Hanged to death – malayalees.ch https://malayalees.ch Malayalam Online News Portal Sat, 25 Mar 2023 08:06:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Hanged to death – malayalees.ch https://malayalees.ch 32 32 ആലപ്പുഴയില്‍ കയര്‍ തൊഴിലാളി തൂങ്ങി മരിച്ചു; മകളുടെ വിവാഹത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാലെന്ന് സൂചന https://malayalees.ch/coir-laborer-suicide-alappuzha-kanjikkuzhi/ Sat, 25 Mar 2023 08:05:55 +0000 https://malayalees.ch/?p=78597 ആലപ്പുഴ കഞ്ഞിക്കുഴിയില്‍ കയര്‍ ഫാക്ടറി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി കുഞ്ഞാറുവെളി ശശി ആണ് മരിച്ചത്. 54 വയസായിരുന്നു. മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. ബാങ്ക് ജീവനക്കാരന്‍ ഇന്നലെ ശശിയുടെ വീട്ടിലെത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ എന്ന് സംശയമുണ്ട്. 

മകളുടെ വിവാഹാവശ്യത്തിനായാണ് ശശി അഞ്ച് ലക്ഷം രൂപ സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. കഴിഞ്ഞ മൂന്ന് മാസമായി പലിശ ഉള്‍പ്പെടെ ഇദ്ദേഹത്തിന് തിരികെ നല്‍കാന്‍ സാധിച്ചിരുന്നില്ല. പണം ഉടന്‍ തിരികെ നല്‍കണമെന്നും ഇല്ലെങ്കില്‍ തുടര്‍ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കഴിഞ്ഞ ദിവസം ശശിയോട് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

കയര്‍ ഫാക്ടറി തൊഴിലാളിയായ ശശിയ്ക്ക് മാസങ്ങളായി കൂലി ലഭിക്കുന്നില്ലെന്ന ആരോപണവും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

]]>
ദളിത് സഹോദരിമാർ തൂങ്ങിമരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ https://malayalees.ch/two-dalit-teenage-sisters-found-hanging-from-tree-four-accused-in-custody/ Thu, 15 Sep 2022 04:36:29 +0000 https://malayalees.ch/?p=68100 ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് . സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പോക്സോ വകുപ്പ് അടക്കം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി

ബന്ധുക്കളുടെ പരാതിയിലാണ് നടപടി. പതിനഞ്ചും പതിനേഴും വയസുള്ള പെൺകുട്ടികളെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.

അയൽ ഗ്രാമത്തിലെ മൂന്നുപേർ ചേർന്ന് സഹോദരിമാരായ ദളിത് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമായിരുന്നു ആരോപണം. പരാതിയിൽ കേസെടുത്ത പൊലീസാണ് നാലു പേരെ കസ്റ്റഡിയിൽ എടുത്തത്. അതേസമയം പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം കണ്ടെത്താനാകൂ എന്ന് പൊലീസ് അറിയിച്ചു.

]]>