hbdsuperstarrajinikanth-trends-on-twitter-fans-wish-thalaivar-on-70th-birthday – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Dec 2020 11:27:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png hbdsuperstarrajinikanth-trends-on-twitter-fans-wish-thalaivar-on-70th-birthday – malayalees.ch https://malayalees.ch 32 32 ട്വിറ്ററില്‍ ട്രന്‍ഡിംഗായി ‘ ഹാപ്പി ബര്‍‌ത്ഡേ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്’ https://malayalees.ch/hbdsuperstarrajinikanth-trends-on-twitter-fans-wish-thalaivar-on-70th-birthday/ Sat, 12 Dec 2020 11:26:33 +0000 https://malayalees.ch/?p=36842 സപ്തതിയുടെ നിറവിലാണ് ഇന്ത്യന്‍ സിനിമയുടെ സ്റ്റൈല്‍ മന്നന്‍. ആഘോഷങ്ങള്‍ക്ക് പരിമിതിയുള്ള ഈ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ തലൈവരുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുകയാണ് സിനിമാലോകം. ലോകമെമ്പാടുമുള്ള ആരാധകര്‍ രജനിയെ ആശംസകള്‍ കൊണ്ട് മൂടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ രജനികാന്തിന് ജന്‍മദിനാശംസകള്‍ നേര്‍ന്നു.

താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള #HBDSuperstarRajinikanth എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിംഗാണ്. ആയുരാരോഗ്യ സൌഖ്യമുണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസ നേര്‍ന്നു. ” 50 വര്‍ഷത്തോളമായി ഒരു കലാകാരന് ഇത്രയധികം സ്നേഹവും ആദരവും ശ്രദ്ധയും ലഭിക്കുന്നത് ലോകസിനിമയില്‍ തന്നെ അപൂര്‍വ്വമാണെന്ന്” തമിഴിലെ പ്രശസ്ത ഗാനരചയിതാവ് വിവേക് ട്വിറ്ററില്‍ കുറിച്ചു.

ഏറ്റവും വലിയ പ്രചോദനമാണ് രജനിയെന്ന് രാഘവ ലോറന്‍‌സ് കുറിച്ചു. എ.ആര്‍ റഹ്മാന്‍, കീര്‍ത്തി സുരേഷ്, അതിഥി റാവു, ശിവകാര്‍ത്തികേയന്‍, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും രജനിക്ക് ആശംസ നേര്‍ന്നിട്ടുണ്ട്.

]]>