Hardeep Singh Puri – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Aug 2021 07:55:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Hardeep Singh Puri – malayalees.ch https://malayalees.ch 32 32 രാജ്യത്ത് സി.എ.എ നടപ്പാക്കേണ്ടത് ഇതുകൊണ്ടാണ്’; അഫ്ഗാന്‍ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി https://malayalees.ch/afghanistan-crisis-shows-why-caa-is-needed-hardeep-singh-puri/ Mon, 23 Aug 2021 07:55:04 +0000 https://malayalees.ch/?p=48469 താലിബാൻ നിയന്ത്രണമേറ്റെടുത്ത അഫ്​ഗാനിസ്​താനിൽനിന്ന്​ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ തകൃതിയായി നടത്തുകയാണ്. ഇതിനിടെ പൗരത്വ നിയമം നടപ്പിലാക്കേണ്ട ആവശ്യകതയെ കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി.

അയല്‍രാജ്യമായ അഫ്ഗാനിലെ സിഖ്, ഹിന്ദു വിഭാഗങ്ങള്‍ അനുഭവിക്കുന്ന അവസ്ഥയെ ചൂണ്ടിക്കാണിച്ചാണ് മന്ത്രിയുടെ ട്വീറ്റ്. ‘ഇതുകൊണ്ടൊക്കെയാണ് പൗരത്വ നിയമം നടപ്പിലാക്കേണ്ടത് അവശ്യകതയാകുന്നത്’- മന്ത്രി പറഞ്ഞു.

അഫ്​ഗാനിൽനിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും കേന്ദ്ര സർക്കാർ സഹായം വാഗ്​ദാനം ചെയ്​തിരുന്നു. അഫ്ഗാനിസ്താനിലെ നിലവിലെ സ്ഥിതിയാണ് പൗരത്വ നിയമത്തെ വീണ്ടും ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നത്.

]]>
ഇ​ന്ത്യ-​യു​.കെ വി​മാ​ന ​സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു https://malayalees.ch/india-uk-flights-to-resume-from-january-eight/ Sat, 02 Jan 2021 04:47:13 +0000 https://malayalees.ch/?p=37903 ഇ​ന്ത്യ​യി​ൽ​നി​ന്നും യു.​കെ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു. ജ​നു​വ​രി എ​ട്ട് മു​ത​ൽ വി​മാ​ന​സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി​യാ​ണ് അ​റി​യി​ച്ച​ത്. അതിവേഗം വ്യാപിക്കുന്ന ജനതിക മാറ്റം വന്ന കോവിഡ് ബ്രിട്ടനിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിമാന സർവീസുകൾ നിർത്തിവച്ചത്.

ജ​നു​വ​രി 23വ​രെ ഓ​രോ ആ​ഴ്ച​യി​ലും 15 വി​മാ​ന​ങ്ങ​ൾ വീ​ത​മാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക. ഡ​ൽ​ഹി, മും​ബൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​കും സ​ർ​വീ​സ്. സർവീസുകളുടെ വിശദാംശങ്ങൾ ഡി.ജി.സി.എ ഉടൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡി​സം​ബ​ര്‍ 22 മു​ത​ൽ ഡി​സം​ബ​ര്‍ 31 വ​രെ​യാ​യി​രു​ന്നു വി​ല​ക്ക്. പി​ന്നീ​ട് ഇ​ത് ജ​നു​വ​രി എ​ട്ട് വ​രെ നീ​ട്ടു​ക​യാ​യി​രു​ന്നു.

]]>
13 രാജ്യങ്ങളിലേക്ക് വിമാനസര്‍വീസ് പുന:രാരംഭിക്കാന്‍ വ്യോമയാന വകുപ്പ് https://malayalees.ch/india-planning-bilateral-air-bubble-flights-with-13-nations/ Wed, 19 Aug 2020 05:23:41 +0000 https://malayalees.ch/?p=30458 ഏതെങ്കിലും രാജ്യവുമായി ഉഭയകക്ഷി എയർ ബബിൾ ഉടമ്പടിയിൽ ധാരണയെത്തിയാൽ ഇരു രാജ്യങ്ങളിലെയും വിമാനക്കമ്പനികൾക്ക് ചില നിയന്ത്രണങ്ങളോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്താൻ കഴിയും

13 രാജ്യങ്ങളിലേക്ക് വിമാന സര്‍വിസുകള്‍ പുനഃരാരംഭിക്കാന്‍ ചര്‍ച്ച തുടങ്ങിയതായി വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. ആസ്ട്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ്? ആരംഭിക്കുക. പരസ്പര സഹകരണത്തോടെ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിലെ വിമാനകമ്പനികള്‍ 13 രാജ്യങ്ങളിലേക്കും അവിടെ നിന്നുള്ള കമ്പനികള്‍ തിരിച്ചും സര്‍വീസ് നടത്തുമെന്ന് പുരി ട്വിറ്ററില്‍ കുറിച്ചു.

ഏതെങ്കിലും രാജ്യവുമായി ഉഭയകക്ഷി എയർ ബബിൾ ഉടമ്പടിയിൽ ധാരണയെത്തിയാൽ ഇരു രാജ്യങ്ങളിലെയും വിമാനക്കമ്പനികൾക്ക് ചില നിയന്ത്രണങ്ങളോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്താൻ കഴിയും. ജൂലൈ മുതൽ ഇന്ത്യ ഏതാനും രാജ്യങ്ങളുമായി എയർ ബബിൾ കരാറിലെത്തുകയും വിമാന സർവീസിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി, യുഎഇ, ഖത്തർ, മാലിദ്വീപ് എന്നീ രാജ്യങ്ങളുമായിയിരുന്നു കരാർ.

“ഞങ്ങൾ ഇപ്പോൾ ഈ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു, കൂടാതെ 13 രാജ്യങ്ങളുമായി കൂടിയാലോചന നടത്തുന്നുണ്ട്,” എന്ന് എയർ ബബിൾ കരാറുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ചുള്ള ട്വീറ്റിൽ പുരി പറഞ്ഞു.

ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസിലാന്റ്, നൈജീരിയ, ബഹ്‌റൈൻ, ഇസ്രായേൽ, കെനിയ, ഫിലിപ്പൈൻസ്, റഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ഇപ്പോൾ ചർച്ച നടത്തുന്നതായി അദ്ദേഹം വ്യക്തമാക്കി. അയൽ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും എയർ ബബിൾ കരാർ പ്രകാരം വിമാനസർവീസുകൾ ആരംഭിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും പുരി പറഞ്ഞു.

]]>
കരിപ്പൂരിന് പിന്തുണയുമായി വ്യോമയാന മന്ത്രി; റൺവേ വലിയ വിമാനങ്ങൾക്കും അനുയോജ്യമെന്ന് ഡി.ജി.സി.എ https://malayalees.ch/aviation-minister-supports-karipur-airport/ Tue, 11 Aug 2020 06:00:22 +0000 https://malayalees.ch/?p=29987 ടേബിൾ ടോപ്പ് റൺവെയ് അപകടകാരണമെന്നതടക്കമുള്ള ആരോപണങ്ങൾക്കെതിരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തിയത്

കരിപ്പൂർ വിമാനത്താവളത്തിനെതിരെ ഉയർന്നു വരുന്ന ആരോപണങ്ങൾ തള്ളി കേന്ദ്ര വ്യോമയാനമന്ത്രാലയം . ടേബിൾ ടോപ്പ് റൺവെയ് അപകടകാരണമെന്നതടക്കമുള്ള ആരോപണങ്ങൾക്കെതിരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തിയത് .അതേസമയം വെള്ളിയാഴചയുണ്ടായ അപകടത്തിൽ പരിക്കേറ്റ 103 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് .

അപകടത്തിന് പിന്നാലെ വിമാനത്താവളത്തിന് എതിരെ ഉയർന്നു വരുന്ന ആരോപണങ്ങളെല്ലാം കേന്ദ്ര വ്യോമയാന മന്ത്രാലയം തള്ളി . കഴിഞ്ഞ ദിവസവും വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി കരിപ്പൂരിെന പിന്തുണച്ച് രംഗത്തെത്തിയിരുന്നു . കരിപ്പൂരിലെ റൺവേ എൻഡ് സേഫ്റ്റ് ഏരിയ ഇൻറർനാഷണൽ സിവിൽ ഏവിയേഷൻ ഒാർഗൈനസേഷെൻറ എല്ലാ മാനദണ്ഡങ്ങളുമനുസരിച്ചുള്ളതാണെന്നു മന്ത്രി പറഞ്ഞു . വ്യോമയാന മന്ത്രാലയം സുരക്ഷ ഉപദേശക സമിതിയംഗം അടക്കമുളളവർ കരിപ്പൂരിനെതിരെ രംഗത്തെത്തിയിരുന്നു. ഇവിെടയുളള റിസ മാനദണ്ഡപ്രകാരമല്ലാ എന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയർത്തിയത്. ഇതിനെതിരെയാണ് മന്ത്രി തന്നെ മറുപടി നൽകിയത്.

കഴിഞ്ഞ ദിവസം ഡി.ജി.സി.എ മേധാവി അരുൺകുമാറും കരിപ്പൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കരിപ്പൂരിലെ റൺവേ വലിയ വിമാനങ്ങൾക്ക് സജ്ജമാണെന്നാണ് ഡിജിസിഎ മേധാവി ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ടച്ച് ഡൗൺ പോയന്‍റ് മാറിയതാണ് അപകടത്തിന് കാരണമായി കരുതുന്നത് . റൺവേയിലെ പ്രശ്നങ്ങൾ 2016ൽ തന്നെ പരിഹരിച്ചതാണെന്നും നവീകരിച്ച റൺവെ വലിയ വിമാനങ്ങൾക്ക് അടക്കം അനുയോജ്യമാണെന്നാണ് വിലയിരുത്തുന്നത്. അതെ സമയം വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ 103

പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.ഇതിൽ 23 പേരുടെ ആരോഗ്യ നില ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകട കാരണം കണ്ടെത്തുന്നതിനുള്ള ഡിജിസിഎ അന്വേഷണം പുരോഗമിക്കുകയാണ്. സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടോയെന്നറിയാനായി വിമാനത്തിന്റെ എൻജിനും പരിശോധിക്കും.

]]>