guruvayoor temple – malayalees.ch https://malayalees.ch Malayalam Online News Portal Sat, 28 Jan 2023 07:44:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png guruvayoor temple – malayalees.ch https://malayalees.ch 32 32 ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മുകേഷ് അംബാനിയുടെ മകനും പ്രതിശ്രുത വധുവും https://malayalees.ch/anand-ambani-and-fiancee-visited-guruvayur-temple/ Sat, 28 Jan 2023 07:43:57 +0000 https://malayalees.ch/?p=75213 ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചന്‍റും. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. (anand ambani and fiancee visited guruvayur temple)

ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ എത്തിയ സംഘം റോഡ് മാർഗം ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണാധികാരികൾക്കൊപ്പമാണ് ആനന്ദും രാധികയും ദർശനം നടത്തിയത്. ക്ഷേത്ര ദര്‍ശനത്തിന്ശേഷം പുന്നത്തൂര്‍ ആനക്കോട്ടയും സന്ദര്‍ശിച്ചാണ് ഇരുവരും മടങ്ങിയത്.

ആനന്ദ് അംബാനിയും രാധികാ മർച്ചൻറും അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് ഗുരുവായൂരില്‍ എത്തിയത്. ശ്രീവൽസം അതിഥി മന്ദിരത്തിൽ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ ഇരുവർക്കും പ്രസാദ കിറ്റ് സമ്മാനിച്ചു. ദേവസ്വത്തിന്റെ ഉപഹാരമായി മ്യൂറൽ പെയിന്റിങ്ങും സമ്മാനിച്ചു.

ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ നിശ്ചയം നടന്നത് ജനുവരി 19നായിരുന്നു. സിനിമാ-കായിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മുംബൈയിലെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, മകൻ ആര്യൻ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, ഐശ്വര്യ റായ് ബച്ചൻ, മകൾ ആരാധ്യ, കരൺ ജോഹർ, കത്രീന കൈഫ് എന്നിവർ പങ്കെടുത്തു.

]]>
ഗുരുവായൂർ ക്ഷേത്രത്തിൽ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 12 വർഷം തടവ് https://malayalees.ch/sexual-assaulted-against-girl-in-guruvayur-temple/ Fri, 25 Nov 2022 10:32:28 +0000 https://malayalees.ch/?p=71865 ഗുരുവായൂര്‍ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണം കഴിക്കാന്‍ ക്യൂ നിന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് 12 വര്‍ഷം തടവ്. പെരുമ്പിലാവ് മുള്ളുവളപ്പിൽ വിനോദിനെയാണ് ശിക്ഷിച്ചത്. കുന്നംകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിക്രമ വിവരം പെണ്‍കുട്ടി കൂടെയുണ്ടായിരുന്ന മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ് ഗുരുവായൂര്‍ ടെമ്പില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കേസില്‍ 21 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകളുള്‍പ്പടെ 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി ആര്‍ റീനാ ദാസാണ് ശിക്ഷ വിധിച്ചത്.

]]>