guidelines – malayalees.ch https://malayalees.ch Malayalam Online News Portal Tue, 15 Dec 2020 12:27:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png guidelines – malayalees.ch https://malayalees.ch 32 32 കോവിഡ് വാക്സിന്‍ വിതരണം‍; മുൻഗണന പട്ടികയിൽ മാറ്റം വരുത്തി കേന്ദ്രം പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി https://malayalees.ch/ahead-of-covid-19-vaccination-centre-issues-new-guidelines/ Tue, 15 Dec 2020 12:27:32 +0000 https://malayalees.ch/?p=36985 കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിന്‍റെ മുൻഗണന പട്ടികയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. 50 വയസിൽ താഴെ പ്രായമുള്ള മറ്റ് അസുഖബാധിതരെ കൂടി മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി. പുതിയ മാനദണ്ഡം അനുസരിച്ച് പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. രാജ്യത്ത് അഞ്ച് മാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നാണ്.

ആരോഗ്യ പ്രവ൪ത്തക൪, കോവിഡ് പ്രതിരോധത്തിൽ മുൻനിരയിലുള്ള പൊലീസുദ്യോഗസ്ഥ൪, സൈനിക-അ൪ധ സൈനിക വിഭാഗങ്ങൾ അമ്പത് വയസിന് മുകളിൽ പ്രായമുള്ളവ൪ എന്നിവരെയാണ് വാക്സിൻ വിതരണത്തിന്‍റെ മുൻഗണന പട്ടികയിൽ കേന്ദ്രം ആദ്യം ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇതിൽ മറ്റ് അസുഖങ്ങളുള്ള 50 വയസിൽ താഴയുള്ളവരെ കൂടി ഉൾപ്പെടുത്തുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് പുതിയ ഗുണഭോക്താക്കളെ കണ്ടത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ഉയ൪ന്ന രക്തസമ്മ൪ദം, അപസ്മാരം, പ്രമേഹം, ശ്വാസകോശ സംബന്ധമോ ഹൃദയ സംബന്ധമോ ആയ അസുഖം, വിവിധ തരം ക്യാൻസറുകൾ എന്നിങ്ങനെ മറ്റ് രോഗങ്ങളുള്ളവ൪ക്കാണ് വാക്സിൻ വിതരണം ചെയ്യുക.

അതിനിടെ രാജ്യത്ത് കോവിഡ് കേസുകൾ റിപ്പോ൪ട്ട് ചെയ്യുന്നതിൽ കുറവുണ്ടായി. അഞ്ച് മാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോ൪ട്ട് ചെയ്തത്. 22065 കോവിഡ് കേസുകളും 354 കോവിഡ് മരണങ്ങളും പുതുതായി റിപ്പോ൪ട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 99 ലക്ഷവും ആകെ മരണം 1,43,700 ഉം കടന്നു. രോഗം ഭേദമായവരുടെ എണ്ണം 94 കാൽ ലക്ഷത്തോട് അടുക്കുകയാണ്. മൂന്നേകാൽ ലക്ഷത്തിൽ താഴെ മാത്രം രോഗികളാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്.

]]>
ഇത്തവണ കൊട്ടിക്കലാശവും ജാഥയുമില്ല, നോട്ട് മാല പാടില്ല, ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ഥി അടക്കം 5 പേര്‍ മാത്രം https://malayalees.ch/the-election-commission-has-released-the-guidelines-for-local-government-elections/ Thu, 22 Oct 2020 04:28:41 +0000 https://malayalees.ch/?p=33675 തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗ്ഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പ്രചരണത്തിന്‍റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ജാഥയും കൊട്ടിക്കലാശവും ഒഴിവാക്കണം. ബൂത്തിനകത്ത് ഒരു സമയം മൂന്ന് വോട്ടര്‍മാരെ മാത്രമേ അനുവദിക്കുവെന്നും മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

ഡിസബര്‍ ആദ്യ വാരം നടത്താന്‍ ഉദ്ദേശിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിന് വേണ്ടി വിശദമായി മാര്‍ഗ്ഗരേഖയാണ് കമ്മീഷന്‍ പുറത്തിറക്കിയത്. ഉദ്യോഗസ്ഥരുടെ പരിശീലനം മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള കാര്യങ്ങള്‍ക്ക് മാര്‍ഗ്ഗരേഖയുണ്ട്. നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ഒരു സമയം ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രമ പ്രവേശനം അനുവദിക്കൂ. സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമേ പാടുള്ളു. സ്ഥാനാര്‍ത്ഥിക്കൊപ്പം വാഹനവ്യൂഹമോ ആള്‍ക്കൂട്ടമോ പാടില്ല. സ്ഥാനാര്‍ത്ഥിയെ ബോക്കയോ നോട്ട് മാലയോ ഇട്ട് സ്ഥീകരിക്കാന്‍ പാടില്ല. ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ മാത്രമേ പാടുള്ളു. റോഡ് ഷോയ്ക്കും വാഹന റാലിക്കും മൂന്ന് വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. നോട്ടീസും ലഘുലേഖയും ഒഴിവാക്കി പരമാവധി സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നാണ് കമ്മീഷന്‍റെ നിര്‍ദ്ദേശം. കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ ഉള്ളവര്‍ക്കും തപാല്‍ വോട്ട് നടപ്പാക്കും. സ്ഥാനാര്‍ത്ഥിക്ക് കോവിഡ് ബാധിച്ചാല്‍ പ്രചരണത്തിന് ഇറങ്ങരുത്. പോളിങ് ബൂത്തിലേക്ക് കയറുന്പോഴും ഇറങ്ങുമ്പോഴും വോട്ടര്‍മാര്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം. തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം വോട്ടര്‍മാര്‍ മാസ്ക് മാറ്റിയാല്‍ മതിയാകുമെന്നും മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. പോളിംങ് സാധനങ്ങളുടെ വിതരണം, പോളിംങ് ബൂത്തുകളുടെ സജ്ജീകരണം, വോട്ടണ്ണല്‍ ക്രമീകരണം എന്നിവയ്ക്കും മാര്‍ഗ്ഗരേഖയുണ്ട്.

]]>
സിനിമാ പ്രദർശനം : തിയറ്ററുകൾക്ക് മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ https://malayalees.ch/guidelines-for-cinema-theate/ Tue, 06 Oct 2020 09:09:39 +0000 https://malayalees.ch/?p=32856 സിനിമാപ്രദർശനം സംബന്ധിച്ച് തിയറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. 50% സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിക്കാമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. തിയറ്ററിൽ സാമൂഹ്യ അകലം നിർബന്ധമാണ്. സീറ്റുകളിൽ ‘ഇവിടെ ഇരിക്കരുത്’ എന്നത് രേഖപ്പെടുത്തിയിരിക്കണമെന്നും ഇതിലുണ്ട്.

  • മറ്റ് നിർദേശങ്ങൾ സാനിറ്റൈസറും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കണം.
  • ആരോഗ്യ സേതു ആപ്പ് എല്ലാവർക്കും നിർബന്ധമാക്കണം.
  • തെർമൽ സ്‌ക്രീനിങ് തിയറ്ററുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവർക്കും നടത്തണം.
  • കൂടുതൽ കൗണ്ടറുകൾ തുറക്കണം
  • ഒന്നിലധികം പ്രദർശനശാലകൾ ഉള്ളിടത്ത് പ്രദർശന സമയം വ്യത്യസ്തപ്പെടുത്തണം
  • ഇടവേളകളിൽ കാണികളുടെ സഞ്ചാരം ഒഴിവാക്കാൻ നിർദേശിക്കണം

രാജ്യം അൺലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെയാണ് സിനിമാശാലകൾക്ക് കേന്ദ്രസർക്കാർ പ്രവർത്തനാനുമതി നൽകുന്നത്.

]]>