Harsh Vardhan – malayalees.ch https://malayalees.ch Malayalam Online News Portal Fri, 09 Apr 2021 04:12:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Harsh Vardhan – malayalees.ch https://malayalees.ch 32 32 കോവിഡ് വർധനവിന് പഴി പൊതുജനത്തിന്; ആരോ​ഗ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് കാല ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയ https://malayalees.ch/harsh-vardhan-old-election-campaign-posts-agter-blaming-people-for-covid/ Fri, 09 Apr 2021 04:12:27 +0000 https://malayalees.ch/?p=42676 രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ, കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത പൊതുജനത്തെ പഴിച്ച കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ് വർധന് ‘പണി’ കൊടുത്ത് തെരഞ്ഞെടുപ്പ് കാലത്ത് പങ്കുവെച്ച ട്വീറ്റുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കി. ജനങ്ങൾ മുൻകരുതൽ എടുക്കുന്നതിൽ അലംഭാവം കാണിച്ചതാണ് കോവിഡ് വർധനവിന് കാരണമെന്നായിരുന്നു മന്ത്രി ഹർഷ് വർധൻ കുറ്റപ്പെടുത്തിയത്.

കോവിഡ് വർധനവിന് പഴി പൊതുജനത്തിന്; ആരോ​ഗ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് കാല ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയ

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. 2020 സെപ്തബറില്‍ കുത്തനെ കൂടിയ കോവിഡ് നിരക്ക് ഒരുവേള താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. എന്നാൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കേസുകൾ വർധിക്കുകയാണ്.

കോവിഡ് ചട്ടങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ അലംഭാവം കാണിച്ചത് രോ​ഗ വർധനവിന് കാരണമായി. തുടക്കത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും രോ​ഗ വ്യാപനത്തിന് കാരണമായതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ആരോ​ഗ്യമന്ത്രിയടക്കം ഉന്നത കേന്ദ്രങ്ങള്‍ വീഴ്ച്ച വരുത്തിയെന്നാണ് ആരോപണം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനിടെ എല്ലാ രാഷ്ട്രീയ പാർട്ടികളേയും പോലെതന്നെ, ബി.ജെ.പിയുടെ ജനനിബിഡമായ വേദികളു‍ടെ ചിത്രങ്ങൾ മന്ത്രി ഹർഷ് വർധൻ തന്നെ പലപ്പോഴായി പങ്കുവെച്ചിരുന്നു. അന്ന് എന്തുകൊണ്ട് മന്ത്രിക്ക് ഈ ജാ​ഗ്രത ഉണ്ടായില്ല എന്നും സോഷ്യൽ മീഡിയ പരിഹസപൂര്‍വം ചോദിച്ചു.

]]>
പതഞ്ജലിയുടെ കോവിഡ് മരുന്നിന് അംഗീകാരം: കേന്ദ്ര ആരോഗ്യമന്ത്രി രാജ്യത്തോട് മറുപടി പറയണമെന്ന് ഐഎംഎ https://malayalees.ch/ima-shocked-over-patanjalis-claim-on-coronil-demands-explanation-from-harsh-vardhan/ Tue, 23 Feb 2021 04:14:57 +0000 https://malayalees.ch/?p=40559 കോവിഡ് 19 നെതിരായ ഫലപ്രദമായ മരുന്നെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കോറോനില്‍ ടാബ്‍ലെറ്റിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയെന്ന വാര്‍ത്തയില്‍ നടുക്കം രേഖപ്പെടുത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനനോട് ഐഎംഎ വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ഷവര്‍ധന്‍റെ സാന്നിധ്യത്തിലായിരുന്നു കഴിഞ്ഞ ദിവസം കോറോനില്‍ പുറത്തിറക്കിയത്.

കോവിഡ് ചികിത്സയ്ക്ക് ഏതെങ്കിലും പരമ്പരാഗത മരുന്ന് ഫലപ്രദമാണ് എന്ന തരത്തില്‍ ഒരു അംഗീകാരവും തങ്ങള്‍ നല്‍കിയിട്ടില്ല എന്ന ലോകാരോഗ്യ സംഘടന വിശദീകരണം പുറത്തുവന്നതോടെയാണ് ഐഎംഎ ആരോഗ്യമന്ത്രി വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാബ രാംദേവ് കേന്ദ്രമന്ത്രിമാരായ ഹര്‍ഷവര്‍ധന്‍റെയും നിതിന്‍ ഗഡ്കരിയുടെയും നേതൃത്വത്തില്‍ കൊറോനില്‍ ടാബ്‍ലറ്റ് പുറത്തിറക്കിയത്. ലോകാരോഗ്യസംഘടനയുടെ വ്യവസ്ഥകള്‍ അനുസരിച്ച് കോവിഡ് ചികിത്സയില്‍ കോറോനില്‍ ടാബ്‌ലെറ്റിന് ആയുഷ് മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചതായി യോഗ ഗുരു ബാബ രാംദേവ് അന്ന് അവകാശപ്പെട്ടിരുന്നു.

കോവിഡ് ചികിത്സയ്ക്ക് ഏതെങ്കിലും പരമ്പരാഗത മരുന്ന് ഫലപ്രദമാണ് എന്ന തരത്തില്‍ ഒരു അംഗീകാരവും തങ്ങള്‍ നല്‍കിയിട്ടില്ല എന്ന ലോകാരോഗ്യ സംഘടനതന്നെ വ്യക്തമാക്കിയിരിക്കെ കൊറോണിന്‍ പുറത്തിറക്കല്‍ ചടങ്ങില്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ പങ്കെടുത്തതിനെ ഹര്‍ഷവര്‍ധന്‍ എങ്ങനെ ന്യായീകരിക്കും എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചോദിക്കുന്നു. മന്ത്രിയെന്ന നിലയില്‍ ഇക്കാര്യത്തില്‍ രാജ്യത്തോട് മറുപടി പറയാന്‍ ഹര്‍ഷവര്‍ധന്‍ തയ്യാറാകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു എന്ന നുണകേട്ട് ഞെട്ടിയതായും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി.

]]>
കോവാക്‌സിന്‍ ജൂലൈയില്‍ 25 കോടി ജനങ്ങള്‍ക്ക്: കേന്ദ്ര ആരോഗ്യമന്ത്രി https://malayalees.ch/local-covid-vaccine-final-trials-could-end-within-two-months/ Mon, 23 Nov 2020 07:59:51 +0000 https://malayalees.ch/?p=35582 ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ജൂലൈ മാസത്തിനകം 25 കോടി ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രമുഖ മരുന്ന് കമ്പനിയായ ഭാരതി ബയോടെക്കും പ്രമുഖ ആരോഗ്യ ഗവേഷണ കേന്ദ്രമായ ഐ.സി.എം.ആറും ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്.

26000 സന്നദ്ധ പ്രവര്‍ത്തകരിലാണ് അവസാനഘട്ട പരീക്ഷണം നടത്തുന്നത്. തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിക്കാനാണ് ശ്രമമെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രണ്ടുമാസത്തിനകം അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും വെബ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

]]>
ഇനിയുള്ള മൂന്നുമാസങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി https://malayalees.ch/next-3-months-decisive-in-determining-indias-covid-19-trajectory-vardhan/ Sat, 24 Oct 2020 04:42:14 +0000 https://malayalees.ch/?p=33806 ഇനി വരാനിരിക്കുന്ന മൂന്ന് മാസങ്ങള്‍ രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്‍റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. അതുകൊണ്ടുതന്നെ ജനങ്ങളെല്ലാവരും കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കുകയും പ്രതിരോധ സംവിധാനങ്ങള്‍ പിന്തുടരുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്സവകാലങ്ങളും ശൈത്യകാലവും ഒരുമിച്ചു വരുന്നതിനാല്‍ വൈറസിന്‍റെ വ്യാപനത്തെ തടയുന്നതില്‍ ഓരോരുത്തരും ജാഗരൂകരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ രാജ്യത്തെ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തില്‍ താഴെ മാത്രമാണ്. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 97.2 ദിവസങ്ങള്‍ക്കിടയിലായി ഉയര്‍ന്നിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോവിഡ് പ്രതിരോധത്തില്‍ മികച്ച പുരോഗതി നേടാനായി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 95000 ല്‍ നിന്ന് 55000 ലേക്ക് എത്തി. രോഗമുക്തി നിരക്ക് 90 ശതമാനമായി. കോവിഡ് മരണനിരക്ക് 1.51 ല്‍ നിന്ന് 1 ശതമാനമായി കുറഞ്ഞു- ഒരു പ്രസ്താവനയില്‍ മന്ത്രി പറഞ്ഞു.

കോവിഡ് പരിശോധനകള്‍ക്കായി ഒരു ലാബ് എന്ന അവസ്ഥയില്‍ നിന്ന് രാജ്യത്ത് 2000 ലാബുകളിലാണ് ഇപ്പോള്‍ കോവിഡ് പരിശോധന നടത്തുന്നത്. രാജ്യം കോവിഡ് പ്രതിരോധത്തില്‍ ശരിയായ പാതയിലാണെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നതെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

പക്ഷേ, ഇതേ ജാഗ്രത വരും മാസങ്ങളിലും ഉണ്ടാവണം. ശൈത്യകാലവും ഉത്സവങ്ങളുടെ സമയവുമാണ് വരാനിരിക്കുന്നത്. രാജ്യത്തെ കോവിഡ് വ്യാപനം തടയുന്നതിന് ഈ കാലത്ത് ജനങ്ങള്‍ കാണിക്കുന്ന ശ്രദ്ധ ഒന്നുമാത്രമായിരിക്കും പ്രതിരോധം തീര്‍ക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

]]>
വിശ്വാസം തെളിയിക്കാൻ വേണ്ടി ആരും കൂട്ടം കൂടരുത്; ഒരു ദൈവവും അങ്ങനെ പറഞ്ഞിട്ടില്ല: ഹർഷ വർധൻ https://malayalees.ch/no-one-should-gather-to-prove-his-faith-no-god-has-ever-said-that-harsha-vardhan/ Mon, 12 Oct 2020 05:11:28 +0000 https://malayalees.ch/?p=33142 ഉത്സവ- ആഘോഷ വേളകളിലെ ജനക്കൂട്ടം കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ. വിശ്വാസം തെളിയിക്കാന്‍ വേണ്ടി ആളുകളോട് വന്‍തോതില്‍ തിങ്ങിക്കൂടാൻ ഒരു ദൈവമോ മതമോ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സൺഡേ സംവാദത്തിന്റെ എപ്പിസോഡിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിശദമായ കോവിഡ് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും കോവിഡ് കേസുകളുടെ വര്‍ദ്ധനവിന് കാരണമാകുന്ന വീഴ്ചകള്‍ സ്ഥിരമായി ഉണ്ടാകുന്നുണ്ടെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് കോവിഡ് വ്യാപനം ഇത്രയും രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന ഉത്സവ- ആഷോഷ പരിപാടികളെല്ലാം വീടുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നവയായിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വിശ്വാസം തെളിയിക്കാന്‍ വേണ്ടി വലിയതോതിൽ ആളുകള്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കാന്‍ ഒരു ദൈവമോ മതമോ ആവശ്യപ്പെടുന്നില്ല. ആളുകൾ കൂട്ടം ചേർന്നും ആഢംബരമായും ഉത്സവങ്ങൾ ആഘോഷിക്കണമെന്നും എവിടെയും പറഞ്ഞിട്ടില്ല. ഈ കൂട്ടം ചേർന്നുള്ള പ്രവണത ഇനിയും തുടർന്നാൽ നാം വലിയ അപകടത്തിലേക്കായിരിക്കും പോകുക. അതുകൊണ്ട് പ്രോട്ടോക്കോൾ പാലിക്കാൻ ഇനിയെങ്കിലും എല്ലാവരും തയ്യാറാകണം. അദ്ദേഹം പറഞ്ഞു

ഉത്തരേന്ത്യയിൽ ദസ്​റയും ദീപാവലിയുമടക്കമുള്ള ഉത്സവകാല സീസൺ വരാനിരിക്കെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. നേരത്തെ മഹാരാഷ്​ട്രയിലും കേരളത്തിലും ഗണേശോത്സവവും ഓണവുമടക്കമുള്ള തിരക്കേറിയ ആഘോഷങ്ങളാണ് കോവിഡ്​ രോഗികളുടെ വർധനവിനിടയാക്കിയതെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു.

]]>
ഭേദമായവര്‍ക്ക് വീണ്ടും കോവിഡ്: പ്രശ്നം ഗുരതരമല്ലെന്ന് ആരോഗ്യമന്ത്രി https://malayalees.ch/covid-reinfection-not-a-serious-issue-harsh-vardhan/ Mon, 28 Sep 2020 05:15:25 +0000 https://malayalees.ch/?p=32413 കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന എല്ലാ കാര്യങ്ങളും നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ് വർധൻ. ഒരിക്കൽ കോവിഡ് ബാധിച്ച് ഭേദമായവർക്ക് വീണ്ടും രോ​ഗം വരുന്നത് ​ഗുരുതരമായ കാര്യമല്ലെന്നും മന്ത്രി മാധ്യമങ്ങളുമായുള്ള ഓൺലെെൻ അഭിമുഖത്തിൽ പറഞ്ഞു.

രണ്ടാമതും രോ​ഗം പകരുന്നത് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഇത് ​ഗുരുതരമായ പ്രശ്നമല്ല. ഐ.സി.എം.ആറിന്റെ കീഴിലുള്ള വിദ​ഗ്ധ സമിതി കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണ്. കോവിഡുമായി ബന്ധപ്പെട്ട ഓരോ പുരോ​ഗതിയും രാജ്യത്ത് ​ഗവേഷണം ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

88,600 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികൾ 59,92, 533 ആയി. 4941627 ആണ് രോഗമുക്തർ. അതിനിടെ രാജ്യത്ത് കോവിഡ് മരണം 94, 000 കടന്നു. 24 മണിക്കൂറിനിടെ 1124 പേരാണ് മരിച്ചത്.

]]>
കോ​വി​ഡ് വാ​ക്സി​ൻ അ​ടു​ത്ത വ​ർ​ഷം ആ​ദ്യ പാ​ദ​ത്തിലെന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി https://malayalees.ch/covid-vaccine-possible-by-next-year-first-quarter/ Mon, 14 Sep 2020 07:16:17 +0000 https://malayalees.ch/?p=31758 കോ​വി​ഡ് വാ​ക്‌​സി​ന്‍ 2021 ആ​ദ്യ പാ​ദ​ത്തി​ൽ ല​ഭ്യ​മാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍. എ​പ്പോ​ഴാ​ണ് കോ​വി​ഡ് വാ​ക്‌​സി​ന്‍ ത​യാ​റാ​വു​ന്ന​തെ​ന്ന് കൃ​ത്യ​മാ​യി പ​റ​യാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ണ്‍​ഡേ സം​വാ​ദ് എ​ന്ന ഓ​ണ്‍​ലൈ​ന്‍ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും മരുന്ന് നിര്‍മാണ കമ്പനിയായ ആസ്ട്രസെനകയും ചേര്‍ന്ന് നിര്‍മിച്ച കോവിഡ് വാക്‌സിന്റെ പരീക്ഷണം ബ്രിട്ടീഷ് അധികൃതരില്‍നിന്ന് അനുമതി ലഭിച്ചതോടെ പുനഃരാരംഭിച്ചതായി ആസ്ട്രസെനക വ്യക്തമാക്കിയതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

വാ​ക്‌​സി​ന്‍ മ​നു​ഷ്യ​രി​ല്‍ പ​രീ​ക്ഷി​ക്കു​ന്ന​തി​ന് എ​ല്ലാ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ളും സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. വാ​ക്‌​സി​ന്‍ സു​ര​ക്ഷി​ത​ത്വം, ചെ​ല​വ്, ഉ​ത്പാ​ദ​നം, വി​ല, വി​ത​ര​ണം തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് വ​ള​രെ ആ​ഴ​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാക്‌സിന്‍ തയാറായി കഴിഞ്ഞാല്‍ ആവശ്യകത അനുസരിച്ച് മുന്‍ഗണനാക്രമം അനുസരിച്ചായിരിക്കും വിതരണം. കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മു​ന്ന​ണി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍, രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള മ​റ്റ് രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​വും ആ​ദ്യം വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കു​ക. വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

]]>
ഇന്ത്യയില്‍ സാമൂഹിക വ്യാപനമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി; 90 ശതമാനം ​കേസുകളും എട്ട്​ സംസ്ഥാനങ്ങളിൽ https://malayalees.ch/no-community-spread-in-india-says-health-minister-harsh-vardhan/ Thu, 09 Jul 2020 10:11:18 +0000 https://malayalees.ch/?p=28250 കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് പത്തുലക്ഷം പേരില്‍ 538 ആളുകള്‍ എന്ന നിലയിലാണ്. അതേസമയം ലോകശരാശരി 1453 ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു

ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഇന്നു നടത്തിയ ചര്‍ച്ചയിലും രാജ്യത്ത്‌കോവ്ഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അറിയിച്ചത്. എന്നാല്‍ രാജ്യത്തെ ചില പോക്കറ്റുകളില്‍ രോഗവ്യാപനം ഉയര്‍ന്ന നിലയിലാണ്. 90 ശതമാനം രോഗികളും എട്ട്​ സംസ്ഥാനങ്ങളിലാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതിനര്‍ത്ഥം ഇന്ത്യയില്‍ സമൂഹവ്യാപനം സംഭവിച്ചു എന്നല്ലെന്ന്, മന്ത്രിതല സമിതിയുടെ യോഗശേഷം ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഇന്ത്യയി​ൽ കോവിഡ്​ രോഗികളുടെ പ്രതിദിന വർധന റെക്കോർഡിലെത്തിയതിന്​ പിന്നാലെയാണ്​ ആരോഗ്യമന്ത്രിയുടെ പ്രതികരണം

സംസ്ഥാനങ്ങളിലെ ആശുപത്രികളിലെ ഐ.സി.യുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ഉപേദശങ്ങളും നല്‍കാനും വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ചിട്ടുണ്ടെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതാണ് എന്നാണ് ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം ശരിയായ കാഴ്ചപ്പാടോടെയാണ് വിലയിരുത്തേണ്ടത്. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് പത്തുലക്ഷം പേരില്‍ 538 ആളുകള്‍ എന്ന നിലയിലാണ്. അതേസമയം ലോകശരാശരി 1453 ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം 24,879 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 7,67,296 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​​. മഹാരാഷ്​ട്ര, തമിഴ്​നാട്​, കർണാടക, ​ഡൽഹി, തെലങ്കാന, യു.പി, ആന്ധ്രപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ കോവിഡ്​ കേസുകളിൽ ഭൂരിപക്ഷവും.

നേരത്തെ മുംബൈയിൽ മാത്രം കോവിഡ്​ മരണം 5,000 കടന്നിരുന്നു. 62 പേരാണ്​ കഴിഞ്ഞ ദിവസം മാത്രം മരിച്ചത്​. 23,214 പേരാണ്​ മുംബൈയിൽ മാത്രം രോഗം ബാധിച്ച്​ ചികിൽസയിലുള്ളത്​. സമാന സ്ഥിതി തന്നെയാണ്​ ഡൽഹിയിലും നിലവിലുള്ളത്​.

]]>