gujarat election – malayalees.ch https://malayalees.ch Malayalam Online News Portal Mon, 05 Dec 2022 04:16:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gujarat election – malayalees.ch https://malayalees.ch 32 32 ഗുജറാത്തിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് https://malayalees.ch/second-phase-of-voting-in-gujarat-today/ Mon, 05 Dec 2022 04:15:55 +0000 https://malayalees.ch/?p=72306 ഗുജറാത്തിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്. 93 നിയമസഭാ മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിൽ എത്തുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെടുപ്പ് തുടങ്ങും. അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ തുടങ്ങിയ 14 ജില്ലകളിലെ 2.54 കോടി വോട്ടർമാരാണ് ഇന്ന് വിധി എഴുതുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് റാണിപിലെ നിഷാൻ ഹൈസ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.

നഗരമണ്ഡലങ്ങളിലെ ബിജെപി വോട്ടുകളിൽ എഎപി വിള്ളലുണ്ടാക്കുമോയെന്നാണ്‌ പ്രധാനചോദ്യം. ബിജെപിക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ച്‌ നേട്ടമുണ്ടാക്കുകയാണ്‌ എഎപി, കോൺഗ്രസ്‌ പാർടികളുടെ ലക്ഷ്യം.ഗ്രാമമേഖലകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയ പിന്തുണ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ്‌ കോൺഗ്രസ്‌. 89 മണ്ഡലത്തിൽ 63.3 ശതമാനം മാത്രമായിരുന്നു ഒന്നാംഘട്ടത്തിൽ പോളിങ്‌.

93 മണ്ഡലങ്ങളിലായി 833 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 2017ൽ 93 സീറ്റുകളിൽ ബി.ജെ.പി 51ഉം കോൺഗ്രസ് 39 ഉം സ്വതന്ത്രർ മൂന്ന് സീറ്റുകളുമാണ് നേടിയത്. മധ്യ ഗുജറാത്തിൽ 22ഉം വടക്കൻ ഗുജറാത്തിൽ 17ഉം സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് മേഖലകളിലായി 89 സീറ്റുകളിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒന്നിന് നടന്നു. ഗുജറാത്ത് നിയമസഭയിൽ 182 സീറ്റുകളിലാണുള്ളത്.

]]>
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ട് എഎപി; വാഗ്ദാനപ്പെരുമഴയുമായി കെജ്‌രിവാള്‍ https://malayalees.ch/arvind-kejriwals-promises-for-gujarat-election/ Tue, 02 Aug 2022 12:31:25 +0000 https://malayalees.ch/?p=65787 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ട് ആംആദ്മി പാര്‍ട്ടി. 2022 ഡിസംബറിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. പത്ത് സ്ഥാനാര്‍ത്ഥികളുടെ പേരാണ് എഎപി ആദ്യഘട്ടത്തില്‍ പുറത്തുവിട്ടിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രധാന നേതാക്കള്‍ക്ക് അവസരം നല്‍കിക്കൊണ്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഭേമാഭായ് ചൗധരി ദിയോഘറില്‍ നിന്നും ജഗ്മല്‍ വാല സോമനാഥില്‍ നിന്നും ഓം പ്രകാശ് തിവാരി നരോദയില്‍ നിന്നും മത്സരിക്കും. അര്‍ജുന്‍ രത്വ (ഛോട്ടാ ഉദയ്പൂര്‍), സാഗര്‍ റബാരി (ബെച്ചരാജി), വശ്രം സഗതിയ( രാജ്‌കോട്ട് റൂറല്‍), രാം ധാഡുക് (കാമ്രേജ്), ശിവ്‌ലാല്‍ ബരാസിയ (രാജ്‌കോട്ട് സൗത്ത്), സുധീര്‍ വഘാനി (ഗരിയാധര്‍), രാജേന്ദ്ര സോളങ്കി (ബര്‍ദോലി) എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

വലിയ വാദ്ഗാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നേരിടാന്‍ എഎപി ഒരുങ്ങുന്നത്. പത്ത് ലക്ഷം സര്‍ക്കാര്‍ ജോലികള്‍ പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തു. എഎപി അധികാരത്തിലെത്തിയാല്‍ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് അണ്‍എംപ്ലോയിമെന്റ് അലവന്‍സായി മാസം 3000 രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം സംസ്ഥാനത്തെ എല്ലാ തൊഴില്‍ രഹിതര്‍ക്കും ജോലി നല്‍കും. സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, പഞ്ചാബില്‍ എഎപിക്ക് അനുകൂലമായ ഡല്‍ഹി മോഡല്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയും നടപ്പിലാക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

]]>