Gulf News – malayalees.ch https://malayalees.ch Malayalam Online News Portal Fri, 29 Dec 2023 04:19:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Gulf News – malayalees.ch https://malayalees.ch 32 32 സാമ്പത്തിക ഇടനാഴി കരാര്‍ പ്രധാന നേട്ടം; സൗദിയുടെ സമീപകാല നേട്ടങ്ങൾ വിവരിച്ച് കിരീടാവകാശി https://malayalees.ch/saudi-crown-prince-describes-saudis-recent-achievements-in-various-sector/ Fri, 29 Dec 2023 04:18:56 +0000 https://malayalees.ch/?p=93686 സൗദിയുടെ വിദേശ ബന്ധങ്ങളും വികസനവും വിശദീകരിച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി കരാര്‍ സമീപ കാലത്ത് ഉണ്ടായ പ്രധാന നേട്ടങ്ങളില്‍ ഒന്നാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. സൗദി ശൂറാ കൌണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചെയ്ത പ്രസംഗം സൗദിയുടെ സമഗ്രമായ ആഭ്യന്തര-വിദേശ നയങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു. ഗസ്സയിലെ ദുരിതങ്ങള്‍ ലഘൂകരിക്കുകയും സമാധാനപരമായ പരിഹാരം കാണുകയും വേണമെന്ന് കിരീടാവകാശി പറഞ്ഞു. ആഗോള എണ്ണവിപണിയുടെ സന്തുലിതാവസ്ഥയും, യുവാക്കളുടെ ശാക്തീകരണവും, അഴിമതിക്കും ഭീകരവാദത്തിനെതിരായ പോരാട്ടവുമെല്ലാം പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. കൊവിഡിന് ശേഷം അതിവേഗം തിരിച്ചുവരാന്‍ സൗദിക്ക് സാധിച്ചു. കഴിഞ്ഞ വര്ഷം 18 ലക്ഷം തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിച്ചു. ഒരു കോടി തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചു. വിഷന്‍ 2030-ന്റ്റെ ഭാഗമായി നിരവധി പദ്ധതികള്‍ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖകലകളില്‍ പല പദ്ധതികളും നടപ്പിലാക്കി. ലോകബാങ്കിന്‍റെ ഗ്ലോബല്‍ ലോജിസ്റ്റിക്സ് സൂചികയില്‍ രാജ്യം 17 റാങ്കുകള്‍ മുന്നേറി.

സ്വകാര്യ നിക്ഷേപത്തിന് കൂടുതല്‍ അവസരം നല്‍കിയതോടെ കായിക മേഖലയില്‍ വലിയ കുതിച്ചു ചാട്ടം തന്നെയുണ്ടായി. 2030-ല്‍ എക്സ്പോയ്ക്കും, 2034-ല്‍ ലോകകപ്പ് ഫൂട്ബാളിനും ഡാക്കര്‍ റാലി, ഫോര്‍മുല 1 തുടങ്ങിയവയ്ക്കും വേദിയാകാന്‍ സൗദിക്ക് അവസരം ലഭിച്ചതു ആഗോള തലത്തില്‍ ലഭിക്കുന്ന അംഗീകാരങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

ടൂറിസം മേഖലയില്‍ ഈ വര്ഷം 64 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട ധാരണാ പത്രത്തില്‍ ഒപ്പ് വെക്കാനായത് പ്രധാനപ്പെട്ട നേട്ടമാണ്. ചൈനയുടെ മധ്യസ്ഥതയില്‍ ഇറാനുമായുള്ള ബന്ധം പുനസ്ഥാപിക്കാനായതും സമീപ കാലത്തുണ്ടായ പ്രധാനപ്പെട്ട നേട്ടമാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

]]>
അന്തരിച്ച പ്രവാസി വ്യവസായി മന്‍സൂറിനെ അനുസ്മരിച്ച് ജിദ്ദയിലെ അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്‍ https://malayalees.ch/argentina-fans-association-in-jeddah-in-tribute-to-late-expatriate-businessman-mansoor/ Tue, 05 Sep 2023 10:54:12 +0000 https://malayalees.ch/?p=87264
ജിദ്ദ: അന്തരിച്ച പ്രവാസി വ്യവസായിയും ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക കായിക മേഖലയില്‍ നിറ സാന്നിദ്യവുമായിരുന്ന പള്ളിപ്പറമ്പന്‍ മന്‍സൂറിന്റെ പേരില്‍ ജിദ്ദയിലെ അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്റെ മുഖ്യ സംഘാടകരില്‍ ഒരാളായ മന്‍സൂര്‍ ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. മന്‍സൂറിന് വേണ്ടി മയ്യിത്ത് നമസ്‌കാരവും, മൗന പ്രാര്‍ത്ഥനയും നടത്തി. അസോസിയേഷന്‍ ചെയര്‍മാന്‍ ഹിഫ്‌സുറഹ്‌മാന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സാമൂഹിക-സാംസ്‌കാരിക-കായിക-മാധ്യമ രംഗത്തെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

ഷിബു തിരുവനന്തപുരം, സലാഹ് കാരാടന്‍, കബീര്‍ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, റാഫി ബീമാപ്പള്ളി, ബിനുമോന്‍, രാധാകൃഷ്ണന്‍ കാവുബായി, ഷാഫി ഗൂഡല്ലൂര്‍, സുബൈര്‍ ആലുവ, റഹീം വലിയോറ, നൌഫല്‍ ബിന്‍ കരീം, മന്‍സൂര്‍ വയനാട്, മുജീബ് മൂത്തേടത്ത്, അന്‍വര്‍, സിദ്ധീഖ്, വാസു, ഹാരിസ് കൊന്നോല, ഇസ്ഹാഖ് കൊട്ടപ്പുറം, ഫൈസല്‍ മൊറയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജലീല്‍ കണ്ണമംഗലം സ്വാഗതവും അനില്‍ കുമാര്‍ ചക്കരക്കല്‍ നന്ദിയും പറഞ്ഞു.

ജിദ്ദയിലെ ഷറഫിയയില്‍ സ്ഥാപനങ്ങള്‍ നടത്തിവന്നിരുന്ന മന്‍സൂര്‍ പെരിന്തല്‍മണ്ണ പുഴക്കാട്ടിരി കടുങ്ങപുരം സ്വദേശിയാണ്. കഴിഞ്ഞ ജൂണ്‍ അവസാനം ജിദ്ദയിലെ ഒരു നീന്തല്‍കുളത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ സ്‌പൈനല്‍ കോഡിന് ഗുരുതരമായ പരിക്കേറ്റു. ജിദ്ദയിലെ പ്രമുഖ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നെങ്കിലും തുടര്‍ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ നാട്ടില്‍ എത്തിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ വെച്ചാണ് ചികിത്സയ്ക്കിടെയാണ് മന്‍സൂര്‍ മരണപ്പെട്ടത്.

]]>
മരുഭൂമിയിൽ റാലി ദാക്കാർ കാർ കുടുങ്ങി; രക്ഷപെടുത്തി യുവാക്കൾ https://malayalees.ch/rally-dakar-car-stuck-in-the-desert/ Tue, 10 Jan 2023 04:23:13 +0000 https://malayalees.ch/?p=74204 റാലി ദാക്കാർ മത്സരത്തിനിടെ മരുഭൂമിയിലെ മണലിൽ കുടുങ്ങിയ വാഹനത്തെ കല്ലുകൾ നിരത്തി ഞൊടിയിടയിൽ രക്ഷപ്പെടുത്തിയ സൗദി യുവാക്കൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. മണലിൽ താഴ്ന്നു പോയ വാഹനം തങ്ങളുടെ കയ്യിലുള്ള ഉപകരണങ്ങളുമായി കുറെ സമയം ഡ്രൈവർമാർ പുറത്തെടുക്കാൻ ശ്രമിച്ചു. പക്ഷേ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല.

അതിനിടെ അതുവഴി വന്ന രണ്ടു സൗദി യുവാക്കൾ ആദ്യം ടയറിനടുത്തുള്ള മണ്ണ് നീക്കി. പിന്നീട് ചെറിയ പാറക്കഷണങ്ങൾ കൊണ്ടുവന്നു ടയറിന് താഴെ വെച്ചു വാഹനം തള്ളിക്കൊടുത്തു. അങ്ങനെ മണലിൽ നിന്ന് പുറത്തെടുത്തു. സൗദി യുവാക്കൾ അറബിയിലും ഡ്രൈവർമാർ ഇംഗ്ലീഷിലുമായിരുന്നു ആശയവിനിമയം നടത്തിയത്. യുവാക്കളുടെ സഹായമനോഭാവത്തിന് സാമൂഹിക മാധ്യമങ്ങളിൽ കയ്യടി നേടുകയാണ്.

]]>
ഇക്വിറ്റോറിയൽ ഗിനിയയിൽ തടവിലായ ഇന്ത്യക്കാരുടെ സ്ഥിതി കൂടുതൽ ദുരിതത്തിൽ https://malayalees.ch/condition-of-indians-imprisoned-in-equatorial-guinea-is-even-worse/ Tue, 08 Nov 2022 04:32:28 +0000 https://malayalees.ch/?p=70887 ഇക്വിറ്റോറിയൽ ഗിനിയയിൽ തടവിലായ ഇന്ത്യക്കാരുടെ സ്ഥിതി കൂടുതൽ ദുരിതത്തിൽ. ജീവൻ രക്ഷിക്കാനുള്ള അപേക്ഷയുമായി തടവിലാക്കപ്പെട്ട സംഘത്തിലെ മലയാളികൾ. മലയാളിയായ ചീഫ് ഓഫിസറെ ഇക്വിറ്റോറിയൽ ഗിനിയ സേന അറസ്റ്റ് ചെയ്ത് യുദ്ധ കപ്പലിലേക്ക് മാറ്റി. ഉടൻ നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് നീക്കം. ആശങ്ക പങ്കുവെച്ച് സംഘത്തിലെ മലയാളികൾ അയച്ച സന്ദേശം ട്വന്റിഫോറിന് ലഭിച്ചു.

ഇവിടുത്തെ സാഹചര്യം വളരെ മോശമാണ്. ചീഫ് ഓഫിസർ മലയാളി ആണ്. കൊച്ചിക്കാരനായ സനു ജോസഫ് എന്ന ചീഫ് ഓഫിസറെ അറസ്റ്റ് ചെയ്ത് വാർ ഷിപ്പിലേക്ക് കൊണ്ടു പോയെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.

]]>
രാജ്യത്ത് പുതിയ കോവിഡ് ചട്ടം ഇന്ന് മുതല്‍: ബോധവത്കരണവുമായി വിമാനക്കമ്പനികള്‍ https://malayalees.ch/india-new-covid-rules-test-mandatory/ Mon, 22 Feb 2021 04:13:20 +0000 https://malayalees.ch/?p=40493 ഇന്ത്യയിൽ പുതിയ കോവിഡ് ചട്ടം ഇന്ന് നടപ്പിലാകുന്നതു മുൻനിർത്തി യാത്രക്കാർക്കിടയിൽ വിമാന കമ്പനികളുടെ ബോധവത്കരണം സജീവം.

ഗൾഫിൽ നിന്നുൾപ്പെടെ പോകുന്ന യാത്രക്കാർ 72 മണിക്കൂർ കാലാവധിയുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നതാണ് പുതിയ ചട്ടങ്ങളിൽ പ്രധാനം. കുട്ടികൾക്കും പി.സി.ആർ ടെസ്റ്റ് നിർബന്ധമാണ്. ഇന്ന് അർധരാത്രി പിന്നിടുന്നതോടെയാണ് ഇന്ത്യയിൽ നിയമം പ്രാബല്യത്തിൽ വരിക.

പുതിയ ചട്ടം കുടുംബസമേതം പോകുന്ന യാത്രക്കാരെയാണ് കൂടുതൽ ബാധിക്കുക. എല്ലാ യാത്രക്കാർക്കും പി.സി.ആർ ടെസ്റ്റ് നിർബന്ധമാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും പി.സി.ആർ ടെസ്റ്റ് ഉറപ്പാക്കണമെങ്കിൽ തന്നെ സാധാരണക്കാർക്കും പ്രവാസി കുടുംബങ്ങൾക്കും വലിയൊരു തുക തന്നെ കണ്ടെത്തേണ്ടി വരും.

150 ദിർഹം വരെയാണ് യു.എ.ഇയിൽ കോവിഡ് പി.സി.ആർ ടെസ്റ്റിന് ഈടാക്കി വരുന്നത്. ഇതിനുപുറമെ നാട്ടിൽ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ സ്വന്തം ചെലവിൽ കോവിഡ് മോളിക്യുലാർ പരിശോധനയും വേണമെന്നാണ് ചട്ടം. അതിന് എത്ര തുക നൽകേണ്ടി വരുമെന്ന കാര്യം ഇനിയും വ്യക്തമല്ല.

ഈ മാസം 22ന് രാത്രി മുതൽ പുതിയ പ്രോേട്ടാകാൾ സംവിധാനം നടപ്പാകുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. 72 മണിക്കൂർ സമയപരിധിയുള്ള പി.സി.ആർ നെഗറ്റീവ് പരിശോധനാ ഫലം എയർസുവിധ പോർട്ടലിൽ യാത്രയ്ക്കു മുൻപ് അപ് ലോഡ് ചെയ്തിരിക്കണം. ഇതിനൊപ്പം സ്വയം പ്രസ്താവനാ പത്രവും അപ് ലോഡ് ചെയ്യണം. പിന്നിട്ട 14 ദിവസത്തിനിടെയുള്ള യാത്രാവിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തേണ്ടത്.

]]>