Green Tribunal – malayalees.ch https://malayalees.ch Malayalam Online News Portal Sat, 13 Nov 2021 04:22:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Green Tribunal – malayalees.ch https://malayalees.ch 32 32 ക്വാറികളുടെ ദൂരപരിധി; ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി https://malayalees.ch/supreme-court-against-green-tribunal-in-quarry-distance-issue/ Sat, 13 Nov 2021 04:22:27 +0000 https://malayalees.ch/?p=52439 ക്വാറികളുടെ ദൂരപരിധി അമ്പതുമീറ്ററില്‍ നിന്ന് 200 മീറ്ററാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി. ദൂരപരിധി സംബന്ധിച്ച ഹരിത ട്രൈബ്യൂണല്‍ ഉത്തരവും ഹൈക്കോടതി വിധിയും സുപ്രിംകോടതി സ്‌റ്റേ ചെയ്തു.

സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയവര്‍ക്കും മറ്റ് ക്വാറി ഉടമകള്‍ക്കും തങ്ങളുടെ വാദം കേള്‍ക്കാന്‍ ഹരിത ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം. ബന്ധപ്പെട്ട കക്ഷികളുടെ ഭാഗം കേള്‍ക്കാതെയാണ് ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി ഉത്തരവിറക്കിയതെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.

കേസില്‍ അപ്പീല്‍ നല്‍കിയവര്‍ ഉള്‍പ്പെടെ മുഴുവന്‍ കക്ഷികളുടെ ഭാഗവും കേള്‍ക്കണമെന്ന് സുപ്രിംകോടതി ട്രൈബ്യൂണലിന് നിര്‍ദേശം നല്‍കി. പുതിയ ഉത്തരവുണ്ടാകുന്നതുവരെ ദൂരപരിധി 50 മീറ്ററായി തുടരും. ജി കെ ഗ്രാനൈറ്റ്‌സ് ഉടമ ജോര്‍ജ് ആന്റണിയും പോബ്‌സ് ഗ്രാനൈറ്റ്‌സുമാണ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ചത്.

]]>
പാറപൊട്ടിക്കല്‍: ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു https://malayalees.ch/supreme-court-refuses-to-stay-green-tribunal-order-regarding-quarries/ Wed, 04 Aug 2021 13:02:27 +0000 https://malayalees.ch/?p=47666 പരിസ്ഥിതി ലോല പ്രദേശങ്ങളില്‍നിന്നും ജനവാസ കേന്ദ്രങ്ങളില്‍നിന്നും 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂവെന്ന ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച്‌ സുപ്രീം കോടതി. ഹരിത ട്രിബ്യൂണല്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ക്വാറി ഉടമകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പടുവിക്കാന്‍ വിസമ്മതിച്ചത്.

കൊച്ചി മെട്രാ ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പാറ നല്‍കുന്നതിന് പ്രയാസം അനുഭവിക്കുന്നതായും ക്വാറി ഉടമകള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഹരിത ട്രിബ്യൂണല്‍ ഉത്തരവിന് എതിരായ ഹര്‍ജികള്‍ ഓഗസ്റ്റ് 25-ന് പരിഗണിക്കാമെന്നും അതുവരെ ഒന്നും സംഭവിക്കില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ഹരിത ട്രിബ്യുണല്‍ ഉത്തരവ് കാരണം ക്വാറികളുടെ ലീസ് കരാറുകള്‍ പുതുക്കാന്‍ കഴിയുന്നില്ലെന്ന് കേരളത്തിലെ ക്വാറി ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീം കോടതിയെ അറിയിച്ചു. മൂന്നു പതിറ്റാണ്ടിലേറെ കാലമായി ക്വാറി വ്യവസായത്തില്‍ ഉള്ളവര്‍ക്കു പോലും ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് പ്രതിസന്ധി സൃഷ്ടിക്കുന്നെന്നും അഭിഭാഷകര്‍ വ്യക്തമാക്കി .

ദേശീയ ഹരിത ട്രിബ്യുണല്‍ സ്വമേധയാ കേസെടുക്കാനുള്ള അധികാരം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. സ്വമേധയാ എടുത്ത കേസിലായിരുന്നു ദേശീയ ഹരിത ട്രിബ്യൂണല്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍നിന്നും ജനവാസ കേന്ദ്രങ്ങളില്‍നിന്നും 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ അനുമതി നല്‍കി ഉത്തരവിട്ടിരുന്നത്.

]]>
പ്രശ്നം ഗുരുതരം: വീര്‍പ്പുമുട്ടി ഡല്‍ഹി https://malayalees.ch/bad-delhi-pollution-after-diwali-night/ Mon, 16 Nov 2020 05:29:18 +0000 https://malayalees.ch/?p=35149 ഡൽഹിയിൽ അന്തരീക്ഷ മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയിലെത്തി. ഹരിത ട്രൈബ്യൂണലിന്റെ പടക്ക നിരോധനം മറികടന്നുള്ള ദീപാവലി ആഘോഷമാണ് ഇന്നലെ രാജ്യതലസ്ഥാനത്ത് നടന്നത്. അന്തരീക്ഷ മലിനീകരണ തോത് ഉയർന്നത് ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ.

അന്തരീക്ഷ മലിനീകരണ തോത് മോശമായ ഡൽഹി അടക്കമുള്ള നഗരങ്ങളില്‍ പടക്ക വില്‍പനയ്ക്കും ഉപയോഗത്തിനും നവംബർ 30 വരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധനമേർപ്പെടുത്തിയിരുന്നു. അന്തരീക്ഷ മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നത് മുന്‍കൂട്ടി കണ്ടായിരുന്നു ഉത്തരവ്. പൊലീസിന്റെ പരിശോധനയും നടപടികളും ശക്തമാക്കിയിരുന്നു.

ഇതെല്ലാം നിലനില്‍ക്കെ ദീപാവലി രാത്രി എല്ലാ വിലക്കും മറികടന്നായരുന്നു ഡൽഹി നിവാസികളുടെ ആഘോഷം. ഒറ്റ രാത്രി കൊണ്ട് വായു ഗുണനിലവാര സൂചിക 339 ല്‍ നിന്ന് 414ല്‍ എത്തി. അന്തരീക്ഷത്തിന്റെ ഗുരുതരമായ അവസ്ഥയാണിത്.

ഗാസിയബാദിലും നോയിഡയിലും സമാന അവസ്ഥയാണ്. ഗ്രേറ്റർ നോയിഡ, ഫരീദബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ വളരെ മോശം അവസ്ഥയിലാണ് അന്തരീക്ഷം.

32 ശതമാനം മലിനീകരണം സമീപ സംസ്ഥാനങ്ങളില്‍ കാർഷിക മാലിന്യങ്ങള്‍ കത്തിക്കുന്നത് വഴിയുണ്ടായതാണ്. മലിനീകരണം രൂക്ഷമായതോടെ മൂന്നാം ഘട്ട കോവിഡ് വ്യാപനം അതീവ ഗുരുതരമാകുമെന്നാണ് വിലയിരുത്തല്‍. ആസ്ത്മ രോഗികള്‍ അടക്കമുള്ളവരുടെ ആരോഗ്യനിലയും മോശമായേക്കാം.

]]>