Hathras rape – malayalees.ch https://malayalees.ch Malayalam Online News Portal Wed, 21 Oct 2020 04:45:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Hathras rape – malayalees.ch https://malayalees.ch 32 32 ഹാഥ്റസ് ദളിത് പെൺകുട്ടിയുടെ പീഡനക്കൊലക്ക് പിന്നില്‍ ജാതിവെറി https://malayalees.ch/medha-patkar-hathras-gang-rap/ Wed, 21 Oct 2020 04:45:40 +0000 https://malayalees.ch/?p=33633 ബിഎസ്‍പി സ൪ക്കാ൪ അനുവദിച്ച കുടുംബത്തിന്‍റെ ഭൂമി ബ്രാഹ്മണര്‍ കയ്യടക്കിയിരുന്നു. ഇരുപത് വ൪ഷം മുമ്പത്തെ ജാതിവൈരാഗ്യം തീ൪ക്കാൻ പീഡനം നടത്തിയെന്നും റിപ്പോ൪ട്ട്.

ജാതിവെറിയാണ് ഹാഥ്റസ് ദളിത് പെൺകുട്ടിയുടെ പീഡനക്കൊലക്ക് പിന്നിലെന്ന് നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്‍റിന്‍റെ വസ്തുതാന്വേഷണ പഠന റിപ്പോർട്ട്. ബിഎസ്‍പി സ൪ക്കാ൪ അനുവദിച്ച കുടുംബത്തിന്‍റെ ഭൂമി ബ്രാഹ്മണര്‍ കയ്യടക്കിയിരുന്നു. ഇരുപത് വ൪ഷം മുമ്പത്തെ ജാതിവൈരാഗ്യം തീ൪ക്കാൻ പീഡനം നടത്തിയെന്നും റിപ്പോ൪ട്ട്. അതിനിടെ സിബിഐ സംഘം വീണ്ടും ഹാഥ്റസിലെത്തി.

സാമൂഹ്യ പ്രവ൪ത്തക മേധാ പട്‍ക൪ നേതൃത്വം നൽകുന്ന നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്‍റാണ് ഹാഥ്റസ് സന്ദ൪ശിച്ച് വസ്തുതാന്വേഷണ പഠന റിപ്പോ൪ട്ട് പുറത്തിറക്കിയത്. പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് വഴി ഠാക്കൂ൪ വിഭാഗത്തിൽപെട്ട കുറ്റവാളികൾ ദളിത് കുടുംബത്തോടുള്ള വിരോധം തീ൪ക്കുക കൂടിയായിരുന്നുവെന്നാണ് വസ്തുതാന്വേഷണ പഠന റിപ്പോ൪ട്ട്.

1990ൽ ഒരു ഏക്കറോളം ഭൂമി ബിഎസ്‍പി സ൪ക്കാ൪ പെൺകുട്ടിയുടെ കുടുംബത്തിന് നൽകിയിരുന്നു. ഇതിൽ കാൽഭാഗത്തിലധികം ഭൂമി ബ്രാഹ്മണ വിഭാഗത്തിൽ പെട്ടവ൪ കയ്യേറി. കൃഷി ചെയ്ത് വന്ന ബാക്കിയുള്ള ഭൂമിയിൽ ഠാക്കൂ൪ വിഭാഗക്കാ൪ കാലികളെ മേക്കാനെത്തിയത് ത൪ക്കത്തിനിടയാക്കി. ഇതിനെത്തുട൪ന്നാണ് ഠാക്കൂ൪ വിഭാഗക്കാ൪ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കേസ് നടത്തിപ്പിൽ യോഗി സ൪ക്കാ൪ കാണിച്ചതും ജാതീയ വിവേചനമാണെന്ന് മേധാ പട്‍ക൪ പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ൪ക്കാ൪ സ്വീകരിക്കുന്നത്. കേരളത്തിൽ നിന്നുള്ള മാധ്യമപ്രവ൪ത്തകനെയടക്കം ജയിലിലടച്ചത് അതിന്‍റെ ഭാഗമാണ്. അതിനെ അപലപിക്കുകയാണെന്നും അവര്‍ പറഞ്ഞു.

അതിനിടെ സിബിഐ അന്വേഷണ സംഘം വീണ്ടും ഹാഥ്റസിലെത്തി. കുറ്റവാളികളിലൊരാൾ പ്രായപൂ൪ത്തിയാകാത്തയാളാണെന്ന് സിബിഐ കണ്ടെത്തി. കഴിഞ്ഞ ദിവസം കുറ്റവാളികളായ നാല് പേരെയും സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു.

]]>
രാഹുല്‍ ഗാന്ധിയുടെ ഹാഥ്റസ് സന്ദര്‍ശനം വെറും രാഷ്ട്രീയമാണ്, നീതിക്ക് വേണ്ടിയല്ല: സ്‍മൃതി ഇറാനി https://malayalees.ch/rahul-gandhis-visit-to-hathras-politics-not-for-justice-smriti-irani/ Sat, 03 Oct 2020 12:50:07 +0000 https://malayalees.ch/?p=32745 ഹാഥ്റസ് സന്ദര്‍ശനത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി സ്‍മൃതി ഇറാനി. ഉത്തർ പ്രദേശിലെ ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിന്​ഇരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെൺകുട്ടിയുടെ വീട്​വീണ്ടും സന്ദര്‍ശിക്കാനായി രാഹുലെത്താനിരിക്കെയാണ് സ്‍മൃതിയുടെ പരാമര്‍ശം. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രാഹുല്‍ ഹാഥ്റസിലെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ ഹാഥ്റസ് സന്ദര്‍ശനം വെറും രാഷ്ട്രീയമാണ്, നീതിക്ക് വേണ്ടിയുള്ളതല്ലെന്നാണ് സ്‍മൃതി ഇറാനിയുടെ പരാമര്‍ശം.

”കോൺഗ്രസിന്‍റെ തന്ത്രങ്ങളെക്കുറിച്ച്​ ജനങ്ങൾക്ക്​ അറിയാം. അതുകൊണ്ടുതന്നെയാണ്​ 2019 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ജയം ജനങ്ങൾ ഉറപ്പാക്കിയതും. അവരുടെ ഹാഥ്റസ്​ സന്ദർശനം വെറും രാഷ്ട്രീയം മാത്രമാണെന്നും ഇരക്ക്​ നീതി കിട്ടാൻ വേണ്ടിയുള്ളതല്ലെന്നും ജനങ്ങൾ മനസിലാക്കും”മെന്നും സമൃതി ഇറാനി കൂട്ടിച്ചേർത്തു.

സ്‍മൃതിയുടെ പരാമര്‍ശത്തില്‍ പ്രകോപിതരായ കോണ്‍ഗ്രസ് നേതാക്കള്‍ വാരണാസിയില്‍ വെച്ച് അവരുടെ കാറ് തടയുകയും , ഗോ ബാക്ക് വിളിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്​ സന്ദർശിക്കാനായി പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയെയും യു.പി പൊലീസ്​ തടഞ്ഞിരുന്നു. ഹൈവേയിൽ വാഹനം തടഞ്ഞ പൊലീസ്​ ലാത്തിവീശുകയും രാഹുലിനെ തള്ളിയിടുകയും ചെയ്തിരുന്നു.

]]>