gulam nabi azad – malayalees.ch https://malayalees.ch Malayalam Online News Portal Mon, 26 Sep 2022 09:44:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gulam nabi azad – malayalees.ch https://malayalees.ch 32 32 ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു https://malayalees.ch/gulam-nabi-azad-declared-new-party/ Mon, 26 Sep 2022 09:44:13 +0000 https://malayalees.ch/?p=68580 കോൺഗ്രസ് വിട്ട ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്ന പേരിലാണ് സംഘടന പ്രവർത്തിക്കുക. കശ്മീർ കേന്ദ്രികരിച്ചാകും ആദ്യം പാർട്ടി പ്രവർത്തിക്കുക. ജനാധിപത്യ ആശയങ്ങളുടെ പ്രചരണവും രാജ്യത്തിന്റെ വികസനവുമാണ് പുതിയ പാർട്ടിയുടെ ലക്ഷ്യം എന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി.

‘ഉർദുവിലും സംസ്‌കൃതത്തിലുമായി 1,500 ഓളം പേരുകളാണ് നിർദേശമായി ലഭിച്ചത്. തെരഞ്ഞെടുക്കുന്ന പേര് ജനാധിപത്യപരവും സമാധാനപരവും സ്വതന്ത്രവുമായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഈ പേര് തെരഞ്ഞെടുത്തത്’ – ഗുലാം നബി ആസാദ് പറഞ്ഞു.

പാർട്ടി പതാകയും ആസാദ് പുറത്തിറക്കി. മഞ്ഞ നിറം സർഗാത്മകതയെയും നാനാത്വത്തിൽ ഏകത്വത്തേയും പ്രതിനിധാനം ചെയ്യുന്നു. നീല സ്വാതന്ത്ര്യത്തെയും വെള്ള സമാധാനത്തേയും പ്രതിനിധീകരിക്കുന്നു.

ഓഗസ്റ്റ് 26നാണ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുന്നത്. അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു രാജി പ്രഖ്യാപനം.

]]>
ഗുലാം നബി ആസാദ് പറഞ്ഞ ആ ബോഡിഗാർഡ് മലയാളി ? https://malayalees.ch/gulam-nabi-azad-allegation-against-kb-byju/ Sat, 27 Aug 2022 04:37:30 +0000 https://malayalees.ch/?p=67176 ഗുലാം നബി ആസാദിന്റെ ആരോപണമുന കെ.ബി ബൈജുവിലേക്ക്. രാഹുൽ ഗാന്ധിയെ നിയന്ത്രിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ ബൈജുവാണെന്ന് സൂചന.

രാഹുൽ ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി ഉദ്യോഗസ്ഥനായിരുന്നു കെ.ബി ബൈജു. കോട്ടയം കൂരോപ്പട സ്വദേശി കെ.ബി ബൈജു 2007 ലാണ് ജോലി ഉപേക്ഷിച്ച് രാഹുലിനൊപ്പം ചേർന്നത്.

വിവാദങ്ങൾക്ക് മറുപടി പറയാനില്ലെന്ന് കെ.ബി ബൈജു പറഞ്ഞു.

കോൺഗ്രസ് പാർട്ടിയിൽ തീരുമാനമെടുക്കുന്നതിലും മറ്റും രാഹുൽ ഗാന്ധിയെ നിയന്ത്രിക്കുന്നത് ബോഡി ഗാർജാണെന്ന ഗുരുതര ആരോപണമാണ് ഇന്നലെ രാജിക്കത്തിൽ ഗുലാം നബി ആസാദ് ആരോപിച്ചത്. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച കത്തിൽ എന്നാൽ ബോഡിഗാർഡിന്റെ പേരെടുത്ത് വിമർശിച്ചിട്ടില്ല.

]]>
‘രാഹുൽ ഗാന്ധിക്ക് കുട്ടിത്തം, പക്വതക്കുറവ്’; ഗുലാം നബി ആസാദിന്റെ രാജിക്കത്ത് പുറത്ത് https://malayalees.ch/gulam-nabi-azad-resignation-letter/ Fri, 26 Aug 2022 12:44:49 +0000 https://malayalees.ch/?p=67137 കോൺഗ്രസിന് വൻ പ്രഹരം നൽകിക്കൊണ്ടാണ് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് രാജി വച്ചത്. രൂക്ഷഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു ഗുലാം നബി ആസാദിന്റെ രാജിക്കത്ത്.

‘രാഹുൽ ഗാന്ധിയുടെ പക്വതക്കുറവിന്റെ ഏറ്റവും വലിയ ഉദാഹരണം സർക്കാർ ഓർഡിനൻസ് കീറിയെറിഞ്ഞതാണ്. യൂണിയൻ ക്യാബിനറ്റും രാഷ്ട്രപതിയും അഗീകരിച്ച ഓർഡിനൻസാണ് രാഹുൽ കീറിയെറിഞ്ഞത്. ഈ കുട്ടിത്തമുള്ള സമീപനമാണ് 2014 ൽ യുപിഎയ്ക്ക് തിരിച്ചടിയായത്’- രാജിക്കത്തിൽ പറയുന്നു.

ഗുലാം നബി ആസാദിന്റെ കത്തിന്റെ പൂർണ രൂപം :

]]>