Gujarat Titans – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 May 2023 08:10:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Gujarat Titans – malayalees.ch https://malayalees.ch 32 32 ഐപിഎൽ: സഞ്ജുവിനും സംഘത്തിനും ഇന്ന് നിർണായകം; എതിരാളികൾ ഗുജറാത്ത് https://malayalees.ch/rajasthan-royals-gujarat-titans-ipl-2/ Fri, 05 May 2023 08:10:10 +0000 https://malayalees.ch/?p=80759 ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാജസ്ഥാൻ്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. പോയിൻ്റ് ടേബിളിൽ ഗുജറാത്ത് ഒന്നാമതും രാജസ്ഥാൻ നാലാമതുമാണ്. ഇന്നത്തെ കളി വിജയിച്ചാൽ രാജസ്ഥാൻ പട്ടികയിൽ ഒന്നാമതെത്തും. രാജസ്ഥാൻ തോറ്റാൽ ഗുജറാത്ത് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിക്കും. (rajasthan royals gujarat titans)

https://7d9ab12defb52feab3e544558470f31d.safeframe.googlesyndication.com/safeframe/1-0-40/html/container.html

ശക്തമായ ഒരു സ്ക്വാഡ് ഉണ്ടായിട്ടും മോശം തീരുമാനങ്ങൾ കൊണ്ട് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയ ടീമാണ് രാജസ്ഥാൻ റോയൽസ്. മുംബൈയോട് കഴിഞ്ഞ കളിയിൽ നേരിട്ട തോൽവിയടക്കം മോശം തീരുമാനങ്ങൾ കാരണമായിരുന്നു. ബാറ്റിംഗ് ഓർഡർ തന്നെയാണ് ജയിക്കാമെന്നുറപ്പുള്ള പല മത്സരങ്ങളും രാജസ്ഥാനെ പരാജയപ്പെടുത്തിയത്. അശ്വിൻ്റെ ബാറ്റിംഗ് ഓർഡർ, ദേവ്ദത്തിൻ്റെ ബാറ്റിംഗ് ഓർഡർ, ഹോൾഡറിൻ്റെ അണ്ടർ യൂട്ടലൈസേഷൻ തുടങ്ങിയ തീരുമാനങ്ങളൊക്കെ തിരിച്ചടിച്ചു. പല മത്സരങ്ങളിലും നേരിയ മാർജിനിലാണ് രാജസ്ഥാൻ തോറ്റത്. ഈ പരാജയങ്ങളിൽ മേല്പറഞ്ഞ മോശം തീരുമാനങ്ങൾ നിർണായകമായി. ജോസ് ബട്ട്ലർ, സഞ്ജു സാംസൺ, ഷിംറോൺ ഹെട്മെയർ എന്നീ പ്രധാന താരങ്ങളൊന്നും ഫോമിലല്ലാതിരുന്നിട്ടും രാജസ്ഥാന് വലിയ സ്കോറുകൾ പടുത്തുയർത്താൻ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. ഡെത്ത് ഓവർ ബൗളർമാരുടെ പോരായ്‌മയുണ്ടെങ്കിലും ടീമിൽ മാറ്റമുണ്ടാവില്ല.

ഇൻ്റിമിഡേറ്റിങ്ങ് ആയ ബൗളിംഗ് നിരയുടെ കരുത്തുമായാണ് ഗുജറാത്ത് എത്തുന്നത്. പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഡൽഹിയോട് പരാജയപ്പെട്ടെങ്കിലും ഗുജറാത്ത് കരുത്തരാണ്. ഷമി, റാഷിദ്, ഹാർദിക്, ജോഷ്വ, നൂർ, മോഹിത് എന്നിങ്ങനെ ക്വാളിറ്റി ബൗളർമാരുടെ ഒരു നീണ്ട നിരയാണ് ഗുജറാത്തിലുള്ളത്. ബാറ്റിംഗ് നിര സ്ഥിരമായി ഫോം കാത്തുസൂക്ഷിക്കുന്നില്ലെങ്കിലും പല മത്സരങ്ങളിൽ പല താരങ്ങളാണ് തിളങ്ങാറുള്ളത്. അതുകൊണ്ട് തന്നെ ഗുജറാത്തിനെതിരായ ഗെയിം പ്ലാൻ എതിരാളികൾക്ക് തലവേദനയാണ്. ടീമിൽ മാറ്റമുണ്ടായേക്കില്ല.

ആദ്യ പാദ മത്സരത്തിൽ ഗുജറാത്തിനെതിരെ ആവേശജയം നേടിയ രാജസ്ഥാന് ഇന്ന് കാര്യങ്ങൾ എളുപ്പമാവില്ല. സ്പിന്നർമാരെ തുണയ്ക്കുമെന്ന് കരുതപ്പെടുന്ന പിച്ചിൽ ഗുജറാത്തിൻ്റെ അഫ്ഗാൻ സ്പിൻ ദ്വയം വലിയ ഭീഷണി ആയേക്കും. രാജസ്ഥാനാവട്ടെ, ചഹാൽ -അശ്വിൻ സഖ്യത്തിൻ്റെ റോൾ നിർണായകമാവും.

]]>
ഈഡൻ ഗാർഡൻസിൽ മഴപ്പേടി; മത്സരം തടസപ്പെട്ടാൽ സൂപ്പർ ഓവർ https://malayalees.ch/eden-gardens-rain-gujarat-titans-rajasthan-royals/ Tue, 24 May 2022 11:51:00 +0000 https://malayalees.ch/?p=62358 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ ക്വാളിഫയറിന് മഴ ഭീഷണി. നിലവിൽ മഴ അകന്നുനിൽക്കുകയാണെങ്കിലും ഈഡൻ ഗാർഡൻസിൽ മഴ പെയ്യാനിടയുണ്ടെന്നാണ് റിപ്പോർട്ട്. ഒരു മണിക്കൂർ മുൻപ് വരെ സ്റ്റേഡിയത്തിൽ മഴ പെയ്തിരുന്നു എന്നതും ആരാധകർക്ക് ആശങ്കയാണ്. മഴ പെയ്ത് കളി മുടങ്ങിയാൽ ഐപിഎൽ ചരിത്രത്തിലാദ്യമായി സൂപ്പർ ഓവറിൽ ജേതാക്കളെ പ്രഖ്യാപിക്കും.

നിലവിൽ 35 ഡിഗ്രിയാണ് ഈഡൻ ഗാർഡൻസിലെ ഊഷ്മാവ്. മൈതാനം മുഴുവൻ മൂടിയിരിക്കുകയാണ്. തെളിഞ്ഞ ആകാശമാണെങ്കിലും അന്തരീക്ഷത്തിൽ ഈർപ്പമുണ്ട്. അഞ്ച് ഓവറെങ്കിലും കളി നടന്നില്ലെങ്കിൽ മത്സരം സൂപ്പർ ഓവറിൽ തീരുമാനിക്കും. സൂപ്പർ ഓവറും നടന്നില്ലെങ്കിൽ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിനെ വിജയി ആയി പ്രഖ്യാപിക്കും.

രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് ഇന്നത്തെ മത്സരം. പോയിൻ്റ് പട്ടികയിൽ ടൈറ്റൻസ് ഒന്നാമതും രാജസ്ഥാൻ രണ്ടാമതും ഫിനിഷ് ചെയ്തു. ഇന്ന് വിജയിക്കുന്ന ടീം ഫൈനലിൽ പ്രവേശിക്കും. പരാജയപ്പെടുന്ന ടീം ലക്നൗ സൂപ്പർ ജയൻ്റ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടക്കുന്ന എലിമിനേറ്ററിലെ വിജയിയെ നേരിടും.

]]>
‘ജയിച്ചാല്‍ ഫൈനല്‍’, ഗുജറാത്ത് രാജസ്ഥാൻ ആദ്യ ക്വാളിഫയർ നാളെ https://malayalees.ch/%e0%b4%9c%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d-%e0%b4%ab%e0%b5%88%e0%b4%a8%e0%b4%b2%e0%b5%8d-%e0%b4%97%e0%b5%81%e0%b4%9c/ Mon, 23 May 2022 10:15:34 +0000 https://malayalees.ch/?p=62270 ഐപിഎൽ 15ാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ നാളെ(ചൊവ്വാഴ്ച) അറിയാം. ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും. ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടാനാകും. തോൽക്കുന്ന ടീമിന് ക്വാളിഫയർ 2ൽ ഒരു അവസരം കൂടി ലഭിക്കും. രാത്രി 7.30 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.

ഹാർദിക് പാണ്ഡ്യയുടെ നായകത്വത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ സീസണാണിത്. 14 മത്സരങ്ങളിൽ 10ലും വിജയിച്ച് ഗുജറാത്ത് മികച്ച പ്രകടനമാണ് നടത്തിയത്. ഇതോടെ 20 പോയിന്റുമായി പ്ലേ ഓഫിന് യോഗ്യത നേടുന്ന ആദ്യ ടീമെന്ന നേട്ടവും ഹാർദിക്കിന്റെ ടീം സ്വന്തമാക്കി. കഴിഞ്ഞ തവണ ഗുജറാത്ത് രാജസ്ഥാനെ നേരിട്ടപ്പോൾ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സാണ് പുറത്തെടുത്തത്. പാണ്ഡ്യ പുറത്താകാതെ 87 റൺസും ഒരു വിക്കറ്റും നേടിയിരുന്നു.

ലോക്കി ഫെർഗൂസൺ, മുഹമ്മദ് ഷാമി, റാഷിദ് ഖാൻ എന്നിവരടങ്ങിയ അപകടകരമായ ബൗളിംഗ് യൂണിറ്റും വിശ്വസനീയമായ അപ്പർ മിഡിൽ ഓർഡറും ഫൈനൽ മത്സരത്തിൽ രാജസ്ഥാന് ഭീഷണിയായി മാറിയേക്കാം. എന്നാൽ ഓപ്പണറും വിക്കറ്റ് കീപ്പറുമായ വൃധിമാന്‍ സാഹയുടെ പരുക്ക് ക്വാളിഫയര്‍ വണ്ണിനു മുമ്പായി ടൈറ്റന്‍സിനെ ആശങ്കയിലാക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സരത്തില്‍ സാഹ ജിടിക്കായി വിക്കറ്റ് കാക്കാന്‍ ഇറങ്ങിയിരുന്നില്ല.

മറുവശത്ത്, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന 2 മത്സരങ്ങളിലും രാജസ്ഥാൻ റോയൽസ് വിജയിച്ചിരുന്നു. സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരവും, ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ഈ ടീമിലുണ്ടെന്നതിൽ നിന്ന് രാജസ്ഥാൻ എത്രത്തോളം അപകടകാരികളാണെന്ന് ഊഹിക്കാം. ടീമിന് ഇൻ-ഫോം ടോപ്പ് ഓർഡറും മികച്ച ബൗളിംഗ് യൂണിറ്റും പവർ ഹിറ്ററുകളും ഉണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ 14 മത്സരങ്ങളിൽ 9ലും ടീം ജയിച്ചപ്പോൾ അഞ്ചിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ടൈറ്റന്‍സും റോയല്‍സും ഈ സീസണില്‍ രണ്ടാം തവണ മുഖാമുഖം വരുന്ന മല്‍സരം കൂടിയാണ് ക്വാളിഫയര്‍ വണ്‍.

]]>
ഐപിഎല്‍; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് ജയം https://malayalees.ch/ipl-mumbai-indians-won/ Sat, 07 May 2022 04:42:12 +0000 https://malayalees.ch/?p=61440 ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. മുംബൈയ്ക്ക് വേണ്ടി മുരുകന്‍ അശ്വിന്‍ രണ്ട് വിക്കറ്റ് നേടി. രോഹിത് ശര്‍മ, ഇഷാന്‍ കിഷോര്‍, ടിം ഡേവിഡ് എന്നിവരുടെ ഇന്നിംഗ്‌സാണ് മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റങില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടാനേ ഗുജറാത്തിന് സാധിച്ചുള്ളൂ.

]]>
തീമിന്നലായി ഉമ്രാൻ മാലിക്ക്; ഇടിമിന്നലായി തെവാട്ടിയയും റാഷിദും; ത്രില്ലറിൽ ഗുജറാത്തിന് അവിശ്വസനീയ ജയം https://malayalees.ch/gujarat-titans-won-surisers-hyderabad-ipl/ Thu, 28 Apr 2022 10:08:16 +0000 https://malayalees.ch/?p=60908 ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് അവിശ്വസനീയ ജയം. അഞ്ച് വിക്കറ്റിനാണ് ഗുജറാത്ത് ജയം കുറിച്ചത്. ഹൈദരാബാദ് മുന്നോട്ടുവച്ച 196 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ ഗുജറാത്ത് മറികടന്നു. ജയത്തോടെ ഗുജറാത്ത് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 68 റൺസെടുത്ത വൃദ്ധിമാൻ സാഹയാണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. രാഹുൽ തെവാട്ടിയ 40 ഉം റാഷിദ് ഖാൻ 38ഉം റൺസെടുത്ത് പുറത്താവാതെ നിന്നു. ഹൈദരാബാദിനായി ഉമ്രാൻ മാലിക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തി. താരത്തിൻ്റെ ഐപിഎൽ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇത്.

ആക്രമണ മൂഡിലാണ് സാഹ എത്തിയത്. ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിച്ച താരം ഗുജറാത്തിന് തകർപ്പൻ തുടക്കം നൽകി. സഹ ഓപ്പണർ ശുഭ്മൻ ഗിലിൻ്റെ മെല്ലെപ്പോക്ക് ഗുജറാത്ത് സ്കോറിൽ പ്രതിഫലിച്ചുകണ്ടെങ്കിലും സാഹ മാരക ഫോമിലായിരുന്നു. 69 റൺസ് നീണ്ട ഓപ്പണിംഗ് കൂട്ടുകെട്ടിനൊടുവിൽ ഗിൽ മടങ്ങി. ഗില്ലിനെ ഉമ്രാൻ മാലിക്ക് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 24 പന്തുകൾ നേരിട്ട താരം 22 റൺസെടുത്താണ് പുറത്തായത്. ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയ്ക്കും അധികം ആയുസുണ്ടായില്ല. 10 റൺസെടുത്ത ഹാർദ്ദികിനെ ഉമ്രാൻ മാർക്കോ ജാൻസനിൻ്റെ കൈകളിൽ എത്തിച്ചു. ഇതിനിടെ 28 പന്തുകളിൽ വൃദ്ധിമാൻ സാഹ ഫിഫ്റ്റി തികച്ചു. ഡേവിഡ് മില്ലറെ കാഴ്ചക്കാരനാക്കി സാഹ കത്തിക്കയറവേ വീണ്ടും ഉമ്രാൻ എത്തി. 38 പന്തുകളിൽ 11 ബൗണ്ടറിയും ഒരു സിക്സറും സഹിതം 68 റൺസെടുത്ത സാഹ ക്ലീൻ ബൗൾഡ്. ഡെവിഡ് മില്ലർ (17), അഭിനവ് മനോഹർ (0) എന്നിവരും ഉമ്രാൻ്റെ പന്തിൽ കുറ്റി തെറിച്ച് മടങ്ങി. 4 ഓവറിൽ വെറും 25 റൺസ് വഴങ്ങിയാണ് ഉമ്രാൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

അവസാന ഓവറുകളിൽ രാഹുൽ തെവാട്ടിയയും റാഷിദ് ഖാനും ചില കൂറ്റനടികൾ നടത്തിയതോടെ ഗുജറാത്തിനു പ്രതീക്ഷയേറി. മാർക്കോ ജാൻസൻ എറിഞ്ഞ അവസാന ഓവറിൽ 22 റൺസായിരുന്നു വിജയലക്ഷ്യം, അവസാന പന്തിൽ 3 റൺസും. അവസാന പന്തിൽ സിക്സറടിച്ച റാഷിദ് ഗുജറാത്തിന് അവിസ്മരണീയ ജയം സമ്മാനിച്ചു. ആറാം വിക്കറ്റിൽ അപരാജിതമായ 59 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്.

]]>
ചെന്നൈക്കെതിരെ ഗുജറാത്തിന് തകര്‍പ്പന്‍ ജയം https://malayalees.ch/gujarat-titans-won-by-3-wickets/ Mon, 18 Apr 2022 04:34:41 +0000 https://malayalees.ch/?p=60236 ചെന്നൈക്കെതിരെ ഗുജറാത്തിന് തകര്‍പ്പന്‍ ജയം. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകര്‍ത്തത്. മില്ലര്‍ 50 പന്തില്‍ നിന്ന് 6 സിക്സുകളുടേയും 8 ഫോറുകളുടേയും അകമ്പടിയില്‍ റണ്‍സെടുത്തു. റാഷിദ് ഖാന്‍ പന്തില്‍ സിക്‌സുകളുടേയും ഫോറുകളുടേയും അകമ്പടിയില്‍ റണ്‍സെടുത്തു. 18ാം ഓവറില്‍ ക്രിസ് ജോര്‍ഡാനെ മൂന്ന് സിക്‌സറും ഒരു ഫോറും പറത്തി റാഷിദാണ് കളി ഗുജറാത്തിന്റെ വരുതിയിലാക്കിയത്. ചെന്നൈക്കായി മഹേഷ് തീക്ഷ്ണ രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തെ സീസണില്‍ ഫോം കണ്ടെത്താന്‍ കഷ്ടപ്പെട്ടു കൊണ്ടിരുന്ന രാഹുല്‍ ഗെയ്ക് വാദിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഗെയ്ക് വാദ് 48 പന്തില്‍ അഞ്ച് സിക്സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയില്‍ 73 റണ്‍സെടുത്തു. 46 റണ്‍സെടുത്ത അംബാട്ടി റായിഡു ഗെയ്ക് വാദിന് മികച്ച പിന്തുണയാണ് നല്‍കിയത്. അവസാന ഓവറില്‍ ഫെര്‍ഗൂസണെ തുടരെ രണ്ടു സിക്‌സര്‍ പറത്തി ക്യാപ്റ്റന്‍ ജഡേജ മനോഹരമായാണ് ചെന്നൈ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. ഗുജറാത്തിനായി അല്‍സാരി ജോസഫ് രണ്ടു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ ഗുജറാത്ത് ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്‌കോര്‍ ഏഴില്‍ നില്‍ക്കെ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ചെന്നൈയെ ആദ്യ പ്രഹരമേല്‍പ്പിച്ചത്. ആഞ്ചാം ഓവറില്‍ മുഈന്‍ അലിയെ അല്‍സാരി ജോസഫ് കൂടാരം കയറ്റി. പിന്നീട് ഒത്തു ചേര്‍ന്ന ഗെയ്ക് വാദ് റായിഡു ജോഡി ചെന്നൈ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 56 പന്തില്‍ 92 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 14-ാം ഓവറിലാണ് ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത്. അംബാട്ടി റായിഡുവിനെ അല്‍സാരി ജോസഫ് വിജയ് ശങ്കറിന്റെ കൈകളിലെത്തിച്ചു. 16-ാം ഓവറില്‍ ഗെയ്ക് വാദും കൂടാരം കയറി. യാഷ് ദയാലിനാണ് ഗെയ്ക് വാദിന്റെ വിക്കറ്റ്.

]]>
സഞ്ജുവിനും സംഘത്തിനും ഇന്ന് അഞ്ചാം അങ്കം; എതിരാളികൾ ഗുജറാത്ത് https://malayalees.ch/rajasthan-royals-gujarat-titans-ipl/ Thu, 14 Apr 2022 09:42:10 +0000 https://malayalees.ch/?p=60126 ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് ഇന്ന് അഞ്ചാം അങ്കം. 4 മത്സരങ്ങളിൽ മൂന്നും ജയിച്ച് 6 പോയിൻ്റുമായി പട്ടികയിൽ ഒന്നാമതുള്ള റോയൽസ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെയാണ് നേരിടുക. ഗുജറാത്തിനും 4 മത്സരങ്ങളിൽ നിന്ന് ഇത്ര തന്നെ പോയിൻ്റുണ്ടെങ്കിലും നെറ്റ് റൺ റേറ്റാണ് രാജസ്ഥാനു ഗുണമായത്.

തുടരെ മൂന്ന് മത്സരങ്ങൾ വിജയിച്ച് തുടങ്ങിയെങ്കിലും ഗുജറാത്ത് ടൈറ്റൻസിൻ്റെ ദൗർബല്യം കഴിഞ്ഞ മത്സരത്തിൽ തെളിഞ്ഞുകണ്ടു. സ്ഥിരതയില്ലാത്ത ടോപ്പ് ഓർഡറാണ് ഗുജറാത്തിനെ പിന്നോട്ടടിക്കുന്നത്. മാത്യു വെയ്ഡ് ഇതുവരെ ഒരു മികച്ച ഇന്നിംഗ്സ് കളിച്ചിട്ടില്ല. ശുഭ്മൻ ഗിൽ ഫോമിലാണ്. സായ് സുദർശൻ ഒരു കളി മികച്ച പ്രകടനം നടത്തിയെങ്കിലും കഴിഞ്ഞ കളിയിൽ നിരാശപ്പെടുത്തി. ഹാർദ്ദിക് പാണ്ഡ്യ സ്ഥിരതയോടെ കളിക്കുന്നുണ്ടെങ്കിലും നാലാം നമ്പറിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുത്ത് സാവധാനത്തിലാണ് അദ്ദേഹത്തിൻ്റെ ബാറ്റിംഗ്. അത് ഗുജറാത്ത് സ്കോറിംഗിനെ സ്വാധീനിക്കുന്നുണ്ട്. ഡേവിഡ് മില്ലർ ഫോം ഔട്ടാണ്. കഴിഞ്ഞ സീസണിൽ രാജസ്ഥാനിൽ കളിച്ച രാഹുൽ തെവാട്ടിയയുടെ മിന്നും ഫോമാണ് മൂന്നിൽ രണ്ട് തവണയും ഗുജറാത്തിനു ജയം സമ്മാനിച്ചത്. എല്ലാ തവണയും തെവാട്ടിയക്ക് അതിനു സാധിക്കണമെന്നില്ല. കഴിഞ്ഞ കളിയിൽ തെവാട്ടിയ ഫോം ആയില്ല. ഗുജറാത്ത് തോറ്റു. റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ദർശൻ നാൽകണ്ടെ, ലോക്കി ഫെർഗൂസൻ എന്നിവരടങ്ങുന്ന ബൗളിംഗ് നിര ശരാശരിയാണ്. ദർശനും ലോക്കിയും സ്ഥിരതയില്ലാത്ത പ്രകടനമാണ് നടത്തുന്നത്. ഷമി തരക്കേടില്ല. റാഷിദ് പതിവുപോലെ തിളങ്ങുന്നു. ഇതിനൊക്കെ അപ്പുറം ഫീൽഡിൽ സഹതാരങ്ങളോട് കയർക്കുന്ന ക്യാപ്റ്റൻ്റെ സമീപനം ടീമിൻ്റെ മൊറാലിനെ ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടറിയണം. ഓപ്പണിംഗിൽ മാത്യു വെയ്ഡിനു പകരം റഹ്മാനുള്ള ഗുർബാസ് കളിച്ചേക്കും.

രാജസ്ഥാനിലും ചില പ്രശ്നങ്ങളുണ്ട്. സ്ഥിരതയില്ലാത്ത ബാറ്റിംഗ് നിരയിൽ ഷിംറോൺ ഹെട്‌മെയറുടെ തകർപ്പൻ ഫോമാണ് രാജസ്ഥാനെ സംരക്ഷിച്ചുനിർത്തുന്നത്. ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ ഒന്നാമതാണെങ്കിലും പഴയ ഒരു ഫ്ലോലസ് ജോസ് ബട്‌ലറെ ഇക്കുറി കണ്ടില്ല. യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ എന്നിവരൊക്കെ സ്ഥിരതയില്ലാതെയാണ് കളിക്കുന്നത്. ബൗളിംഗ് നിരയാണ് രാജസ്ഥാൻ്റെ കരുത്ത്. എങ്കിലും ഡെത്ത് ഓവറിൽ ചില തലവേദനകളുണ്ട്. കുൽദീപ് സെനിൻ്റെ വരവ് ഈ പ്രതിസന്ധിയ്ക്ക് ഒരു പരിധി വരെ പരിഹാരം കാണാനിടയുണ്ട്. ടീമിൽ മാറ്റങ്ങളുണ്ടായേക്കില്ല. കഴിഞ്ഞ കളിയിൽ നിരാശപ്പെടുത്തിയെങ്കിലും റസ്സി വാൻഡർ ഡസ്സൻ തുടർന്നേക്കും.

]]>
ഐപിഎൽ: അരങ്ങേറ്റക്കാർ ഇന്ന് നേർക്കുനേർ https://malayalees.ch/ipl-lucknow-super-giants-gujarat-titans/ Mon, 28 Mar 2022 12:13:53 +0000 https://malayalees.ch/?p=59189 ഐപിഎലിൽ ഇന്ന് നവാഗതരുടെ പോരാട്ടം. ഈ സീസണിൽ രൂപീകരിക്കപ്പെട്ട ഗുജറാത്ത് ടൈറ്റൻസും ലക്നൗ സൂപ്പർ ജയൻ്റ്സും തമ്മിലാണ് ഇന്നത്തെ മത്സരം. രാത്രി 7.30ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ മത്സരം നടക്കും.

മുംബൈ ഇന്ത്യൻസിൻ്റെ മുൻ താരം ഹാർദിക് പാണ്ഡ്യ ആണ് ഗുജറാത്ത് ക്യാപിറ്റൽസിനെ നയിക്കുക. റാഷിദ് ഖാൻ, ശുഭ്മൻ ഗിൽ, ഡേവിഡ് മില്ലർ, മുഹമ്മദ് ഷമി, റഹ്മാനുള്ള ഗുർബാസ്, മാത്യു വെയ്ഡ്, വിജയ് ശങ്കർ തുടങ്ങിയ മികച്ച താരങ്ങൾ ഗുജറാത്ത് ജഴ്സിയിൽ അണിനിരക്കും. മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റയാണ് ഗുജറാത്ത് പരിശീകൻ.

മറുവശത്ത് പഞ്ചാബ് കിംഗ്സിൻ്റെ മുൻ നായകൻ ലോകേഷ് രാഹുൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെ നയിക്കും. ക്വിൻ്റൺ ഡികോക്ക്, മനീഷ് പാണ്ഡെ, ആവേശ് ഖാൻ, രവി ബിഷ്ണോയ്, എവിൻ ലൂയിസ് തുടങ്ങിയ താരങ്ങളാണ് ലക്നൗ ജഴ്സിയിൽ കളത്തിലിറങ്ങുക. സിംബാബ്‌വെയുടെ മുൻ താരം ആൻഡി ഫ്ലവറാണ് ലക്നൗവിൻ്റെ മുഖ്യ പരിശീലകൻ.

]]>
അഹ്മദാബാദ് അല്ല, ഗുജറാത്ത്; അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ പേര് ഗുജറാത്ത് ടൈറ്റൻസ് https://malayalees.ch/ipl-gujarat-titans-team-name/ Wed, 09 Feb 2022 11:50:13 +0000 https://malayalees.ch/?p=56728 ഐപിഎലിലെ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ പേര് ഗുജറാത്ത് ടൈറ്റൻസ്. ഇക്കാര്യം ഫ്രാഞ്ചൈസി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നേരത്തെ, ടീമിൻ്റെ പേര് അഹ്മദാബാദ് ഫ്രാഞ്ചൈസി എന്നാണെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഈ റിപ്പോർട്ടുകൾ തിരുത്തിക്കൊണ്ടാണ് ഫ്രാഞ്ചൈസിയുടെ പ്രഖ്യാപനം. (ipl gujarat titans team)

മുംബൈ ഇന്ത്യൻസിൻ്റെ മുൻ താരവും ഓൾറൗണ്ടറുമായ ഹാർദ്ദിക് പാണ്ഡ്യയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ. അഫ്ഗാൻ സ്പിന്നർ ഹാർദ്ദിക് പാണ്ഡ്യ, ഇന്ത്യൻ യുവ ബാറ്റർ ശുഭ്മൻ ഗിൽ എന്നിവരെയും ഫ്രാഞ്ചൈസി സ്വന്തമാക്കി.

ലക്നൗ സൂപ്പർ ജയൻ്റ്സ് എന്നാണ് ലക്നൗ ഫ്രാഞ്ചൈസിയുടെ ടീമിൻ്റെ പേര്. ഫ്രാഞ്ചൈസി ഉടമ ആർപിഎസ്ജി ഗ്രൂപ്പ് തലവൻ സഞ്ജീവ് ഗോയങ്കയാണ് ടീമിൻ്റെ പുതിയ പേര് പ്രഖ്യാപിച്ചത്. ടീമിൻ്റെ പേര് നിർദ്ദേശിക്കാനായി ആരാധകർക്കിടയിൽ ഫ്രാഞ്ചൈസി ക്യാമ്പയിൻ നടത്തിയിരുന്നു.

മെഗാ ലേലത്തിനുള്ള ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത് 590 താരങ്ങളാണ്. മലയാളി താരം എസ് ശ്രീശാന്തും ഷോർട്ട് ലിസ്റ്റിൽ ഇടം നേടി. ഈ താരങ്ങളെല്ലാം ലേലത്തിൽ ഉണ്ടാവും. 10 മാർക്കീ താരങ്ങളാണ് ഷോർട്ട് ലിസ്റ്റിൽ ഉള്ളത്. ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ 2 കോടിയിൽ 48 താരങ്ങൾ ഉൾപ്പെട്ടു. ഈ മാസം 12, 13 തീയതികളിൽ ബെംഗളൂരുവിൽ വച്ചാണ് മെഗാ ലേലം. ഇക്കൊല്ലം മുതൽ പുതിയ രണ്ട് ടീമുകൾ അടക്കം 10 ടീമുകളാണ് ഐപിഎലിൽ മത്സരിക്കുക.

370 ഇന്ത്യൻ താരങ്ങളും 220 വിദേശ താരങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി അടിസ്ഥാന വിലയുള്ള 34 താരങ്ങളും പട്ടികയിലുണ്ട്. ആർ അശ്വിൻ, പാറ്റ് കമ്മിൻസ്, ക്വിൻ്റൺ ഡികോക്ക്, ട്രെൻ്റ് ബോൾട്ട്, ശിഖർ ധവാൻ, ഫാഫ് ഡുപ്ലെസി, ശ്രേയാസ് അയ്യർ, കഗീസോ റബാഡ, മുഹമ്മദ് ഷമി, ഡേവിഡ് വാർണർ എന്നിവർ മാർക്കീ താരങ്ങളാണ്.

ശ്രീശാന്ത് അടക്കം 13 കേരള താരങ്ങളും ഷോർട്ട് ലിസ്റ്റിലുണ്ട്. മുഹമ്മദ് അസ്‌ഹറുദ്ദീൻ, റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ്, കെഎം ആസിഫ്, ബേസിൽ തമ്പി, സച്ചിൻ ബേബി, ജലജ് സക്സേന, എസ് മിധുൻ, രോഹൻ കുന്നുമ്മൽ, എം നിധീഷ്, ഷോൺ റോജർ, സിജോമോൻ ജോസഫ് എന്നീ കേരള താരങ്ങളാണ് ഷോർട്ട് ലിസ്റ്റിൽ ഉള്ളത്.

]]>