hawala money – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Oct 2023 08:01:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png hawala money – malayalees.ch https://malayalees.ch 32 32 ‘ഹവാല മാഫിയയയുമായി തിരുവനന്തപുരത്തെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധം’; വെളിപ്പെടുത്തലുമായി പ്രതിയായ പോലീസുകാരൻ https://malayalees.ch/policeman-revealing-that-police-officers-of-thiruvananthapuram-links-with-hawala-mafia/ Mon, 23 Oct 2023 08:01:03 +0000 https://malayalees.ch/?p=89890 തിരുവനന്തപുരം കാട്ടാക്കടയിൽ വ്യാപാരിയെ പോലീസുകാർ പൂട്ടിയിട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി പ്രതിയായ പൊലീസ് ഉദ്യോ​ഗസ്ഥൻ. ഹവാല മാഫിയയയുമായി തിരുവനന്തപുരത്തെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നും ഫണ്ട്‌ മൂവിങ്ങിന് പോലീസിൽ നിന്നും വിവരം ചോർത്തി നൽകുന്നുവെന്നും പോലീസുകാരനായ വിനീത് എം വി വെളിപ്പെടുത്തി.

വ്യാപരി മുജീബിനെ പൂട്ടിയിട്ടത് ഹവാല ഇടപാടുമായി തർക്കമുണ്ടായിരുന്നവരാണെന്ന് വിനീത് പറഞ്ഞു. കേസിലേക്ക് തന്നെയും സുഹൃത്തായ പോലീസുകാരനെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. കാട്ടാക്കട പോലീസ് വീട്ടിൽ നിന്നാണ് ഹാൻഡ് കഫും പിസ്റ്റൽ ഹോൾഡറും പിടിച്ചെടുത്തത്. എന്നിട്ടും തന്നെ സംഭവ സ്ഥലത്തു തെളിവെടുപ്പിന് കൊണ്ട് പോയില്ലെന്ന് വിനീത് പറഞ്ഞു.

ഹവാല മാഫിയയുമായി ഉന്നത ഉദ്യോ​ഗസ്ഥർക്കും ബന്ധമുണ്ടെന്ന് വിനീത് വെളിപ്പെടുത്തി. തങ്ങളെ കുടുക്കാൻ നിർദ്ദേശം വന്നത് പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നാണെന്നും വിനീത് പറഞ്ഞു. വിശദമായ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയെന്നും കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെടുമെന്നും വിനീത് വ്യക്തമാക്കി.

]]>
മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട; പിടിച്ചെടുത്തത് മൂന്ന് കോടിയിലേറെ രൂപ https://malayalees.ch/malappuram-hawala-money-seized/ Tue, 15 Mar 2022 12:04:44 +0000 https://malayalees.ch/?p=58625 മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട. വളാഞ്ചേരിയിൽ നിന്ന് മൂന്ന് കോടിയിലേറെ രൂപ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയില്ലായി. ഒരാഴ്ചക്കിടെ ജില്ലയിൽ ഏഴ് കോടിയിലേറെ രൂപയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്.

വാഹന പരിശോധനക്കിടെ ബൊലേറോയിൽ കടത്തുകയായിരുന്ന പണമാണ് കണ്ടെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. സംഭവത്തിൽ വേങ്ങര സ്വദേശി ഹംസ, കൊളത്തൂർ സ്വദേശി സഹദ് എന്നിവർ പിടിയിലായി.

വളാഞ്ചേരി, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെല്ലാം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹവാലപ്പണം വിതരണം ചെയ്യാൻ പ്രത്യേക ഏജന്റുമാരുമുണ്ട്. തുടർച്ചയായി ഹവാലപ്പണം പിടിച്ചെടുക്കുന്നുണ്ടെങ്കിലും നിരവധി ഏജന്റുമാർ ഈ രംഗത്ത് പ്രവർത്തിക്കുന്നതായാണ് വിവരം .ഹവാലാ ഇടപാടുകൾ സജീവമാകുന്ന സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കുകയാണ് പൊലീസ്.

]]>