayalees.ch/centre-to-provide-over-5-6-mn-vaccine-doses-to-states-uts-in-next-3-days/ Thu, 17 Jun 2021 13:01:44 +0000 https://malayalees.ch/?p=45709 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 56 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മൂന്നു ദിവസത്തിനുള്ളില്‍ 56,70,350 ഡോസുകള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യവ്യാപക വാക്‌സിനേഷന്‍ പദ്ധതിയില്‍ ഇതുവരെ 26,55,19,251 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.+

പാഴായിപ്പോയതുള്‍പ്പെടെ 25,10,417 ഡോസ് വാക്‌സിനാണ് ഉപയോഗിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി. നിലവില്‍ സംസ്ഥാനങ്ങളുടെ പക്കല്‍ കേന്ദ്രം സൗജന്യമായി നല്‍കിയ 2.18 കോടി ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ട്. ഇതിനു പുറമെയാണ് വരും ദിവസങ്ങളില്‍ കൂടുതല്‍ ഡോസുകള്‍ അനുവദിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് ജനുവരി 16 ന് ആരംഭിച്ച വാക്സിനേഷന്‍ പ്രക്രിയ ഘട്ടംഘട്ടമായി പുരോഗമിക്കുകയാണ്.

]]>
ബ്രിട്ടണില്‍ കോവിഡ് നിയന്ത്രണാതീതം https://malayalees.ch/health-ministry-calls-meet-after-mutant-coronavirus-spreads-rapidly-in-uk/ Mon, 21 Dec 2020 04:51:51 +0000 https://malayalees.ch/?p=37264 രാജ്യത്തെ കോവിഡ് ജോയിന്‍റ് മോണിറ്ററിംഗ് ഗ്രൂപ്പിന്‍റെ അടിയന്തര യോഗം ഇന്ന് 10 മണിക്ക് ചേരും. യു.കെയില്‍ അതിവേഗ രോഗ ബാധ തുടരുന്ന സാഹചര്യത്തിലാണ് യോഗം. രാജ്യത്ത് കോവിഡ് ബാധിതർ ഒരു കോടി കടന്നെങ്കിലും 3.05 ലക്ഷം പേരാണ് ചികിത്സയില്‍ ഉളളത്. വാക്‍സിന്‍ ജനുവരിയില്‍ ലഭ്യമായേക്കുമെന്നാണ് ആരോഗ്യമന്ത്രാലത്തിന്‍റെ പ്രതികരണം.

അതിവേഗ കോവിഡ് ബാധ തുടരുന്ന യു.കെയില്‍ നിയന്ത്രണാതീതമാവുകയാണ് സാഹചര്യം. ഇറ്റലി, ജർമനി, നെതർലാന്‍റ്സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ യു.കെയിലേക്കും തിരിച്ചും ഉള്ള വിമാന സർവീസ് റദ്ദാക്കി. കൂടുതല്‍ രാജ്യങ്ങള്‍ വരും മണിക്കൂറുകളില്‍ സമാന നടപടിയിലേക്ക് കടക്കും. ഈ സാഹര്യത്തിലാണ് ഹെല്‍ത്ത് സർവീസ് ഡയറക്ടർ ജനറലിന്‍റെ നേതൃത്വത്തില്‍ കോവിഡ് ജോയിന്‍റ് മോണിറ്ററിംഗ് ഗ്രൂപ്പിന്‍റെ അടിയന്തര യോഗം ചേരുന്നത്.

ലോകാരോഗ്യ സംഘടനയുടെ ഇന്ത്യന്‍ പ്രതിനിധി റോഡെറികോ ഒഫ്രിനും യോഗത്തില്‍ പങ്കെടുക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണ് ലക്ഷ്യം. അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതർ കുറയുകയാണ്. പ്രതിദിന രോഗബാധിതർ 25,000ലേക്ക് എത്തി. 95.51 ശതമാനമാണ് രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറില്‍ മഹാരാഷ്ട്രയില്‍ 3,811 ഉം കർണാടകയില്‍ 1,194 ഉം തമിഴ്‍നാട്ടില്‍ 1,114 ഉം ഡല്‍ഹിയില്‍ 1,091ഉം ആണ് പുതിയ കേസുകള്‍. ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ വിതരണം ജനുവരിയില്‍ ആരംഭിക്കാനാകുമെന്നാണ് ആരോഗ്യമന്ത്രാലത്തിന്‍റെ പ്രതികരണം. വാക്സിനുകളുടെ സുരക്ഷക്കും ഫലപ്രാപ്തിക്കുമാണ് മുന്‍ഗണന എന്നും, അക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും ആരോഗ്യമന്ത്രി ഹർഷവർധന്‍ പറഞ്ഞു.

]]>
കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എങ്ങനെ … https://malayalees.ch/vaccination-for-covid-19-will-be-voluntary-health-ministry/ Sat, 19 Dec 2020 04:19:11 +0000 https://malayalees.ch/?p=37194 കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കുന്ന കാര്യത്തില്‍ ആളുകള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ നിർമിക്കുന്ന വാക്സീൻ മറ്റു രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്സീനുകൾ പോലെ ഫലപ്രദമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്സീൻ സ്വീകരിക്കണമെന്നത് നിർബന്ധമാണോ, ആന്റിബോഡികൾ വികസിക്കാൻ എത്ര സമയമെടുക്കും, കോവിഡ് മുക്തർ വാക്സീൻ സ്വീകരിക്കണോ തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രാലയം.


എന്നാല്‍ കോവിഡ് മുക്തരായവരും വാക്സീൻ ഡോസ് പൂർണമായി സ്വീകരിക്കുന്നത് ഉചിതമെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡിനെതിരെ ശക്തമായ പ്രതിരോധശേഷി വികസിപ്പിക്കുന്നതിന് ഇതു സഹായിക്കും. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ വികസിക്കുക.

കോവിഡിനുള്ള കുത്തിവയ്പ്പ് എടുക്കോണോ എന്ന് സ്വമേധയാ തീരുമാനിക്കാം. എന്നാലും, രോഗത്തിനെതിരെ സ്വയം പ്രതിരോധിക്കുന്നതിനും കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുൾപ്പെടെയുള്ള അടുത്ത ബന്ധങ്ങളിലേക്ക് രോഗം പടരുന്നത് തടയുന്നതിനും വാക്സീൻ സ്വീകരിക്കുന്നത് നല്ലതാണ്. വാക്‌സീൻ പരീക്ഷണങ്ങൾ അന്തിമഘട്ടങ്ങളിലാണെന്നും മന്ത്രാലയം അറിയിച്ചു. സർക്കാർ വാക്സീൻ ഉടൻ പുറത്തിറക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആറ് വാക്സീനുകളാണ് ഇന്ത്യയിൽ വികസിപ്പിക്കുന്നത്.

മറ്റുരാജ്യങ്ങള്‍ വികസിപ്പിച്ച വാക്‌സിന്‍ പോലെ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന വാക്‌സിനും ഫലപ്രദമായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്‍ എടുക്കുമ്പോള്‍ ചെറിയ പനി, വേദന തുടങ്ങിയ ചില പാര്‍ശ്വഫലങ്ങള്‍ ചിലരില്‍ ഉണ്ടാകാം. ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അവ കൈകാര്യം ചെയ്യാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

വാക്സീനെടുക്കുന്നയാൾക്ക് റജിസ്ട്രേഷൻ നിർബന്ധമാണ്. റജിസ്ട്രേഷന് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. വാക്സീൻ എടുക്കാൻ അനുവദിച്ച സ്ഥലം, തീയതി, സമയം എന്നിവ മൊബൈലിലേക്ക് എസ്എംഎസ് വഴി അറിയിക്കും. വാക്സീൻ എടുത്ത ശേഷം ക്യുആർ കോഡ് രീതിയിൽ സർട്ടിഫിക്കറ്റ് വ്യക്തികളുടെ മൊബൈലിലേക്ക് അയച്ചു നൽകും.

]]>
വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാസ്‍ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം https://malayalees.ch/health-ministry-says-no-directions-issued/ Fri, 04 Sep 2020 04:36:05 +0000 https://malayalees.ch/?p=31321 കാറില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്കും ഒറ്റക്ക് സൈക്കിള്‍ സവാരി നടത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശമില്ല

വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാസ്‍ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കാറുകളിലടക്കം ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്കെതിരെ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.

കാറില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്കും ഒറ്റക്ക് സൈക്കിള്‍ സവാരി നടത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശമില്ല. എന്നാല്‍ ഒരുകൂട്ടം ആളുകള്‍ വ്യായാമത്തിനും മറ്റുമായി സൈക്ലിങ് നടത്തുമ്പോള്‍ മാക്‌സ് ധരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

]]>
കൊവിഡ് പ്രതിരോധം; രാജ്യം മികച്ച നിലയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം https://malayalees.ch/health-ministry-covid-resistance-in-country/ Wed, 22 Jul 2020 04:28:47 +0000 https://malayalees.ch/?p=28884 കൊവിഡ് പ്രതിരോധത്തില്‍ രാജ്യം മികച്ച നിലയിലാണെന്നും, 22 സംസ്ഥാനങ്ങളിലെ മരണനിരക്ക് ദേശീയ നിരക്കിനേക്കാള്‍ താഴെയാണെന്നും ആരോഗ്യ മന്ത്രാലയം. രണ്ട് തദ്ദേശ വാക്‌സിനുകള്‍ പരീക്ഷണഘട്ടത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തില്‍ അമര്‍നാഥ് തീര്‍ത്ഥാടനം മാറ്റിവച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 28,000വും, രോഗബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷവും കടന്നു.

രാജ്യത്തെ മരണനിരക്ക് 2.43 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 62.72 ശതമാനമായി ഉയര്‍ന്നു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം കാര്യമാക്കേണ്ടതില്ല. ചികിത്സയിലുള്ളവരുടെ കണക്കിനാണ് പ്രാമുഖ്യം. നാല് ലക്ഷത്തില്‍പ്പരം ആള്‍ക്കാരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളുടെ 62.53 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 4,965 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 75 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ പോസിറ്റീവ് കേസുകള്‍ 180,643 ആയി. കര്‍ണാടകയില്‍ രോഗവ്യാപനം രൂക്ഷമാണ്. ബംഗളൂരുവില്‍ മാത്രം 1,714 പുതിയ കേസുകളും 22 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ കൊവിഡ് കേസുകള്‍ അരലക്ഷം കടന്നു.

]]>