Hacker – malayalees.ch https://malayalees.ch Malayalam Online News Portal Mon, 16 Nov 2020 13:14:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Hacker – malayalees.ch https://malayalees.ch 32 32 കൊവിഡ് വാക്സിൻ നിർമാതാക്കളെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റ് https://malayalees.ch/microsoft-says-hackers-target-covid-vaccine-makers/ Mon, 16 Nov 2020 13:14:25 +0000 https://malayalees.ch/?p=35168 കൊവിഡ് വാക്സിൻ നിർമാതാക്കളെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റ്. ഗവേഷകരേയും ആശുപത്രികളേയും ലക്ഷ്യമിട്ടാണ് ഹാക്കർമാർ സൈബർ ആക്രമണം നടത്തുന്നത്. സ്ട്രോൺടിയം അഥവാ ഫാൻസി ബിയർ, ഉത്തരകൊറിയയിലെ സിൻക്, സെറിയം എന്നീ കുപ്രസിദ്ധ ഹാക്കിങ് സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ഇവർ ഇരു രാജ്യങ്ങളിലേയും സർക്കാർ ഏജൻസികളുമായി ബന്ധമുള്ളവരാണ്.

ഇന്ത്യ, കാനഡ, ഫ്രാൻസ്, ദക്ഷിണ കൊറിയ, യു.എസ്, എന്നിവിടങ്ങളിലെ ഗവേഷകരും ആശുപത്രികളേയുമാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഉത്തര കൊറിയയിലേയും റഷ്യയിലെയും ഹാക്കർമാരാണ് ഇതിന് പിന്നിലെന്നും മൈക്രോസോഫ്റ്റ് ഉൽപന്നങ്ങൾക്ക് ഇതിനെ തടയാൻ കഴിയുമെന്നും മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് (കസ്റ്റമർ സെക്യൂരിറ്റി ആൻഡ് ട്രസ്റ്റ്) ടോം ബർട്ട് പറഞ്ഞു. ഇ- മെയിലുകൾ അയച്ച് റിക്രൂട്ടർമാർ എന്ന നിലയിലാണ് ഇവർ സൈബർ ആക്രമം നടത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളെന്ന വ്യാജേന ഇ-മെയിൽ വഴിയാണ് സെറിയം വാക്സിൻ ഗവേഷകരെ ലക്ഷ്യമിടുന്നത്. ഹാക്കർമാർ ലക്ഷ്യമിട്ട കമ്പനികളെ വിവരങ്ങൾ അറിയിച്ചട്ടുള്ളതായി ടോം ബർട്ട് അറിയിച്ചു.

]]>
കൊവിഡ് വാക്‌സിൻ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തി; ആരോപണവുമായി അമേരിക്ക https://malayalees.ch/us-indicts-2-chinese-hackers-of-stealing-covid-19-vaccine-research/ Wed, 22 Jul 2020 04:27:32 +0000 https://malayalees.ch/?p=28882 കൊവിഡ് വാക്‌സിൻ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തിയെന്നാരോപിച്ച് അമേരിക്ക രംഗത്ത്. പ്രതിരോധ വിവരങ്ങളും സോഫ്റ്റ് വെയർ സോഴ്‌സ് കോഡുകളും ഹാക്കർമാർ ചോർത്തിയതായി യുഎസ് വ്യക്തമാക്കി.

കൊവിഡ് വാക്‌സിൻ ഗവേഷണ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തിയെന്നാണ് അമേരിക്കയുടെ ആരോപണം.
ചൈനീസ് സർക്കാരിന്റെ സഹായത്തോടെയാണ് ഹാക്കർമാർ പ്രവർത്തിച്ചതെന്നും അമേരിക്ക ആരോപിച്ചു. സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

അതിനിടെ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഏറ്റവും മോശം അവസ്ഥ ഇനിയുണ്ടാകാം. രാജ്യത്തോട് സ്‌നേഹമുണ്ടെങ്കിൽ ജനങ്ങൾ മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കൊവിഡ് ബാധിച്ച് അമേരിക്കയിൽ 141,000 പേരാണ് ഇതുവരെ മരിച്ചത്.

]]>