Hathras – malayalees.ch https://malayalees.ch Malayalam Online News Portal Thu, 04 Mar 2021 04:15:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Hathras – malayalees.ch https://malayalees.ch 32 32 ”ഈ കെടുതിയില്‍ നിന്ന് ഒരാള്‍ക്കും മോചനമില്ല”; യോഗി സര്‍ക്കാരിനെതിരെ രാഹുലും പ്രിയങ്കയും https://malayalees.ch/disorder-in-law-and-order-spares-none-in-up-rahul/ Thu, 04 Mar 2021 04:15:19 +0000 https://malayalees.ch/?p=41021 ഉത്തര്‍പ്രദേശിലെ നിയമവാഴ്ച്ച ഗുരുതര പ്രതിസന്ധിയിലെന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ഹാഥ്‌റാസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ ജാമ്യത്തിലിറങ്ങിയ പ്രതി വെടിവെച്ച് കൊന്നതും, ബുലന്ദ്ശഹറില്‍ കാണാതായ പന്ത്രണ്ട് വയസുകാരിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ക്കും ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും.

ദിവസം കഴിയുംതോറും യു.പിയിലെ ക്രമസമാധാന നില വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ അപകടാവസ്ഥയില്‍ നിന്ന് ഒരാള്‍ക്കും, ഒരു സമുദായത്തിനും രക്ഷയില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഹാഥ്‌റസില്‍ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി, തനിക്കെതിരെ കേസ് കൊടുത്ത പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഹാഥ്റസിലെ സംസ്‌കാര ചടങ്ങിന്റെ ഫോട്ടോ പങ്കുവെച്ചായിരുന്നു രാഹുലിന്‍റെ പ്രതികരണം. ദിവസവും ഏതെങ്കിലും ഒരു കുടുംബത്തില്‍ നിന്ന് നീതിക്ക് വേണ്ടിയുള്ള നിലവിളി ഉയരുന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ തണുപ്പന്‍ പ്രതികരണമാണ് യു.പി സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും രാഹുലും പ്രിയങ്കയും പറഞ്ഞു.

]]>
സിദ്ദീഖ് കാപ്പനായി സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി പത്രപ്രവര്‍ത്തക കൂട്ടായ്മ https://malayalees.ch/kuwj-for-bail-siddiq-kappan-uapa-case/ Fri, 30 Oct 2020 04:49:42 +0000 https://malayalees.ch/?p=34151 ഹാഥ്റസിലേക്കുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു.ഡബ്ലു.ജെ സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി. സിദ്ദീഖ് കാപ്പനെ കാണാൻ ഇതുവരെ അഭിഭാഷകന് അനുമതി നൽകാത്തതിനാൽ യു.പയിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്ന് കെ.യു.ഡബ്യു.ജെ ചൂണ്ടിക്കാട്ടി.

സിദ്ദിഖുമായി വീഡിയോ കോണ്ഫറൻസിലൂടെ സംസാരിക്കാൻ കുടുംബത്തെയോ അഭിഭാഷകനെയോ അനുവദിച്ചിട്ടില്ലെന്നും ജയിലിൽ സിദ്ധിഖിന്റെ ജീവൻ അപകടത്തിലാണെന്ന് ആശങ്കയുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. മഥുര ജയിലിലെ സാഹചര്യം അത്യന്തം ഭീതിതമാണെന്നും അക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

]]>
ഹാഥ്റസ് പ്രതികള്‍ക്കായി ഹാജരാവുക നിര്‍ഭയ കേസിലെ പ്രതികളുടെ അഭിഭാഷകന്‍ https://malayalees.ch/ap-singh-lawyer-of-nirbhaya-convicts-to-defend-hathras-accused/ Tue, 06 Oct 2020 05:19:29 +0000 https://malayalees.ch/?p=32827 അഖില ഭാരതീയ ക്ഷത്രിയ മഹാസഭയാണ് ഹാഥ്റസ് കേസിലെ നാല് പ്രതികള്‍ക്കായി വാദിക്കണമെന്ന് ആവശ്യപ്പെട്ട് എ പി സിങിനെ സമീപിച്ചത്

നിര്‍ഭയ കേസില്‍ പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകന്‍ എ പി സിങ് ആണ് ഹാഥറസ് പ്രതികള്‍ക്കായും കോടതിയിലെത്തുക. അഖില ഭാരതീയ ക്ഷത്രിയ മഹാസഭയാണ് ഹാഥ്റസ് കേസിലെ നാല് പ്രതികള്‍ക്കായി വാദിക്കണമെന്ന് ആവശ്യപ്പെട്ട് എ പി സിങിനെ സമീപിച്ചതെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ കേന്ദ്ര മന്ത്രി രാജാ മഹാവേന്ദ്ര സിങിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഖില്‍ ഭാരതീയ ക്ഷത്രിയ മഹാസഭ. എ.പി സിങിന് ഫീസ് നല്‍കാനായി വന്‍തുക ഇതിനകം സംഘടന സമാഹരിച്ചു. മേല്‍ജാതിക്കാരെ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുകയാണെന്നാണ് സംഘടനയുടെ ആരോപണം. ഇത് രാജ്പുത് വിഭാഗത്തെ വേദനിപ്പിച്ചെന്നും സംഘടന പറയുന്നു.

2012ല്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ ബലാത്സഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ മുഴുവന്‍ പ്രതികള്‍ക്കായും വാദിച്ചത് എ പി സിങ് ആയിരുന്നു. പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ക്ക് വേണ്ടി അവസാനം വരെ എ.പി സിങ് വാദിച്ചു. വധശിക്ഷ ഒഴിവാക്കാനും പരമാവധി തന്ത്രങ്ങള്‍ പയറ്റി. തന്റെ മകള്‍ ആണ്‍സുഹൃത്തിനൊപ്പം രാത്രിയില്‍ പുറത്തിറങ്ങുകയോ വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് കേസ് നടക്കുന്നതിനിടെ എ പി സിങ് പറഞ്ഞത് വിവാദമായിരുന്നു.

ഹാഥ്റസില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയപ്പോഴാണ് 19കാരിയായ ദലിത് പെണ്‍കുട്ടിയെ മേല്‍ജാതിക്കാരായ നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ നാവരിഞ്ഞ ശേഷമാണ് അവര്‍ മടങ്ങിയത്. സെപ്തംബര്‍ 30ന് ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി മരിച്ചു. വീട്ടുകാര്‍ക്ക് മൃതദേഹം അന്ത്യകര്‍മത്തിന് വിട്ടുകൊടുക്കാതെ പൊലീസ് തന്നെ സംസ്കരിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കി. പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം തുടരുന്നതിനിടെയാണ് പ്രതികള്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് മേല്‍ജാതിക്കാരുടെ സംഘടന പരസ്യമായി രംഗത്തെത്തിയത്.

പെണ്‍കുട്ടിയുടെ വീടിന് സമീപമാണ് മേല്‍ജാതിക്കാര്‍ പ്രതിഷേധ സംഗമം നടത്തിയത്. ബി.ജെ.പി നേതാവായ രാജ്‍വീര്‍ സിംഗ് പെഹല്‍വാന്‍റെ വീട്ടിലായിരുന്നു യോഗം. കേസിലെ നാല് പ്രതികളെയും വ്യാജ ആരോപണങ്ങളുടെ പിന്‍ബലത്തിലാണ് അറസ്റ്റ് ചെയ്തതെന്നും എല്ലാവര്‍ക്കും നീതി വേണമെന്നും യോഗം ആവശ്യപ്പെട്ടു. ഇരയുടെ കുടുംബത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്യണമെന്നും പ്രതിഷേധക്കാര്‍ അവകാശപ്പെട്ടു.

]]>