hacked – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Feb 2023 04:21:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png hacked – malayalees.ch https://malayalees.ch 32 32 തൃണമൂൽ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു https://malayalees.ch/tmcs-twitter-account-hacked-name-and-logo-changed/ Tue, 28 Feb 2023 04:20:45 +0000 https://malayalees.ch/?p=76996 ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർമാർ പാർട്ടി അക്കൗണ്ടിന്റെ ഡിസ്‌പ്ലേ ചിത്രം മാറ്റുകയും ‘യുഗ ലാബ്സ്’ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. അതേസമയം പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ഹാക്കിംഗ് നടന്നെങ്കിലും അക്കൗണ്ടിൽ നിന്നും ഇതുവരെ പോസ്റ്റ് ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. റിപ്പോർട്ടുകളെ കുറിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. യുഎസ് ആസ്ഥാനമായുള്ള ഒരു ബ്ലോക്ക്ചെയിൻ ടെക്നോളജി കമ്പനിയാണ് യുഗ ലാബ്സ്.

]]>
യുവാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു; മാസ്‌ക്കിട്ടെത്തി ആക്രമിച്ച ആറുപേര്‍ക്കായി തെരച്ചില്‍ https://malayalees.ch/25-year-old-hacked-to-death-in-punjab/ Sat, 04 Jun 2022 12:26:11 +0000 https://malayalees.ch/?p=62912 പഞ്ചാബില്‍ വീണ്ടും പട്ടാപ്പകല്‍ കൊലപാതകം. ബദനി കാളന്‍ മേഖലയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലയ്ക്ക് പിന്നില്‍ ആറംഗ സംഘമാണെന്നാണ് റിപ്പോര്‍ട്ട്. 25കാരനായ ദേശ് രാജാണ് കൊല്ലപ്പെട്ടത്.

മോഗ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. ബൈക്കുകളിലെത്തിയ അക്രമികള്‍ വടിവാളുകളും കത്തികളും കമ്പും കൊണ്ട് യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. മരക്കുറ്റികളും കമ്പുകളുമായി എത്തിയ സംഘം യുവാവിന്റെ കൈയും കാലും തല്ലിയൊടിച്ച ശേഷമാണ് കത്തികൊണ്ട് കഴുത്തറുത്തത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികള്‍ പലരും മുഖംമറച്ചിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് എല്ലാവരേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അക്രമി സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

]]>
കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു https://malayalees.ch/bjp-worker-hacked-in-kannur/ Tue, 05 Apr 2022 07:49:10 +0000 https://malayalees.ch/?p=59596 കണ്ണൂർ കണ്ണവത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വട്ടോളി പള്ളിയത്ത് വീട്ടിൽ പി പ്രശാന്തിനാണ് (43) വെട്ടേറ്റത്. ഇയാളുടെ ഇരുകാലുകളും വെട്ടിപരുക്കേൽപ്പിച്ചു. രാഷ്ട്രീയ അക്രമമാണോ എന്നതിൽ വ്യക്തതയില്ല. പ്രശാന്ത് അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഇതിന്റെ പ്രകോപനം വ്യക്തിപരമായ വൈരാഗ്യത്തിന്റെ പുറത്താണോ അതോ പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത വരാനുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ബിജെ പി ഇക്കാര്യത്തിൽ ഇതുവരെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല.

]]>
പാണ്ടിക്കാട് കൊലപാതകം രാഷ്ട്രീയ കൊലപാതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് എസ്‍പി https://malayalees.ch/pandikkad-murder-sp-reaction/ Thu, 28 Jan 2021 08:57:50 +0000 https://malayalees.ch/?p=39253 ജനുവരി നാലാം തീയതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആഹ്ലാദപ്രകടനത്തിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രകടനത്തിനിടെ ഒരു വീട്ടിലേക്ക് പടക്കമെറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. പിന്നീട് പള്ളിക്കമ്മറ്റി മുഖാന്തിരം രണ്ട് കുടുംബങ്ങളെയും വിളിച്ചു വരുത്തി മധ്യസ്ഥശ്രമങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു.

കേസിലെ അറസ്റ്റിലായവരിലൊരാളായ നിസാം ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇയാള്‍ ഓട്ടോയില്‍ വരുമ്പോള്‍ ബൈക്കില്‍ വന്ന ബാപ്പുട്ടി എന്ന ആളുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് സമീര്‍ കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട സമീറിന്‍റെ എളാപ്പയുടെ മകനാണ് ബാപ്പുട്ടി. കൊല്ലപ്പെട്ട സമീര്‍ ലീഗിന്റെ സജീവ പ്രവര്‍ത്തകനല്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. യുഡിഎഫ് അനുഭാവി മാത്രമാണ്. കേസില്‍ പിടിയിലായവര്‍ എല്‍ഡിഎഫ് അനുഭാവികളാണ്.

എന്നാല്‍ മലപ്പുറത്തെ മുസ്‍ലിം ലീഗ് പ്രവർത്തകന്‍റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. നേരത്തെ സംഘർഷമുണ്ടായ പ്രദേശമാണ്. നിരവധി തവണ പൊലീസിനെ അറിയിച്ചിട്ടും പ്രശ്നംപരിഹരിച്ചിരുന്നില്ല. ശക്തമായ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.

]]>
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തു https://malayalees.ch/twitter-account-of-pm-narendra-modis-personal-website-hacked/ Thu, 03 Sep 2020 04:59:45 +0000 https://malayalees.ch/?p=31263 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തു. ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ വന്നത്. രാജ്യം ക്രിപ്റ്റോ കറന്‍സിക്കൊപ്പമാണെന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറന്‍സി വഴി സംഭാവന നല്‍കണമെന്നും ട്വീറ്റുകളില്‍ പറയുന്നു.

ഹാക്കിങ്ങിന് പിന്നില്‍ ജോണ്‍ വിക്ക് ഗ്രൂപ്പാണെന്നാണ് സൂചന. 2.5 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്തത്.

ഇന്ന് പുലര്‍ച്ചെയാണ് ഹാക്ക് ചെയ്തത്. നരേന്ദ്രമോദിയുടെ വെബ്‍സൈറ്റിന്‍റെ ഭാഗമായ സ്വകാര്യ ട്വിറ്റര്‍ അക്കൌണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്.

അധികം താമസിയാതെ തന്നെ അക്കൌണ്ടിന്‍റെ നിയന്ത്രണം ട്വിറ്റര്‍ പുനഃസ്ഥാപിക്കുകയും വ്യാജ ട്വീറ്റുകള്‍ ഒഴിവാക്കുകയും ചെയ്തു.

അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ട്വിറ്റര്‍ ഇന്ത്യയും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ പ്രതികരണം ലഭ്യമായിട്ടില്ല.

]]>