Hardik Pandya – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Dec 2023 08:46:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Hardik Pandya – malayalees.ch https://malayalees.ch 32 32 രോഹിത് വഴിമാറിയതോ മാറ്റിച്ചതോ? ഹാർദികിന്റെ വരവിൽ മുംബൈ ഇന്ത്യൻസിന്റെ ഭാവി ​ഗുണകരമാകുമോ? https://malayalees.ch/rohit-sharma-replace-with-hardik-pandya-as-captain-is-good-for-mumbai-indians-future/ Sat, 16 Dec 2023 05:00:53 +0000 https://malayalees.ch/?p=92965 ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിൽ എത്തിച്ചപ്പോൾ മുതലുള്ള അഭ്യൂഹങ്ങളാണ് കഴിഞ്ഞദിവസത്തോടെ അവസാനിച്ചത്. മുംബൈയെ നയിക്കാൻ ഹാർദിക് പാണ്ഡ്യയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. രോഹിത് ശർമയെ മാറ്റിയാണ് ഹാ​ർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി ടീം പ്രഖ്യാപിച്ചത്. ഭാവി മുന്നിൽക്കണ്ടാണ് ക്യാപ്റ്റനെ മാറ്റുന്നതെന്നായിരുന്നു മുംബൈ ടീമിന്റെ പെർഫോമൻസ് മാനേജർ മഹേള ജയവർധനെ അറിയിച്ചത്.

ഐപിഎല്ലിൽ 10 വർഷക്കാലം ടീമിനെ നയിച്ച രോഹിത് ശർമ്മയ്ക്ക് പകരം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എത്തുന്നതോടെ ടീമിന് ​ഗുണകരമാകുമോ എന്ന സംശയവും ആരാധകർ ഉയർത്തുന്നുണ്ട്. രോഹിത്തിൻറെ പരിചയസമ്പത്തും ഉപദേശങ്ങളും തുടർന്നും മുംബൈ ഇന്ത്യൻസിന് മുതൽക്കൂട്ടാകുമെന്നായിരുന്നു ജയവർധനെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്.

2013ൽ റിക്കി പോണ്ടിങ്ങിൽനിന്ന് ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത രോഹിത്ത് ടീമിനെ അഞ്ച് സീസണിൽ കിരീട നേട്ടത്തിലെത്തിച്ചിരുന്നു. 2013, 2015, 2017, 2019, 2020 വർഷങ്ങളിലാണ് രോഹിത്തിന് കീഴിൽ ടീം ഐപിഎൽ ചാമ്പ്യന്മാരായത്. ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ നേടിയ ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് രോഹിത്തിൻറെ പേരിലാണ്. ഇത് കൂടാതെ 2013ൽ ചാമ്പ്യൻസ് ലീഗ് ടി20 കിരീടവും മുംബൈ ഇന്ത്യൻസിന് രോഹിത് ശർമ്മ നേടികൊടുത്തു.

അതേസമയം 2015 മുതൽ 2021 വരെ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന ഹാർദിക് ടീമിനായി 92 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് 15 കോടി രൂപയുടെ താരക്കൈമാറ്റത്തിലൂടെയാണ് മുംബൈ ഹാർദിക്കിനെ തിരികെ മുംബൈ തട്ടകത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിൽ ടൈറ്റൻസിനെ നയിച്ച താരം രണ്ടു തവണയും ടീമിനെ ഫൈനലിൽ‌ എത്തിക്കാനും കഴിഞ്ഞിരുന്നു.

ഹാർദിക് 2022ലാണ് പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസിൽ നായകനായി ചേർന്നത്. ആദ്യ സീസണിൽ കിരീടവും രണ്ടാം സീസണിൽ റണ്ണറപ്പ് സ്ഥാനവും ടൈറ്റൻസിന് ഹാർദിക് നേടിക്കൊടുത്തു. 2022, 2023 സീസണുകളിൽ ഗുജറാത്തിനായി 31 മത്സരങ്ങൾ കളിച്ച ഹാർദിക് 833 റൺസും 11 വിക്കറ്റുകളും നേടിയിട്ടുണ്ട്.

]]>
ടീമിലെ യുവതാരങ്ങൾക്കൊക്കെ എൻ്റെ പിന്തുണയുണ്ട്: ഹാർദിക് പാണ്ഡ്യ https://malayalees.ch/hardik-pandya-support-players/ Tue, 03 Jan 2023 10:44:27 +0000 https://malayalees.ch/?p=73853 ടീമിലെ യുവതാരങ്ങൾക്കൊക്കെ തൻ്റെ പിന്തുണയുണ്ടെന്ന് ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന ഹാർദിക് പാണ്ഡ്യ. കളത്തിലിറങ്ങി കളിക്കുക എന്നതിൽ താരങ്ങൾ ശ്രദ്ധിക്കണം. അവരെ തങ്ങൾ പിന്തുണയ്ക്കും. എല്ലാ താരങ്ങളെയും താൻ പൂർണമായി പിന്തുണയ്ക്കുമെന്നും ഹാർദിക് പാണ്ഡ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“കളത്തിലിറങ്ങി കളിക്കുക എന്നതിൽ താരങ്ങൾ ശ്രദ്ധിക്കണം. അത് അവർ ചെയ്യും. അവരെ ഞങ്ങൾ പിന്തുണയ്ക്കും. അവരെ പൂർണമായും ഞങ്ങൾ പിന്തുണയ്ക്കും. എൻ്റെ പിന്തുണ എല്ലാവർക്കുമുണ്ട്. ഞാനവരെ പൂർണമായി പിന്തുണയ്ക്കും. ഇവർ രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റർമാരാണ്. അതുകൊണ്ടാണ് അവർ ടീമിലുള്ളത്. അത് അവർക്ക് മനസിലാക്കിക്കൊടുക്കണം. അവർ മികച്ച താരങ്ങളാണ് അവർക്ക് മനസിലാക്കിക്കൊടുക്കുക എന്നത് പ്രധാനമാണ്. അതിനു സാധിച്ചാൽ അവർക്ക് ആത്‌മവിശ്വാസമുണ്ടാവും. അങ്ങനെയെങ്കിൽ രാജ്യാന്തര ക്രിക്കറ്റിൽ അവർക്ക് പ്രശ്നങ്ങളുണ്ടാവില്ല. കരിയറിൽ അവർ ഗംഭീര പ്രകടനങ്ങൾ നടത്തും.”- പാണ്ഡ്യ പറഞ്ഞു.

ആദ്യ ടി-20 മത്സരം ഇന്ന് നടക്കും. രാത്രി 7 മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മലയാളി താരം സഞ്ജു സാംസൺ സ്ക്വാഡിൽ ഉണ്ടെങ്കിലും കളിക്കുമോ എന്നതിൽ വ്യക്തതയില്ല. ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിൽ സ്ക്വാഡിലുണ്ടായിട്ടും സഞ്ജു ഒരു മത്സരത്തിലും കളിച്ചിരുന്നില്ല. ഇന്ന് താരം കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവനിരയാണ് ശ്രീലങ്കക്കെതിരെ ഇറങ്ങുക. ക്യാപ്റ്റൻ രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോലി തുടങ്ങി പ്രമുഖരൊന്നും ടീമിലില്ല. ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിൽ ഇവർ ഉൾപ്പെട്ടിരിക്കുന്നതിനാൽ ജോലിഭാരം കുറയ്ക്കുന്നതിനായാണ് ഇന്ത്യ ടി-20 മത്സരങ്ങൾക്കായി രണ്ടാം നിര ടീമിനെ പരീക്ഷിക്കുന്നത്.

]]>
ഇന്ത്യൻ ടീമിൻ്റെ അടുത്ത നായകനായി ഹാർദിക് പാണ്ഡ്യയെ പരിഗണിക്കണമെന്ന് കുമാർ സങ്കക്കാര https://malayalees.ch/india-team-captain-kumar-sangakkara/ Sat, 31 Dec 2022 04:28:16 +0000 https://malayalees.ch/?p=73701 ഇന്ത്യൻ ടീമിൻ്റെ അടുത്ത നായകനായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ പരിഗണിക്കണമെന്ന് കുമാർ സങ്കക്കാര. ഐപിഎലിൽ ഹാർദികിൻ്റെ നേതൃപാടവം നമ്മൾ കണ്ടതാണ്. ഒരു ക്യാപ്റ്റനാവാനുള്ള എല്ലാ ഗുണങ്ങളും ഹാർദികിനുണ്ടെന്നും സങ്കക്കാരപറഞ്ഞു. വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സങ്കക്കാരയുടെ പ്രതികരണം.

“അദ്ദേഹത്തിൻ്റെ നായകത്വത്തിൽ സംശയമില്ല. ഐപിഎലിൽ അത് നമ്മൾ കണ്ടതാണ്. ദേശീയ ടീമിൽ ആ കഴിവ് അദ്ദേഹം തുടരണം. ഒരു നായകനാവാനുള്ള എല്ല ഗുണങ്ങളും അദ്ദേഹത്തിനുണ്ട്. എങ്കിലും ഒരു നേതാവാകാൻ ക്യാപ്റ്റനാവണമെന്നില്ല. ഫീൽഡിലെ ക്യാപ്റ്റൻസി വ്യത്യസ്തമാണ്. സാഹചര്യങ്ങൾ മനസിലാക്കി തന്ത്രങ്ങൾ മെനഞ്ഞ് വിജയിക്കാൻ കൂർമബുദ്ധി വേണം. ഒരു നല്ല ക്യാപ്റ്റനാവാനുള്ള എല്ലാ ഗുണഗണങ്ങളും ഹാർദികിനുണ്ട്. ആൾക്കാരെ പ്രചോദിപ്പിക്കുക എന്നതാണ് ബുദ്ധിമുട്ട്. ഒരു സംഘത്തെ ഒരുമിച്ചുനിർത്തി കളിക്കുക എന്നത് ബുദ്ധിമുട്ടാണ്. ബാക്കിയൊക്കെ മത്സരങ്ങളിൽ നയിക്കുന്നതിലൂടെ ലഭിക്കും.”- സങ്ക പറഞ്ഞു.

]]>
ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ വന്നാൽ അതിശയിക്കാനില്ല: വഖാർ യൂനിസ് https://malayalees.ch/hardik-pandya-waqar-younis/ Tue, 25 Oct 2022 07:14:39 +0000 https://malayalees.ch/?p=70169 ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ വന്നാൽ അതിശയിക്കാനില്ലെന്ന് പാകിസ്താൻ്റെ മുൻ താരം വഖാർ യൂനിസ്. ഐപിഎലിൽ ക്യാപ്റ്റനായി ആദ്യ സീസണിൽ തന്നെ ടീമിന് കിരീടം നേടിക്കൊടുക്കാൻ ഹാർദികിനു സാധിച്ചു എന്ന മുൻ പാക് താരം മിസ്ബാഹുൽ ഹഖിൻ്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു വഖാർ. ഇന്ത്യ – പാകിസ്താൻ മത്സരത്തിനു ശേഷം എ സ്പോർട്സിൽ നടന്ന ചർച്ചക്കിടെയായിരുന്നു വഖാറിൻ്റെ അഭിപ്രായപ്രകടനം.

ഹാർദിക് പാണ്ഡ്യ ആദ്യമായി ഐപിഎൽ ക്യാപ്റ്റനായപ്പോൾ ടീമിന് കിരീടം നേടിക്കൊടുക്കാൻ സാധിച്ചു എന്ന് മിസ്ബാഹ് പറഞ്ഞു. സമ്മർദ്ദ ഘട്ടങ്ങളിൽ ഹാർദിക് എങ്ങനെ പെരുമാറും എന്നതിൻ്റെ ഉദാഹരണമാണിത്. ഫിനിഷറെന്ന നിലയിൽ മാനസിക കരുത്തും സ്വയം വിശ്വാസവുമുള്ള ഒരാൾക്കേ വിജയിക്കാനാവൂ. അത് ഹാർദിക് കൃത്യമായി കാണിച്ചു എന്നും മിസ്ബാഹ് പറഞ്ഞു. ഈ സമയത്താണ് ഇന്ത്യയുടെ അടുത്ത നായകനായി ഹാർദിക് പാണ്ഡ്യ വന്നാൽ അതിശയിക്കാനില്ലെന്ന് വഖാർ യൂനിസ് പറഞ്ഞത്.

ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താൻ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ അവസാന പന്തിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. 53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പാകിസ്താനു വേണ്ടി ഹാരിസ് റൗഫും മുഹമ്മദ് നവാസും 2 വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസാണ് നേടിയത്. 52 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാൻ മസൂദ് ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇഫ്തിക്കാർ അഹ്‌മദും (51) പാകിസ്താനു വേണ്ടി തിളങ്ങി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

]]>
‘കളിക്കിടയിൽ ഹാർദിക് പ്രചോദിപ്പിച്ച് കൊണ്ടിരുന്നു, വിശ്വസിക്കാൻ കഴിയുന്നില്ല’; ത്രസിപ്പിക്കും വിജയത്തിൽ കോലി https://malayalees.ch/virat-kohli-rates-knock-vs-pak-his-best/ Mon, 24 Oct 2022 12:06:02 +0000 https://malayalees.ch/?p=70132 ആധുനിക ക്രിക്കറ്റിലെ വിശ്വസ്തനായ മാച്ച് വിന്നറാണ് താനെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് വിരാട് കോലി. പാകിസ്താന് മുന്നിൽ മുങ്ങുമായിരുന്ന ടീമിനെ തനിച്ച് തുഴയെറിഞ്ഞ് അദ്ദേഹം വിജയ തീരത്തെത്തിച്ചു. ടി20 ലോകകപ്പിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ചിരവൈരികൾക്കെതിരെ 53 പന്തിൽ 82 റൺസുമായി അദ്ദേഹം പുറത്താകാതെ നിന്നു. കോലി യുഗം അവസാനിച്ചെന്ന് വിമർശിച്ചവർക്കുള്ള മറുപടി.

‘കിംഗ് കോലി’ ഒരായിരം നന്ദി…ഓരോ ഭാരതീയനും പറയുന്നുള്ളത് ഇതാവും. വിമർശകർ പോലും നിങ്ങളെ രഹസ്യമായി ആരാധിക്കുമെന്ന് ഉറപ്പ്. ചരിത്ര വിജയത്തിന് പിന്നാലെ വിജയശിൽപ്പിയെ എടുത്തുയർത്തുന്ന നായകൻ രോഹിത് ശർമ്മയുടെയും വികാരാധീനനായി കണ്ണുനീർ പൊഴിക്കുന്ന കോലിയുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഹൃദയം കീഴടക്കി മുന്നേറുകയാണ്.

The moment Rohit Sharma lifted Virat Kohli – The Best moment of this match. pic.twitter.com/bg0Sq8ZKp5— CricketMAN2 (@ImTanujSingh) October 23, 2022

“സത്യം പറഞ്ഞാൽ എനിക്ക് വാക്കുകളില്ല, അതെങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല…’വിശ്വസിക്കൂ’ ഹാർദിക് എന്നോട് പറഞ്ഞുകൊണ്ടിരുന്നു… അവസാനം വരെ നിൽക്കുക. ഷഹീൻ പവലിയൻ എൻഡിൽ നിന്ന് പന്തെറിഞ്ഞപ്പോൾ ഞാൻ സ്വയം സംസാരിക്കാൻ തുടങ്ങി. അവരുടെ പ്രധാന ബൗളറായ ഹാരിസ് റൗഫിനെ സമ്മർദ്ദത്തിലാക്കാൻ കഴിഞ്ഞാൽ പാകിസ്താൻ പരിഭ്രാന്തരാകുമെന്ന് എനിക്ക് തോന്നി. ആ രണ്ട് സിക്സറുകൾ അടിക്കാൻ എന്നെ പ്രചോദിപ്പിച്ചത് ഈ ചിന്തയാണ്.” – മത്സരശേഷം വികാരഭരിതനായ കോലി പറഞ്ഞു.

“അത് വളരെ സവിശേഷമായ ഒരു നിമിഷമാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൊഹാലി (2016 ടി20 ലോകകപ്പ്) ഇന്നിംഗ്‌സാണ് എന്റെ ഏറ്റവും മികച്ചതെന്ന് ഞാൻ വിശ്വസിച്ചിരുന്നു. അന്നെനിക്ക് 52 പന്തിൽ 82 റൺസ് നേടാൻ സാധിച്ചു. എന്നാൽ ഇന്ന് എനിക്ക് 53 ൽ നിന്ന് 82 റൺസ് നേടാൻ കഴിഞ്ഞു. കളിയുടെ വ്യാപ്തിയും സാഹചര്യവും കണക്കിലെടുത്തു ഇന്നത്തെ ഇന്നിംഗ്സ് ഏറ്റവും മികച്ചതായി ഞാൻ കരുതുന്നു. ഇത് അസാധ്യമാണെന്ന് തോന്നി, പക്ഷേ ഹാർദിക് എന്നെ ആഴത്തിൽ പ്രേരിപ്പിച്ചു… ഒടുവിൽ അത് സംഭവിച്ചു…”- കോലി കൂട്ടിച്ചേർത്തു.

]]>
വസീം ജാഫറാണ് എന്റെ പ്രിയപ്പെട്ട താരം: ഹാർദിക് പാണ്ഡ്യ https://malayalees.ch/wasim-jaffer-hardik-pandya/ Wed, 08 Jun 2022 13:11:43 +0000 https://malayalees.ch/?p=63112 തൻ്റെ ഏറ്റവും പ്രിയപ്പെട്ട താരം വസീം ജാഫറാണെന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ജാഫറിൻ്റെ ബാറ്റിംഗ് കാണാൻ ഇഷ്ടമായിരുന്നു. എല്ലാ ഇതിഹാസ താരങ്ങൾക്കും മുകളിലാണ് താൻ അദ്ദേഹത്തിനു സ്ഥാനം നൽകിയിരിക്കുന്നതെന്നും ഹാർദ്ദിക് പാണ്ഡ്യ പറഞ്ഞു.

“ജാക്കസ് കാലിസ്, വിരാട് കോലി, സച്ചിൻ തെണ്ടുൽക്കർ എന്നിവരെ എനിക്കിഷ്ടമാണ്. എന്നാൽ, എൻ്റെ ഏറ്റവും പ്രിയപ്പെട്ട താരം വസീം ജാഫറാണ്. അദ്ദേഹത്തിൻ്റെ ബാറ്റിങ് കാണുന്നത് എനിക്കിഷ്ടമായിരുന്നു. മറ്റ് ഇതിഹാസ താരങ്ങൾക്ക് മുകളിലാണ് ഞാൻ അദ്ദേഹത്തിനു സ്ഥാനം നൽകിയിരിക്കുന്നത്. അദേഹത്തിൻ്റെ ബാറ്റിങ് അനുകരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തെപ്പോലെ ഒരു ക്ലാസ് പ്ലയറല്ല ഞാൻ. ഞാൻ നേരത്തെ ലെഗ് സ്പിൻ ആണ് എറിഞ്ഞിരുന്നത്.”- ഹാർദ്ദിക് പറഞ്ഞു.

താനും കൃണാലും തമ്മിൽ ശത്രുത ഉണ്ടായിരുന്നില്ലെന്നും ഹാർദിക് പറഞ്ഞു. 4-5 ബാറ്റിങ് പൊസിഷനിലാണ് കൃണാൽ കളിച്ചത്. താൻ മൂന്നാമതും. തങ്ങളുടെ റോളുകൾ വളരെ വ്യത്യസ്തമായിരുന്നു എന്നും ഹാർദിക് കൂട്ടിച്ചേർത്തു.

]]>
ഹാർദ്ദിക്കിന് നേതൃപാടവമുണ്ട്; ഭാവിയിൽ ഇന്ത്യയെ നയിക്കാനാവുമെന്ന് സുനിൽ ഗവാസ്കർ https://malayalees.ch/sunil-gavaskar-backs-hardik-pandya/ Tue, 31 May 2022 04:38:10 +0000 https://malayalees.ch/?p=62668 ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യയെ പുകഴ്ത്തി മുൻ ദേശീയ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. ഹാർദ്ദിക്കിന് നേതൃപാടവമുണ്ടെന്നും ഭാവിയിൽ ഇന്ത്യൻ ടീമിനെ നയിക്കാനാവുമെന്നും ഗവാസ്കർ പറഞ്ഞു. ആദ്യ സീസണിൽ തന്നെ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കാൻ ഹാർദ്ദിക്കിനു സാധിച്ചിരുന്നു.

“അവന് ബാറ്റ് കൊണ്ടും പന്തുകൊണ്ടും ചെയ്യാൻ കഴിയുന്നതെന്തെന്ന് നമുക്കറിയാം. എന്നാൽ, സീസൺ ആരംഭിക്കുന്നതിനു മുൻപ് അവന് 4 ഓവറും എറിയാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ അതിനു കഴിയുമെന്ന് അവൻ തെളിയിച്ചു. എല്ലാവരും സന്തോഷവാന്മാരാണ്. നിങ്ങൾക്ക് നേതൃപാടവം ഉണ്ടെങ്കിൽ അത് ദേശീയ ടീമിലേക്ക് വഴിതെളിക്കും. സമീപഭാവിയിൽ ഇന്ത്യൻ ടീമിനെ നയിക്കാനും സാധിക്കും. അത് നല്ല കാര്യമാണ്. 3-4 പേർ ക്യാപ്റ്റൻ സ്ഥാനത്തിനായുണ്ട്. അടുത്തത് ഹാർദ്ദിക് ആണെന്നന്നൽ പറയുന്നത്.”- ഗവാസ്കർ പറഞ്ഞു.

]]>
ഹാർദിക് പാണ്ഡ്യയിൽ നിന്ന് കോടികൾ വിലമതിക്കുന്ന വാച്ചുകൾ പിടിച്ചെടുത്തു https://malayalees.ch/customs-seized-hardik-pandya-watch/ Tue, 16 Nov 2021 06:47:11 +0000 https://malayalees.ch/?p=52582 ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ പക്കൽ നിന്ന് കോടികൾ വിലമതിക്കുന്നവാച്ചുകൾ മുംബൈയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വാച്ചുകളുടെ ബിൽ രസീത് ക്രിക്കറ്റ് താരത്തിന്റെ പക്കൽ ഇല്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ( customs seized hardik pandya watch )

ഞായറാഴ്ച രാത്രി ദുബായിൽ നിന്ന് ഹാർദിക് മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിലകൂടിയ രണ്ട് റിസ്റ്റ് വാച്ചുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിന് ശേഷം മടങ്ങിയെത്തിയതായിരുന്നു ഹാർദിക്.

എന്നാൽ ഈ വാർത്ത നിഷേധിച്ച് ഹാദിക് രംഗത്തെത്തി. മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് കൗണ്ടറിൽ താൻ സ്വമേധയാ എത്തി കൈവശമുള്ള വസ്തുക്കൾ ഡിക്ലെയർ ചെയ്യുകയായിരുന്നുവെന്നും കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കുകയായിരുന്നുവെന്നും പാണ്ഡ്യ പറഞ്ഞു. വാസ്തവ വിരുദ്ധമായി ചില പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ടെന്നും ഹാർദിക് പാണ്ഡ്യ പറഞ്ഞു. അഞ്ച് കോടി രൂപയാണ് വാച്ചിന്റെ വിലയെന്നാണ് പ്രചാരണമെന്നും എന്നാൽ ഒന്നരക്കോടി മാത്രമേ വാച്ചിന് വിലവരുന്നുള്ളുവെന്നും ഹാർദിക് വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.

]]>
പാണ്ഡ്യ സഹോദരങ്ങൾ യുഎഇയിൽ മുംബൈ ക്യാമ്പിനൊപ്പം ചേർന്നു https://malayalees.ch/pandya-brothers-join-mumbai-indians-camp/ Fri, 27 Aug 2021 13:08:54 +0000 https://malayalees.ch/?p=48705 പാണ്ഡ്യ സഹോദരങ്ങൾ യുഎഇയിൽ മുംബൈ ഇന്ത്യൻസ് ക്യാമ്പിനൊപ്പം ചേർന്നു. മുംബൈ ഇന്ത്യൻസ് തന്നെയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം പങ്കുവച്ചത്. മറ്റ് ടീം അംഗങ്ങളൊക്കെ നേരത്തെ അബുദാബിയിലെ ക്യാമ്പിനൊപ്പം ചേർന്നിരുന്നു. ശ്രീലങ്കൻ പര്യടനത്തിനിടെ കൊവിഡ് ബാധിതനായ കൃണാൽ പാണ്ഡ്യ ഇന്ത്യൻ ടീമിനൊപ്പം മടങ്ങാതെ പിന്നീടാണ് നാട്ടിലേക്ക് പോയത്. (Pandya brothers Mumbai Indians)

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

Image
ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.ഇതിനിടെ ഐസിസി ടി-20 ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ താരം തബ്രൈസ് ഷംസിയെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർക്ക് പകരക്കാരനായാണ് ഷംസി ടീമിലെത്തുക. ഇന്ത്യയിൽ വച്ച് നടന്ന മത്സരങ്ങളിൽ ടീമിൻ്റെ സ്പിൻ വിഭാഗത്തിൻ്റെ പ്രകടനം നിരാശാജനകമായിരുന്നു. ഇത് പരിഹരിക്കാനായാണ് ലോക ഒന്നാം നമ്പർ ബൗളറെത്തന്നെ രാജസ്ഥാൻ ഒപ്പം കൂട്ടിയിരിക്കുന്നത്.
ഷംസി കൂടി ടീമിലെത്തിയതോടെ മൂന്ന് ഇംഗ്ലീഷ് താരങ്ങൾക്ക് രാജസ്ഥാൻ പകരക്കാരെ കണ്ടെത്തി. മാനസികാരോഗ്യം പരിഗണിച്ച് ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത ബെൻ സ്റ്റോക്സിനു പകരം ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേര, രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് ഐപിഎലിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലർക്ക് പകരം ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഗ്ലെൻ ഫിലിപ്സ് എന്നിവരാണ് റോയൽസിലെത്തിയത്.
ആർസിബിയും ടീം വിട്ടവർക്ക് പകരം വിദേശ താരത്തെ കണ്ടെത്തി. ഓസ്ട്രേലിയൻ പേസർ കെയിൻ റിച്ചാർഡ്സണു പകരം ഇംഗ്ലണ്ടിൻ്റെ സസക്സ് പേസർ ജോർജ് ഗാർട്ടനെ ടീമിലെത്തിച്ചാണ് ആർസിബി വിദേശ ക്വാട്ട പൂർത്തിയാക്കിയത്.
]]>
ഹര്‍ദിക് പാണ്ഡ്യക്ക് വീണ്ടും തിരിച്ചടി https://malayalees.ch/pandya-loses-sponsor-in-the-aftermath-of-sexist-remarks-on-tv-show/ Sat, 12 Jan 2019 07:06:10 +0000 https://malayalees.ch/?p=935 സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ബി.സി.സി.ഐയുടെ കടുത്ത നടപടി നേരിടുന്ന ഹര്‍ദിക് പാണ്ഡ്യക്ക് വീണ്ടും തിരിച്ചടി. പരസ്യ വിപണിയിലെ വിലയേറിയ താരങ്ങളിലൊരാളായ പാണ്ഡ്യയെ കമ്പനികള്‍ കയ്യൊഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷേവിങ് ഉല്‍പ്പന്നങ്ങളുടെ കമ്പനിയായ ജില്ലെറ്റ് മാച്ച്3 പാണ്ഡ്യയുമായുള്ള കരാര്‍ മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പാണ്ഡ്യയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കമ്പനിയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി.

ഇതേസമയം, പാണ്ഡ്യയുടെയും കെ.എല്‍ രാഹുലിന്‍റെയും മറ്റ് സ്പോണ്‍സര്‍മാരും പരസ്യ കരാറുകള്‍ പുനപരിശോധിക്കാന്‍ നിര്‍ബന്ധിതരായെന്നാണ് സൂചനകള്‍. ഏഴു ബ്രാന്‍ഡുകളുമായാണ് പാണ്ഡ്യ നിലവില്‍ സഹകരിക്കുന്നത്. മറ്റു ബ്രാന്‍ഡുകള്‍ കൂടി സമാന നടപടി സ്വീകരിച്ചാല്‍ ഇരുതാരങ്ങളുടെയും പരസ്യമൂല്യം ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കരണ്‍ ജോഹറിന്‍റെ ചാറ്റ് ഷോ ആയ കോഫി വിത് കരണില്‍ സ്ത്രീ വിരുദ്ധമായ രീതിയിലുള്ള പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് ഇരുതാരങ്ങള്‍ക്കുമെതിരെ ബി.സി.സി.ഐ നടപടി സ്വീകരിച്ചത്. ഇരുവരേയും വിമര്‍ശിച്ച് ക്യാപ്റ്റൻ കൊഹ്‍ലിയും രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഭാഗത്ത് നിന്ന് നോക്കുകയാണെങ്കില്‍ പിന്തുണക്കാന്‍ പറ്റാത്ത അഭിപ്രായ പ്രകടനമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കൊഹ്‍ലി വിമർശിച്ചിരുന്നു.

വിഷയത്തില്‍ ക്ഷമാപണം നടത്തി പാണ്ഡ്യ രംഗത്ത് എത്തിയിരുന്നെങ്കിലും രംഗം ശാന്തമായിരുന്നില്ല. ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ക്രിക്കറ്റ് ഭരണ സമിതി അംഗങ്ങളായ വിനോദ് റായിയും ഡയാന എഡുള്‍ജിയും ആവശ്യപ്പെട്ടിരുന്നു.

]]>