Harbhajan Singh – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Apr 2022 10:12:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Harbhajan Singh – malayalees.ch https://malayalees.ch 32 32 കർഷക പെൺമക്കളെ പഠിപ്പിക്കാൻ ശമ്പളം ഉപയോഗിക്കും; മാതൃകയായി ഹർഭജൻ സിംഗ് https://malayalees.ch/harbhajan-singh-to-contribute-his-rajya-sabha-salary/ Sat, 16 Apr 2022 10:11:48 +0000 https://malayalees.ch/?p=60203 അനുകരണീയ പ്രഖ്യാപനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എംപി. രാജ്യസഭയിൽ നിന്നുള്ള ശമ്പളം കർഷക പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി ചെലവഴിക്കും. രാജ്യത്തിന്റെ പുരോഗതിക്കായി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പഞ്ചാബിൽ നിന്ന് ആം ആദ്മി പാർട്ടി രാജ്യസഭാംഗമായി ഹർഭജൻ സിംഗ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

“ഒരു രാജ്യസഭാംഗം എന്ന നിലയിൽ, കർഷക പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി എന്റെ ശമ്പളം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് എനിക്ക് കഴിയുന്നതെല്ലാം ചെയ്യും… ജയ് ഹിന്ദ്!” – ഹർഭജൻ സിംഗ് ട്വീറ്റ് ചെയ്തു. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമായി എതിരില്ലാതെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

]]>
‘അന്നം തരുന്നവരെ കേൾക്കാന്‍ സമയമില്ലേ?’; കര്‍ഷക സമരത്തിന് പിന്തുണയുമായി ഹര്‍ഭജന്‍ സിംഗ് https://malayalees.ch/dont-you-have-time-to-listen-to-those-who-feed-you-harbhajan-singh-supports-farmers-strike/ Sat, 28 Nov 2020 11:08:20 +0000 https://malayalees.ch/?p=35946 കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച്​ കർഷകർ നടത്തുന്ന ‘ഡൽഹി ചലോ’ മാർച്ചിന്​ പിന്തുണയുമായി ഇന്ത്യൻ ​ക്രിക്കറ്റ്​ താരം ഹർഭജൻ സിംഗ്​. ട്വിറ്ററിലൂടെയാണ്​ താരം തൻെറ നിലപാട്​ വ്യക്തമാക്കിയത്​. ‘കൃഷിക്കാരാണ്​ നമ്മുടെ ദാതാവ്​. അന്നം തരുന്നവർക്ക്​ നമ്മൾ സമയം നൽകണം. അത്​ ന്യായമല്ലേ?. പൊലീസ്​ നടപടികളില്ലാതെ അവരെ കേൾക്കാനാകില്ലേ? കർഷകരെ ദയവായി കേൾക്കൂ’ -ഹർഭജൻ സിംഗ്​ ട്വിറ്ററിൽ കുറിച്ചു. സമരത്തിനിടെ കർഷകർ​ പൊലീസിന്​ കുടിവെള്ളം നൽകുന്ന ചിത്രവും ഹർഭജൻ ട്വിറ്ററില്‍ പങ്കുവെച്ചു​.

നേരത്തെയും കാർഷിക ബി​ല്ലിനെതിരെ പഞ്ചാബിൽ പൊട്ടിപ്പുറപ്പെട്ട കർഷക സമരങ്ങൾക്ക് ഹർഭജൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോവിഡ് അവസാനിച്ചതിന് ശേഷം പഞ്ചാബില്‍ പോയി കൃഷിയില്‍ സജീവമാകുമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കിയിരുന്നു. കർഷകരുടെ വിഷമം തനിക്കറിയാമെന്നും സന്തോഷമുള്ള രാജ്യം വേണമെങ്കിൽ സന്തോഷവാൻമാരായ കർഷകർ വേണമെന്നും ഭാജി​ പ്രതികരിച്ചു​.

]]>