Haryana commission Karnal – malayalees.ch https://malayalees.ch Malayalam Online News Portal Thu, 23 Sep 2021 04:19:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Haryana commission Karnal – malayalees.ch https://malayalees.ch 32 32 കർണാൽ ലാത്തിച്ചാർജ്; അന്വേഷണ കമ്മീഷനെ നിയമിച്ച് ഹരിയാന സർക്കാർ https://malayalees.ch/haryana-commission-karnal-lathicharge-incident/ Thu, 23 Sep 2021 04:19:23 +0000 https://malayalees.ch/?p=49966 കർണാൽ ലാത്തിച്ചാർജ് അന്വേഷിക്കാനായി അന്വേഷണ കമ്മീഷനെ നിയമിച്ച് ഹരിയാന സർക്കാർ. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ മുൻ ജഡ്ജി സോമനാഥ് അഗർവാളിനാണ് അന്വേഷണ ചുമതല. ഓഗസ്റ്റ് 28ന് കർണാലിൽ പ്രതിഷേധം നടത്തുകയായിരുന്ന കർഷകർക്കെതിരെ ലാത്തിച്ചാർജ് നടത്തിയ സംഭവത്തിലാണ് അന്വേഷണം. (Haryana Karnal lathicharge incident)

മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സോമനാഥ് അഗർവാളിനെ നിയമിക്കാൻ തീരുമാനമായത്. കർണാൽ ലാത്തിച്ചാർജിൽ പൊലീസിൻ്റെയും മറ്റ് അധികാരികളുടെയും പങ്ക് അന്വേഷിക്കും. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ഇത് ഗസറ്റിൽ പ്രസിദ്ധീകരിക്കും.

]]>