grand slam – malayalees.ch https://malayalees.ch Malayalam Online News Portal Sat, 28 Jan 2023 07:41:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png grand slam – malayalees.ch https://malayalees.ch 32 32 അവസാന ഗ്രാൻഡ് സ്ലാം; ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിനു ശേഷം കണ്ണീരണിഞ്ഞ് സാനിയ: വിഡിയോ https://malayalees.ch/sania-mirza-tears-grand-slam/ Sat, 28 Jan 2023 07:40:45 +0000 https://malayalees.ch/?p=75207 ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ തോറ്റുപുറത്തായതിനു പിന്നാലെ കണ്ണീരണിഞ്ഞ് സാനിയർ മിർസ. തൻ്റെ അവസാന ഗ്രാൻഡ് സ്ലാമിനിറങ്ങിയ സാനിയ കോർട്ടിനോട് വികാരഭരിതയായാണ് വിടപറഞ്ഞത്. ഓസ്ട്രേലിയൻ ഓപ്പണിലൂടെയാണ് സാനിയ പ്രൊഫഷണൽ കരിയറിനു തുടക്കം കുറിച്ചത്.

“മെൽബണിലാണ് എൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. ഗ്രാൻഡ് സ്ലാം കരിയർ അവസാനിപ്പിക്കാൻ ഇതിനെക്കാൾ നല്ല മറ്റൊരു വേദിയില്ല. റോഡ് ലവർ അരീന വളരെ പ്രത്യേകത ഉള്ളതാണ്. എൻ്റെ മകനു മുന്നിൽ വച്ച് ഒരു ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.”- സാനിയ പറഞ്ഞു.

സാനിയയുടെ കരിയറിലെ 11ആമത് ഗ്രാൻഡ് സ്ലാം ഫൈനലായിരുന്നു സാനിയ. 6 ഗ്രാൻഡ് സ്ലാമുകൾ ഉൾപ്പെടെ 43 ഡബിൾസ് കിരീടങ്ങൾ നേടിയ സനിയ വനിതാ ഡബിൾസ് വിഭാഗത്തിൽ 91 ആഴ്ച ഒന്നാം റാങ്ക് നിലനിർത്തിയിരുന്നു.

ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി – റാഫേൽ മാറ്റോസ് ജോഡിയാണ് കലാശപ്പോരിൽ ഇന്ത്യൻ സംഘത്തെ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബ്രസീൽ സഖ്യത്തിൻ്റെ വിജയം. സ്കോർ. 7-6(7-2), 6-2.

അടുത്ത മാസം 19 ന് നടക്കാനിരിക്കുന്ന ദുബായ് ടെന്നീസ് ചാംപ്യൻഷിപ്പോടു കൂടി കരിയറിനോട് വിട പറയാനാണ് താരത്തിന്റെ തീരുമാനം.

2022 സീസണു ശേഷം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാനിയ ഈ തീരുമാനം പിൻവലിച്ചാണ് വീണ്ടും മത്സരിച്ചത്. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ഡബിൾസിൻ്റെ ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടതോടെയാണ് സാനിയ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

]]>
അട്ടിമറി തുടർന്ന് സ്പാനിഷ് താരം; ഗ്രാൻഡ് സ്ലാം ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കാർലോസ് ഗാർഫിയ https://malayalees.ch/carlos-alcaraz-garfia-grand-slam-quarter-final/ Mon, 06 Sep 2021 08:39:28 +0000 https://malayalees.ch/?p=49131 ഗ്രാൻഡ് സ്ലാം ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡുമായി സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് ഗാർഫിയ യുഎസ് ഓപ്പൺ. റൗണ്ട് ഓഫ് 16ൽ ജർമ്മൻ താരം പീറ്റർ ഗോയോവ്‌സികിനെ കീഴടക്കിയാണ് 18കാരനായ താരം അവസാന എട്ടിലെത്തിയത്. അഞ്ച് സെറ്റുകൾ നീണ്ട മാരത്തൺ പോരിലായിരുന്നു സ്പാനിഷ് യുവതാരത്തിൻ്റെ ജയം. സ്കോർ 5-7, 6-1, 5-7, 6-2, 6-0. മൂന്നാം റൗണ്ടിൽ ഗ്രീക്കിൻ്റെ മൂന്നാം സീഡ് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ കീഴടക്കിയാണ് കാർലോസ് പ്രീ ക്വാർട്ടറിലെത്തിയത്. (Carlos Garfia grand slam)

ആദ്യ സെറ്റ് നഷ്ടമായ അൽകാരസ് രണ്ടാം സെറ്റിൽ തിരിച്ചടിച്ച് ഒപ്പമെത്തി. എന്നാൽ, മൂന്നാം സെറ്റിൽ പീറ്റർ വീണ്ടും മുന്നിലെത്തി. എന്നാൽ, തുടർന്ന് രണ്ട് സെറ്റുകളിലും ആധികാരിക ജയം കുറിച്ച കാർലോസ് ഗാർഫിയ ആവേശ ജയവും റെക്കോർഡും സ്വന്തമാക്കുകയായിരുന്നു. ക്വാട്ടറിൽ കനേഡിയൻ യുവതാരം ഫെലിക്‌സ് ആഗർ അലിയാസ്മെയാണ് അൽകാരസിന്റെ എതിരാളി. 21കാരനായ താരം അമേരിക്കയുടെ ഫ്രാൻസസ് ടിയെഫോയെ കീഴടക്കിയാണ് വിജയിച്ചത്.

പ്രീക്വാർട്ടറിൽ സിറ്റ്സിപാസിനെയും അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിലാണ് അൽകാരസ് കീഴടക്കിയത്. 5 സെറ്റ് നീണ്ട പോരാട്ടത്തിൽ അസാമാന്യ പോരാട്ട വീര്യവും സ്റ്റാമിനയും പ്രകടിപ്പിച്ച താരം സിറ്റ്സിപാസിനെ ഞെട്ടിക്കുകയായിരുന്നു. രണ്ട് ടൈബ്രേക്കറുകൾ കണ്ട മത്സരത്തിനൊടുവിലാണ് 18കാരൻ ആർതർ ആഷെയിൽ വിജയക്കൊടി നാട്ടിയത്. സ്കോർ 6-3, 4-6, 7-6, 0-6, 6-7.

ആദ്യ സെറ്റ് തന്നെ അനായാസം സ്വന്തമാക്കിയ കാർലോസ് സിറ്റ്സിപാസിനെ സമ്മർദ്ദത്തിലാക്കി. രണ്ടാം സെറ്റിൽ സിറ്റ്സിപാസ് തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ 2-5നു പിന്നിൽ നിന്ന കാർലോസ് സെറ്റ് ടൈബ്രേക്കറിലേക്കും വിജയത്തിലേക്കും നീട്ടി. നാലാം സെറ്റിൽ സിറ്റ്സിപാസ് യുവതാരത്തെ വാരിക്കളഞ്ഞു. ഒരു ഗെയിം പോലും യുവതാരത്തിനു നൽകാതെയായിരുന്നു ഗ്രീക്ക് താരത്തിൻ്റെ ജയം. ഈ പരാജയം കുടഞ്ഞെറിഞ്ഞ സ്പാനിഷ് താരം അഞ്ചാം സെറ്റിൽ കടുത്ത പോരാട്ടം കാഴ്ചവച്ചു. ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റ് സ്വന്തമാക്കി യുവതാരം അവിസ്മരണീയ ജയം കുറിക്കുകയായിരുന്നു.

]]>