GST COUNCIL MEETING – malayalees.ch https://malayalees.ch Malayalam Online News Portal Thu, 17 Nov 2022 05:02:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png GST COUNCIL MEETING – malayalees.ch https://malayalees.ch 32 32 ജി.എസ്.ടി കൗണ്‍സില്‍ യോഗം വിളിയ്ക്കുന്നില്ല; കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാനങ്ങള്‍ https://malayalees.ch/states-against-centre-in-gst-council/ Thu, 17 Nov 2022 04:59:53 +0000 https://malayalees.ch/?p=71425 ജി.എസ്.ടി വ്യവസ്ഥകളുടെ ലംഘനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാനങ്ങള്‍. ജി.എസ്.ടി കൗണ്‍സില്‍ യോഗം വിളിയ്ക്കാത്ത കേന്ദ്ര നടപടി പ്രതിഷേധാര്‍ഹമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. ജി.എസ്.ടി നിയമത്തിലെ സെക്ഷന്‍ ആറിലെ നിര്‍ദേശം കേന്ദ്രം ലംഘിച്ചതായും സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

നാല് മാസത്തില്‍ ഒരിയ്ക്കല്‍ ജി.എസ്.ടി കൗണ്‍സില്‍ ചേരണം എന്നാണ് സെക്ഷന്‍ ആറിലെ വ്യവസ്ഥ. സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കാതിരിയ്ക്കാനുള്ള കേന്ദ്രനീക്കമാണിതെന്ന് പശ്ചിമ ബംഗാള്‍, ഛത്തീഗഢ്, രാജസ്ഥാന്‍, തമിഴ്‌നാട് സര്‍ക്കാരുകള്‍ പറയുന്നു.

അതിനിടെ പശ്ചിമ ബംഗാളിന് ലഭിക്കേണ്ട ചരക്ക്- സേവന നികുതിയുടെ വിഹിതം കൃത്യമായി നല്‍കുന്നില്ലെങ്കില്‍ ജി.എസ്.ടി. നല്‍കുന്നത് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. നികുതിവിഹിതം നല്‍കാന്‍ പറ്റുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ രാജിവെച്ചു പോകട്ടെയെന്നും മമത പറഞ്ഞു.


]]>
43ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് https://malayalees.ch/43rd-gst-council-meeting-today-141471/ Fri, 28 May 2021 04:44:06 +0000 https://malayalees.ch/?p=44731 43ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും. കോവിഡ് വാക്സിന്‍റെ നികുതി കുറയ്ക്കണമെന്ന നിര്‍ദേശത്തില്‍ കൗണ്‍സില്‍ അന്തിമ തീരുമാനം എടുത്തേക്കും. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള കാലപരിധി ഉയര്‍ത്തല്‍, നഷ്ടപരിഹാര കുടിശ്ശിക വിതരണം ചെയ്യല്‍ എന്നിവയും കൗണ്‍സിലിന്‍റെ പരിഗണനയ്ക്ക് വരും. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പങ്കെടുക്കുന്ന ആദ്യ കൗണ്‍സില്‍ യോഗമാണ് ഇന്നത്തേത്. എഴു മാസത്തെ ഇടവേളയ്ക്ക് ശേഷം ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കോവിഡ് പ്രതിരോധത്തിനുള്ള അവശ്യ വസ്തുക്കളുടെ നികുതി സംബന്ധിച്ചുള്ള ചര്‍ച്ചയും നടക്കും. കോവിഡ് വാക്സിന്‍ നികുതിരഹിതമാക്കണമെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാട്. കോവിഡ് പ്രതിരോധത്തിനുള്ള ചില അവശ്യ വസ്തുക്കൾക്ക് ജി.എസ്.ടി ഇളവ് കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനോട് കേന്ദ്രത്തിന് യോജിപ്പില്ല.

മെഡിക്കല്‍ ഓക്സിജന്‍, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, പള്‍സ് ഓക്‌സി മീറ്റര്‍, കോവിഡ് പരിശോധന കിറ്റ് എന്നിവയുടെ നികുതി ജൂലൈ 31 വരെ 5 ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദ്ദേശം ഫിറ്റ്മെന്‍റ് കമ്മിറ്റി കൗണ്‍സിലില്‍ വെച്ചിട്ടുണ്ട്. ജി.എസ്.ടി നഷ്ടപരിഹാരം സംബന്ധിച്ച ചര്‍ച്ചയും കൗണ്‍സിലില്‍ നടക്കും. 2022 ല്‍ അവസാനിക്കുന്ന നഷ്ടപരിഹാരം നല്‍കേണ്ട അഞ്ച് വ൪ഷത്തെ സമയപരിധി നീട്ടണമെന്നാണ് സംസ്ഥാനങ്ങളുടെ ഒരാവിശ്യം. അതോടൊപ്പം നഷ്ടപരിഹാര കുടിശ്ശിക സമ്പൂ൪ണമായും കേന്ദ്രം നേരിട്ട് നൽകണമെന്ന ആവശ്യം സംസ്ഥാനങ്ങള്‍ വീണ്ടും ഉന്നയിക്കും. സംസ്ഥാനത്ത് പുതിയതായി ചുമതലയേറ്റ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പങ്കെടുക്കുന്ന ആദ്യ കൗണ്‍സില്‍ യോഗമാണ് ഇന്നത്തേത്.

]]>
ജിഎസ്ടി യോഗം ഇന്ന്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും https://malayalees.ch/gst-meeting-today-will-be-chaired-by-the-chief-minister/ Sat, 17 Oct 2020 04:46:46 +0000 https://malayalees.ch/?p=33432 ജിഎസ്ടി നഷ്ട പരിഹാരത്തുക സംസ്ഥാനത്തിന് വായ്പയെടുത്ത് നൽകാമെന്നത് സംബന്ധിച്ചുള്ള പ്രത്യേക യോഗം ഇന്ന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.

കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കത്തിനൊടുവിലാണ് കേന്ദ്രം തന്നെ വായ്പടെയുത്ത് കൊടുക്കാമെന്നുള്ള തീരുമാനം ഇന്നലെ കേന്ദ്രം സംസ്ഥാന സർക്കാറിനെ അറിയിച്ചത്. ഇന്നലെ കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ കത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാനം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തിൽ വായ്പയെടുത്ത് നൽകുമ്പോൾ ഈ വർഷത്തെ പ്രതീക്ഷിത നഷ്ട പരിഹാരത്തുക മാത്രമേ സംസ്ഥാനത്തിന് ലഭിക്കുകയുള്ളു. ഇത് സംസ്ഥാനത്തെ ആശങ്കയിലാക്കുന്നുണ്ട്. അതിനാൽ ഏത് തരത്തിൽ കേന്ദ്ര നിർദേശത്തോട് പ്രതികരിക്കേണ്ടതെന്ന് യോഗത്തിന് ശേഷമായിരിക്കും തീരുമാനിക്കുക.

]]>