gujarat – malayalees.ch https://malayalees.ch Malayalam Online News Portal Fri, 16 Jun 2023 04:23:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gujarat – malayalees.ch https://malayalees.ch 32 32 ബിപോർജോയ് ചുഴലിക്കാറ്റ്: ഗുജറാത്തിൽ 2 മരണം https://malayalees.ch/biporjoy-cyclone-2-lives-lost-in-gujarat/ Fri, 16 Jun 2023 04:22:51 +0000 https://malayalees.ch/?p=82808 ഗുജറാത്തിൽ ബിപോർജോയ് ചുഴലിക്കാറ്റിൽ രണ്ടു മരണം. ഗുജറാത്തി മാധ്യമങ്ങളാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മോർബിയിൽ 300 ഓളം വൈദ്യുത പോസ്റ്റുകൾ തകർന്നു. ഇത് സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടങ്ങുന്നതിന്ന് കാരണമായി. 45 ഗ്രാമങ്ങൾ പൂർണമായും ഇരുട്ടിലായിരുന്നു. സംസ്ഥാനത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു.
ഗുജറാത്തിൽ വീശിയടിച്ച ബിപോർജോയ് ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. കാറ്റിന്റെ തീവ്രത മൂലം 99 ട്രെയിനുകൾ റദ്ദാക്കി. സംസ്ഥാനത്ത്‌ ഇത് വരെ 524 മരങ്ങൾ കടപുഴകിയതായി റിപ്പോർട്ടുകൾ പുറത്ത്. ജാം നഗറിലും ദ്വാരക പന്തകിലും ശക്തമായ കാറ്റും മഴയും തുടരുന്നുണ്ട്. സൗരാഷ്ട്രയിലും കച്ച് മേഖയിലും റെഡ് അലേർട്ട് നൽകിയിട്ടുണ്ട്. ഭുജിലും ശക്തമായ മഴ തുടരുന്നു.

മോർബിയിൽ വൈദ്യുത പോസ്റ്റുകളും കമ്പികളും തകർന്നു. പോർബന്തറിൽ വ്യാപക നാശനഷ്ടം. ദ്വാരകയിൽ മരം വീണു മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ കടപുഴകി വീണിട്ടുണ്ട്. അഹമ്മദാബാദിൽ ഒമ്പത് സ്ഥലങ്ങളിൽ തീപിടുത്തമുണ്ടായി. അഞ്ച് സ്ഥലങ്ങളിൽ മരം കടപുഴകി വീണ് റോഡുഗതാഗതം തടസ്സപ്പെട്ടു. കാറ്റിലും മഴയിലുമായി ഇതുവരെ 22 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നും കനത്ത മഴ ഉണ്ടാകുമെന്നും ഗുജറാത്തിലെ ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവിൽ ചുഴലിക്കാറ്റ് ഗുജറാത്തിലെ കച്ചിലെ ജഖുവിന് മുകളിലൂടെ കടന്നുപോകുന്നു. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2.30 ഓടെ തെക്കൻ പാകിസ്ഥാൻ വഴി രാജസ്ഥാനിലെ ബാർമറിലേക്ക് എത്തും.

]]>
ഉദ്ഘാടനത്തിന് മുന്‍പ് ഗുജറാത്തില്‍ പണി പൂര്‍ത്തിയായ പാലം തകര്‍ന്നു വീണു https://malayalees.ch/bridge-in-gujarat-collapsed/ Thu, 15 Jun 2023 09:11:38 +0000 https://malayalees.ch/?p=82793 ഗുജറാത്തിലെ തപി ജില്ലയിൽ മിൻഡോല നദിയ്ക്ക് കുറുകെ പുതുതായി നിർമിച്ച പാലം തകര്‍ന്നു വീണു. തപി ജില്ലയിലെ മെയ്‌പൂർ – ദേഗാമ ഗ്രാമങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് പാലം നിർമിച്ചിരുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത നൽകിയത്. 

ബുധനാഴ്ച രാവിലെ ആറരയോടെയാണ് പാലം തകർന്നത്. പാലത്തിന്റെ മധ്യഭാഗം തകര്‍ന്ന് മിൻഡോല നദിയിലേക്ക് വീഴുകയായിരുന്നു. ഉദ്‌ഘാടനം കഴിയാത്ത പാലമായിരുന്നതിനാൽ പാലത്തിലൂടെ ഗതാഗതം നടന്നിരുന്നില്ലെന്നും , സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും തപി ജില്ലാ കളക്ടർ വിപിൻ ഗാർഗ് അറിയിച്ചു. പാലത്തിന്റെ നിർമ്മാണത്തിനുപയോഗിച്ചിരുന്ന അസംസ്കൃത വസ്തുക്കളെക്കുറിച്ചടക്കം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2021 ലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. നേരത്തെയുണ്ടായിരുന്ന പാലം മഴക്കാലത്ത് മുങ്ങിപ്പോവുന്നതിനെ തുടർന്ന് പഴയ പാലം പൊളിച്ചാണ് പുതിയതിന്റെ പണി ആരംഭിച്ചത്. രണ്ട് കോടിയോളം രൂപയാണ് നിർമ്മാണത്തിനായി ചിലവായതെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ നീരവ് റാത്തോഡ് അറിയിച്ചു.

]]>
ബിപോർജോയ് ഇന്ന് കരതൊടും; ജാഗ്രതാ നിർദേശം https://malayalees.ch/biporjoy-cyclone-enters-land-today/ Thu, 15 Jun 2023 07:14:26 +0000 https://malayalees.ch/?p=82787 ബിപോർജോയ് ഇന്ന് കര തൊടും. വൈകിട്ട് 4 മണിക്കും 8 മണിക്കും ഇടയിലാണ് ചുഴലിക്കാറ്റ് കര തൊടുക. മണിക്കൂറിൽ 125- 135 കിലോ മീറ്റർ വരെ വേഗതയിലാകും ചുഴലിക്കാറ്റ്. വേഗത 150 വരെ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കറാച്ചിക്കും ( പാകിസ്താൻ), മാണ്ഡ്വിക്കും ( ഗുജറാത്ത് ) ഇടയിലാകും കാറ്റ് വിശുന്നത്. കച്ചിന് പുറമെ ദ്വാരക, പോർബന്ദർ, ജംനഗർ, രാജ്‌കോട്ട്, മോർബി, ജുനഗദ് എന്നീ ജില്ലകളിൽ കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ബിപർജോയുടെ പശ്ചാത്തലത്തിൽ സേനകളോട് തയ്യാറായിരിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് മൂന്ന് സേനാ മേധാവികളോടും പ്രതിരോധമന്ത്രി സംസാരിച്ചു. അടിയന്തിര സാഹചര്യത്തെ യുക്തമായ് നേരിടാൻ നിർദേശം നൽകിയിട്ടുണ്ട്. നാവിക സേന കപ്പലുകളും ആവശ്യമെങ്കിൽ രംഗത്തിറങ്ങും.

]]>
ഗുജറാത്തില്‍ ബസും എസ്‌യുവിയും കൂട്ടിയിടിച്ച് 9 മരണം https://malayalees.ch/9-killed-in-bus-and-suv-collision-gujarat/ Sat, 31 Dec 2022 06:41:56 +0000 https://malayalees.ch/?p=73710 ഗുജറാത്തില്‍ ബസും എസ്‌യുവിയും കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ ഗുജറാത്തിലെ നവ്‌സാരി ജില്ലയില്‍ അഹമ്മദാബാദ്-മുംബൈ ഹൈവേയില്‍ വച്ചായിരുന്നു അപകടമുണ്ടായത്.

പരുക്കേറ്റവരില്‍ ഗുരുതരാവസ്ഥയിലുള്ള ആളെ സൂറത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്യുവിയില്‍ യാത്ര ചെയ്ത ഒമ്പത് പേരില്‍ എട്ട് പേരും ബസിന്റെ ഡ്രൈവറും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി നവസാരി എസ്പി റുഷികേശ് ഉപാധ്യായ പറഞ്ഞു.

എസ്യുവിയില്‍ യാത്ര ചെയ്തിരുന്നവര്‍ അങ്കലേശ്വര്‍ നിവാസികളായിരുന്നു. വല്‍സാദില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ബസിലെ യാത്രക്കാര്‍ വല്‍സാദില്‍ നിന്നുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച പ്രധാനമന്ത്രിനരേന്ദ്ര മോദി, 2 ലക്ഷം രൂപ വീതം കുടുംബങ്ങള്‍ക്ക് ധനസഹായവും പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും.

]]>
ഗുജറാത്തിൽ പ്രചാരണം ശക്തമാക്കി ബിജെപിയും കോൺഗ്രസും; രാഹുൽ ഗാന്ധി രണ്ട് റാലികളിൽ പങ്കെടുക്കും https://malayalees.ch/pm-modi-delhi-cm-kejriwal-rahul-gandhi-to-campaign-in-gujarat/ Mon, 21 Nov 2022 04:11:16 +0000 https://malayalees.ch/?p=71597 കോൺഗ്രസ് പ്രചാരണത്തിന് ഊർജം നൽകാൻ രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്തിൽ എത്തും. രാജ് കോട്ടിലും, സൂറത്തിലുമായി രണ്ട് റാലികളിൽ രാഹുൽ പങ്കെടുക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദിയും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഇന്ന് പ്രചരണത്തിനായി സംസ്ഥാനത്ത് ഉണ്ട്. നിശബ്ദമായി പ്രവർത്തിക്കുന്ന കോൺഗ്രസിന്റ കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി ബിജെപി നേതാക്കൾക്ക് നിർദേശം നൽകി.

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ഏറ്റവും നിർണ്ണായക ദിനമാണ് ഇന്ന്. നരേന്ദ്ര മോദി – രാഹുൽ ഗാന്ധി- അരവിന്ദ് കേജ്രിവാൾ മൂവരും ഇന്ന് ഗുജറാത്തിലെ പോരാട്ടഭൂമിയിൽ ഉണ്ടാകും.ഭാരത്‌ ജോഡോ യാത്ര ആരംഭിച്ച ശേഷം ആദ്യമായി രാഹുൽ വോട്ട് ചോദിച്ചു ഇറങ്ങുകയാണ് ഇന്ന്.ഹിമാചൽ പ്രചരണത്തിൽ നിന്നും വിട്ടു നിന്ന രാഹുൽ ഗുജറാത്ത് കോൺഗ്രസിന്റ നിർബന്ധത്തിന് വഴങ്ങിയാണ് സംസ്ഥാനത്ത് എത്തുന്നത്.ഇത് വരെയും നിശബ്ദ പ്രചാരണത്തിൽ ആയിരുന്ന കോണ്ഗ്രസ് രാഹുലിന്റെ വരവോടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.

പൊതു സമ്മേളനങ്ങളും റാലികളും, വാർത്ത സമ്മേളനങ്ങളും വരെ ഒഴിവാക്കിയാണ് ഇതുവരെയും കോണ്ഗ്രസ് പ്രചരണം മുന്നോട്ട് നീങ്ങിയത്.ആം ആദ്മിയുടെ സാന്നിധ്യം കോൺഗ്രസിനെ തകർക്കും എന്ന് സംസ്ഥാന ബിജെപി നേതാക്കൾ കണക്ക് കൂട്ടുമ്പോൾ, പുറമേക്ക് കാണുന്നത് കണക്കിൽ എടുക്കരുതെന്നും, നിശബ്ദമായി പ്രവർത്തിക്കുന്ന കോൺഗ്രസിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നുമാണ് പ്രത്യേക യോഗത്തിൽ പ്രധാന മന്ത്രി നിർദേശം നൽകിയത്.

2002 മുതൽ 2017 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ ബിജെപി സീറ്റുകൾ കുറയുകയും കോണ്ഗ്രസ് സീറ്റുകൾ ചിട്ടയായി ഉയരുകയും ചെയ്‌തെന്ന കണക്കുകളും ബിജെപിക്ക് ആശങ്ക ഉയർത്തുന്നുണ്ട്. മുതിർന്ന നേതാക്കൾ അടക്കം അടിത്തട്ടിൽ പ്രചരണത്തിന് ഇറങ്ങാൻ ബിജെപി തീരുമാനിച്ചതും ഈ കണക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ്.

]]>
നവംബർ 22 ന് രാഹുൽ ഗാന്ധി ഗുജറാത്തിൽ പ്രചാരണത്തിനെത്തും: ഭാരത്‌ ജോഡോ യാത്ര ആരംഭിച്ച ശേഷം രാഹുൽ പങ്കെടുക്കുന്ന ആദ്യ പ്രചാരണ റാലി https://malayalees.ch/rahul-gandhi-election-campaign-in-gujarat/ Mon, 14 Nov 2022 04:43:06 +0000 https://malayalees.ch/?p=71247 നവംബർ 22 ന് രാഹുൽ ഗാന്ധി ഗുജറാത്തിൽ പ്രചാരണത്തിനെത്തും. ഭാരത്‌ ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ ഗുജത്തിൽ പ്രചാരണത്തിനിറങ്ങുക. യാത്ര ആരംഭിച്ച ശേഷം രാഹുൽ പങ്കെടുക്കുന്ന ആദ്യ പ്രചാരണ റാലിയാണിത്. ഹിമാചലിലെ പ്രചാരണത്തിൽ രാഹുൽ ​ഗാന്ധി പങ്കെടുത്തിരുന്നില്ല. 

ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിന്റെ ആറാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 33 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഇതോടെ 142 സ്ഥാനാർഥികളെ കോൺ​ഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി – നിതീഷ് കുമാർ ഏറ്റുമുട്ടലിനാണ് കളമൊരുങ്ങുന്നത്. ഭാരതീയ ട്രൈബൽ പാർട്ടിയുമായി സഖ്യത്തിൽ മത്സരിക്കാൻ ജെഡിയു തീരുമാനിച്ചിട്ടുണ്ട്.

പ്രചാരണരംഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാൻ 2024 ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരില്ല. മോദിയുടെ തട്ടകമായ ഗുജറാത്തിൽ പോരിനിറങ്ങാനാണ് നിതീഷിന്റെ തീരുമാനം. മുൻ ജെഡിയു നേതാവ് ചോട്ടുഭായ് വാസവയുടെ ഭാരതീയ ട്രൈബൽ പാർട്ടിയുമായി സഖ്യമുണ്ടാക്കി ഗുജറാത്തിൽ ജെഡിയു മത്സരിക്കും.

നിതീഷ് കുമാർ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്ന് ചോട്ടു ഭായ് വാസവ അറിയിച്ചു. ജെഡിയു സ്ഥനാർഥികൾ മത്സരിക്കുന്നില്ല എങ്കിൽ പോലും ബിജെപിക്കെതിരെ പ്രചാരണത്തിനായി എത്തുമെന്ന് നിതീഷ് കുമാർ അറിയിച്ചതായാണ് വിവരം. ജഗതിയ സീറ്റിൽ നിന്ന് എഴു തവണ നിയമസഭയിൽ എത്തിയ വാസവ സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള ആദിവാസി നേതാക്കളിൽ ഒരാളാണ്. 12 സ്ഥാനാർഥികളെയാണ് ഭാരതീയ ട്രൈബൽ പാർട്ടി പ്രഖ്യാപിച്ചത്.

അതേസമയം, ഗുജറാത്തിൽ ഇത്തവണ ബിജെപി 150ലേറെ സീറ്റുകൾ നേടുമെന്ന് ഹാർദിക് പട്ടേൽ അവകാശപ്പെട്ടു. സാമ്പത്തിക സംവരണത്തിലെ സുപ്രിംകോടതി വിധി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമാകും എന്നാണ് ഹാർദികിന്റെ കണക്കുകൂട്ടൽ.

]]>
ഗുജറാത്തിൽ ഇസുദൻ ഗാധ്വി ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി https://malayalees.ch/isudan-gadhvi-aaps-cm-face-in-gujarat/ Fri, 04 Nov 2022 11:07:06 +0000 https://malayalees.ch/?p=70754 ഗുജറാത്തിൽ ഇസുദൻ ഗാധ്വി ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. മുൻ മാധ്യമപ്രവർത്തകനാണ് ഇസുദാൻ ഗാധ്വി. നിലവിൽ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ് ഇസുദാൻ ഗദ്‌വി. പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മൊബൈൽ സന്ദേശം വഴി ജനങ്ങൾ തെരഞ്ഞെടുത്ത പേരാണ് അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചത്.

സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇതാലിയ, ജനറൽ സെക്രട്ടറി മനോജ് സൊറാത്തിയ എന്നിവരെ കൂടി പരിഗണിച്ചിരുന്നെങ്കിലും അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ഇസുദാൻ ഗാഥവിയെ തീരുമാനിച്ചത്. ദൂരദർശനിൽ മാധ്യമപ്രവർത്തനം തുടങ്ങിയ ഇസുദാൻ ഗാഥവി വിടിവി ഗുജറാത്തി ചാനലിൽ മഹാമൻദൻ എന്ന ഷോയിലൂടെ ശ്രദ്ധേയനാണ്. ടി വി റിപ്പോർട്ടറായിരിക്കെ നിരവധി അഴിമതികൾ പുറത്ത് കൊണ്ട് വന്നിരുന്നു.

ഡൽഹിയിലും, പഞ്ചാബിലും വിജയം കണ്ട ആം ആദ്മി പാർട്ടിയുടെ തന്ത്രങ്ങൾക്ക് മറ്റൊരു പരീക്ഷണ വേദിയാക്കുകയാകുകയാണ് ഇത്തവണ ഗുജറാത്ത്. ആകാംക്ഷകൾക്ക് ഒടുവിലാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ആദ്യ ഘട്ടത്തിൽ 89 മണ്ഡലങ്ങളാണ് വിധിയെഴുതുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന് 93 മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്കെത്തും. 182 മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ ഒന്നിച്ച് ഡിസംബര്‍ എട്ടിന് നടക്കും.

]]>
ഗുജറാത്തിലെ തൂക്കുപാലം അപകടം; പ്രധാനമന്ത്രി നാളെ സ്ഥലത്തെത്തും https://malayalees.ch/gujarat-bridge-collapse-narendra-modi/ Mon, 31 Oct 2022 10:46:37 +0000 https://malayalees.ch/?p=70489 ഗുജറാത്തിൽ തൂക്കുപാലം തകർന്നുവീണ് അപകടമുണ്ടായ സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സന്ദർശിക്കും. പ്രധാനമന്ത്രി നിലവിൽ ഗുജറാത്തിലുണ്ട്. സംസ്ഥാനത്ത് ഇന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കാനിരിക്കുകയായിരുന്നു. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ റോഡ് ഷോ റദ്ദാക്കി.

അപകടത്തിൽ മരണസംഖ്യ 141 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. ഇതിനിടെ, മരണപ്പെട്ടവരിൽ രാജ്കോട്ട് എംപി മോഹൻഭായ് കല്യാൺജി കുന്ദരിയയുടെ 12 കുടുംബാംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എംപി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ

“എനിക്ക് 12 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. അഞ്ച് കുട്ടികളും മരണപ്പെട്ടവരിലുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം നടത്തുകയാണ്.”- ബിജെപി എംപിയായ മോഹൻഭായ് കുന്ദരിയ ഇന്ത്യ ടിവിയോട് പറഞ്ഞു.

അഞ്ച് ദിവസം മുൻപാണ് പുതുക്കി പണിത പാലം ജനത്തിന് തുറന്ന് കൊടുത്തത്. മോർബിയയിലെ മച്ഛു നദിക്ക് കുറുകെയുള്ളതായിരുന്നു പാലം. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ അഞ്ഞൂറോളം പേർ പാലത്തിലുണ്ടായിരുന്നു. നൂറിലേറെ പേർ പുഴയിൽ വീണതായാണ് സംശയം.

അതിനിടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകടം നടന്ന സ്ഥലത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ഇന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കാനിരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഈ വൻ ദുരന്തം ഉണ്ടായിരിക്കുന്നത്. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇന്നലെ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു.

ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും നാട്ടുകാരും മറ്റ് സർക്കാർ വകുപ്പുകളും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. സംസ്ഥാന സർക്കാർ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തമുണ്ടായി പതിനഞ്ച് മിനിറ്റിനകം തന്നെ പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർ ഈ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

]]>
ഗുജറാത്തിലെ തൂക്കുപാലം അപകടം; മരണപ്പെട്ടവരിൽ രാജ്കോട്ട് എംപിയുടെ 12 കുടുംബാംഗങ്ങളും https://malayalees.ch/gujarat-bridge-collapse-mohandas-kalyanji-kundariya/ Mon, 31 Oct 2022 07:38:12 +0000 https://malayalees.ch/?p=70472 ഗുജറാത്തിലെ മോർബിയിലുണ്ടായ തൂക്കുപാലം അപകടത്തിൽ മരണസംഖ്യ 141 ആയിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. ഇതിനിടെ, മരണപ്പെട്ടവരിൽ രാജ്കോട്ട് എംപി മോഹൻഭായ് കല്യാൺജി കുന്ദരിയയുടെ 12 കുടുംബാംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എംപി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 

“എനിക്ക് 12 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. അഞ്ച് കുട്ടികളും മരണപ്പെട്ടവരിലുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം നടത്തുകയാണ്.”- ബിജെപി എംപിയായ മോഹൻഭായ് കുന്ദരിയ ഇന്ത്യ ടിവിയോട് പറഞ്ഞു.

അഞ്ച് ദിവസം മുൻപാണ് പുതുക്കി പണിത പാലം ജനത്തിന് തുറന്ന് കൊടുത്തത്. മോർബിയയിലെ മച്ഛു നദിക്ക് കുറുകെയുള്ളതായിരുന്നു പാലം. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ അഞ്ഞൂറോളം പേർ പാലത്തിലുണ്ടായിരുന്നു. നൂറിലേറെ പേർ പുഴയിൽ വീണതായാണ് സംശയം.

അതിനിടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകടം നടന്ന സ്ഥലത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ഇന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കാനിരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഈ വൻ ദുരന്തം ഉണ്ടായിരിക്കുന്നത്. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇന്നലെ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു.

ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും നാട്ടുകാരും മറ്റ് സർക്കാർ വകുപ്പുകളും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതവും പരുക്കേറ്റവർക്ക് 50000 രൂപ വീതവും കേന്ദ്രസർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തമുണ്ടായി പതിനഞ്ച് മിനിറ്റിനകം തന്നെ പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർ ഈ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

]]>
ഗുജറാത്ത് തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ പൊതുജനാഭിപ്രായം തേടി ആം ആദ്മി https://malayalees.ch/aap-gujarat-election/ Sat, 29 Oct 2022 07:38:05 +0000 https://malayalees.ch/?p=70418 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ ബിജെപിയെ തുരത്താൻ പടയൊരുക്കി ആം ആദ്മി. സംസ്ഥാന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ പൊതുജനാഭിപ്രായം തേടി പാർട്ടി മേധാവി അരവിന്ദ് കെജ്രിവാൾ. ഇതിൻ്റെ ഭാഗമായുള്ള ‘ചൂസ് യുവർ ചീഫ് മിനിസ്റ്റർ'(Choose Your Chief Minister) കാമ്പയിന് കെജ്‌രിവാൾ തുടക്കം കുറിച്ചു.

ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെ നിർത്തുമെന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് ഉത്തരം കണ്ടെത്താൻ വേണ്ടിയാണ് അരവിന്ദ് കെജ്രിവാൾ ശ്രമിക്കുന്നത്. ‘ആരാണ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകേണ്ടതെന്ന് പൊതുജനം പറയണം. പൊതുജനാഭിപ്രായം അറിയിക്കാൻ ഒരു നമ്പർ പുറത്തിറക്കിയിട്ടുണ്ട്. ഈ നമ്പറിലേക്ക് SMS/WhatsApp സന്ദേശങ്ങൾ അയയ്‌ക്കാനും വോയ്‌സ് സന്ദേശങ്ങൾ അയയ്‌ക്കാനും കഴിയും. കൂടാതെ ഇമെയിൽ വഴിയും സ്ഥാനാർത്ഥിയെ അറിയിക്കാം.’ – കെജ്രിവാൾ സൂറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. പണപ്പെരുപ്പം, തൊഴിലില്ലായ്മ വിലക്കയറ്റം എന്നിവയിൽ നിന്ന് അവർക്ക് മോചനം വേണം. ഇക്കൂട്ടർ (ബിജെപി) ഒരു വർഷം മുമ്പാണ് മുഖ്യമന്ത്രിയെ മാറ്റിയത്. വിജയ് രൂപാണിയായിരുന്നു ആദ്യം, എന്തുകൊണ്ടാണ് അവർ അദ്ദേഹത്തെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ നിയമിച്ചത്? വിജയ് രൂപാണിക്ക് എന്തോ കുഴപ്പം ഉണ്ടായിരുന്നു എന്നാണോ ഇതിനർത്ഥം?’ – കെജ്രിവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘വിജയ് രൂപാണിയെ കൊണ്ടുവന്നപ്പോൾ പൊതുജനങ്ങളോട് ചോദിച്ചില്ല. ഡൽഹിയിൽ നിന്നാണ് തീരുമാനമെടുത്തത്. ജനാധിപത്യത്തിൽ മുഖ്യമന്ത്രി ആരാകണമെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നത്. 2016ൽ നിങ്ങൾ (ബിജെപി) ചോദിച്ചില്ല, 2021ലും ചോദിച്ചില്ല. ആം ആദ്മി പാർട്ടി ഇങ്ങനെ ചെയ്യാറില്ല. ആരെ മുഖ്യമന്ത്രിയാക്കണമെന്ന് പൊതുജനങ്ങളോട് ചോദിച്ചാണ് ഞങ്ങൾ തീരുമാനിക്കുന്നത്. പഞ്ചാബിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് ഞങ്ങൾ ജനങ്ങളോട് ചോദിച്ചത് ഓർമയുണ്ടാകും. ജനങ്ങളുടെ ആഗ്രഹപ്രകാരം ഭഗവന്ത് മാൻ മുഖ്യമന്ത്രിയായി.’

‘ആം ആദ്മി പാർട്ടി ഗുജറാത്തിൽ സർക്കാർ രൂപീകരിക്കാൻ പോകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നമ്മുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായാലും ഗുജറാത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകും. അതിനാൽ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് പൊതുജനം പറയണം. 6357000360 എന്ന നമ്പറിൽ പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കാം. ഈ നമ്പറിൽ നിങ്ങൾക്ക് SMS അല്ലെങ്കിൽ WhatsApp സന്ദേശം അയയ്‌ക്കുകയോ വോയ്‌സ് സന്ദേശം അയയ്‌ക്കുകയോ ചെയ്യാം. നിങ്ങൾക്ക് aapnocm@gmail.com എന്ന ഇമെയിലും അഭിപ്രായം അറിയിക്കാം.’ – കെജ്രിവാൾ.

നവംബർ ഒന്നിന് ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നും ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് പോലെ ഡിസംബർ 8ന് അതിന്റെ ഫലവും വന്നേക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ രണ്ടിനും രണ്ടാം ഘട്ടം ഡിസംബർ 4/5 തീയതികളിലും നടന്നേക്കും.

]]>