Guinness world record – malayalees.ch https://malayalees.ch Malayalam Online News Portal Mon, 14 Aug 2023 11:08:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Guinness world record – malayalees.ch https://malayalees.ch 32 32 “ഏറ്റവും നീളം കൂടിയ താടി”; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ വനിത https://malayalees.ch/woman-grabs-guinness-world-record-for-longest-beard/ Mon, 14 Aug 2023 11:07:59 +0000 https://malayalees.ch/?p=86144 “ഏറ്റവും നീളം കൂടിയ താടി”യുള്ള വ്യക്തി എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ വനിത. മിഷിഗണിൽ നിന്നുള്ള 38 കാരിയായ എറിൻ ഹണികട്ടാണ് സാമൂഹിക മാനദണ്ഡങ്ങൾ ലംഘിച്ച് ഏറ്റവും നീളം കൂടിയ താടി എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 11.8 ഇഞ്ച് ആണ് താടിയുടെ നീളം. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോമിന്റെ ഫലമാണ് ഈ തടി വളർന്നത്. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും അമിത രോമവളർച്ചയ്ക്ക് കാരണമാവുകയും ചെയ്തു.

13 വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് ഹണികട്ടിന്റെ ഈ നേട്ടത്തിലേക്കുള്ള യാത്ര. തുടക്കത്തിൽ, ദിവസത്തിൽ മൂന്ന് തവണ വരെ ഷേവ് ചെയ്തും, വാക്സിംഗ് ചെയ്തും, മുടി നീക്കം ചെയ്യാനുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ചും വളർന്നു വരുന്ന താടി ഒഴിവാക്കാൻ ശ്രമിക്കുമായിരുന്നു. ഉയർന്ന രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന നേത്രാഘാതം മൂലം കാഴ്ചയുടെ ഒരു ഭാഗം നഷ്ടപ്പെട്ടതിനെത്തുടർന്ന്, ഷേവ് ചെയ്യുന്നത് നിർത്തി. പിന്നീട് താടി വളർത്താൻ തുടങ്ങുകയും ചെയ്തു.

2023 ഫെബ്രുവരി 8 ന്, 10.04 ഇഞ്ച് താടിയുള്ള 75 കാരനായ വിവിയൻ വീലറുടെ പേരിലുള്ള മുൻ റെക്കോർഡ് ആണ് ഹണികട്ട് ഇപ്പോൾ ഔദ്യോഗികമായി തകർത്തത്. ബാക്ടീരിയ അണുബാധയെത്തുടർന്ന് ഹണികട്ടിന്റെ ഒരു കാലിന്റെ താഴത്തെ പകുതി ഛേദിക്കപ്പെട്ടതുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കിടയിലാണ് ഇങ്ങനെയൊരു നേട്ടം ഇവർ കൈവരിച്ചത്. ഈ വെല്ലുവിളികൾക്കിടയിലും, ജീവിതത്തെക്കുറിച്ച്ചുള്ള ഇവരുടെ വീക്ഷണം പ്രചോദനാത്മകമാണ്.

]]>
NH 53 നിർമാണം, ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ഇന്ത്യ https://malayalees.ch/nhai-built-75km-nh-road-in-record-time-enters-guinness-world-record/ Wed, 08 Jun 2022 07:51:24 +0000 https://malayalees.ch/?p=63085 ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). അമരാവതിക്കും അകോലയ്ക്കും ഇടയിൽ 75 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേ, 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് നിർമിച്ചതിനാണ് റെക്കോർഡ്. 2019ൽ ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റി അഷ്ഗൽയുടെ റെക്കോർഡാണ് NHAI പഴങ്കഥയാക്കിയത്. ദേശീയപാത 53ന്റെ ഭാഗമാണ് പുതുതായി നിർമിച്ച റോഡ്.

ജൂൺ 3 രാവിലെ ഏഴിന് ആരംഭിച്ച റോഡ് നിർമാണം 7 ന് വൈകീട്ട് 5 മണിയോടെ വിജയകരമായി പൂർത്തിയാക്കി. എൻഎച്ച്എഐയിലെ 800 ജീവനക്കാരും സ്വതന്ത്ര കൺസൾട്ടന്റുമാരുൾപ്പെടെ ഒരു സ്വകാര്യ കമ്പനിയിലെ 720 തൊഴിലാളികളുമടങ്ങുന്ന സംഘമാണ് ദൗത്യം റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയത്.

“മുഴുവൻ രാജ്യത്തിനും അഭിമാന നിമിഷം!, അസാധാരണ നേട്ടം കൈവരിക്കാൻ രാപ്പകൽ അധ്വാനിച്ച എഞ്ചിനീയർമാർക്കും തൊഴിലാളികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ” – കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്തു. അമരാവതി -അക്കോല സെക്ഷൻ ദേശീയ പാത-53 ന്റെ ഭാഗമാണെന്നും പ്രധാനപ്പെട്ട കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയാണെന്നും അദ്ദേഹം പറഞ്ഞു. ധാതു സമ്പന്നമായ മേഖലയിലൂടെ കടന്നുപോകുന്ന ഈ ഭാഗം കൊൽക്കത്ത, റായ്പൂർ, നാഗ്പൂർ, അകോല, ധൂലെ, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നു.

]]>