gurudwara – malayalees.ch https://malayalees.ch Malayalam Online News Portal Sat, 18 Jun 2022 09:31:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gurudwara – malayalees.ch https://malayalees.ch 32 32 കാബൂളിലെ ഗുരുദ്വാരയിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു പിന്നിൽ ഐഎസ് തീവ്രവാദികളെന്ന് സൂചന https://malayalees.ch/kabul-gurudwara-blast-suspects-isis-links/ Sat, 18 Jun 2022 09:31:48 +0000 https://malayalees.ch/?p=63565 കാബൂളിലെ ഗുരുദ്വാരയിൽ സ്‌ഫോടനം. കർത്തേപർവാൾ ഗുരുദ്വാരയിലാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേരെ ആയുധധാരികൾ ബന്ദികളാക്കിയെന്നും സൂചനയുണ്ട്. ആക്രമണം അഫ്ഗാനിസ്താനിലെ സിഖ് വംശജരെ ലക്ഷ്യമിട്ടാണെന്നാണ് സുചന.

ഇന്ന് രാവിലെ ഇന്ത്യൻ സമയം 8.30നാണ് തീവ്രവാദികൾ ഗുരുദ്വാരയിലെത്തുന്നത്. മുപ്പതോളം പേരാണ് ഗുരുദ്വാരയിൽ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നത്. സ്‌ഫോടനം നടന്നതോടെ പതിനഞ്ച് പേർ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. രണ്ട് പേർ കൊല്ലപ്പെടുകയും, മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബാക്കിയുള്ളവരെ ബന്ദികളാക്കിയിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

സ്ഥിതിഗതികൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ച് വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

]]>