gujrat – malayalees.ch https://malayalees.ch Malayalam Online News Portal Tue, 01 Aug 2023 04:55:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gujrat – malayalees.ch https://malayalees.ch 32 32 രാജസ്ഥാനിലേക്ക് വരുന്നതിനിടെ കാണാതായ തക്കാളിലോറി ഗുജറാത്തില്‍; 20 ലക്ഷം രൂപയുടെ തക്കാളി മറിച്ചുവിറ്റു https://malayalees.ch/missing-jaipur-bound-truck-with-tomatoes-worth-rs-20-lakh-found-in-gujarat/ Tue, 01 Aug 2023 04:55:40 +0000 https://malayalees.ch/?p=85378 രാജസ്ഥാനിലെ ജയ്പൂരിലേക്ക് 20 ലക്ഷം രൂപയുടെ തക്കാളിയുമയി പോകുന്നതിനിടെ കാണാതായ ലോഖി ഗുജറാത്തില്‍ നിന്ന് കണ്ടെത്തി. കോലാറില്‍ നിന്നാണ് രാജാസ്ഥാനിലേക്ക് തക്കാളി കൊണ്ടുപോയത്. ലോറി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ജയ്പൂരിലേക്ക് പോകുന്നതിന് പകരം അഹമ്മദാബാദിലെത്തി ഡ്രൈവര്‍ തക്കാളി മറിച്ചുവിറ്റു.

ശനിയാഴ്ച ജയ്പൂരിലെത്തേണ്ടിയിരുന്ന ലോറി എത്താതിനെ തുടര്‍ന്നാണ് സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോലാറിലെ മെഹ്ത ട്രാന്‍സ്‌പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്.വി.ടി. ട്രേഡേഴ്സ്, എ.ജി. ട്രേഡേഴ്സ് എന്നിവരുടെ 15 കിലോഗ്രാം വീതമുള്ള 735 പെട്ടി തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്.

ജിപിഎസ് ട്രാക്കര്‍ പ്രകാരം ലോറി 1600 കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍, പിന്നീട് ലോറി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യാത്രക്കിടെ ഡ്രൈവര്‍ ജിപിഎസ് ട്രാക്കര്‍ എടുത്തുമാറ്റിയശേഷം ലോറി അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു.

]]>
‘ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയില്ല’, പകരം പൂക്കള്‍ https://malayalees.ch/no-fine-for-traffic-violations-in-gujarath-on-diwali/ Sat, 22 Oct 2022 07:26:57 +0000 https://malayalees.ch/?p=70046 ഗുജറാത്തിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒഴിവാക്കി. ഒക്ടോബര്‍ 21 മുതല്‍ 27 വരെയുള്ള 7 ദിവസം ഈടാക്കില്ലെന്ന് മാത്രമല്ല നിയമ ലംഘകര്‍ക്ക് ഗുജറാത്ത് പൊലീസ് പൂക്കളും നല്‍കും. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഘവിയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

പിഴ ഈടാക്കില്ലെന്ന് മാത്രമല്ല നിയമ ലംഘകര്‍ക്ക് ഗുജറാത്ത് പൊലീസ് പൂക്കളും നല്‍കും. എന്നാല്‍ ആഘോഷ വേള കണക്കിലെടുത്ത് അനുവദിച്ച ഇളവ് നിയമം ലംഘിക്കാനുള്ള മാര്‍ഗമായി ആരും ഉപയോഗിക്കരുതെന്നും ഹര്‍ഷ് സാംഘവി വ്യക്തമാക്കി.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ മറ്റൊരു ജനപക്ഷ തീരുമാനങ്ങളില്‍ ഒന്ന് കൂടിയായി ഇതിനെ കണക്കാക്കണം എന്നും ഹര്‍ഷ് സാംഘവി പറഞ്ഞു.

ജറാത്തില്‍ വര്‍ഷാവസാനത്തോടെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇപ്പോഴത്തെ തീരുമാനം. ജനങ്ങളെ അനുനയിപ്പിച്ച് സംസ്ഥാനത്ത് പതിറ്റാണ്ടുകളായി തുടരുന്ന ബിജെപി ഭരണം നിലനിര്‍ത്താനാണ് ഇത്തരം നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

]]>
‘ഐപിഎല്ലിൽ സൂപ്പർ സാറ്റർഡേ’; ഇന്ന് രണ്ട് മത്സരങ്ങൾ https://malayalees.ch/ipl-kkr-vs-gt-and-rcb-vs-srh/ Sat, 23 Apr 2022 04:26:10 +0000 https://malayalees.ch/?p=60564 ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി 8 ന് നടക്കുന്ന രണ്ടാം കളിയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺ റൈസേഴ്സ് ഹൈദ്രാബാദുമായി ഏറ്റുമുട്ടും. കൊൽക്കത്തയ്ക്കും ബാംഗ്ലൂറിനും ഇന്നത്തെ മത്സരം നിർണായകമാണ്.

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നേടിയ ജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം നഷ്ടമായ നായകൻ ഹാർദിക് പാണ്ഡ്യ ഇന്ന് തിരിച്ചെത്തും. ശക്തമായ നിരയുണ്ട് ഗുജറാത്തിന്. ബാറ്റിംഗിലും ബൗളിംഗിലും ഒപ്പത്തിനൊപ്പം. കൂടാതെ ഇരട്ടി കരുത്തായി ഹാർദിക് പാണ്ഡ്യയുടെ ഓൾ റൗണ്ട് മികവും. സീസണിൽ ആറ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ച ടൈറ്റൻസ് പോയിന്റ് പട്ടികയിൽ രണ്ടാമതാണ്.

മറുവശത്ത് അവസാന മൂന്ന് മത്സരങ്ങളും തോറ്റ കെകെആറിന് ഇന്നത്തെ ജയം അനിവാര്യമാണ്. ശേഷിക്കുന്ന എല്ലാ കളികളിലും ജയിക്കേണ്ട അവസ്ഥയിലാണ് കെകെആറിന്. ഗുജറാത്തിനെതിരെ ഇറങ്ങുന്നതിന് മുമ്പ് തന്ത്രത്തെക്കുറിച്ച് പുനർവിചിന്തനം നടത്തുന്നത് എന്തുകൊണ്ട് നല്ലതാണ്. പ്ലെയിംഗ് ഇലവനിൽ മാറ്റം വരുത്തേണ്ട സമയം കഴിഞ്ഞു. ഏറ്റവും പ്രധാനം ബൗളിംഗ് ആക്രമണം ശക്തിപ്പെടുത്തലാണ്.

ബ്രാബോൺ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഒരുങ്ങിക്കഴിഞ്ഞു. രണ്ടുപേരും കഴിഞ്ഞ മത്സരത്തിൽ വിജയിച്ചിരുന്നു. കോലിയുടെ ഔട്ട് ഓഫ് ഫോം ഒരു പരിധിവരെ ടീമിനെ ബാധിക്കുന്നില്ല, എന്നാലും അദ്ദേഹം താളം കണ്ടത്തേണ്ടതുണ്ട്. ഈ സീസണിൽ താരത്തിൻ്റെ പ്രകടനം വളരെ മോശമാണ്. അതേസമയം സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ കളി കൂടുതൽ മെച്ചപ്പെട്ടു. അച്ചടക്കത്തോടെയുള്ള പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്.

]]>
ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; 3 പേർ പിടിയിൽ https://malayalees.ch/gujarat-anti-terrorist-squad-arrests-3-seizes-120-kgs-drugs-worth-crores/ Mon, 15 Nov 2021 07:44:18 +0000 https://malayalees.ch/?p=52506 ഗുജറാത്തിൽ കോടികൾ വിലമതിക്കുന്ന 120 കിലോ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. മോർബി ജില്ലയിൽ ഇന്നലെ രാത്രി വൈകി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

നവ്‌ലാഖി തുറമുഖത്തിന് സമീപമുള്ള സിൻസുദ ഗ്രാമത്തിൽ എടിഎസും ലോക്കൽ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. മയക്കുമരുന്നിന്റെ കൃത്യമായ മൂല്യവും ഇനവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കോടികൾ വിലമതിക്കുമെന്ന് എടിഎസ് അറിയിച്ചു.

മയക്കുമരുന്ന് വിപത്തിനെ നേരിടാൻ ഗുജറാത്ത് പൊലീസ് നടത്തുന്ന ശ്രമങ്ങളെ ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി അഭിനന്ദിച്ചു. വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ സംസ്ഥാന പൊലീസ് ഡയറക്ടർ ജനറൽ പിന്നീട് അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.

]]>
ഗുജറാത്ത് തീരത്തെ പാക് നാവികസേന വെടിവയ്പ് ; സ്ഥിരീകരിച്ച് കോസ്റ്റ് ഗാർഡ് https://malayalees.ch/one-fisherman-killed-in-pak-firing-near-gujrat-coast-reports-2/ Mon, 08 Nov 2021 04:16:03 +0000 https://malayalees.ch/?p=52147 ഗുജറാത്ത് തീരത്തെ പാക് നാവികസേന വെടിവയ്പ് സ്ഥിരീകരിച്ച് കോസ്റ്റ് ഗാർഡ്. പാകിസ്താൻ മാരി ടൈം സെക്യൂരിറ്റി ഏജൻസിയാണ് വെടിവച്ചത്. ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായും ഒരാൾക്ക് പരുക്കേറ്റതായും സ്ഥിരീകരണം. സംഭവത്തിൽ സംയുക്ത അന്വേഷണം നടത്തുകയാണെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.

വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് മഹാരാഷ്ട്ര സ്വദേശി ശ്രീധർ. ഗുജറാത്ത് തീരത്തിനടുത്തുള്ള ഇന്ത്യ – പാക് സമുദ്രാതിർത്തിയ്ക്ക് സമീപമാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെയുള്ള പാകിസ്താന്റെ വെടിവയ്പ്പ് നടന്നത് .

ഇന്ത്യൻ ബോട്ട് പാക് നാവിക സേന പിടിച്ചെടുത്തു. ആറ് മത്സ്യത്തൊഴിലാളികളെയും ഇവർ സഞ്ചരിച്ച ബോട്ടും പാക് നാവികസേന കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. ​

ഗുജറാത്ത് തീരത്താണ് സംഭവം. ശ്രീധർ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നും സൂചനയുണ്ട്. പാക് നാവിക സേന കസ്റ്റഡിയിലെടുത്ത ജൽപാരി എന്ന ബോട്ടിൽ ഏഴ് മത്സ്യത്തൊഴിലാളി ഉണ്ടായിരുന്നുവെന്നും ഇതിലൊരാൾ വെടിവെപ്പിൽ കൊല്ലപ്പെട്ടെന്നും വിവരമുണ്ട്.

ഇന്ത്യയുടെയോ പാകിസ്താന്റെയോ ഔദ്യോ​ഗിക ഏജൻസികൾ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം ​ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തയിൽ നാവിക സേന വെടിവെപ്പുണ്ടായെന്ന് വ്യക്തമാക്കുന്നുണ്ട്.

]]>