Gulf – malayalees.ch https://malayalees.ch Malayalam Online News Portal Mon, 17 Jul 2023 11:33:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Gulf – malayalees.ch https://malayalees.ch 32 32 ബഹ്‌റൈന്‍ മാതാ അമൃതാനന്ദമയി സേവാ സമിതി ബലി തര്‍പ്പണം സംഘടിപ്പിച്ചു https://malayalees.ch/bahrain-mata-amritanandamayi-seva-samiti-organized-karkidaka-vavubali/ Mon, 17 Jul 2023 11:33:18 +0000 https://malayalees.ch/?p=84522 മാതാ അമൃതനന്ദമയി സേവാ സമിതി ബഹ്‌റൈന്റെ ആഭിമുഖ്യത്തില്‍ ബലി തര്‍പ്പണം സംഘടിപ്പിച്ചു. 200 ആളുകള്‍ ബലിതര്‍പ്പണത്തില്‍ പങ്കെടുത്തതായി ബഹ്‌റൈന്‍ കോര്‍ഡിനേറ്റര്‍ സുധീര്‍ തിരുനിലത്ത് അറിയിച്ചു. ബലിതര്‍പ്പണത്തിന് മൂത്തേടത്തു കേശവന്‍ നമ്പൂതിരി,മനോജ്, ഹരിമോഹന്‍, ശ്രീജിത്ത്, ഷാജി, പ്രവീണ്‍, വിനായക് വിസ്മയ, അഖില്‍, രാജു അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

]]>
കൊവിഡ് യാത്ര വിലക്ക്; തിരിച്ചുപോകാനാകാത്ത പ്രവാസികളില്‍ ഗള്‍ഫിലെ സര്‍ക്കാര്‍ ജീവനക്കാരും https://malayalees.ch/covid-travel-ban-among-expatriates-government-employees-in-gulf-cant-return/ Wed, 23 Jun 2021 03:54:28 +0000 https://malayalees.ch/?p=45892 മടക്കയാത്ര സാധ്യമാകാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരും. ഇന്ത്യക്കാര്‍ക്ക് ഇന്ന് മുതല്‍ ദുബായില്‍ പ്രവേശനം അനുവദിച്ചെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണമെന്ന നിബന്ധന വീണ്ടും തിരിച്ചടിയായി. അവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴും ഇവരുടെ തിരികെപ്പോക്ക് അനിശ്ചിതത്വത്തിലാണ്.

അതിരമ്പുഴ സ്വദേശി റെജി സെബാസ്റ്റ്യന്‍ ദുബായില്‍ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ജീവനക്കാരനാണ്. രണ്ട് വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ റെജിക്ക് മേയ് 1ന് ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്നു. വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതും ലോക്ക് ഡൗണും പ്രതിസന്ധിയായതോടെ ഇതുവരെ തിരികെ പോകാനായില്ല. സ്പുട്‌നിക് വാക്‌സിന്‍ ആദ്യ ഡോസ് മാത്രമെടുത്ത റെജി സെബാസ്റ്റ്യന് ഇന്ന് മുതല്‍ ദുബായില്‍ പ്രാബല്യത്തിലുള്ള പ്രവേശന ഇളവ് ലഭ്യമാകില്ല. നാട്ടില്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുക എന്നതും പ്രായോഗികമല്ല

റെജി ഇപ്പോള്‍ രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് പോകാന്‍ സാധിക്കുന്നത്. അവിടുന്ന് ഒരു ഡോസ് മാത്രമെടുത്ത് നാട്ടില്‍ വന്നവര്‍ക്ക് എന്ത് ചെയ്യാനാകും എന്ന് അറിയില്ല. അവിടുത്തെ സര്‍ക്കാരിന്റെ തീരുമാനം അറിയണമെന്നും റെജി പറയുന്നത്. അവധിക്ക് ശേഷം ജോലിയില്‍ പ്രവേശിക്കാത്തത് മൂലം വേതനവും മുടങ്ങും. ദുബായിലും നാട്ടിലും ലോണുകള്‍ ഉള്ള റെജിക്ക് ഓരോ ദിനം പിന്നിടുമ്പോഴും ആശങ്ക ഇരട്ടിയാവുകയാണ്.

]]>
എണ്ണവില കുതിക്കുന്നു, രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യത വർധിച്ചതായി സാമ്പത്തിക വിദഗ്ധർ https://malayalees.ch/economists-say-oil-prices-are-on-the-rise-and-the-rupee-is-likely-to-depreciate-further/ Thu, 17 Jun 2021 04:36:28 +0000 https://malayalees.ch/?p=45665 ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. ബാരലിന് 75 ഡോളർ വരെ വില ഉയർന്നതോടെ സൗദി അറേബ്യ ഉൾപ്പെടെ പ്രധാന ഉൽപാദക രാജ്യങ്ങൾക്ക് അപ്രതീക്ഷിത വരുമാന വർധനയാകും ലഭിക്കുക. അതേ സമയം ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങൾക്ക് ഇടിത്തീയായി മാറുകയാണ് അസംസ്കൃത എണ്ണവിലവർധന.

പിന്നിട്ട രണ്ടു മാസമായി ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വർധന പ്രകടമാണ്. 2019 ഏപ്രിൽ മാസത്തിനിപ്പുറം എണ്ണവിലയിൽ ഏറ്റവും ഉയർന്ന വർധന കൂടിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഊർജിത വാക്സിനേഷൻ നടപടികളിലൂടെ കോവിഡ് വ്യാപനം കുറക്കാനായതും ഉൽപാദന രംഗത്ത് ഉണർവ് രൂപപ്പെട്ടതും എണ്ണവിപണിക്ക് ഗുണം ചെയ്തു.

നിലവിലെ സാഹചര്യത്തിൽ എണ്ണവില അധികം വൈകാതെ നൂറിലെത്തുമെന്ന വിലയിരുത്തലും ശക്തമാണ്. ഗൾഫ് ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ഏറ്റവും മികച്ച അവസ്ഥയാണ് വിലവർധനയിലൂടെ ലഭിക്കുന്നത്. എന്നാൽ ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങൾ കൂടുതൽ ദുരിതത്തിലാകുന്ന അവസ്ഥയാണുള്ളത്. എണ്ണവില ഉയരുന്ന സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യതയും വർധിച്ചതായി സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. അതേ സമയം നാട്ടിൽ ജീവിത ചെലവുകൾ ഉയരുന്നത് പ്രവാസികൾക്കും തിരിച്ചടിയായി മാറും

]]>
സൗദിയിൽ കോവിഡ് കേസുകൾ കുറയുന്നു; രണ്ടാം ദിവസവും രോഗമുക്തിയിൽ വർധന https://malayalees.ch/decline-in-covid-cases-in-saudi/ Wed, 28 Apr 2021 09:28:26 +0000 https://malayalees.ch/?p=43461 സൗദിയിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ ആയിരത്തിന് താഴെ രേഖപ്പെടുത്തി. 958 പുതിയ കേസുകളും 10,47 രോഗമുക്തിയും ഇന്നലെ റിപ്പോർട്ട് ചെയ്തു. അതേസമയം, രോഗഗുരുതരാവസ്ഥ ഉയർന്ന നിരക്കിൽ തുടരുന്നു.

തുടർച്ചയായ രണ്ടാം ദിവസവും പുതിയ കേസുകളെക്കാൾ രോഗമുക്തി മുന്നിട്ടുനിൽക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ മരണസംഖ്യയും ഗുരുതരാവസ്ഥയും മാറ്റമില്ലാതെ തുടരുകയാണ്. 13 പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 6,913 പേർ ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

4,13,174 പേർക്ക് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ 3,96,604 പേർക്കും ഭേദമായി. ഇന്നലെ 44 പേർ കൂടി ഗുരുതരാവസ്ഥയിലായതോടെ അത്യാസന്ന നിലയിലുള്ളവരുടെ എണ്ണം 1,290 ആയി ഉയർന്നു. ആക്ടീവ് കേസുകൾ കുറഞ്ഞ് 9,657ലെത്തി. 84 ലക്ഷത്തോളം ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

]]>
ഗൾഫ് സഹകരണത്തിൽ ഊന്നി ഇന്ത്യ; സാമ്പത്തിക മാന്ദ്യം മറികടക്കുക ലക്ഷ്യം https://malayalees.ch/india-to-facilitate-gulf-relation/ Sat, 28 Nov 2020 06:46:46 +0000 https://malayalees.ch/?p=35913 ഗൾഫുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഉഭയകക്ഷി ചർച്ചകളിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സൗദി ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളിൽ സന്ദർശനം നടത്താനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ തീരുമാനം. സാമ്പത്തിക മാന്ദ്യം വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നുറപ്പായിരിക്കെ, എണ്ണ സമ്പന്ന ഗൾഫ് രാജ്യങ്ങളുമായുള്ള അടുപ്പം ഇന്ത്യക്ക് നിർണായകമാണ്. ഇന്ത്യയിലെ എല്ലാ തുറകളിലും ഗൾഫിൽ നിന്ന് പരമാവധി നിക്ഷേപം ഉറപ്പാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചേംബർ, ഫിക്കി ഉൾപ്പെടെയുള്ള വേദികൾക്കു ചുവടെ വെർച്വൽ യോഗങ്ങൾ ചേരും. കോവിഡ് പ്രതിസന്ധി മറികടക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പുതിയ നിക്ഷേപം ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയവും വിലയിരുത്തുന്നുണ്ട്.

കോവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട് ആയിരങ്ങൾ മടങ്ങേണ്ടി വന്ന സാഹചര്യത്തിൽ ഇവരുടെ മടക്കവും ഇന്ത്യക്ക് പ്രധാനമാണ്. യു.എ.ഇ, ബഹ്റൈൻ സന്ദർശന വേളയിൽ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഇക്കാര്യം പ്രധാനമായും ഉന്നയിക്കുകയും ചെയ്തു. പാകിസ്താൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് വിസാ നിയന്ത്രണം നിലനിൽക്കെ, ഇന്ത്യയുടെ കാര്യത്തിൽ അനുഭാവപൂർണമായ നിലപാടാണ് യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ സ്വീകരിക്കുന്നത്. ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിലൂടെ ഊർജം ഉൾപ്പെടെ എല്ലാ മേഖലകളിലും സംയുക്ത പദ്ധതികൾ ആവിഷ്കരിക്കാനുള്ള സാധ്യതയും ഇന്ത്യ മുന്നിൽ കാണുന്നുണ്ട്.

]]>
അബൂദബി നിരത്തില്‍ ഇനി അഭ്യാസം കാണിച്ചാല്‍ വണ്ടി പൊലീസ് പിടിച്ചെടുക്കും ! https://malayalees.ch/traffic-rule-abu-dhabi-new/ Sat, 12 Sep 2020 04:51:45 +0000 https://malayalees.ch/?p=31714 പത്ത് വയസിന് താഴെയുള്ള കുട്ടികളെ കാറിന്റെ മുൻസീറ്റിൽ ഇരുത്തിയാലും വാഹനം പിടിച്ചെടുക്കും

അബൂദബി എമിറേറ്റിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങൾ ഇനി പൊലീസ് പിടിച്ചെടുക്കും. ഇത്തരം കുറ്റങ്ങൾക്കുള്ള പിഴ അമ്പതിനായിരം ദിർഹം വരെയാക്കി ഉയർത്തിയെന്നും അബൂദബി പൊലീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിഴ തുക അടച്ചുതീർക്കാതെ വാഹനം വിട്ടുകിട്ടില്ല.

പൊലീസ് വണ്ടികളിൽ വാഹനമിടിപ്പിക്കുക. റോഡിൽ നിയമവിരുദ്ധമായി കാറോട്ട മൽസരം നടത്തുക, നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക- ഇവക്ക് 50,000 ദിർഹം പിഴയും കിട്ടും.

റെഡ് സിഗ്നൽ മറികടക്കുക, അശ്രദ്ധമായ ഡ്രൈവിങ് എന്നിവക്ക് വാഹനംപിടിച്ചെടുക്കലും അമ്പതിനായിരം പിഴയും ഒപ്പം ആറുമാസം ലൈസൻസ് റദ്ദാക്കലും ശിക്ഷയുണ്ടാകും.

പത്ത് വയസിന് താഴെയുള്ള കുട്ടികളെ കാറിന്റെ മുൻസീറ്റിൽ ഇരുത്തിയാലും വാഹനം പിടിച്ചെടുക്കും. അമിത വേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കുക, സുരക്ഷിത അകലം പാലിക്കാതെ വാഹനത്തെ പിന്തുടരുക, കാൽനടക്കാർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച വരുത്തുക ഈ കുറ്റങ്ങൾക്കും വാഹനങ്ങൾ പിടിച്ചെടുക്കാം. ഇവക്ക് 5000 ദിർഹമാണ് ഫൈൻ.

ട്രാഫിക് ഫൈൻ കുന്നുകൂടി 7000 ദിർഹം കടന്നാലും പൊലീസിന് വാഹനം പിടിച്ചെടുക്കാം. പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ തിരിച്ചെടുത്തില്ലെങ്കിൽ ലേലം ചെയ്യും. വാഹനത്തിന്റെ വില ഫൈൻതുകയേക്കാൽ കുറവാണെങ്കിൽ അധികം നൽകേണ്ട തുക വാഹനഉടമയുടെ ട്രാഫിക് ഫയലിൽ ചേർക്കും. നിയമലംഘനം റദ്ദാക്കില്ലെന്നും അബൂദബി പൊലീസ് സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ സുഹൈൽ സഈദ് ആൽ ഖലീലി പറഞ്ഞു.

]]>
സംഘടനകളുടെ ടിക്കറ്റ് വിൽപന; അധികനിരക്ക് ഈടാക്കുന്നുവെന്ന ആരോപണവുമായി യു.എ.ഇയിലെ ട്രാവൽ ഏജൻസികള്‍ https://malayalees.ch/uae-travel-agency/ Fri, 31 Jul 2020 05:02:02 +0000 https://malayalees.ch/?p=29379 കോവിഡ് കാലത്ത് പ്രവാസി സംഘടനകൾ ചെയ്ത ഉപകാരങ്ങൾ വലുതാണെന്നും എന്നാൽ, ലാഭം ലക്ഷ്യമിട്ടുള്ള ടിക്കറ്റ് വിൽപന ശരിയായ നടപടിയല്ലെന്നും അവർ വ്യക്തമാക്കി

സംഘടനകൾ വിമാന ടിക്കറ്റ് വിൽപന നടത്തുന്നതായി യു.എ.ഇയിലെ ട്രാവൽ ഏജൻസികളുടെ ആരോപണം. എയർലൈനുകളിൽ നിന്ന് 725 ദിർഹമിന് ലഭിക്കുന്ന ടിക്കറ്റ് 100 ദിർഹം വരെ അധികം ഈടാക്കിയാണ് സംഘടനകള്‍ മറിച്ചു നൽകുന്നതെന്നാിരുന്നു ട്രാവല്‍ ഏജന്‍സികളുടെ ആരോപണം.

ആഗസ്റ്റ് 2, 3, 4 തീയതികളിൽ യു.എ.ഇ എയർലൈൻസുകൾ കേരളത്തിലേക്ക് സർവീസ് പ്രഖ്യാപിച്ചെങ്കിലും ഭൂരിപക്ഷം ടിക്കറ്റുകളും സംഘടനകൾ ബുക്ക് ചെയ്യുകയായിരുന്നുവെന്നാണ് ട്രാവൽ ഏജൻസികളുടെ വാദം. കോവിഡ് കാലത്ത് പ്രവാസി സംഘടനകൾ ചെയ്ത ഉപകാരങ്ങൾ വലുതാണെന്നും എന്നാൽ, ലാഭം ലക്ഷ്യമിട്ടുള്ള ടിക്കറ്റ് വിൽപന ശരിയായ നടപടിയല്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ നേരത്തെ പറഞ്ഞുവെച്ചവർക്കാണ് ഇപ്പോൾ ടിക്കറ്റ് നൽകുന്നതെന്നാണ് സംഘടനകളുടെ ഭാഗത്ത് നിന്നുള്ള ന്യായീകരണം.

ചാർട്ടേഡ് വിമാന സർവീസ് തുടങ്ങിയ സമയത്ത് ഉയർന്ന നിരക്കാണ് സംഘടനകൾ ഈടാക്കിയിരുന്നത്. എന്നാൽ, തങ്ങൾ നിരക്ക് കുറച്ച് രംഗത്തെത്തിയതോടെയാണ് പല സംഘടനകളും നിലപാട് മാറ്റിയതെന്നും ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.

]]>
യു.എ.ഇയില്‍ കോവിഡ് നിയന്ത്രണം ശക്തം; വ്യാപക പരിശോധനയും മുൻകരുതലും തുണച്ചുവെന്ന് വിലയിരുത്തല്‍ https://malayalees.ch/covid-19-uae/ Wed, 22 Jul 2020 04:59:33 +0000 https://malayalees.ch/?p=28899 ഗൾഫിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് രോഗികൾ യു.എ.ഇയിലാണ്. തൊട്ടടുത്ത ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിേലക്ക് നീങ്ങുന്ന ഘട്ടത്തിലും യു.എ.ഇയിൽ ജീവിതം സാധാരണ നിലയിലാണ്

കോവിഡ് വ്യാപനം തടയുന്നതിൽ വലിയ നേട്ടമാണ് യു.എ.ഇക്ക് കൈവരിക്കാൻ സാധിച്ചത്. ഗൾഫിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികൾ യു.എ.ഇയിലാണ്. തൊട്ടടുത്ത ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിേലക്ക് നീങ്ങുന്ന ഘട്ടത്തിലും യു.എ.ഇയിൽ ജീവിതം സാധാരണ നിലയിലാണ്.

കൃത്യമായ പദ്ധതികളും നടപടികളുമാണ് കോവിഡ് പ്രതിരോധ മാർഗത്തിൽ യു.എ.ഇക്ക് സഹായകമായത്. വ്യാപക പരിശോധനയും ശക്തമായ മുൻകരുതൽ നടപടികളുമാണ് കോവിഡ് പ്രതിസന്ധിയിൽ യു.എ.ഇക്ക് തുണയായതെന്ന് വിലയിരുത്തൽ. അതേ സമയം മാസ്ക് ധരിക്കൽ ഉൾപ്പെടെയുളള മുൻകരുതൽ നടപടികൾ കർശനമായി പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും ആരോഗ്യ മേഖലയിലുള്ളവർ നിർദേശിക്കുന്നു.

പരമാവധി ജാഗ്രത പുലർത്താൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും യു.എ.ഇ ഓർമ്മിപ്പിക്കുന്നു. കോവിഡിനെതിരായ മരുന്നു ഗവേഷണം ഉൾപ്പെടെ എല്ലാ മേഖലകളിലും സജീവ ഇടപെടൽ കൂടിയാണ് യു.എ.ഇ നടത്തി വരുന്നത്

]]>
നാല്‍പതിനായിരത്തോളം വിദേശികളുടെ ഇഖാമ അസാധുവായതായി കുവൈത്ത് https://malayalees.ch/kuwaits-3-months-free-extension-for-expired-residencies-is-over/ Mon, 20 Jul 2020 04:35:09 +0000 https://malayalees.ch/?p=28741 രാജ്യത്തിന് പുറത്തുള്ളവർക്ക് ഇഖാമ പുതുക്കാൻ നൽകിയ ഇളവ് പ്രയോജനപ്പെടുത്താത്തവർക്കാണ് താമസാനുമതി നഷ്ടമായത്

കോവിഡ് നിയന്ത്രണങ്ങൾ മൂലം കുവൈത്തിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത നാല്‍പതിനായിരത്തോളം വിദേശികളുടെ ഇഖാമ അസാധുവായതായി താമസകാര്യ വകുപ്പ്. രാജ്യത്തിന് പുറത്തുള്ളവർക്ക് ഇഖാമ പുതുക്കാൻ നൽകിയ ഇളവ് പ്രയോജനപ്പെടുത്താത്തവർക്കാണ് താമസാനുമതി നഷ്ടമായത്.

നാല്‍പതിനായിരത്തോളം വിദേശികളുടെ ഇഖാമ അസാധുവായതായി കുവൈത്ത്

താമസകാര്യ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹമദ് റഷീദ് അൽ തവാല പ്രാദേശിക പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധി മൂലം വിമാന സർവീസ് നിലച്ച പശ്ചാത്തലത്തിൽ നിലവിൽ രാജ്യത്ത് ഇല്ലാത്ത വിദേശികളുടെ വിസ പുതുക്കാൻ സ്പോൺസർ കമ്പനി പ്രതിനിധി എന്നിവർക്ക് അനുമതി നൽകിയിരുന്നു.

മാനുഷിക പരിഗണന മുൻനിർത്തിയാണ് വിസ കാലാവധി കഴിഞ്ഞ രാജ്യത്തിനകത്തുള്ളവർക്ക് ആഗസ്റ്റ് 31 വരെ സ്വമേധയാ ദീർഘിപ്പിച്ച് നൽകുകയും പുറത്തുള്ളവരുടെ ഇഖാമ സ്പോൺസർക്കും മൻദൂബിനും പുതുക്കാൻ അനുമതി നൽകുകയും ചെയ്തത്. വിദേശത്തുള്ള നിരവധി പേർ ഇത്തരത്തിൽ ഇഖാമ പുതുക്കിയിരുന്നു.

എന്നാൽ അവസരം പ്രയോജനപ്പെടുത്താത്തവരാണ് വെട്ടിലായത്. ഇവർക്ക് ഇനി പുതിയ വിസയിൽ മാത്രമേ വരാൻ കഴിയൂ. അവധിക്കു പോയ നാല്‍പതിനായിരത്തോളം വിദേശികൾക്കാണ് ഇഖാമ നഷ്ടമായത്. ഈ വര്‍ഷം അവസാനത്തോടെ ഇഖാമ വിസ ഫീസ് ഘടനയിൽ വർദ്ധനവ് നടപ്പാക്കുമെന്നും ചോദ്യത്തിനുത്തരമായി ബ്രിഗേഡിയർ ഹമദ് റഷീദ് അൽ തവാല പറഞ്ഞു.

]]>
പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാന്‍ കോവിഡ് പരിശോധന; കേരളത്തിൽ 22 ലാബുകളിൽ സൗകര്യം https://malayalees.ch/covid-test-for-keralite-expats/ Fri, 10 Jul 2020 05:24:14 +0000 https://malayalees.ch/?p=28286 കേരളത്തിൽ നിന്ന് പ്രവാസികൾക്ക് യു എ ഇയിലേക്ക് മടങ്ങാൻ ഇന്ത്യൻ സർക്കാർ അംഗീകരിച്ച ലാബുകളിൽ പി സി ആർ കോവിഡ് പരിശോധന നടത്താം

കേരളത്തിൽ നിന്ന് പ്രവാസികൾക്ക് യു എ ഇയിലേക്ക് മടങ്ങാൻ ഇന്ത്യൻ സർക്കാർ അംഗീകരിച്ച ലാബുകളിൽ പി സി ആർ കോവിഡ് പരിശോധന നടത്താം. ഇന്ത്യയിലെ യു എ ഇ അംബാസിഡറാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ 22 ലാബുകൾക്കാണ് പി സി ആർ ടെസ്റ്റിന് ഐ സി എം ആറിന്റെ അംഗീകാരമുള്ളത്. കേരളത്തിലെ 15 സർക്കാർ ലാബുകളിലും ഏഴ് സ്വകാര്യ ലാബുകളിലുമാണ് ഐ സി എം ആർ അംഗീകരിച്ച പി സി ആർ പരിശോധന നടത്തുന്നത്.

ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ്, തൃശൂർ ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബറട്ടറി, ഇന്റർ യൂനിവേഴ്സിറ്റി കോട്ടയം, തലശ്ശേരി മലബാർ കാൻസർ സെന്റർ, കാസർകോട് പെരിയ സെന്റർ യൂനിവേഴ്സിറ്റി, എറണാകുളം ഗവ. മെഡിക്കൽ കോളജ്, ഗവ. മെഡിക്കൽ കോളജ് മഞ്ചേരി, ഗവ. മെഡിക്കൽ കോളജ് കോട്ടയം, ഗവ. മെഡിക്കൽ കോളജ് കണ്ണൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡുക്കേഷൻ ആൻഡ് റിസർച്ച്, തിരുവനന്തപുരം. ഇവയാണ് സർക്കാർ ലാബുകൾ.

എറണാകുളം പനമ്പള്ളി നഗറിലെ ഡി ഡി ആർ സി എസ് ആർ എൽ ഡയഗ്നേസ്റ്റിക് സെന്റർ, മിംസ് ലാബ് സർവീസ് കോഴിക്കോട്, കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ലാബ്, പാലക്കാട് ഡേൻ ഡയഗ്നോസ്റ്റിക് ലാബ്, കൊച്ചിയിലിലെ മെഡിവിഷൻ, കോഴിക്കോട്ടെ എം വി ആർ കാൻസർ സെന്റർ, കോഴിക്കോട്ടെ അസ ഡയഗ്നോസ്റ്റിക് സെന്റർ എന്നിവയാണ് അനുമതിയുള്ള സ്വകാര്യ ലാബുകൾ.

]]>