gun shot – malayalees.ch https://malayalees.ch Malayalam Online News Portal Tue, 15 Aug 2023 07:30:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gun shot – malayalees.ch https://malayalees.ch 32 32 വ്യക്തിവൈരാഗ്യം: മകളെ തോളിലേറ്റി നടക്കുന്നതിനിടെ പിതാവിന് വെടിയേറ്റു https://malayalees.ch/up-man-carrying-little-daughter-on-shoulders-shot-at-close-range/ Tue, 15 Aug 2023 07:30:34 +0000 https://malayalees.ch/?p=86194 മകളെ തോളിലേറ്റി നടക്കുന്നതിനിടെ പിതാവിന് വെടിയേറ്റു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ തിങ്കളാഴ്ചയാണ് സംഭവം. കുട്ടിയെ തോളിലേറ്റി നടന്നുപോവുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ 3 പേർ തൊട്ടടുത്ത് നിന്ന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഷോയിബ് എന്ന 30 കാരനായ വ്യാപാരിക്കാണ് വെടിയേറ്റത്. ഷാജഹാൻപൂരിലെ കുടുംബ വീട്ടിൽ നിന്ന് മകളോടൊപ്പം മടങ്ങുമ്പോഴായിരുന്നു സംഭവം. മകളെ തോളിലേറ്റി നടക്കുന്നതിനിടെ ബൈക്കിൽ എത്തിയ 3 പേർ ഷോയിബിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റതിനെ തുടർന്ന് യുവാവും തോളിലുണ്ടായിരുന്ന മകളും നിലത്തു വീണതോടെ സംഘം രക്ഷപ്പെട്ടു.

യുവാവിൻ്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മകൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികൾ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. മൂന്നാം പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അശോക് മീണ പറഞ്ഞു. പ്രതികളിലൊരാൾ ഇരയുടെ ബന്ധുവാണെന്നും പഴയ വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ്.

]]>
ദക്ഷിണാഫ്രിക്കയിൽ പിറന്നാൾ പാർട്ടിക്കിടെ വെടിവയ്പ്പ്; 8 പേർ കൊല്ലപ്പെട്ടു https://malayalees.ch/south-africa-birthday-party-shooting-eight-killed/ Tue, 31 Jan 2023 12:10:28 +0000 https://malayalees.ch/?p=75413 ദക്ഷിണാഫ്രിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്പ്. രണ്ട് പേർ ചേർന്ന് നടത്തിയ വെടിവയ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ കേപ് പ്രവിശ്യയിലെ ഗ്കെബെർഹ നഗരത്തിലാണ് സംഭവം.

20നും 64നും ഇടയിൽ പ്രായമുള്ള അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. 51-ാം ജന്മദിനം ആഘോഷിക്കുകയായിരുന്ന വുസുംസി ശിശുബ എന്ന സ്ത്രീയും മരിച്ചവരിൽ ഉൾപ്പെടുന്നു. അജ്ഞാതരായ രണ്ട് തോക്കുധാരികൾ അതിഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ക്വാസഖെലെ ടൗൺഷിപ്പ് പൊലീസ് അറിയിച്ചു.

ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. തോക്കുമായി ബന്ധപ്പെട്ട് ലോകത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. കഴിഞ്ഞ വർഷം വിവിധ ബാറുകളിൽ നടന്ന വെടിവയ്പിൽ 20 ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.

]]>
വഴക്ക് പറഞ്ഞതിലെ പക; യുപിയില്‍ പ്രിന്‍സിപ്പലിന് നേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്ത് പ്ലസ് ടു വിദ്യാര്‍ഥി https://malayalees.ch/plus-two-student-open-fire-at-school-principal-in-uttar-pradesh/ Sat, 24 Sep 2022 13:38:38 +0000 https://malayalees.ch/?p=68530 സ്‌കൂള്‍ പ്രിന്‍സിപ്പലിന് നേരെ വെടിവച്ച് പ്ലസ് ടു വിദ്യാര്‍ഥി. ഉത്തര്‍പ്രദേശിലെ സീതപൂരിലാണ് സംഭവം നടന്നത്. അധ്യാപകന് നേരെ വിദ്യാര്‍ഥി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. അധ്യാപകന്റെ നില ഗുരുതരമായി തുടരുകയാണ്.

ആദര്‍ശ് രാംസ്വരൂപ് വിദ്യാലയത്തിലെ പ്രിന്‍സിപ്പലായ രാം വെര്‍മയ്ക്കാണ് വെടിയേറ്റത്. ഇന്നലെ വിദ്യാര്‍ഥി മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കിയപ്പോള്‍ പ്രിന്‍സിപ്പല്‍ ഇടപെട്ടിരുന്നു. ഇതിന്റെ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം വിദ്യാര്‍ഥി സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടെന്നാണ് എഎസ്പി സൗത്ത് എന്‍പി സിംഗ് പറയുന്നത്. വിദ്യാര്‍ഥി ഉപയോഗിച്ചത് ലൈസന്‍സില്ലാത്ത തോക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

അധ്യാപകന് നേരെ വെടിയുതിര്‍ത്ത വിദ്യാര്‍ഥിയെ കണ്ടെത്താനായി രണ്ട് പ്രത്യേകസംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. സര്‍ദാര്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. മറ്റിടങ്ങളിലേക്കും പൊലീസ് തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

]]>
കൊച്ചിയിൽ മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവം; അവ്യക്തത തുടരുന്നു https://malayalees.ch/kochi-fisherman-gunshot/ Mon, 12 Sep 2022 04:23:02 +0000 https://malayalees.ch/?p=67907 കൊച്ചിയിൽ മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ
ആറ് ദിവസം പിന്നിട്ടിട്ടും അവ്യക്തത തുടരുന്നു. നാവികസേനയിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണസംഘം തേടിയിട്ടുണ്ട്. അപകടം നടന്ന ദിവസം പരിശീലനം നടത്തിയ തോക്കുകളുടെ ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്വേഷണസംഘം തേടിയത്. എന്നാൽ പ്രോട്ടോകോൾ പ്രകാരം ഈ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നാണ് നാവികസേനയുടെ വിശദീകരണം.

കടലിൽ മത്സ്യത്തൊഴിലാളി സെബാസ്റ്റ്യന് വെടിയേറ്റ് ആറ് ദിവസത്തിനിപ്പുറവും വെടിയുതിർത്തത് ആര് എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. സംഭവ ദിവസം ഐ.എൻ.എസ് ദ്രോണാചാര്യയിൽ ഫയറിങ് പ്രാക്ടീസ് നടന്നിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പോലീസ് അന്വേഷണം നീങ്ങുന്നത്. എന്നാൽ പരിശീലനം സംബന്ധിച്ച വിവരങ്ങൾ പൊലീസ് ആവശ്യപ്പെട്ടെങ്കിലും നാവിക സേന ഇതുവരെ വിവരങ്ങൾ കൈമാറിയിട്ടില്ല.

ഉദ്യോഗസ്ഥരുടെ അനുവാദവും പ്രോട്ടോക്കോളും പാലിക്കണം എന്നാണ് നാവികസേനയുടെ വിശദീകരണം. വെടിയുണ്ട തങ്ങളുടെത് അല്ലെന്ന നിലപാടിലാണ് നാവികസേന. എന്നാൽ വെടിയുണ്ട നാവികസേനയുടെ തന്നെ അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തിൽ ബാലിസ്റ്റിക്ക് പരിശോധന റിപ്പോർട്ട് ഉൾപെടെ ലഭിച്ചാൽ മാത്രമേ പൊലിസിനും അന്വേഷണം ഇനി മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയു.

]]>
ന്യൂയോർക്കിൽ സ്കൂളിന് സമീപം വെടിവെപ്പ്; ഒരു വിദ്യാർത്ഥിനി കൊല്ലപ്പെട്ടു https://malayalees.ch/one-teenager-dead-2-wounded-in-shooting-outside-high-school-in-new-york/ Sat, 09 Apr 2022 04:17:20 +0000 https://malayalees.ch/?p=59787 ന്യൂയോർക്കിലെ ബ്രോങ്ക്‌സ് സ്‌കൂളിന് സമീപം വെടിവെപ്പ്. സംഭവത്തിൽ ഒരു കൗമാരക്കാരി കൊല്ലപ്പെടുകയും രണ്ട് വിദ്യാർത്ഥികൾക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

16 വയസ്സുള്ള പെൺകുട്ടിയാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. നെഞ്ചിൽ വെടിയേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാലിന് പരുക്കേറ്റ് മറ്റൊരു പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. 17 വയസ്സുള്ള ആൺകുട്ടിക്ക് നിതംബത്തിൽ വെടിയേറ്റതായും പൊലീസ് പറഞ്ഞു.

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

]]>