guruvayur temple – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Aug 2023 11:10:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png guruvayur temple – malayalees.ch https://malayalees.ch 32 32 ഗുരുവായൂരപ്പന് 32 പവന്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ https://malayalees.ch/tn-cms-wife-durga-stalin-to-offer-golden-crown-to-guruvayur-temple/ Thu, 10 Aug 2023 11:10:23 +0000 https://malayalees.ch/?p=85953 തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ്ഗ സ്റ്റാലിൻ ഗുരുവായൂരപ്പന് സ്വർണ കിരീടം സമർപ്പിച്ചു. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ്ണ കിരിടമാണ് ദുർഗ്ഗ സ്റ്റാലിൻ ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചത്. 32പവൻ തൂക്കം വരുന്നതാണ് സ്വർണ്ണ കിരീടം. ക്ഷേത്രത്തിൽ നേരിട്ടെത്തിയാണ് ദുർഗ്ഗാ സ്റ്റാലിൻ കിരീട സമർപ്പണം നടത്തിയത്.

നേരത്തെ തന്നെ കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് ക്ഷേത്രത്തിൽ നിന്നും വാങ്ങിയിരുന്നു. ശിവജ്ഞാനം എന്ന കോയമ്പത്തൂർ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയത്. ദുർഗ്ഗ സ്റ്റാലിൻ മുമ്പ് പലതവണ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ട്. ഇതോടൊപ്പം ചന്ദനം അരച്ച് ബാക്കി വരുന്ന തേയ അരക്കുന്നതിനുള്ള മെഷീനും ദുർഗ്ഗ സ്റ്റാലിൻ ക്ഷേത്രത്തിന് നൽകി.

]]>
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ പ്രവേശനാനുമതി https://malayalees.ch/guruvayur-temple-opens-after-an-interval/ Wed, 23 Jun 2021 07:53:40 +0000 https://malayalees.ch/?p=45925 ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ പ്രവേശനാനുമതി. വെർച്വൽ ക്യൂ വഴിയാണ് പ്രവേശനം അനുവദിക്കുക.

കർശന നിയന്ത്രണങ്ങളോടെയാണ് ഗുരുവായൂരിൽ ഭക്തരെ പ്രവേശിപ്പിക്കുക. ഒരു ദിവസം 300 പേർക്കാണ് വെർച്വൽ ക്യൂ വഴി അനുമതി ഉണ്ടാകുക. എന്നാൽ ഭക്തർക്ക് നാലമ്പലത്തിനകത്തത് പ്രവേശനം ഉണ്ടാകില്ല.

നാളെ മുതൽ കല്യാണത്തിനും അനുമതി നൽകിയിട്ടുണ്ട്. ഒരു കല്യാണത്തിന് പത്ത് പേർക്കായിരിക്കും പ്രവേശനം അനുവദിക്കുക. വിഡിയോ ചിത്രീകരണത്തിന് രണ്ട് പേരെയും അനുവദിക്കും. എന്നാൽ ഒരു ദിവസം എത്ര വിവാഹങ്ങൾ അനുവദിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നാളെ മൂന്ന് കല്യാണങ്ങളാണ് നിലവിൽ ബുക്ക് ചെയ്തിരിക്കുന്നത്. കൂടുതൽ ബുക്കിംഗുകൾ വരുന്ന സാഹചര്യത്തിൽ ഒരു ദിവസം എത്ര വിവാഹങ്ങൾക്ക് അനുമതി നൽകാം എന്ന കാര്യത്തിൽ ബോർഡ് യോഗം ചേർന്ന് തീരുമാനമെടുക്കും.

]]>
ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി https://malayalees.ch/guruvayur-temple-to-reopen/ Tue, 22 Dec 2020 13:37:31 +0000 https://malayalees.ch/?p=37360 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതിയായി. ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ഷേത്രം താൽക്കാലികമായി രണ്ടാഴ്ച അടച്ചിട്ടിരുന്നു. അടച്ചിടലിന് ശേഷം ക്ഷേത്രത്തിലെ ജീവനക്കാർക്ക് നടത്തിയ കോവിഡ് പരിശോധനയിൽ രോഗവ്യാപനം കുറഞ്ഞത് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം തുറക്കാൻ തീരുമാനമായത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെർച്വൽ ക്യൂ വഴി ദിവസം 3000 പേർക്ക് വാതിൽമാടം വരെ ദർശനം അനുവദിക്കും. കിഴക്കേ നടയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ക്ഷേത്രത്തിനുള്ളിൽ നിലവിൽ നെഗറ്റീവായ ജീവനക്കാരെ മാത്രം പ്രവേശിപ്പിച്ചു കൊണ്ട് ആചാരാനുഷ്ഠാനങ്ങൾ നടത്തുന്നതിന് ദുരന്തനിവാരണ അതോറിറ്റി ചെയർമാനും തൃശൂർ ജില്ലാ കലക്ടറുമായ എസ് ഷാനവാസ് ഉത്തരവിട്ടു. ചോറൂണ് ഒഴികെ വിവാഹം, തുലാഭാരം വാഹനപൂജ തുടങ്ങി എല്ലാ വഴിപാടുകളും പതിവു പോലെ നടക്കും.മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നീ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ക്ഷേത്രത്തിലെ പ്രവർത്തനങ്ങൾ. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇനിയും രോഗബാധ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിന് ഗുരുവായൂർ ദേവസ്വം പ്രത്യേക സംഘത്തെ നിയോഗിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ക്ഷേത്ര കാര്യങ്ങൾ നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ ദേവസ്വം അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തി.

]]>
തൃശൂരില്‍ കനത്ത ജാഗ്രത: ഗുരുവായൂരില്‍ പ്രവേശനമില്ല https://malayalees.ch/no-entrance-to-guruvayur-temple/ Sat, 13 Jun 2020 04:03:55 +0000 https://malayalees.ch/?p=26996 ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. വിവാഹങ്ങള്‍ക്കും ഇനി മുതല്‍ അനുമതി നല്‍കില്ല. നേരത്തെ നിശ്ചയിച്ച രണ്ട് വിവാഹങ്ങള്‍ ഇന്ന് നടക്കും. ക്ഷേത്രത്തിലെ നിത്യപൂജ അടക്കമുള്ള ചടങ്ങുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തുടരും. തൃശൂര്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

തൃശൂരില്‍ കനത്ത ജാഗ്രത

തൃശൂര്‍ ജില്ലയില്‍ 14 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് പോസിറ്റീവായവരില്‍ ആറ്‍ പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ 21 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ചാലക്കുടി, ചാവക്കാട്, അരിമ്പൂർ, മാടായിക്കോണം, ഗുരുവായൂർ, കരുവന്നൂര്‍ സ്വദേശികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 65 വയസ്സുള്ള ചാവക്കാട് സ്വദേശിനിക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ചെന്നെയിൽ നിന്നും വന്ന ഒരു കുടുംബത്തിലെ എസ്എൻ പുരം സ്വദേശികളായ രണ്ട് പേര്‍ക്കും ഹൈദരാബാദിൽ നിന്നും വന്ന മൈലിപ്പാടം സ്വദേശിക്കും ഡൽഹിയിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്കുമാണ് രോഗം. ഖത്തര്‍, ദുബൈ എന്നിവിടങ്ങില്‍ നിന്നെത്തിയ ഓരോര്‍ത്തര്‍ക്കും കോവിഡ് പോസിറ്റീവായി.

നിലവിൽ രോഗം സ്ഥിരീകരിച്ച് 157 പേരാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 218 ആയി. നാല് പേർ രോഗമുക്തരായി. എന്നാല്‍ ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ അപ്രതീക്ഷിത വർദ്ധനവില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തില്‍. എങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് തീരുമാനം. പ്രതിരോധത്തിന്റെ ഭാഗമായി ആകെ 12646 പേരാണ് നിരീക്ഷണത്തിലുളളത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചാവക്കാട് നഗരസഭ പൂർണമായും കണ്ടയെൻമെന്റ് സോണിൽ ഉൾപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. ചാവക്കാട് നഗരസഭയുടെ മണത്തല വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ നേരത്തെ കണ്ടെയൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ ചാവക്കാട് നഗരസഭയുടെ ഗുരുവായൂർ വില്ലേജിൽ ഉൾപ്പെടുന്ന ഭൂപ്രദേശങ്ങൾ കൂടി സോണിന്റെ പരിധിയിൽ ഉൾപ്പെടുത്തി.

]]>