hackedGoonda leader – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Sep 2020 08:20:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png hackedGoonda leader – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരത്ത് നടുറോഡില്‍ ഗുണ്ടാ നേതാവിന് വെട്ടേറ്റു; ‌പരാതിയില്ലാത്തതിനാൽ കേസെടുക്കാനാവില്ലെന്ന് പോലീസ് https://malayalees.ch/goonda-leader-hacked-in-thiruvananthapuram/ Fri, 04 Sep 2020 08:20:37 +0000 https://malayalees.ch/?p=31343 ഗുണ്ടാതലവന്‍ ശരത് ലാലിനാണ് ശ്രീകാര്യത്ത് വെച്ച് നടുറോഡിൽ വെട്ടേറ്റത്. ബൈക്കിൽ ഒപ്പം സഞ്ചരിച്ചിരുന്ന ദീപുവെന്നയാളാണ് ആക്രമണത്തിന് പിന്നിൽ.

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടാതലവന്‍ ശരത് ലാലിനാണ് ശ്രീകാര്യത്ത് വെച്ച് നടുറോഡിൽ വെട്ടേറ്റത്. ബൈക്കിൽ ഒപ്പം സഞ്ചരിച്ചിരുന്ന ദീപുവെന്നയാളാണ് ആക്രമണത്തിന് പിന്നിൽ. പരാതിയില്ലെന്ന കാരണത്താൽ കേസെടുക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

ഇന്നലെ വൈകീട്ട് 6 മണിക്കാണ് സംഭവം. തിരുവനന്തപുരം ശ്രീകാര്യത്ത് നടുറോഡിൽ വെച്ച് ഗുണ്ടാ നേതാവ് ശരത് ലാലിനെ ഒപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ദീപുവെന്നയാൾ വെട്ടുകയായിരുന്നു. വാക്ക് തർക്കത്തിനൊടുവിൽ ബൈക്ക് നിർത്തുകയും പിന്നാലെ ബാഗിൽ സൂക്ഷിച്ചിരുന്ന വാളെടുത്ത് ദീപു ശരത് ലാലിനെ വെട്ടുന്നതും സീസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തം.

വെട്ടേറ്റയുടനെ ശരത് ലാൽ തൊട്ടടുത്തുളള വാർഡ്കൌൺസിലർ സിനിയുടെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ശരത് ലാലിൻറെ ഗുണ്ടസംഘത്തിൽ പെട്ടയാൾ തന്നെയാണ് ആക്രമണം നടത്തിയ ദീപു.

അതേസമയം സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും സംഭവത്തിൽ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. വെട്ടുകൊണ്ട ശരത് ലാലിന് പരാതി ഇല്ലാത്തതിനാൽ കേസ് എടുക്കാനാവില്ലെന്നാണ് പോലീസ് ഭാഷ്യം.

]]>