Hajj – malayalees.ch https://malayalees.ch Malayalam Online News Portal Tue, 12 Jul 2022 04:20:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Hajj – malayalees.ch https://malayalees.ch 32 32 ഹജ്ജ് കർമങ്ങൾ ഇന്ന് അവസാനിക്കും https://malayalees.ch/hajj-rituals-ends-today/ Tue, 12 Jul 2022 04:20:18 +0000 https://malayalees.ch/?p=64631 ഹജ്ജ് കർമങ്ങൾ ഇന്ന് അവസാനിക്കും. ഇന്നലെ കർമങ്ങൾ അവസാനിപ്പിക്കാത്ത തീർഥാടകരെല്ലാം ഇന്ന് കർമങ്ങൾ പൂർത്തിയാക്കി മിനായിൽ നിന്നു മടങ്ങും. തീർഥാടകർക്കി ഇനി മടക്കയാത്രയുടെ നാളുകളാണ്.

6 ദിവസം നീണ്ടു നിന്ന ഹജ്ജ് കർമങ്ങൾ ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം ജംറകളിൽ നടക്കുന്ന കല്ലേറ് കർമം നിർവഹിച്ച് തീർഥാടകർ മിനയോട് വിടപറയും. തീർഥാടകരിൽ പകുതിയോളം പേർ ഇന്നലെ തന്നെ കർമങ്ങൾ അവസാനിപ്പിച്ചിരുന്നു. മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള പകുതിയോളം തീർഥാടകർ ഇന്നത്തെ കല്ലേറ് കർമത്തിന് ശേഷമാണ് മിനായിൽ നിന്നു മടങ്ങുക. മക്ക നഗരത്തോട് വിടപറയുമ്പോൾ ഹറം പള്ളിയിൽ നിർവഹിക്കുന്ന വിടവാങ്ങൽ ത്വവാഫിന്റെ തിരക്കിലാണ് പല തീർഥാടകരും ഇപ്പോൾ.

തീർഥാടകർക്കിനി മടക്കയാത്രയുടെ നാളുകളാണ്. ഇന്ത്യയിൽ നിന്നെത്തിയ തീർഥാടകരുടെ മടക്കയാത്ര ജൂലൈ 15-നു ആരംഭിക്കും. ആദ്യ ദിവസം 4 വിമാനങ്ങളാണ് ഉള്ളത്. ഇതിൽ രണ്ടും കൊച്ചിയിലേക്കാണ്. ഇത്തവണത്തെ ഹജ്ജ് വിജയകരമാണെന്ന് മക്ക ഗവർണരും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ പ്രിൻസ് ഖാലിദ് അൽഫൈസൽ പ്രഖ്യാപിച്ചു. അപകടങ്ങളോ പകർച്ചവ്യാധികളോ റിപോർട്ട് ചെയ്യപ്പെട്ടില്ല. 38 കോവിഡ് കേസുകൾ മാത്രമാണു തീർഥാടകർക്കിടയിൽ ഹജ്ജ് വേളയിൽ റിപോർട്ട് ചെയ്യപ്പെട്ടതെന്ന് സൌദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിച്ചത്. ഇന്ത്യയിൽ നിന്നും 79,000-ത്തോളം തീർഥാടകർ ഹജ്ജിനെത്തി.

]]>
ഹജ്ജ് കർമങ്ങൾ പരിസമാപ്തിയിലേക്ക് https://malayalees.ch/hajj-rituals-come-to-end/ Mon, 11 Jul 2022 04:36:10 +0000 https://malayalees.ch/?p=64575 ഹജ്ജ് കർമങ്ങൾ പരിസമാപ്തിയിലേക്ക്. തീർഥാടകർ ഇന്നും നാളെയുമായി കർമങ്ങൾ അവസാനിപ്പിച്ച് മിനായിൽ നിന്നു മടങ്ങും.

ഹജ്ജ് കർമങ്ങൾ 6 ദിവസം നീണ്ടു നിൽക്കുമെങ്കിലും തീർഥാടകർക്ക് അഞ്ചാം ദിവസം തന്നെ കർമങ്ങൾ അവസാനിപ്പിക്കാനുള്ള അവസരമുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി തീർഥാടകരിൽ നല്ലൊരു ഭാഗവും ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള കല്ലേറ് കർമം പൂർത്തിയാക്കി മിനായിൽ നിന്നു മടങ്ങും. എന്നാൽ പുണ്യം പ്രതീക്ഷിച്ചും, സൗകര്യം കണക്കിലെടുത്തും സർവീസ് ഏജൻസിയുടെ നിര്‌ദേശങ്ങൾ പാലിച്ചും പല തീർഥാടകരും നാളത്തെ കല്ലേറ് കർമത്തോടെ മാത്രമേ ഹജ്ജ് കർമങ്ങൾ അവസാനിപ്പിക്കുകയുള്ളൂ. മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള പല തീർഥാടകരും നാളെ മാത്രമേ മിനായിൽ നിന്നു മടങ്ങുകയുള്ളൂ.

ഇന്നും, നാളെയും മിനായിലെ 3 ജംറകളിലും ഹജ്ജിമാർ കല്ലെറിയും. ജംറകളിലെ കല്ലേറ് കർമം പൂർത്തിയായാൽ പിന്നെ തീർഥാടകർക്ക് അവശേഷിക്കുന്ന കർമം വിശുദ്ധ കഅബയെ വലയം ചെയ്യുന്ന വിടവാങ്ങൽ ത്വവാഫ് മാത്രമാണു. മക്ക നഗരത്തോട് വിട പറയുമ്പോൾ മാത്രമാണ് ഇത് നിർവഹിക്കുന്നത്.

]]>
ഹജ്ജ് കർമങ്ങൾ രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു; ഇന്ന് അറഫാ സംഗമം https://malayalees.ch/hajj-second-day-arafah-arafat/ Fri, 08 Jul 2022 04:30:54 +0000 https://malayalees.ch/?p=64452 ഹജ്ജ് കർമങ്ങൾ രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു. ഇന്ന് അറഫാ സംഗമം. മിനായിൽ നിന്നും തീർഥാടകർ അറഫയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്നത്തെ പകൽ മുഴുവൻ ഹജ്ജ് തീർഥാടകർ അറഫയിൽ സംഗമിക്കും. ഇന്നലെ രാത്രി തന്നെ തീർഥാടകർ മിനായിൽ നിന്നും അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഹജ്ജിനെത്തിയ എല്ലാ തീർഥാടകരും ഒരേസമയം അനുഷ്ഠിക്കുന്ന കർമമാണ് അറഫാ സംഗമം. മിനായിൽ നിന്നും ഏതാണ്ട് 15 കിലോമീറ്റർ ദൂരമുള്ള അറഫയിലേക്ക് മെട്രോയിലും ബസുകളിലുമാണ് തീർഥാടകർ യാത്ര ചെയ്യുന്നത്. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയുള്ള എല്ലാ തീർഥാടകർക്കും മശായിർ മെട്രോ സൌകര്യം ഉപയോഗിക്കാമെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു.

ഇന്ന് ഉച്ച മുതൽ വൈകുന്നേരം വരെ തീർഥാടകർ അറഫയിൽ ആരാധനാ കർമങ്ങളിൽ മുഴുകും. പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് കൊണ്ട് അറഫയിലെ നമീറാ പള്ളിയിൽ നടക്കുന്ന ഖുതുബയിൽ ലക്ഷക്കണക്കിനു തീർഥാടകർ സംബന്ധിക്കും. ചരിത്രപ്രസിദ്ധമായ ജബൽ റഹ്മാ മല തീർഥാടകർ സന്ദർശിക്കും. സൂര്യൻ അസ്തമിക്കുന്നതോടെ അറഫയിൽ നിന്നും ഹാജിമാർ മുസ്ദലിഫയിലേക്ക് നീങ്ങും. നാളെ മിനായിൽ തിരിച്ചെത്തി ജംറകളിൽ കല്ലേറ് കർമം ആരംഭിക്കും.

]]>
ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കാൻ തമ്പുകളുടെ നഗരമായി മിന ഒരുങ്ങി https://malayalees.ch/mina-ready-welcome-hajj-pilgrims/ Fri, 01 Jul 2022 04:15:19 +0000 https://malayalees.ch/?p=64138 ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കാൻ തമ്പുകളുടെ നഗരമായി മിന ഒരുങ്ങി. തമ്പുകളിൽ അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ഹജ്ജ് കർമങ്ങളുടെ ഭാഗമായി 4 ദിവസമാണ് തീർഥാടകർ മിനായിൽ താമസിക്കുന്നത്.

ഹജ്ജ് വേളയിൽ തീർത്ഥാടകർക്കു ഏറ്റവും കൂടുതൽ കർമങ്ങൾ അനുഷ്ടിക്കാനുള്ളത് മിനായിലാണ്. അതുകൊണ്ട് തന്നെ തമ്പുകളുടെ നഗരമായ മിന തീർത്ഥാടകരെ സ്വീകരിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. മിന ടവറുകളിലും തമ്പുകളിലുമാണ് തീർത്ഥാടകർ താമസിക്കുക. ഇത്തവണ തമ്പുകളിൽ താമസിക്കുന്നതിന് പ്രധാനമായും 2 കാറ്റഗറികൾ ഉണ്ട്. ഇതിൽ ഹോസ്പിറ്റാലിറ്റി 1 എന്ന ചിലവ് കൂടിയ കാറ്റഗറിയിൽ ഒരു ടെൻറിൽ പരമാവധി 6 തീർഥാടകർ മാത്രമായിരിക്കും താമസിക്കുക. ഓരോരുത്തർക്കും രണ്ടര ചതുരശ്ര മീറ്റർ സ്ഥലം ഉണ്ടാകും.

സാധാരണ ടെൻറിൽ 10 തീർഥാടകർ ഉണ്ടാകും. ഒരാൾക്ക് 1.6 ചതുരശ്ര മീറ്റർ സ്ഥലമാണ് ഈ ടെൻറുകളിൽ അനുവദിക്കുന്നത്. ടെൻറുകളെല്ലാം തീർത്ഥാടകരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ബെഡും കട്ടിലും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വരും ദിവസങ്ങളിൽ ടെൻറുകളിൽ സജ്ജീകരിക്കും. കല്ലേറ് കർമം നിർവഹിക്കുന്ന മിനായിലെ ജംറകൾ കനത്ത സുരക്ഷാ വലയത്തിലാണ് ഇപ്പോൾ. മിനായിലെ താമസത്തോടെ അടുത്തയാഴ്ച ഹജ്ജ് കർമങ്ങൾ ആരംഭിക്കും. തീർത്ഥാടകരിൽ ഭൂരിഭാഗവും ഇപ്പോൾ മക്കയിലാണ് ഉള്ളത്. ഇപ്പോൾ മദീനയിലുള്ള തീർത്ഥാടകർ വരും ദിവസങ്ങളിൽ മക്കയിലെത്തും.

അനുമതിയില്ലാതെ ഹജ്ജ് തീർത്ഥാടനം നടത്താൻ ശ്രമിക്കുന്ന ആളുകൾക്ക് 10,000 റിയാൽ പിഴ ചുമത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രിഗേഡിയർ ജനറൽ സാമി ബിൻ മുഹമ്മദ് അൽ ഷുവൈരേഖ് പറഞ്ഞു. ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർ അതിനുള്ള പെർമിറ്റ് അധികാരികളിൽ നിന്ന് വാങ്ങിച്ചിരിക്കണം. ഹജ്ജുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കാൻ എല്ലാ പൗരന്മാരോടും പ്രവാസികളോടും അൽ-ഷുവൈരെഖ് ആഹ്വാനം ചെയ്തു.

അതേ സമയം ഹറമിലേക്കും വിശുദ്ധ സ്ഥലങ്ങളിലേക്കും പോകുന്ന എല്ലാ റോഡുകളിലും ഇടനാഴികളിലും സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ ചുമതലകൾ നിർവഹിക്കാൻ സന്നദ്ധരായിട്ടുണ്ട്. ചുമതലയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ നിയമ ലംഘനങ്ങൾ നിയന്ത്രിക്കുകയും എല്ലാ നിയമലംഘകർക്കെതിരെയും പിഴ ചുമത്തുകയും ചെയ്യും.

]]>
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി തീർഥാടകർ; ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് പുറപ്പെടും https://malayalees.ch/indian-pilgrims-set-out-for-hajj/ Sat, 04 Jun 2022 04:13:20 +0000 https://malayalees.ch/?p=62872 രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി തീർഥാടകർ പ്രാർഥനകളോടെ പുണ്യഭൂമിയിലേക്ക്. ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് രാവിലെ 8.30ന് കൊച്ചിയിൽ നിന്നു പുറപ്പെടും. ജൂൺ നാലു മുതൽ 16 വരെയാണ് കൊച്ചിയിൽനിന്നുള്ള ഹജ്ജ് സർവീസുകൾ.

ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ ആദ്യ പട്ടിക അനുസരിച്ച് കൊച്ചിയിൽനിന്ന് 7142 പേരാണ് പുണ്യഭൂമിയിലേക്ക് പോകുന്നത്. ഇതിൽ 5393 പേർ കേരളത്തിൽനിന്നാണ്. തമിഴ്‌നാട്ടിൽനിന്നുള്ള 1434 പേരും ലക്ഷദ്വീപ് ആൻഡമാൻ, പോണ്ടിച്ചേരി എന്നിവടങ്ങളിൽ നിന്നുള്ളവരും നെടുമ്പാശ്ശേരിയിൽനിന്നാണ് യാത്രയാകുന്നത്.

നെടുമ്പാശ്ശേരിയിൽനിന്നു ഷെഡ്യൂൾ ചെയ്തിരിക്കുന്നത് 20 വിമാനങ്ങളാണ്. സൗദി എയർലൈൻസിനാണ് ഇവിടെനിന്നുള്ള ഹജ്ജ് സർവീസിന് അനുമതി ലഭിച്ചത്. 377 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വിമാനങ്ങളാണ് സൗദി എയർലൈൻസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കൂടുതൽ തീർഥാടകർ ഉള്ളത് മലപ്പുറത്ത് നിന്നാണ്. ഈ വർഷത്തെ ആദ്യ വിമാനം പുറപ്പെടുമ്പോൾ പലർക്കും വർഷങ്ങളായി താലോലിച്ച ആഗ്രഹത്തിന്റെ സാഫല്യം കൂടിയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോകം മുഴുവൻ പ്രതിസന്ധിയിലായ 2020ലും 2021ലും നിയന്ത്രണങ്ങളോടെയാണ് ഹജ്ജ് നടന്നത്.

കൊച്ചിയിൽനിന്ന് മദീന വിമാനത്താവളത്തിൽ എത്തുന്ന തീർഥാടകർ പ്രവാചക നഗരിയിലെ സന്ദർശനത്തിനു ശേഷം മക്കയിലേക്ക് തിരിക്കും. ഹജ്ജ് കർമത്തിനുശേഷം ജിദ്ദ വിമാനത്താവളത്തിൽ നിന്നായിരിക്കും നെടുമ്പാശ്ശേരിയിലേക്കുള്ള മടക്കയാത്ര.

]]>
തീര്‍ത്ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം https://malayalees.ch/hajj-and-umrah-ministry-to-issue-smart-cards-to-hajj-pilgrims/ Fri, 03 Jun 2022 04:37:30 +0000 https://malayalees.ch/?p=62820 ഈ വര്‍ഷത്തെ ഹജ്ജിന് തീര്‍ത്ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യും. ഇത്തവണ ഹജ്ജ് സേവനത്തിനായി പരമാവധി സാങ്കേതിക സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ ഹജ്ജ് തീര്‍ത്ഥാടകര്‍ പാലിക്കേണ്ട കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി സൗദി സിവില്‍ ഏവിയേഷന്‍ സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്.

കര്‍മങ്ങളുമായും പുണ്യ സ്ഥലങ്ങളിലെ യാത്ര, താമസം എന്നിവയുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്മാര്‍ട്ട് കാര്‍ഡില്‍ രേഖപ്പെടുത്തും. കാര്‍ഡ് സ്‌കാന്‍ ചെയ്ത ശേഷമായിരിക്കും ഹോട്ടലുകളിലും മറ്റും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുക. എല്ലാ സമയക്രമങ്ങളും കാര്‍ഡ് വഴി അറിയാനാകും. പുണ്യസ്ഥലങ്ങളിലെ സന്ദര്‍ശനത്തില്‍ കാര്‍ഡ് സ്‌കാന്‍ ചെയ്യാന്‍ സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ സ്ഥാപിക്കും. ഇത്തവണത്തെ ഹജ്ജിന് സാങ്കേതിക സഹായങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് അധികൃതരുടെ ശ്രമം.

തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നു എന്നുറപ്പുവരുത്തായാനാണ് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ഇത്തരത്തില്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്തത് ഗുണകരമായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ എല്ലാ തീര്‍ത്ഥാടകര്‍ക്കും കാര്‍ഡുകള്‍ നല്‍കുന്നത്.

]]>
അനുമതിയില്ലാതെ ഹജ്ജിന് പോകുന്ന പ്രവാസികള്‍ക്കെതിരേ കടുത്ത നടപടി https://malayalees.ch/strict-action-against-expatriates-going-for-hajj-without-permission/ Thu, 02 Jun 2022 04:08:52 +0000 https://malayalees.ch/?p=62757 ഹജജ് കര്‍മ്മത്തിന് അനുമതിയില്ലാതെ പോകുന്ന പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്തുകയും നാടുകടത്തുകയും ചെയ്യുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) അറിയിച്ചു. പെര്‍മിറ്റ് ലഭിക്കാതെ ഹജജിന് പോകുന്നവര്‍ പിടിക്കപ്പെട്ടാല്‍ 10 വര്‍ഷത്തേക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.

കുടുംബ സന്ദര്‍ശക വിസ താമസ വിസയായി (ഇഖാമ) മാറ്റാന്‍ കഴിയില്ലെന്ന് ജവാസാത്ത് പറഞ്ഞു. സൗദിയിലെ നിലവിലുള്ള നിയമം ഇത് അനുവദിക്കുന്നില്ലെന്നും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.

അതേസമയം ഈ വര്‍ഷത്തെ ഹജജ് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ ഹജജ് അനുമതിപത്രമുള്ള രാജ്യത്തിനുള്ളില്‍ നിയമപരമായ തൊഴില്‍, താമസാനുമതി വിസയുള്ളവര്‍ക്ക് മാത്രമേ കഴിയൂ എന്ന് ഹജജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

]]>
എപി അബ്ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മറ്റി ചെയർമാൻ https://malayalees.ch/haj-committee-ap-abdullakutty-chairman/ Fri, 22 Apr 2022 12:45:19 +0000 https://malayalees.ch/?p=60555 ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയർമാനായി തെരഞ്ഞെടുത്തു. വനിതാ നേതാക്കളായ മുനവ്വരി ബീഗവും മുഫാസ ഖാത്തൂനുമാണ് വൈസ് ചെയർപേഴ്സണ്മാർ. കേരള ഹജ്ജ് കമ്മറ്റി ചെയർമാനായ സി മുഹമ്മദ് ഫൈസിയും കേന്ദ്ര ഹജ്ജ് കമ്മറ്റിയിലെത്തിയിട്ടുണ്ട്.

]]>
വാക്‌സിന്‍ എടുക്കാത്തവര്‍ക്കും ഉംറ നിര്‍വഹിക്കാം; അനുമതി നല്‍കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം https://malayalees.ch/covid-vaccination-saudi-ministry-of-hajj-and-umrah/ Sat, 19 Mar 2022 04:43:19 +0000 https://malayalees.ch/?p=58793 കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. എന്നാല്‍ കൊവിഡ് ബാധിതര്‍ക്കും സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും ഉംറ നിര്‍വഹിക്കാനോ ഹറം പള്ളിയില്‍ പ്രവേശിക്കാനോ അനുമതി നല്‍കില്ലെന്നും മന്ത്രാലയം അറിയിച്ചു.

മക്കയിലും മദീനയിലുമുള്ള ഹറംപള്ളികളിലെ മറ്റ് പ്രാര്‍ത്ഥനകള്‍ക്കും കൊവിഡ് ബാധിതനോ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവനോ അല്ലെന്ന് ഉറപ്പുവരുത്തിയാല്‍ മതി. വിദേശ തീര്‍ത്ഥാടകര്‍ക്കും ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കും ഇത് ബാധകമാണ്. ഉംറ തീര്‍ത്ഥാടനത്തിനും മദീനയില്‍ പ്രാര്‍ത്ഥിക്കാനുമാണ് ഇപ്പോള്‍ അനുമതി എടുക്കേണ്ടത്. മറ്റ് പ്രാര്‍ത്ഥനകള്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ തന്നെ നേരിട്ട് പള്ളികളില്‍ പ്രവേശിക്കാം.

അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി ലഭിക്കില്ലെങ്കിലും അഞ്ച് നേരത്തെ നിസ്‌കാരത്തിന് രക്ഷിതാക്കളോടൊപ്പം ഹറം പള്ളിയില്‍ പ്രവേശിക്കാം. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ മക്കയിലെ ഹറംപള്ളിയില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഉംറ നിര്‍വഹിക്കാനും പ്രാര്‍ത്ഥിക്കാനുമായി എത്തുന്നത്. റമദാന്‍ അടുത്തതോടെ വിദേശ തീര്‍ത്ഥാടകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

]]>
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകണം; കെ. സുധാകരൻ https://malayalees.ch/hajjkannur-airport-too-needs-permission-k-sudhakaran/ Sat, 11 Dec 2021 04:22:18 +0000 https://malayalees.ch/?p=53855 കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് കെ. സുധാകരൻ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. 80 ശതമാനം ഹജ്ജ് തീർത്ഥാടകരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിന് അനുമതിയില്ല. കൊവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങൾ ഇത്തവണയും പുനഃസ്ഥാപിച്ചിട്ടില്ല. നിലവിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് അനുമതിയുള്ളത്.

മലബാറിൽ നിന്ന് കുടക്, ലക്ഷദ്വീപ്, പുതുശ്ശേരി, തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ദീർഘയാത്ര ചെയ്തുവേണം കൊച്ചിയിലെത്താൻ. തീർത്ഥാടകർക്ക് സൗകര്യമൊരുക്കാൻ 95000 ചതുരശ്ര അടി ടെർമിനലുകള്ള കണ്ണൂർ വിമാനത്താവളത്തിലുള്ള 3050 മീറ്റർ റൺവേ വലിയ വിമാനങ്ങൾക്ക് അനുയോജ്യമാണ്. തീർത്ഥാടകരുടെ സൗകര്യം പ്രമാണിച്ച് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടകർക്ക് അനുമതി നൽകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

]]>