hacking – malayalees.ch https://malayalees.ch Malayalam Online News Portal Wed, 28 Oct 2020 04:44:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png hacking – malayalees.ch https://malayalees.ch 32 32 ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ്സൈറ്റ് ഹാക്ക് ചെയ്തു https://malayalees.ch/trump-campaign-website-hacked/ Wed, 28 Oct 2020 04:44:22 +0000 https://malayalees.ch/?p=34005 ഡോണൾഡ്​ ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ്​സൈറ്റ്​ ​ഹാക്ക്​ ചെയ്​തു.​ ഹാക്കര്‍മാര്‍ സൈറ്റില്‍ ഒരു സന്ദേശവും പോസ്റ്റ് ചെയ്തു. “ഈ സൈറ്റ് പിടിച്ചെടുത്തിരിക്കുന്നു. ഡോണള്‍ഡ് ട്രംപ് ദിവസവും വ്യാജവാര്‍ത്തകളാണ് ലോകത്തിന് മുന്നില്‍ പ്രചരിപ്പിക്കുന്നത്. ഇത് ലോകത്തെ സത്യം അറിയിക്കേണ്ട സമയമാണ്” എന്നാണ് ഹാക്കര്‍മാര്‍ സൈറ്റില്‍ വ്യക്തമാക്കിയത്.

ആരാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് വ്യക്തമല്ല. ഇക്കാര്യം കണ്ടെത്താന്‍ നിയമപരമായ സഹായം തേടിയുണ്ടെന്ന് ട്രംപിന്‍റെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ടിം മുര്‍തോ വ്യക്തമാക്കി. പ്രധാനപ്പെട്ട ഡാറ്റകളൊന്നും നഷ്ടമായിട്ടില്ല, സൈറ്റ് പുനസ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കൊറോണയുടെ ഉത്ഭവത്തില്‍ ട്രംപ് സര്‍ക്കാരിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന രഹസ്യ സംഭാഷണങ്ങള്‍ ലഭിച്ചെന്ന് ഹാക്കര്‍മാര്‍ അവകാശപ്പെട്ടു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപ് കൃത്രിമത്വം നടത്താന്‍ ശ്രമിച്ചതിനും തെളിവുണ്ടെന്നും ഹാക്കര്‍മാര്‍ സന്ദേശത്തില്‍ പറഞ്ഞു. ക്രിപ്റ്റോ കറന്‍സിയുടെ പരസ്യവും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം യു.എസ്​ അന്വേഷണ ഏജൻസിയായ എഫ്​.ബി.ഐ ഹാക്കിങിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

30 മിനി​ട്ടോളം വെബ്​സൈറ്റ്​ ഹാക്ക് ചെയ്യപ്പെട്ട നിലയിലായിരുന്നു. അടുത്ത ആഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരത്തില്‍ ഡിജിറ്റല്‍ ഇടപെടല്‍ ഉണ്ടാവാനിടയുണ്ടെന്ന് ട്രംപിനും എതിരാളി ബൈഡനും ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

]]>
മൂന്നു ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ കെ.എസ്.ഇ.ബിയിൽ നിന്ന് ചോർത്തിയെന്ന് ഹാക്കേഴ്സ് https://malayalees.ch/kseb-details-hacked/ Sat, 01 Aug 2020 08:51:27 +0000 https://malayalees.ch/?p=29454 മൂന്നുമാസത്തിനകം വിവര ചോർച്ച തടയാനുള്ള നടപടിയെടുത്തില്ലെങ്കിൽ മുഴുവൻ വിവരങ്ങളും ചോർത്തുമെന്ന് ഹാക്കർമാർ മുന്നറിയിപ്പ് നൽകി

മൂന്നു ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ കെ.എസ്.ഇ.ബിയിൽ നിന്ന് ചോർത്തിയെന്ന് എത്തിക്കൽ ഹാക്കിങ്ങ് സംഘമായ കെ ഹാക്കേഴ്സ്. മൂന്നുമാസത്തിനകം വിവര ചോർച്ച തടയാനുള്ള നടപടിയെടുത്തില്ലെങ്കിൽ മുഴുവൻ വിവരങ്ങളും ചോർത്തുമെന്ന് ഹാക്കർമാർ മുന്നറിയിപ്പ് നൽകി. രഹസ്യ വിവരങ്ങൾ ഒന്നും ചോർന്നിട്ടില്ലെന്നും വിവര ചോർച്ചക്കുള്ള സാധ്യത തടയുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

കെ.എസ്.ഇ ‌.ബി ഉപഭോക്താക്കളുടെ പേര്, ഫോൺ നമ്പർ, കണക്റ്റഡ് ലോഡ് തുടങ്ങിയ വിവരങ്ങളാണ് കെ ഹാക്കേഴ്സ് ചോര്‍ത്തിയത്. ചോർത്തിയ വിവരങ്ങൾ വീഡിയോയായി പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അഞ്ചുകോടി വിപണി വില വരുന്ന വിവരങ്ങളാണ് കയ്യിലുള്ളതെന്നും ഹാക്കർമാർ അവകാശപ്പെടുന്നു. കെ.എസ്.ഇ.ബി വെബ്സൈറ്റിലെ വിവര ചോർച്ച സാധ്യത പുറത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം. വിവര ചോർച്ച തടയാൻ മൂന്ന് മാസത്തിനകം നടപടി സ്വീകരിച്ചില്ലെങ്കില്‍ മു ഴുവന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുമെന്നും കെ ഹാക്കേഴ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാൽ ഗാർഹിക ഉപഭോക്താക്കൾക്ക് ബിൽ വിവരങ്ങൾ അറിയാൻ കഴിയുന്ന സംവിധാനമാണ് ഹാക്കര്‍മാര്‍ദുരുപയോഗം ചെയ്തതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. ഒരു ബിൽ നമ്പറിന്‍റെ പാറ്റേൺ ഉപയോഗിച്ച് സോഫ്റ്റ്‌വെയറിന്‍റെ സഹായത്തോടെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്.രഹസ്യ വിവരങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കെ.എസ്. ഇ.ബി അറിയിച്ചു.

]]>