health condition – malayalees.ch https://malayalees.ch Malayalam Online News Portal Sat, 25 Mar 2023 09:15:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png health condition – malayalees.ch https://malayalees.ch 32 32 ഇന്നസെന്റ് ഇസിഎംഒ സപ്പോര്‍ട്ടില്‍; ആരോഗ്യനില ഗുരുതരമായി തുടരുന്നു https://malayalees.ch/actor-innocent-health-condition-remains-critical/ Sat, 25 Mar 2023 09:05:23 +0000 https://malayalees.ch/?p=78611 ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നസെന്റ് ചികിത്സയിലുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

എംപിയായപ്പോള്‍ പാര്‍ട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല താന്‍ ശ്രമിച്ചതെന്നും അഞ്ചിടത്ത് കാന്‍സര്‍ പരിശോധന സംവിധാനങ്ങള്‍ സ്ഥാപിച്ചുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. അങ്കമാലി. ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍ എന്നീ അഞ്ച് സ്ഥലങ്ങളില്‍ മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

]]>
മരുന്നുകളോട് പ്രതികരിക്കുന്നു; ബാലയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് https://malayalees.ch/bala-health-condition-new-update/ Thu, 09 Mar 2023 11:49:10 +0000 https://malayalees.ch/?p=77713 സിനിമാ താരം ബാല നിലവിൽ ഐസിയുവിൽ തന്നെയാണ് തുടരുന്നതെന്ന് അടുത്ത വൃത്തങ്ങൾ ട്വന്റിഫോറിനോട്. ആരോഗ്യ നില തൃപ്തികരമാണെന്നും മറിച്ചുള്ള വാദങ്ങൾ തെറ്റാണെന്നും അധികൃതർ ട്വന്റിഫോറിനോട് പറഞ്ഞു. കുറച്ച് ദിവസം കൂടി ബാല ഐസിയുവിൽ തന്നെ തുടരുമെന്നാണ് അറിയാൻ കഴിഞ്ഞ വിവരം. ( bala health condition new update )

തിങ്കളാഴ്ചയാണ് ബാലയെ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ മുൻ ഭാര്യ അമൃത സുരേഷും മകൾ അവന്തികയും സന്ദർശിച്ചിരുന്നു

ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവച്ച് ഭാര്യ എലിസബത്ത് ഇന്നലെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ”ബാല ചേട്ടൻ ഐസിയുവിലാണ്. ഇന്നലെ കണ്ടപ്പോൾ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാൻ പറഞ്ഞു. പുള്ളി ഒരു സ്‌ട്രോങ്ങ് പേഴ്‌സണാണ്. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം സ്‌ട്രോങ്ങായി തിരിച്ച് വരും. അദ്ദേഹത്തിനെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക’- എലിസബത്ത് കുറിച്ചു.

]]>