greeshma – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Sep 2023 04:58:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png greeshma – malayalees.ch https://malayalees.ch 32 32 കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യാ ശ്രമം; ജാമ്യം ലഭിച്ചെങ്കിലും ഗ്രീഷ്മയുടെ ജയിൽ മോചനം നീണ്ടേക്കും https://malayalees.ch/sharon-murder-greeshma-release-jail/ Tue, 26 Sep 2023 04:58:34 +0000 https://malayalees.ch/?p=88395 ഷാരോൺ വധ കേസിൽ ഗ്രീഷ്മക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയിൽ മോചനം നീണ്ടേക്കും. പൊലീസ് കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസിൽ കൂടി ജാമ്യം ലഭിച്ചാലേ ഗ്രീഷ്മയ്ക്ക് ജയിൽ മോചിത ആകാൻ സാധിക്കുകയുള്ളൂ. പാറശ്ശാല കോടതിയാണ് ഈ കേസ് പരിഗണിക്കുന്നത്. ഒപ്പം, ഹൈക്കോടതി അനുവദിച്ച ജാമ്യത്തിൽ വിചാരണ കോടതിയായ നെയ്യാറ്റിൻകര കോടതിയിൽ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കുകയും വേണം. അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ 15നാണ് സഹത്തടവുകാരുടെ പരാതിയെ തുടർന്ന് ആലപ്പുഴ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയത്. (sharon murder greeshma jail)

ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയായതായും ഗ്രീഷ്മ ചൂണ്ടിക്കാട്ടി. 2022 ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കൊലപാതകത്തിൽ പങ്കുള്ള ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്. ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സെക്സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കാർപ്പിക്ക് എന്ന കളനാശിനിയാണ് കഷായത്തിൽ കലർത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 142 സാക്ഷി മൊഴികളും 57 രേഖകളുമാണ് കുറ്റപത്രത്തിലുള്ളത്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85ാമത്തെ ദിവസമാണ് കുറ്റപത്രം നൽകിയത്.

കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോൺ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല.

ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തി. പിന്നീട്, പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മകൾ കൊലപാതകിയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകൾ നശിപ്പിച്ചുവെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

]]>
ഷാരോണ്‍ രാജ് വധക്കേസ്; പ്രതി ഗ്രീഷ്മ റിമാന്‍ഡില്‍ https://malayalees.ch/sharon-raj-murder-case-accused-greeshma-is-in-remand/ Fri, 11 Nov 2022 04:17:14 +0000 https://malayalees.ch/?p=71056 തിരുവനന്തപുരം പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാലാണ് കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്തത്. ഗ്രീഷ്മയുടെ ശബ്ദസാമ്പിളുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥരെ ഇന്ന് സ്ഥലംമാറ്റി. പരാതികളിലെ അന്വേഷണങ്ങളില്‍ വീഴ്ച ആരോപണമുണ്ടായതിന് പിന്നാലെ തലസ്ഥാനത്തെ രണ്ട് പൊലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാര്‍ക്ക് സ്ഥലമാറ്റം. ആരോപണ വിധേയരായ മ്യൂസിയം, പാറശാല പൊലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാരെയാണ് മാറ്റിയത്.

പാറശാല സി ഐ ഹേമന്ദ് കുമാറിനെ വിജിലന്‍സിലേക്കും മ്യൂസിയം എസ് എച്ച് ഒ ധര്‍മ്മ ജിത്തിനെ കൊല്ലം അഞ്ചാലുംമൂട് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.

]]>
ഷാരോണിനെ കോളജിലും വച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു; അന്ന് ആയുധമാക്കിയത് പാരസിറ്റമോൾ; ഗ്രീഷ്മയുടെ മൊഴി പുറത്ത് https://malayalees.ch/greeshma-tried-to-kill-sharon-in-college/ Wed, 09 Nov 2022 07:36:19 +0000 https://malayalees.ch/?p=70972 പാറശാല ഷാരോൺ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതി ഗ്രീഷ്മ. കോളജിൽ വച്ചും ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായി പാരസെറ്റാമോൾ ഗുളിക കുതിർത്തു കയ്യിൽ കരുതിയിരുന്നു. ജ്യൂസിൽ കലർത്തി നൽകാനായിരുന്നു നീക്കം. ജ്യൂസ് ചലഞ്ച് ഇതിനായിരുന്നുവെന്നും ഗ്രീഷ്മയുടെ മൊഴി നൽകി. നെയ്യൂരിലെ കോളേജിൽ ഗ്രീഷ്മയെ എത്തിച്ച് ഇത് സംബന്ധിച്ച് തെളിവെടുത്തു. 

ഒക്ടോബർ 25ാം തീയതിയാണ് 23കാരനായ ഷാരോൺ രാജ് എന്നയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് മരിക്കുന്നത്. ബിഎസ്സി റേഡിയോളജി വിദ്യാർത്ഥിയാണ് ഷാരോൺ. 14നാണ് ഷാരോൺ പ്രോജക്ടിന്റെ ഭാഗമായാണ് കാരക്കോണത്ത് പെൺ സുഹൃത്തിന്റെ വീട്ടിൽ പോയത്. അവശനായ നിലയിൽ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വായിൽ വ്രണങ്ങൾ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു. തുടർന്ന് ഷാരോൺ രാജ് മരിക്കുകയായിരുന്നു.

]]>
ഗ്രീഷ്മ ഷാരോണിനൊപ്പം താമസിച്ച റിസോർട്ടിലടക്കം ഇന്ന് തെളിവെടുപ്പ് https://malayalees.ch/greeshma-may-taken-to-tamilnadu-for-evidence-collection/ Tue, 08 Nov 2022 04:15:24 +0000 https://malayalees.ch/?p=70872 പാറശാല ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെയും കൊണ്ട് അന്വേഷണ സംഘം ഇന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയേക്കും. ഷാരോണിനൊപ്പം ഗ്രീഷ്മ താമസിച്ചതായി പറയുന്ന തൃപ്പരപ്പിലെ റിസോര്‍ട്ടിലും ഇരുവരും ഒന്നിച്ചുപോയ മാര്‍ത്താണ്ഡത്തും തെളിവെടുപ്പ് നടത്തും.

ഗ്രീഷ്മയെ തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ ചിറയിലെ വീട്ടില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകളാണ് ലഭിച്ചിരുന്നു. കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്‍റേതെന്ന് സംശയിക്കുന്ന പൊടിയും പൊലീസിന് കിട്ടി. ഈ പൊടിയാണോ കഷായത്തിന് ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ അറിയാനാകു.

അതേസമയം കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകി കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് നിയമോപദേശം. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഷാരോൺ മരിച്ചത്. എന്നാൽ കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്നാട്ടിൽ വെച്ചാണ്.
എന്നാൽ ഷാരോൺ കൊലക്കേസിലെ അന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റിയാൽ നീതി കിട്ടില്ലെന്നാണ് ഷാരോണിന്റെ കുടുംബം പറയുന്നത്.

]]>
തെളിവെടുപ്പിനിടെ പൊലീസുകാരോട് കളിച്ചും ചിരിച്ചും ഗ്രീഷ്മ; വേളിയിലും താലിക്കെട്ടിയ വെട്ടുകാട് പള്ളിയിലും തെളിവെടുത്തു https://malayalees.ch/sharon-case-greeshma-evidence-was-taken-veli-and-vettukad-church/ Tue, 08 Nov 2022 04:12:53 +0000 https://malayalees.ch/?p=70870 പാറശാല ഷാരോൺരാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ വെട്ടുകാട് പള്ളിയിലും, വേളി ടൂറിസം കേന്ദ്രത്തിലും എത്തിച്ച് തെളിവെടുത്തു. ഷാരോൺ രാജിന്റെ നിർബന്ധത്തിന് വഴങ്ങി വെട്ടുകാട് പള്ളിയിൽ വച്ച് വിവാഹം കഴിച്ചെന്ന് ഗ്രീഷ്മ മൊഴി നൽകി. വേളിയിൽ വിശ്രമിച്ചപ്പോഴാണ് ആദ്യമായി കൊലപാതക പദ്ധതി മനസിൽ വന്നതെന്നും ഗ്രീഷ്മ പറഞ്ഞു. ചിരിച്ച് കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടികൾ.

ഇന്നലെ രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് ആരംഭിച്ചത്. വിവാഹ ദിവസം ഇരുവരും വിശ്രമിച്ച വേളി ടൂറിസ്റ്റ് കേന്ദ്രത്തിൽ ആയിരുന്നു ആദ്യം. കാര്യങ്ങൾ ഓരോന്നായി ഗ്രീഷ്മ വിശദീകരിച്ചു.

വിവാഹം നടന്ന വെട്ടുകാട് പള്ളിയിൽ ഗ്രീഷ്മയെ ഉച്ചയോടെ അന്വേഷണസംഘം കൊണ്ടുവന്നു. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിരിച്ചു കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടി.

ഷാരോണിനെ കൊലപ്പെടുത്താൻ താനാദ്യം ആസൂത്രണം നടത്തിയത് വേളിയിൽ വച്ചായിരുന്നു എന്ന് ഗ്രീഷ്മ സമ്മതിച്ചു. ജ്യൂസിൽ വിഷം ചേർത്ത് നൽകിയപ്പോൾ ഷാരോൺ രുചിവ്യത്യാസം മനസിലാക്കി തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ഇതിനിടെ തന്നെ മുൻപ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഐസ്ക്രീംകട ജീവനക്കാരിയോട് ഗ്രീഷ്മ ക്ഷോഭിക്കുകയും ചെയ്തു.

]]>
പാറശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയുമായി ഇന്നും തെളിവെടുപ്പ് https://malayalees.ch/parassala-sharon-murder-greeshma/ Mon, 07 Nov 2022 08:10:48 +0000 https://malayalees.ch/?p=70848 പാറശാല ഷാരോൺ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുമായി അന്വേഷണസംഘം ഇന്നും തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയും ഷാരോണും ഒരുമിച്ച് കഴിഞ്ഞു എന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക.

കഴിഞ്ഞദിവസം നടത്തിയ 9 മണിക്കൂറിൽ അധികം നീണ്ടു നിന്ന തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പ്രധാനമായും ഷാരോൺ രാജിന് നൽകിയ വിഷവും അതുപോലെതന്നെ അതിനു വേണ്ടി ഉപയോഗിച്ച പാത്രവുമാണ് അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെത്തിയത്. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതി ഗ്രീഷ്മ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയായിരുന്നു എന്നാണ് അന്വേഷണം സംഘം അറിയിച്ചിരിക്കുന്നത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാർ ഈ വസ്തുക്കൾ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ലഭിച്ച തെളിവുകൾ കേസിൽ നിർണായകമാകും എന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്. കൂടുതൽ തെളിവെടുപ്പിലൂടെ കേസിന് അടിസ്ഥാനം നൽകുന്ന തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം.

കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. പൊലീസ് സീൽ ചെയ്ത പൂട്ടാണ് പൊളിച്ചത്. കേസിൽ ഏറ്റവും പ്രധാനപ്പെട്ട തെളിവെടുപ്പ് നടക്കേണ്ട സ്ഥലമാണ് രാമവർമ്മൻ ചിറയിലെ ഗ്രീഷ്മയുടെ വീട്. ഈ വീട്ടിൽ വച്ചാണ് ഷാരോണിന് കഷായത്തിൽ കീടനാശിനി കലർത്തി നൽകിയത്. ഗ്രീഷ്മയുമൊത്ത് തെളിവെടുപ്പ് നടത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. ഈ സംഭവവുമായി ബന്ധപ്പെട്ട് ഈ വീട്ടിലെ തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങൾ കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞപ്പോഴാണ് പൊലീസ് നടപടികൾ ക്യാമറയിൽ പകർത്തണം എന്നുള്ള നിർദ്ദേശം നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നൽകിയത്. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമൊത്ത് തെളിവെടുപ്പ് നടന്നതിന് ശേഷമാണ് വീട് പൂട്ടി സീൽ വെച്ചത്.

]]>
ഷാരോണ്‍ രാജ് വധക്കേസ്: പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു https://malayalees.ch/sharon-murder-case-accused-greeshma-7-days-police-custody/ Fri, 04 Nov 2022 11:01:10 +0000 https://malayalees.ch/?p=70749 തിരുവനന്തപുരം പാറശാലയില്‍ ഷാരോണ്‍ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ തെളിവ് ശേഖരിക്കേണ്ടതുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. നെയ്യാറ്റിന്‍ കര കോടതിയാണ് ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ട് ഉത്തരവിറക്കിയത്. 

ഗ്രീഷ്മയെ ഏഴ് ദിവസം കസ്റ്റഡിയില്‍ ലഭിക്കണമെന്ന പ്രോസിക്യൂഷന്‍ വാദത്തെ കോടതിയില്‍ പ്രതിഭാഗം ശക്തമായി എതിര്‍ത്തിരുന്നു. മറ്റ് പ്രതികളെ അഞ്ച് ദിവസത്തേക്കല്ലേ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെന്ന് കോടതിയും ചോദിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ഷാരോണിനൊപ്പം ഗ്രീഷ്മ തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ പോയിട്ടുണ്ടെന്നും വിവിധ സ്ഥലങ്ങളില്‍ ഗ്രീഷ്മയെ കൊണ്ടുപോയി തെളിവെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോണിനോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ പ്രതികളെ ഹാജരാക്കുമ്പോള്‍ അന്വേഷണ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരായിരുന്നില്ല.

]]>
പാറശാല ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയ്ക്കായി കസ്റ്റഡി അപേക്ഷ ഇന്ന് സമര്‍പ്പിക്കും https://malayalees.ch/custody-application-for-greeshma-will-be-submit-today/ Fri, 04 Nov 2022 04:03:51 +0000 https://malayalees.ch/?p=70707 തിരുവനന്തപുരം പാറശാല ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിക്കും. നെയ്യാറ്റിന്‍കര കോടതിയിലാണ് അപേക്ഷ നല്‍കുക. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന ഗ്രീഷ്മയെ കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ തെളിവെടുപ്പ് നടത്താനാണ് തീരുമാനം.

ഗ്രീഷ്മയുടെ കൂട്ടുപ്രതികളായ മാതാവ് സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരുടെ കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോണിനോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ പ്രതികളെ ഹാജരാക്കുമ്പോള്‍ അന്വേഷണ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരായിരുന്നില്ല.

കേസ് തമിഴ്‌നാടിന് കൈമാറണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് ഉപദേശം തേടിയേക്കും. കേരള പൊലീസ് കേസ് അന്വേഷണം നടത്തുന്നതില്‍ തടസമില്ലെന്നാണ് നിലവില്‍ ലഭിച്ച നിയമോപദേശം. എന്നാല്‍ കേസിന്റെ വിചാരണ സമയത്ത് തിരിച്ചടിയാകുമോ എന്ന ആശങ്കയും അന്വേഷണ സംഘത്തിനുണ്ട്.

]]>
ഷാരോണിനെ കൊണ്ട് താലി കെട്ടിച്ചത് നിശ്ചയത്തിനുശേഷം; അന്നേ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കില്‍ അവനെ രക്ഷിക്കാമായിരുന്നു; ഷാരോണിന്റെ കുടുംബം https://malayalees.ch/greeshmas-relation-with-sharon-after-her-engagement/ Mon, 31 Oct 2022 04:12:21 +0000 https://malayalees.ch/?p=70443 പാറശാലയിലെ ഷാരോണിന്റെ മരണത്തില്‍ പ്രതി ഗ്രീഷ്മയെ പൊലീസ് നേരത്തെ ചോദ്യം ചെയ്യണമായിരുന്നുവെന്ന് ഷാരോണിന്റെ ബന്ധുക്കള്‍. ആദ്യം തന്നെ ഗ്രീഷ്മയെ സംശയിച്ചിരുന്നു. അന്ന് തന്നെ പൊലീസ് ഇടപെടലുണ്ടായിരുന്നെങ്കില്‍ ഷാരോണിനെ രക്ഷിക്കാമായിരുന്നു. നിശ്ചയ ശേഷം ഗ്രീഷ്മ തന്നെയാണ് ഷാരോണിനെ കൊണ്ട് താലി കെട്ടിച്ചത് എന്നും ഷാരോണിന്റെ ബന്ധുക്കള്‍ പറഞ്ഞു.

‘ഫബ്രുവരിയിലാണ് ഗ്രീഷ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അതിന് ശേഷവും ഷാരോണുമായി ബന്ധം തുടര്‍ന്ന ഗ്രീഷ്മ അവനെ പലയിടത്തും വിളിച്ചുകൊണ്ടുപോയി. അതിനുള്ള തെളിവുകള്‍ ഞങ്ങളുടെ കൈവശമുണ്ട്. നിശ്ചയത്തിന് ശേഷം താലി കൊണ്ടുവന്ന് അവനെ കൊണ്ട് കെട്ടിച്ചതും ഗ്രീഷ്മ തന്നെയാണ്. ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചുവെന്നൊക്കെ പൊലീസ് പറയുന്നതില്‍ കൂടുതല്‍ അന്വേഷണം വേണം. ക്രൈംബ്രാഞ്ചില്‍ പൂര്‍ണമായ വിശ്വാസമുണ്ട്.

ആദ്യം ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ ഗ്രീഷ്മയെ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കില്‍ കീടനാശിനി കുടിപ്പിച്ച വിവരം ഒരു പക്ഷേ പുറത്തുവന്നേനെ. എങ്കില്‍ ഷാരോണിനെ രക്ഷപെടുത്താനും സാധിക്കുമായിരുന്നു. അവളോട് ഞങ്ങള്‍ നിരന്തരം ചോദിച്ചിരുന്നു എന്താണ് ജ്യൂസില്‍ ചേര്‍ത്ത് നല്‍കിയതെന്ന്. പക്ഷേ പറഞ്ഞില്ല. പൊലീസിന്റെ ഇടപെടലുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ അവനെ രക്ഷിക്കാമായിരുന്നു’. ഷാരോണിന്റെ അമ്മാവന്‍ പ്രതികരിച്ചു.

അതേസമയം പാറശാല പൊലീസിനെതിരെ ആരോപണവുമായി ഷാരോണിന്റെ പിതാവ് രംഗത്തെത്തി. പാറശാല പൊലീസ് അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന് പിതാവ് പറഞ്ഞു. ട്വന്റിഫോര്‍ എന്‍കൗണ്ടറിലായിരുന്നു പ്രതികരണം. പാറശാല പൊലീസ് മോശമായി പെരുമാറിയെന്നും ഷാരോണ്‍ രാജിന്റെ പിതാവ് ജയരാജ് പറഞ്ഞു.

]]>