HC judge rakesh jain – malayalees.ch https://malayalees.ch Malayalam Online News Portal Wed, 17 Nov 2021 08:48:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png HC judge rakesh jain – malayalees.ch https://malayalees.ch 32 32 ലഖിംപൂര്‍ ഖേരി; റിട്ട. ഹൈക്കോടതി ജഡ്ജി രാകേഷ് ജെയ്‌നിന് മേൽനോട്ട ചുമതല https://malayalees.ch/lakhimpur-violence-ex-hc-judge-rakesh-jain-appointed-to-monitor-probe/ Wed, 17 Nov 2021 08:48:01 +0000 https://malayalees.ch/?p=52632 ലഖിംപൂര്‍ കേസിലെ അന്വേഷണ മേൽനോട്ടത്തിന് റിട്ടയേഡ് ഹൈക്കോടതി ജഡ്ജി രാകേഷ് ജെയ്‌നിന് മേൽനോട്ട ചുമതല. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുൻ ജഡ്ജിയാണ് രാകേഷ് ജെയ്ൻ. മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി ചേർത്ത് പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു.

വിരമിച്ച സുപ്രിംകോടതി ജഡ്ജി അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജിയെ കേസിലെ അന്വേഷണ മേൽനോട്ടത്തിനായി നിയോഗിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഹൈക്കോടതി ജഡ്ജി രാകേഷ് ജെയ്‌നിന് മേൽനോട്ട ചുമതല നൽകിയത്. യു.പി. സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കാൻ സുപ്രിംകോടതി തീരുമാനിച്ചത്.

യു പി പൊലീസിന്റെ അന്വേഷണത്തിൽ കോടതി പലതവണ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ സ്വതന്ത്ര സ്വഭാവവും നിഷ്പക്ഷതെയും ഉറപ്പാക്കാൻ മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കണമെന്നാണ് സുപ്രിം കോടതിയുടെ നിലപാട്. യു പി സർക്കാർ ഈ നിലപാടിനെ കോടതിയിൽ എതിർത്തിരുന്നില്ല.

]]>