Hajj 2020 – malayalees.ch https://malayalees.ch Malayalam Online News Portal Fri, 24 Jul 2020 04:28:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Hajj 2020 – malayalees.ch https://malayalees.ch 32 32 സൗദിയില്‍ നാളെ മുതല്‍ ബലിപെരുന്നാള്‍ അവധി https://malayalees.ch/saudi-hajj-holiday/ Fri, 24 Jul 2020 04:28:03 +0000 https://malayalees.ch/?p=28993 സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ മുതല്‍ ബലിപെരുന്നാള്‍ അവധിക്ക് തുടക്കമാകും. പതിനാറ് ദിവസമാണ് ഇത്തവണ സര്‍ക്കാര്‍ മേഖലയില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി. പാസ്‌പോര്‍ട്ട് വിഭാഗം ഉള്‍പ്പെടെയുളള കേന്ദ്രങ്ങളള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. അടിയന്തിര സ്വഭാവമുള്ള കേസുകള്‍ മാത്രമാണ് ഇവിടങ്ങളില്‍ പരിഗണിക്കുക.

ജൂലൈ ഒന്‍പത് വരെ പതിനാറ് ദിവസമാണ് പൊതു അവധി. ജവാസാത്ത് ഉള്‍പ്പെടയുള്ള അടിയന്തിര സേവനങ്ങള്‍ ആവശ്യമായ ഓഫീസുകള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍ക്ക് മാത്രമായിരിക്കും ഇത്തരം എമര്‍ജന്‍സി ഓഫീസുകള്‍ വഴി സേവനം ലഭിക്കുക.

സ്വകാര്യ മേഖലയില്‍ ഈ മാസം മുപ്പത് മുതല്‍ ആഗസ്ത് രണ്ട് വരെയുള്ള നാല് ദിവസമാണ് പെരുന്നാള്‍ അവധി. അവധി ദിവസങ്ങളിലും ജവാസാത്ത് സേവനങ്ങള്‍ക്ക് ഓഫീസിനെ നേരിട്ട് ബന്ധപ്പെടാതെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അബ്ശിറില്‍ സൗകര്യമേര്‍പ്പെടുത്തിയതായി കിഴക്കന്‍ പ്രവിശ്യ ജവാസാത്ത് വക്താവ് കേണല്‍ മുഅല്ല അല്‍ ഉതൈബി പറഞ്ഞു.

അബ്ശിറിലെ ഈ സര്‍വീസായ് ഖിദ്മാതി വഴിയാണ് അപേക്ഷ സമര്‍പ്പിക്കുന്നതിന് സാധിക്കുക. ഇത് വഴി ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഉടന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നല്‍കുമെന്നും കേണല്‍ വ്യകത്മാക്കി.

]]>
ബംഗ്ലാവ് സീല്‍ ചെയ്തു; ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി https://malayalees.ch/actress-aishwarya-rai-bachchan-who-has-covid-moved-to-hospital/ Sat, 18 Jul 2020 04:35:26 +0000 https://malayalees.ch/?p=28695 കോവിഡ് സ്ഥിരീകരിച്ച നടി ഐശ്വര്യ റായിയെയും മകൾ ആരാധ്യയെയും ആശുപത്രിയിലേക്ക് മാറ്റി. മുംബൈയിലെ നാനാവതി ആശുപത്രിയിലേക്കാണ് മാറ്റിയത്. ജുഹു ബീച്ചിന് സമീപമുള്ള ജൽസ എന്ന ബംഗ്ലാവിലാണ് ഇരുവരും ഐസലേഷനിൽ കഴിഞ്ഞിരുന്നത്. ഇവിടെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ബംഗ്ലാവ് നഗരസഭാ അധികൃതർ സീൽ ചെയ്തു. ഇതോടെയാണ് ഐശ്വര്യയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റിയത്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. അമിതാഭ് ബച്ചന്റെയും അഭിഷേകിന്റെയും നില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി അധികൃതർ അറിയിച്ചു. ഇരുവരും ഒരാഴ്ചയോളം ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും വ്യക്തമാക്കുകയുണ്ടായി. ഐശ്വര്യയുടെയും ആരാധ്യയുടെയും ആരോഗ്യനിലയും തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ജൂലൈ 11ന് അമിതാഭ് ബച്ചൻ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരും വീട്ടുജോലിക്കാരും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അമിതാഭ് ട്വീറ്റ് ചെയ്തു.

ജൂലൈ 11ന് അമിതാഭ് ബച്ചൻ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരും വീട്ടുജോലിക്കാരും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അമിതാഭ് ട്വീറ്റ് ചെയ്തു.

പിന്നാലെ അഭിഷേകിനും കോവിഡ് ബാധിച്ചു. രണ്ട് പേര്‍ക്കും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭയപ്പെടേണ്ട കാര്യമില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അഭിഷേക് പറഞ്ഞു.

അടുത്ത ദിവസമാണ് ഐശ്വര്യക്കും മകള്‍ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ജയ ബച്ചന്‍റെയും വീട്ടുജോലിക്കാർ, ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.

]]>
പതിറ്റാണ്ടുകളിലെ അപൂര്‍വ കാഴ്ച: ഹജ്ജടുത്തിട്ടും ആളില്ലാതെ മക്കാ നഗരം https://malayalees.ch/the-city-of-mecca-without-crowds/ Fri, 17 Jul 2020 04:46:06 +0000 https://malayalees.ch/?p=28640 ഹജ്ജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശാന്തമാണ് മക്കാ നഗരം. ഈ സമയം തീര്‍ഥാടകരാല്‍ നിറഞ്ഞു കവിയുന്ന മക്കാ നഗരത്തിലും ഹറം പരിസരത്തിലും തീര്‍ഥാടകരുടെ ബഹളമില്ല. കോവി‍ഡ് സാഹചര്യത്തില്‍ തീര്‍ഥാടകരെ സ്വീകരിക്കാറുള്ള ഇടങ്ങളും കച്ചവട കേന്ദ്രങ്ങളും നിശ്ചലമാണ്.

ആളില്ലാത്ത ഹറം പള്ളിയും മക്കാ നഗരിയും ഹജ്ജ് കാലത്ത് ഇവ്വിധം പുതിയ തലമുറ കാണുന്നത് ഇതാദ്യമാണ്. കഅ്ബക്കരികില്‍ പേരിനു പോലും ആളില്ല. നമസ്കാരങ്ങള്‍ മുറപോലെ നടക്കുന്നു. കഅ്ബക്കരികില്‍ നിന്നും പുറത്തിറങ്ങിയാല്‍ റോഡുകളും വിജനം.

ഹജ്ജടുത്തതിനാല്‍ കോവിഡ് പ്രതിരോധ ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയാണ്. ഹജ്ജ് കാലത്തുണരുന്ന വ്യാപാര വാണിജ്യ കേന്ദ്രങ്ങളും നിശ്ചലം. ഇത്തവണ പതിനായിരം പേര്‍ക്ക് മാത്രമാണ് ഹജ്ജിന് അവസരം. മറ്റന്നാള്‍ മുതല്‍ മക്കയിലേക്ക് പ്രവേശനം നിയന്ത്രിക്കും. ഇത്തവണ മിനായും അറഫയും മുസ്ദലിഫയും നൂറ്റാണ്ടിലെ ഏറ്റവും ചെറിയ ഹജ്ജിന് സാക്ഷിയാകും.

]]>
ഹജ്ജിനായി പുണ്യനഗരി ഒരുങ്ങി: ടെന്‍റുകൾക്ക് പകരം തീര്‍ത്ഥാടകര്‍ക്കായി ബഹുനില കെട്ടിടങ്ങള്‍ https://malayalees.ch/multi-storey-buildings-for-hajj-pilgrims-instead-of-tents/ Thu, 16 Jul 2020 04:41:18 +0000 https://malayalees.ch/?p=28571 അണുനാശിനികളും, മാസ്‌കുകളും, മുസല്ലയും, പ്രതിരോധ സാമഗ്രികളും അടങ്ങിയ കിറ്റ് തീർത്ഥാടകർക്ക് വിതരണം ചെയ്യും.

ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി പുണ്യ നഗരങ്ങള്‍ ഒരുങ്ങുന്നു. മിനായില്‍ ടെന്‍റുകൾക്ക് പകരം ബഹുനില കെട്ടിടങ്ങളിലാണ് ഇത്തവണ തീർത്ഥാടകരെ താമസിപ്പിക്കുക. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് തീർത്ഥാടകർക്കാവശ്യമായ സേവനങ്ങളൊരുക്കുന്നത്.

കോവിഡ് കാലത്തെ ഹജ്ജിന് പതിവിന് വിപരീതമായി ഒരുക്കങ്ങൾ ഏറെയുണ്ട്. തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ക്രമീകരണങ്ങളാണ് നടത്തിവരുന്നത്. തീർത്ഥാടകരെ 20 അംഗങ്ങൾ വീതമുള്ള ഗ്രൂപ്പുകളാക്കി തിരിക്കും. ഓരോ ഗ്രൂപ്പിനും പ്രത്യേകം ഗൈഡുകളുണ്ടാകും.

കർമ്മങ്ങളിലുടനീളം തീർത്ഥാടകർ 2 മീറ്റർ അകലം പാലിക്കണം. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ 9 മീറ്റർ സ്ഥമാണ് ഓരോ തീർത്ഥാടകനും അനുവദിക്കുക. 49 പേർക്ക് സഞ്ചരിക്കാവുന്ന ബസ്സിൽ 22 തീർത്ഥാടകർ മാത്രമേ യാത്ര ചെയ്യൂ. കർമ്മങ്ങൾ അവസാനിക്കുന്നത് വരെ തീർത്ഥാടകർക്ക് ബസ്സിലെ സീറ്റ് മാറുവാൻ അനുവാദമില്ല.

മിനായിൽ ടെന്‍റുകൾക്ക് പകരമായി 12 നിലകൾ വീതമുളള ആറ് കെട്ടിടങ്ങളിലായിട്ടായിരിക്കും തീർത്ഥാടകർ താമസിക്കുക. അണുനാശിനികളും, മാസ്‌കുകളും, മുസല്ലയും, പ്രതിരോധ സാമഗ്രികളും അടങ്ങിയ കിറ്റ് തീർത്ഥാടകർക്ക് വിതരണം ചെയ്യും. ജംറകളിൽ എറിയുന്നതിനായി അണുവിമുക്തമാക്കിയ കല്ലുകളുടെ പാക്കറ്റുകളും നൽകും. ഭക്ഷണകാര്യങ്ങളിലും കൃത്യമായ ജാഗ്രത പുലർത്തും. സുരക്ഷിതമായ പാക്കറ്റ് ഭക്ഷണങ്ങളാണ് തീർത്ഥാടകർക്ക് നൽകുക.

]]>