hanuman monkey – malayalees.ch https://malayalees.ch Malayalam Online News Portal Sat, 17 Jun 2023 07:31:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png hanuman monkey – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ്‌ വീണ്ടും ചാടിപ്പോയി https://malayalees.ch/hanuman-monkey-escaped-from-thiruvananthapuram-zoo-2/ Sat, 17 Jun 2023 07:31:03 +0000 https://malayalees.ch/?p=82905
തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ്‌ വീണ്ടും ചാടിപ്പോയതായി സംശയം. ഇന്നലെ ഇരുന്ന മരത്തിൽ കുരങ്ങിനെ കാണാനില്ല. കുറവൻകോണത്ത് ഭാഗത്ത് കുരങ്ങ് എത്തിയതായി നാട്ടുകാർ പറഞ്ഞു.
മൃഗശാല അധികൃതരുടെ പരിശോധനയിൽ ഇത് ഹനുമാൻ കുരങ്ങളെന്ന് സ്ഥിരീകരിച്ചു. മൃഗശാലയിലും സമീപപ്രദേശങ്ങളിലും തെരച്ചിൽ നടത്തുന്നു.

ഇന്നലെ ഇണയെ കാട്ടി ആകർഷിച്ച് കൂട്ടിലെത്തിക്കാനുള്ള ശ്രമം നടന്നിരുന്നുവെങ്കിലും വിഫലമായി. ഹനുമാൻ കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലെത്തിക്കാൻ ശ്രമിക്കില്ലെന്ന് മൃഗശാല അറിയിച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പരീക്ഷണാർഥം കൂട് തുറന്നപ്പോഴാണ് മൂന്നു വയസുള്ള കുരങ്ങ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു കടന്നുകളഞ്ഞത്. അക്രമ സ്വഭവമുള്ളതിനാൽ നഗരത്തിൽ ജാഗ്രത നിർദേശം നൽകിയിരുന്നു. ഇവയെ മെരുക്കിയെടുക്കാനും കൂട്ടിലടക്കാനും ബുദ്ധിമുട്ടാണ്. അതിനാലാണ് തുറന്ന് വിട്ട് പരിപാലിക്കാൻ തീരുമാനമെടുത്തതെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കിയിരുന്നു. ഇനി നാല് ഹനുമാൻ കുരങ്ങുകളെ കൂടി അടുത്ത മാസത്തോടെ ഹരിയാനയിൽ നിന്ന് എത്തിക്കാൻ നീക്കമുണ്ട്.

]]>
കൂട്ടിൽ കയറാതെ ഹനുമാൻ കുരങ്ങ്; ഭക്ഷണം എടുത്തശേഷം തിരികെ മരത്തിലേക്ക് തന്നെ മടങ്ങിയെന്ന് അധികൃതർ https://malayalees.ch/hanuman-monkey-not-coming-back-to-cage/ Fri, 16 Jun 2023 06:29:29 +0000 https://malayalees.ch/?p=82842 തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് കൂട്ടിൽ കയറുന്നില്ല. കുരങ്ങിനെ സദാസമയം നിരീക്ഷിച്ച് വരികയാണ് ജീവനക്കാർ. കുരങ്ങ് മരത്തിൽ നിന്ന് രണ്ടുതവണ താഴെയിറങ്ങി വന്നു. ഭക്ഷണം എടുത്തശേഷം തിരികെ മരത്തിലേക്ക് തന്നെ മടങ്ങിയെന്നും അധികൃതർ പറയുന്നു. 

ഇന്നലെ ഇണയെ കാട്ടി ആകർഷിത്ത് കൂട്ടിലെത്തിക്കാനുള്ള ശ്രമം നടന്നിരുന്നുവെങ്കിലും വിഫലമായി. ഹനുമാൻ കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലെത്തിക്കാൻ ശ്രമിക്കില്ലെന്ന് മൃഗശാല അറിയിച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പരീക്ഷണാർഥം കൂട് തുറന്നപ്പോഴാണ് മൂന്നു വയസുള്ള കുരങ്ങ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു കടന്നുകളഞ്ഞത്. അക്രമ സ്വഭവമുള്ളതിനാൽ നഗരത്തിൽ ജാഗ്രത നിർദേശം നൽകിയിരുന്നു. ഇവയെ മെരുക്കിയെടുക്കാനും കൂട്ടിലടക്കാനും ബുദ്ധിമുട്ടാണ്. അതിനാലാണ് തുറന്ന് വിട്ട് പരിപാലിക്കാൻ തീരുമാനമെടുത്തതെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കിയിരുന്നു. ഇനി നാല് ഹനുമാൻ കുരങ്ങുകളെ കൂടി അടുത്ത മാസത്തോടെ ഹരിയാനയിൽ നിന്ന് എത്തിക്കാൻ നീക്കമുണ്ട്.

]]>
ഇണയെ കാട്ടി ആകർഷിച്ചിട്ടും രക്ഷയില്ല; ഹനുമാൻ കുരങ്ങിനെ കൂട്ടിലെത്തിക്കാനാകാതെ നട്ടം തിരിഞ്ഞ് അധികൃതർ https://malayalees.ch/hanuman-monkey-still-not-back-in-cage/ Thu, 15 Jun 2023 04:39:40 +0000 https://malayalees.ch/?p=82764 തിരുവനന്തപുരത്ത് മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ ഇതുവരെയും കൂട്ടിലെത്തിക്കാൻ ആയിട്ടില്ല. മൃഗശാലയ്ക്ക് പുറത്തേക്ക് ചാടിപ്പോയ കുരങ്ങ് ഇന്നലെ രാവിലെ തന്നെ മൃഗശാല പരിസരത്തേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ ഇതിനായി സജ്ജീകരിച്ചിരിക്കുന്ന കൂട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. 

ഇണയെ കാട്ടി ആകർഷിച്ചു കൂട്ടിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോഴും നടക്കുന്നത്. ഹനുമാൻ കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലെത്തിക്കാൻ ശ്രമിക്കില്ലെന്ന് മൃഗശാല അറിയിച്ചു. അങ്ങോട്ട് ആക്രമിച്ചാൽ അല്ലാതെ തിരികെ ആക്രമിക്കില്ലെന്നതിനാൽ ആശങ്കകൾ വേണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അതിനിടെ തിരുപ്പതിയിൽ നിന്നു പുതുതായി കൊണ്ടുവന്ന മൃഗങ്ങളെ ഇന്ന് സന്ദർശകർക്കായി തുറന്നു വിടും. പുതുതായി എത്തിച്ച രണ്ട് സിംഹങ്ങളെ തുറന്നു വിടലും പേരിടലും രാവിലെ 11 മണിക്ക് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിർവഹിക്കും.

]]>