harass woman – malayalees.ch https://malayalees.ch Malayalam Online News Portal Mon, 04 Oct 2021 12:59:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png harass woman – malayalees.ch https://malayalees.ch 32 32 പ്രണയത്തിൽ നിന്ന് പിൻമാറിയതിന് യുവതിക്ക് നേരെ അതിക്രമം; യുവാവ് കസ്റ്റഡിയിൽ https://malayalees.ch/kottayam-man-harass-woman/ Mon, 04 Oct 2021 12:59:27 +0000 https://malayalees.ch/?p=50462 പത്തനംതിട്ടയിൽ പ്രണയത്തിൽ നിന്ന് പിൻമാറിയ യുവതിക്ക് നേരെ യുവാവിന്റെ അതിക്രമം. യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം എരുമേലി സ്വദേശി ആഷികിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെച്ചൂച്ചിറ സ്വദേശിയായ പെൺകുട്ടി, പ്രതി ആഷിഖിന്റെ ലഹരി ഉപയോഗവും സ്വഭാവ ദൂഷ്യങ്ങളും മനസിലായതോടെയാണ് വിവാഹത്തിന് വിസമ്മതിച്ചത്. സ്വകാര്യ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടിൽ കയറി യുവതിയേയും അമ്മയേയും മർദ്ദിക്കുകയും ചെയ്ത പ്രതിയെ ഇന്നലെയാണ് വെച്ചൂച്ചിറ പൊലീസ് പിടികൂടിയത്. യുവതിയുടെ പരാതിയിൽ ഐപിസി 354,354(ഡി) ഐടി ആക്ട് 66(ഇ) എന്നീ വകുപ്പുകൾ ചുമത്തി എരുമേലി സ്വദേശിയായ ആഷിക്കിനെ റിമാൻഡ് ചെയ്തു.

]]>