harshina – malayalees.ch https://malayalees.ch Malayalam Online News Portal Thu, 07 Sep 2023 06:44:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png harshina – malayalees.ch https://malayalees.ch 32 32 മെഡിക്കൽ കോളജ് കത്രിക കേസ്; പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു https://malayalees.ch/harshina-case-culprits-arrested/ Thu, 07 Sep 2023 06:43:57 +0000 https://malayalees.ch/?p=87345 കോഴിക്കോട് മെഡിക്കൽ കോളജിൽ ഹർഷിന എന്ന യുവതിയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒന്നാം പ്രതി ഡോ സി.കെ രമേശൻ, മൂന്നും നാലും പ്രതികളായ നേഴ്‌സസ് എം.രഹന, കെ.ജി മഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസിപി സുദർശൻ മുൻപാകെയാണ് പ്രതികൾ ഹാജരായത്.

CRPC 41A പ്രകാരം ഉള്ള നോട്ടീസിൽ ആണ് പ്രതികൾ ഹാജരായത്. കേസിൽ കരട് കുറ്റപത്രം തയ്യാറാക്കി സർക്കാരിന് നൽകും. ശേഷം വിചാരണ ചെയ്യാൻ സർക്കാരിൻറെ അനുമതി തേടും. രണ്ടാം പ്രതിയുടെ അറസ്റ്റ് കോട്ടയത്ത് ചെന്ന് രേഖപ്പെടുത്തിയിരുന്നു.

എന്നാൽ മെഡിക്കൽ കോളജിൽ നിന്നല്ല കത്രിക കുടുങ്ങിയത് എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതികൾ.

]]>
വയറ്റിൽ കത്രിക മറന്നു വെച്ച സംഭവം; മെഡിക്കൽ ബോഡിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് പൊലീസ് നാളെ സമർപ്പിക്കും https://malayalees.ch/police-to-submit-chargesheet-on-harshina-case-tomorrow/ Thu, 31 Aug 2023 04:52:23 +0000 https://malayalees.ch/?p=87005 ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നു വെച്ച സംഭവത്തിൽ പോലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോഡിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് പോലീസ് നാളെ കോടതിയിൽ സമർപ്പിക്കും.ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്ന 2 ഡോക്ടർമാരെയും 2 നഴ്‌സുമാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് പോലീസ് നീക്കം.കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് പോലീസിന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ( police to submit chargesheet on harshina case tomorrow )

പൊലീസ് റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോട്ടാണ് നാളെ കോടതിയിൽ സമർപ്പിക്കുക.ശസ്ത്രക്രിയ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാലു പേരാകും കേസിൽ പ്രതിസ്ഥാനത്ത് ഉണ്ടാവുക. ഇതിൽ രണ്ട് ഡോക്ടേഴ്‌സും രണ്ട് നേഴ്‌സസും ഉൾപ്പെടും. നാളെ കോടതിയിൽ അന്വേഷ റിപ്പോട്ട് സമർപ്പിക്കുന്നതോടെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും.ആരോഗ്യ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് പോലീസ് നിയമോപദേശം തേടിയിരുന്നു.തുടർനടപടികളുമായി മുന്നോട്ടുപോകാമെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം.ഇതോടെയാണ് പോലീസ് നടപടികൾ വേഗത്തിലാക്കിയത്.നീതി തേടി ഹർഷിന നടത്തുന്ന സമരം 102 ദിവസത്തിലേക്ക് പ്രവേശിച്ചു.

]]>
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനയുടെ സമരം സെക്രട്ടറിയേറ്റിലേക്ക് https://malayalees.ch/harshina-scissors-operation-secretariat/ Wed, 16 Aug 2023 05:20:24 +0000 https://malayalees.ch/?p=86244 വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയുടെ സമരം സെക്രട്ടറിയേറ്റിലേക്ക്. ഇന്ന് സമര സമിതി പ്രവർത്തകരും ഹർഷിനയും സെക്രട്ടറിയേറ്റിന് മുന്നിൽ ഏക ദിന സത്യാഗ്രഹ സമരം സംഘടിപ്പിക്കും. പൊലീസ് റിപ്പോർട്ട് ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയ പശ്ചാത്തലത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഹർഷിനയും കുടുംബവും.

ആരോഗ്യവകുപ്പിൻ്റെ പിടിപ്പ്കേട് കൊണ്ട് ഹർഷിന അനുഭവിച്ച വേദന അഞ്ച് വർഷം. ഹർഷിനയുടെ മൂന്ന് പ്രസവം നടന്നത് സർക്കാർ ആശുപത്രികളിൽ നിന്ന് പക്ഷെ കത്രിക എവിടെയുള്ളതാണെന്ന് ആർക്കും അറിയില്ല. പൊലീസ് അന്വേഷണത്തിൽ കത്രിക മെഡിക്കൽ കോളേജിൽ നിന്നാണ് തെളിഞ്ഞു. പക്ഷെ ഇത് സമ്മതിക്കാൻ അരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. അന്വേഷണ റിപ്പോർട്ട് ജില്ലാ തല മെഡിക്കൽ ബോർഡ് തളളി. ഇതോടെയാണ് സമരം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കാൻ സമരസമിതി തീരുമാനിച്ചത്.

മെഡിക്കൽ ബോർഡിൽ വിശ്വാസമുണ്ടായിരുന്നു എന്ന് ഹർഷിന 24നോട് പ്രതികരിച്ചു. ആദ്യം മുതൽ തന്നെ ആരോഗ്യമന്ത്രി പറയുന്നത് തൻ്റെ ഭാഗത്ത് ന്യായമുണ്ടെന്നാണ്. പൊലീസ് അന്വേഷിച്ച് തെളിയിച്ച കേസാണ്. അത് നിസാരമാക്കി തള്ളിക്കളയുമെന്ന് പ്രതീക്ഷിച്ചില്ല. ആദ്യം ചേരേണ്ട ബോർഡ് മാറ്റിവച്ച്, ആദ്യം നിശ്ചയിച്ച സീനിയർ റേഡിയോളജിസ്റ്റിനെ മാറ്റി അവർക്ക് അനുകൂലമായി റിപ്പോർട്ട് നൽകുന്ന ഒരു ജൂനിയർ റേഡിയോളജിസ്റ്റിനെ കൊണ്ടുവന്നു. ഇതിൽ അട്ടിമറി നടന്നു എന്നതിൽ സംശയമില്ല എന്നും ഹർഷിന പ്രതികരിച്ചു.

ജില്ലാ മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ പോലീസ് തിങ്കളാഴ്ച്ച സംസ്ഥാനതല സമിതിക്ക് അപ്പീൽ നൽകി. പൊലീസ് റിപ്പോർട്ടിൻ്റ അടിസ്ഥാനത്തിൽ ഹർഷിന കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഒപ്പം മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിഷയം ധരിപ്പിക്കാനും ശ്രമിക്കും.

മാത്യു കുഴൽനാടൻ എംഎൽഎ രാവിലെ 10 മണിക്ക് സമരം ഉദ്ഘാടനം ചെയ്യും. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും വരെ സമരവുമായി മുന്നോട്ടു പോകുമെന്നാണ് ഹർഷിനയുടെ നിലപാട്. മൂന്നുമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിനു മുന്നിൽ ഹർഷിന സമരം നടത്തി വരികയാണ്. മെഡിക്കൽ ബോർഡ് റിപ്പോർട്ട് തിരുത്തുക, വീഴ്ച വരുത്തിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷ ഉറപ്പാക്കുക, അർഹതപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

]]>
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിന ഇന്ന് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും https://malayalees.ch/harshina-begins-indefinite-strike/ Mon, 22 May 2023 04:16:26 +0000 https://malayalees.ch/?p=81536 പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മതിയായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യപ്പെട്ട് ഹർഷിന ഇന്ന് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിലാണ് സമരം.അഞ്ച് വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രസവ ചികിത്സക്ക് ശേഷം ഹർഷിനക്ക് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടിരുന്നു.നിരവധി ചികിത്സകൾ തേടിയെങ്കിലും ഫലമുണ്ടായില്ല.

ഒൻമ്പത് മാസം മുമ്പ് നടത്തിയ സ്‌കാനിംഗിലാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.വിഷയവുമായി ബന്ധപ്പെട്ട് ഇതിന് മുൻമ്പ് ഹർഷിന നടത്തിയ സമരത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.എന്നാൽ ഇത് മതിയായ നഷ്ട്ടപരിഹാരം അല്ല എന്നാരോപിച്ചാണ് വീണ്ടും സമരം ആരംഭിക്കുന്നത്.

]]>