hc – malayalees.ch https://malayalees.ch Malayalam Online News Portal Tue, 25 Apr 2023 04:39:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png hc – malayalees.ch https://malayalees.ch 32 32 അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണം?; തീരുമാനം കൈക്കൊണ്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി https://malayalees.ch/arikomban-transportation-expert-committee-takes-decision-html/ Tue, 25 Apr 2023 04:27:44 +0000 https://malayalees.ch/?p=80170 ഇടുക്കിയിലെ അക്രമകാരിയായ അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണം എന്നതിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി തീരുമാനമെടുത്തു. ഇന്ന് ചേർന്ന് ഓൺലൈൻ യോഗത്തിലാണ് തീരുമാനമായത്. സ്ഥലത്തെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് നാളെ സർക്കാരിന് കൈമാറും. 

ഹൈക്കോടതി നിർദ്ദേശപ്രകാരം സ്ഥലങ്ങൾ വിദഗ്ധസമിതിയോട് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. എതിർപ്പുകൾ ഉണ്ടായില്ലെങ്കിൽ ഏറ്റവും അടുത്ത ദിവസം തന്നെ അരിക്കൊമ്പനെ പിടിച്ചുമാറ്റുന്ന നടപടി ഉണ്ടായേക്കും.

അതേസമയം ഹൈക്കോടതി കേസ് പരിഗണിച്ചതിനുശേഷം നടപടികളിലേക്ക് നിങ്ങിയാൽ മതിയെന്ന നിലപാടും സർക്കാരിനുണ്ട്. അരികൊമ്പൻ വിഷയം കോടതിയിൽ എത്തിയതിനാലാണ് പരിഹരിക്കാൻ താമസമെടുക്കുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. വിദഗ്ധ സമിതിയിൽ ഗവണ്മെന്റിന്റെ അഭിപ്രായം രേഖപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

]]>
പാതയോരങ്ങളിൽ കൊടിമരം സ്ഥാപിക്കുന്നതിന് നിയന്ത്രണം https://malayalees.ch/hc-against-kerala-flagpost/ Tue, 02 Nov 2021 04:22:34 +0000 https://malayalees.ch/?p=51870 പാതയോരങ്ങളിൽ കൊടിമരം സ്ഥാപിക്കുന്നതിന് നിയന്ത്രണം. പാതയോരങ്ങളിൽ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കൊടിമരം സ്ഥാപിക്കാൻ മുൻകൂർ അനുമതി വാങ്ങണമെന്നാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാനത്തുടനീളം തോന്നുംപടി കൊടിമരങ്ങൾ സ്ഥാപിച്ചിരിക്കുകയാണ്. ഇത് നിയമവ്യവസ്ഥയുടെ തകർച്ചയാണ് സൂചിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിച്ച സ്ഥലം സ്വന്തം ഭൂമി പോലെയാണ് പലരും കരുതുന്നത്. സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും, ബോർഡുകളും സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി.

]]>