HATHRAS GANG RAPE – malayalees.ch https://malayalees.ch Malayalam Online News Portal Wed, 21 Oct 2020 08:26:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png HATHRAS GANG RAPE – malayalees.ch https://malayalees.ch 32 32 ഹാഥ്റസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോർട്ട് ചോദ്യം ചെയ്ത ഡോക്ടര്‍മാരെ പുറത്താക്കി https://malayalees.ch/hathras-rape-two-doctors-at-amu-one-of-whom-contested-claims-that-woman-was-not-raped-sacked/ Wed, 21 Oct 2020 08:26:41 +0000 https://malayalees.ch/?p=33651 ഹാഥ്റാസ് ബലാത്സംഗ കൊലപാതക കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് വാദത്തെ എതിർത്ത ഡോക്ടർമാർക്കെതിരെ നടപടി. ഡോക്ടർമാരായ മുഹമ്മദ് അസിമുദ്ദീന്‍ മാലിക്, ഒബൈദ് ഹഖ് എന്നിവരെ പുറത്താക്കി. ഇരുവരും സ്ഥിരം ഡോക്ടർമാരല്ലെന്നും അവധിയില്‍ പോയ ഡോക്ടർമാർ തിരിച്ചെത്തിയതോടെ ഒഴിവ് ഇല്ലാതായി എന്നുമാണ് അലിഗഢ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.

ഹാഥ്റാസ് ബലാത്സംഗ കൊലപാതക കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോർട്ട് ചോദ്യം ചെയ്ത ഡോക്ടർമാരെയാണ് ജോലിയില്‍ നിന്നും പുറത്താക്കിയത്. ഡോക്ടർമാരായ മുഹമ്മദ് അസിമുദ്ദീന്‍ മാലിക്, ഒബൈദ് ഹഖ് എന്നിവർക്കാണ് സേവനം അവസാനിപ്പിച്ചതായി കാണിച്ച് നോട്ടീസ് നല്‍കിയത്.

ബലാത്സംഗം നടന്നതിന്‍റെ ലക്ഷണങ്ങളുണ്ടെന്ന് വ്യക്തമാക്കിയ മെഡിക്കല്‍ ലീഗല് കേസ് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തിയത് ഡോ. ഒബൈദ് ഹഖ് ആയിരുന്നു. ഡോ. മുഹമ്മദ് അസിമുദ്ദീന്‍ മാലിക് സംഭവത്തിന് ശേഷം 11 ദിവസം കഴിഞ്ഞാണ് ഫോറന്‍സിക് പരിശോധനക്കുള്ള സാമ്പിള്‍ ശേഖരിച്ചതെന്ന് വ്യക്തമാക്കിയിരുന്നു.

ഇരുവർക്കും എതിരായ നടപടി വൈസ് ചാന്‍സലറുടെ നിർദേശപ്രകാരമാണ് എന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസർ പറയുന്നത്. എന്നാല്‍ ഒരു ഡോക്ടറെയും സസ്‍പെന്‍ഡ് ചെയ്തിട്ടില്ലെന്നാണ് അലിഗഢ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആശുപത്രിയിലെ ഡോക്ടർമാരില്‍ ചിലർ അവധിയില്‍ പ്രവേശിച്ചതിനെ തുടർന്നാണ് ഇരുവരെയും നിയമിച്ചത്. അവധി കഴിഞ്ഞ് ഡോക്ടർമാർ തിരിച്ചെത്തിയതിനാല്‍ ഇരുവരുടെയും സേവനം ആവശ്യമില്ലെന്നാണ് വിശദീകരണം.

]]>
ഹാഥ്റസ് ദളിത് പെൺകുട്ടിയുടെ പീഡനക്കൊലക്ക് പിന്നില്‍ ജാതിവെറി https://malayalees.ch/medha-patkar-hathras-gang-rap/ Wed, 21 Oct 2020 04:45:40 +0000 https://malayalees.ch/?p=33633 ബിഎസ്‍പി സ൪ക്കാ൪ അനുവദിച്ച കുടുംബത്തിന്‍റെ ഭൂമി ബ്രാഹ്മണര്‍ കയ്യടക്കിയിരുന്നു. ഇരുപത് വ൪ഷം മുമ്പത്തെ ജാതിവൈരാഗ്യം തീ൪ക്കാൻ പീഡനം നടത്തിയെന്നും റിപ്പോ൪ട്ട്.

ജാതിവെറിയാണ് ഹാഥ്റസ് ദളിത് പെൺകുട്ടിയുടെ പീഡനക്കൊലക്ക് പിന്നിലെന്ന് നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്‍റിന്‍റെ വസ്തുതാന്വേഷണ പഠന റിപ്പോർട്ട്. ബിഎസ്‍പി സ൪ക്കാ൪ അനുവദിച്ച കുടുംബത്തിന്‍റെ ഭൂമി ബ്രാഹ്മണര്‍ കയ്യടക്കിയിരുന്നു. ഇരുപത് വ൪ഷം മുമ്പത്തെ ജാതിവൈരാഗ്യം തീ൪ക്കാൻ പീഡനം നടത്തിയെന്നും റിപ്പോ൪ട്ട്. അതിനിടെ സിബിഐ സംഘം വീണ്ടും ഹാഥ്റസിലെത്തി.

സാമൂഹ്യ പ്രവ൪ത്തക മേധാ പട്‍ക൪ നേതൃത്വം നൽകുന്ന നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്‍റാണ് ഹാഥ്റസ് സന്ദ൪ശിച്ച് വസ്തുതാന്വേഷണ പഠന റിപ്പോ൪ട്ട് പുറത്തിറക്കിയത്. പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് വഴി ഠാക്കൂ൪ വിഭാഗത്തിൽപെട്ട കുറ്റവാളികൾ ദളിത് കുടുംബത്തോടുള്ള വിരോധം തീ൪ക്കുക കൂടിയായിരുന്നുവെന്നാണ് വസ്തുതാന്വേഷണ പഠന റിപ്പോ൪ട്ട്.

1990ൽ ഒരു ഏക്കറോളം ഭൂമി ബിഎസ്‍പി സ൪ക്കാ൪ പെൺകുട്ടിയുടെ കുടുംബത്തിന് നൽകിയിരുന്നു. ഇതിൽ കാൽഭാഗത്തിലധികം ഭൂമി ബ്രാഹ്മണ വിഭാഗത്തിൽ പെട്ടവ൪ കയ്യേറി. കൃഷി ചെയ്ത് വന്ന ബാക്കിയുള്ള ഭൂമിയിൽ ഠാക്കൂ൪ വിഭാഗക്കാ൪ കാലികളെ മേക്കാനെത്തിയത് ത൪ക്കത്തിനിടയാക്കി. ഇതിനെത്തുട൪ന്നാണ് ഠാക്കൂ൪ വിഭാഗക്കാ൪ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കേസ് നടത്തിപ്പിൽ യോഗി സ൪ക്കാ൪ കാണിച്ചതും ജാതീയ വിവേചനമാണെന്ന് മേധാ പട്‍ക൪ പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ൪ക്കാ൪ സ്വീകരിക്കുന്നത്. കേരളത്തിൽ നിന്നുള്ള മാധ്യമപ്രവ൪ത്തകനെയടക്കം ജയിലിലടച്ചത് അതിന്‍റെ ഭാഗമാണ്. അതിനെ അപലപിക്കുകയാണെന്നും അവര്‍ പറഞ്ഞു.

അതിനിടെ സിബിഐ അന്വേഷണ സംഘം വീണ്ടും ഹാഥ്റസിലെത്തി. കുറ്റവാളികളിലൊരാൾ പ്രായപൂ൪ത്തിയാകാത്തയാളാണെന്ന് സിബിഐ കണ്ടെത്തി. കഴിഞ്ഞ ദിവസം കുറ്റവാളികളായ നാല് പേരെയും സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു.

]]>
ഹാഥ്റസില്‍ മൃതദേഹം സംസ്കരിച്ച സംഭവം കാണിച്ചത് മനുഷ്യാവകാശലംഘനമെന്ന് ഹൈക്കോടതി https://malayalees.ch/hathras-cremation-rights-violation-of-woman-her-family-high-court/ Wed, 14 Oct 2020 08:58:14 +0000 https://malayalees.ch/?p=33293 ഹാഥ്റസ് ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ച സംഭവത്തില്‍, കൊല്ലപ്പെട്ട പെണ്‍കുട്ടിയോടും പെണ്‍കുട്ടിയുടെ കുടുംബത്തോടും കാണിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി. അര്‍ധരാത്രി കുടുംബത്തെ ബന്ധികളാക്കിയാണ് പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. ക്രമസമാധാനം മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ സംസ്കാരം നടത്തിയത് എന്ന വിശദീകരണമാണ് പൊലീസും ഭരണകൂടവും അന്ന് നല്‍കിയത്.

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴി കേട്ട പൂര്‍ണമായും കേട്ട ശേഷമാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‍നൌ ബെഞ്ച് ഇത്തരമൊരു നിരീക്ഷണം പങ്കുവെച്ചത്. ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് രാജന്‍ റോയ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നിരീക്ഷണം.

പെണ്‍കുട്ടിയുടെ സംസ്കാരം നടത്തിയതിലുള്‍പ്പെടെ പൊലീസിന്‍റെ പങ്ക് പരിശോധിക്കേണ്ടതുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ശവസംസ്കാര ചടങ്ങ് മതപരമായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അനുസരിച്ച് നടത്താന്‍ കുടുംബാംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും, ഈ ചടങ്ങ് നിര്‍വഹിക്കേണ്ടത് കുടുംബമായിരുന്നുവെന്നും കോടതി എടുത്ത് പറഞ്ഞു.

പെണ്‍കുട്ടിക്കെതിരെ എതിര്‍ഭാഗം നടത്തുന്ന മോശം പരാമര്‍ശങ്ങളെ അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. പ്രശ്നത്തിന്‍റെ ഗൌരവം കണക്കിലെടുത്ത് പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥരോടും രാഷ്ട്രീയപ്രവര്‍ത്തകരോടും, ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ചര്‍ച്ച ചെയ്യുമ്പോഴും സംയമനം പാലിക്കണമെന്ന് മാധ്യമങ്ങളോടും കോടതി ആവശ്യപ്പെട്ടു.

സെപ്തംബര്‍ 12 നാണ് ഉത്തര്‍പ്രദേശിലെ ഹാഥ്റാസില്‍ പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായത്. രണ്ടാഴ്ചയ്ക്ക് ശേഷം പെണ്‍കുട്ടി മരിക്കുകയും ചെയ്തു. മരണത്തിന് ശേഷം വീട്ടുകാരുടെ അനുമാദമില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.

]]>
ജില്ലാ ഭരണകൂടത്തിന്റെ തടവിലാണെന്ന ഹത്‌റാസ് പെൺക്കുട്ടിയുടെ കുടുംബം https://malayalees.ch/hathras-who-is-in-the-custody-of-the-district-administration-the-girls-family-allahabad-high-court-refuses-to-consider-petition/ Fri, 09 Oct 2020 05:02:06 +0000 https://malayalees.ch/?p=33008 ഹത്‌റാസ് പെൺക്കുട്ടിയുടെ കുടുംബത്തെ ജില്ലാ ഭരണകൂടം തടഞ്ഞു വച്ചിരിക്കുന്നുവെന്ന് ആരോപിച്ച് കുടുംബം സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതം പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി. സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ ഹൈക്കോടതി പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതേസമയം, പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രദേശവാസികളുടെ മൊഴിയെടുക്കും. ഈമാസം 17ന് മുൻപ് അന്വേഷണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

ഹാത്‌റസ് പെൺക്കുട്ടിയുടെ കുടുംബത്തിന് വേണ്ടി അഖില ഭാരതീയ വാൽമീകി മഹാപഞ്ചായത്ത് സംഘടന സമർപ്പിച്ച ഹർജിയിലാണ് അലഹബാദ് ഹൈക്കോടതി വിസമ്മതെ പ്രകടിപ്പിച്ചത്. സുപ്രിംകോടതി പരിഗണിക്കുന്ന വിഷയമായതിനാൽ ഹർജിക്കാർക്ക് പരമോന്നത കോടതിയെ തന്നെ സമീപിക്കാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുടുംബത്തെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണം ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ നിഷേധിച്ചു. കുടുംബത്തിന് മതിയായ സുരക്ഷ ഏർപ്പാടാക്കിയെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന്ും സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രദേശവാസികളുടെ മൊഴിയെടുക്കും. നാൽപതോളം പ്രദേശവാസികളുടെ മൊഴിയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ, ഹാത്‌റസിലേക്ക് പോകുകയായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.

]]>
ഹത്രാസിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധി ഇന്ന് സന്ദർശിക്കും https://malayalees.ch/rahul-gandhi-and-priyanka-gandhi-will-visit-the-house-of-the-girl-who-was-tortured-to-death-in-hathras-today/ Thu, 01 Oct 2020 08:42:59 +0000 https://malayalees.ch/?p=32627 ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധി ഇന്ന് സന്ദർശിക്കും. എന്നാൽ, ജില്ലാഭരണകൂടം ഇരുവർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്താനുളള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സംസ്‌കരിച്ചത് രാജവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാത്രമല്ല, കുടുംബാംഗങ്ങളെ വീട്ടിനുളളിൽ പൂട്ടിയിട്ട ശേഷമായിരുന്നു പൊലീസ് മൃതദേഹം സംസ്‌കരിച്ചത്.

സംഭവത്തെ തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉൾപ്പടെ നിരവധി രാഷ്ട്രീയ നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

നീതി ലഭിക്കും വരെ മൃതദേഹം സംസ്‌കരിക്കില്ലെന്നും നീതി കിട്ടും വരെ കാത്തിരിക്കുമെന്നും കുടുംബാംഗങ്ങൾ നിലപാടെടുത്തതോടെ മൃതദേഹം ബുധനാഴ്ച പുലർച്ചെ 2.45 ഓടെ പൊലീസുകാർ വീടിനു സമീപം സംസ്‌കരിക്കുകയായിരുന്നു.

]]>
ഹത്രാസ് കൂട്ടബലാത്സംഗക്കേസ്; പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി https://malayalees.ch/hathras-gang-rape-case-the-prime-minister-directed-to-take-strict-action-against-the-accused/ Wed, 30 Sep 2020 08:31:44 +0000 https://malayalees.ch/?p=32563 ഹത്രാസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചു.

കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപതുകാരി ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ വച്ച് ഇന്നലെ രാവിലെയാണ് മരിച്ചത്. ആഭ്യന്തര സെക്രട്ടറി ഭഗവാൻ സ്വരൂപ് അന്വേഷണ സംഘത്തെ നയിക്കും. ഡി.ഐ.ജി. ചന്ദ്രപ്രകാശാണ്, പൂനം ഐപിഎസ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. ഏഴുദിവസത്തിനുള്ളിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും. ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കേസിന്റെ വിചാരണ നടത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

]]>